മങ്കട മണ്ഡലം കൗണ്‍സില്‍ വെള്ളിയാഴ്ച

April 2nd, 2015

kmcc-logo-epathram ദുബായ് : കെ. എം. സി. സി. മങ്കട മണ്ഡലം കൗണ്‍സില്‍ യോഗവും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബായ് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാനത്ത് ചേരും.

മണ്ഡലത്തിലെ എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണം എന്ന് പ്രസിഡന്‍റ് ഷൌക്കത്ത് വി. പി., ആക്റ്റിംഗ് സെക്രട്ടറി സബാഹ് കടന്നമണ്ണ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് :- 055 86 79 002

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on മങ്കട മണ്ഡലം കൗണ്‍സില്‍ വെള്ളിയാഴ്ച

ചലച്ചിത്ര പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അടങ്ങിയ ഡയരക്ടറി പ്രസിദ്ധീകരിക്കുന്നു

March 31st, 2015

logo-ifmaa-international-film-making-and-acting-academy-ePathram
ദുബായ് : പ്രവാസികളായ ചലച്ചിത്ര പ്രവര്‍ത്തകരുടെ വിശദാംശ ങ്ങള്‍ ഉള്‍പ്പെടുത്തി ക്കൊണ്ട് യു. എ. ഇ. യില്‍ നിന്നും ഒരു ഡയരക്ടറി പ്രസിദ്ധീ കരിക്കുന്നു.

ഇന്റര്‍നാഷണല്‍ ഫിലിം മേക്കിംഗ് ആന്‍ഡ് ആക്ടിംഗ് അക്കാദമി ( I F M A A ) യുടെ നേതൃത്വത്തില്‍ യു. എ. ഇ. യിലെ വിവിധ ഫിലിം ക്ലബ്ബു കളുമായി സഹകരിച്ചു കൊണ്ടാ ണ് ഈ ഡയരക്ടറി തയ്യാറാ ക്കുന്നത്.

ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം, ടെലിവിഷന്‍ എന്നീ മേഖലകളില്‍ ക്യാമറക്ക്‌ മുന്നിലും പിന്നിലുമായി പ്രവര്‍ത്തിക്കുന്ന യു. എ. ഇ. യിലെ പ്രവാസി മലയാളി കള്‍ ഡയരക്ടറി യില്‍ പ്രസിദ്ധീ കരി ക്കുന്നതി നായി തങ്ങളുടെ ഫോട്ടോയും വിശദാംശ ങ്ങളും താഴെ കൊടുത്തി രിക്കുന്ന ഇ – മെയില്‍ വിലാസ ത്തില്‍ അയക്കുക.

മേയ് മാസത്തില്‍ കോഴിക്കോട് വെച്ച് നടക്കുന്ന ഏക്ത ഇന്റർ നാഷണൽ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൽ വെച്ച് ഈ ഡയരക്ടറി യുടെ പ്രകാശനം നടത്തും എന്ന് ഇഫ്‌മാ ഡയറക്ടർ രൂപേഷ് തിക്കൊടി അറിയിച്ചു.

eMail : ifmaauae @ gmail dot com

Phone : 055 788 18 55

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ചലച്ചിത്ര പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അടങ്ങിയ ഡയരക്ടറി പ്രസിദ്ധീകരിക്കുന്നു

വിരോധാഭാസന്റെ ‘ചില ചന്തി ചിന്തകൾ’ പ്രകാശനം ചെയ്തു

March 17th, 2015

book-release-aji-virodhabhasan-ePathram
ദുബായ് : ആക്ഷേപ ഹാസ്യ ത്തിൽ പൊതിഞ്ഞ ചിരി യുടേയും ചിന്ത കളുടേയും ജീവിത ദർശന ങ്ങളു ടേയും സമാഹാരമായ അജി വിരോധാ ഭാസന്റെ ‘ചില ചന്തി ചിന്തകൾ’ ദുബായിൽ പ്രകാശനം ചെയ്തു.

തുലീപ് ഇൻ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ എഴുത്തു കാരനായ നാസു വിൽ നിന്ന് കിരൺ മേനോൻ പുസ്തകം ഏറ്റു വാങ്ങി. അനിൽ കുമാർ സി. പി. യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഷബീർ സ്വാഗതവും അജി വിരോധാഭാസൻ നന്ദിയും പറഞ്ഞു.

റെംസ് ചെല്ലത്ത് പുസ്തക പരിചയം നടത്തി. യു. ഏ. ഇ.യിലെ സാമൂഹ്യ സംസ്കാരിക മേഖല കളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സൈകതം ബുക്സ് ആണ് പ്രസാധകർ.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on വിരോധാഭാസന്റെ ‘ചില ചന്തി ചിന്തകൾ’ പ്രകാശനം ചെയ്തു

അബ്ദുള്ള ക്കുഞ്ഞി ചെര്‍ക്കള ത്തിന് സ്വീകരണം നല്‍കി

January 30th, 2015

ദുബായ് : യു. എ. ഇ. യിലെ കെ എം സി സി യുടെ വിവിധ പരിപാടി കളില്‍ പങ്കെടുക്കു ന്നതി നായി ദുബായിൽ എത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്ള ക്കുഞ്ഞി ചെര്‍ക്കള ത്തിന് കെ. എം. സി. സി. പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

youth-league-leader-abdulla-cherkkalam-ePathram
സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഹനീഫ് ചെര്‍ക്കള, മുനീര്‍ ചെര്‍ക്കള, സലാം കന്യപ്പാടി, അസീസ് കമാലിയ, റഹീം നെക്കര, ലത്തീഫ് മഠത്തില്‍, സിദ്ദീഖ് കനിയടുക്കം, നാസര്‍ മല്ലം, ശാഫി കാസി വളപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

10 ദിവസം യു. എ. ഇ. യിൽ വിവിധ പരിപാടി കളില്‍ പങ്കെടുക്കും.
വിശദ വിവരങ്ങൾക്ക് 055 12 91 007

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on അബ്ദുള്ള ക്കുഞ്ഞി ചെര്‍ക്കള ത്തിന് സ്വീകരണം നല്‍കി

അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി സമ്മാന്‍ പുരസ്കാരം

January 9th, 2015

ashraf-thamarassery-paretharkkoral-ePathram
ദുബായ് : സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി സമ്മാന്‍ പുരസ്കാരം വെള്ളിയാഴ്ച സമ്മാനിക്കും.

കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശി യായ അഷ്റഫ്, 16 വര്‍ഷ മായി അജ്മാനില്‍ ബിസിനസ് നടത്തി വരിക യാണ്. യു. എ. ഇ. യില്‍ വെച്ച് മരണപ്പെട്ട രണ്ടായിത്തിൽ അധികം പ്രവാസി കളുടെ മൃതദേഹ ങ്ങൾ അഷ്റഫ് നാട്ടിൽ എത്തിച്ചിട്ടുണ്ട്.

വിദേശി കളുടെ മൃതദേഹം സ്വദേശ ത്തേയ്ക്ക് കൊണ്ടു പോകുന്ന തിനുള്ള നടപടി കള്‍ വര്‍ഷ ങ്ങളായി പ്രതിഫലം പറ്റാതെ ചെയ്തു കൊടു ക്കുന്ന തിനാണ് ഇന്ത്യ യില്‍ പ്രവാസി കള്‍ക്ക് നല്‍കുന്ന അവാര്‍ഡു കളില്‍ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന പുരസ്കാര ത്തിന് അഷ്റഫിനെ അര്‍ഹ നാക്കിയത്.

പ്രമുഖ വാഗ്മി യും എഴുത്തു കാരനുമായ ബഷീര്‍ തിക്കോടി രചിച്ച അഷറഫിന്റെ ജീവിത കഥ ‘പരേതര്‍ക്ക് ഒരാള്‍’എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം പുസ്തക രൂപ ത്തില്‍ പ്രസിദ്ധീ കരിച്ചു.

chavakkad-pravasi-forum-honoring-ashraf-thamarashery-ePathram

യു. എ. ഇ. യിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടന കള്‍ ഇതിനകം അഷറഫിനെ ആദരിച്ചിട്ടുണ്ട്.

ബന്ധ പ്പെടേണ്ട നമ്പര്‍ : 055 – 38 86 727.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി സമ്മാന്‍ പുരസ്കാരം

Page 30 of 44« First...1020...2829303132...40...Last »

« Previous Page« Previous « നാടകോത്സവം : വിധി പ്രഖ്യാപനം കാത്ത് ആകാംക്ഷയോടെ
Next »Next Page » ഗ്ലോറിയസ് ഹാര്‍മണി : ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ ശനിയാഴ്ച »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha