സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം : ഇന്ത്യന്‍ സ്കൂളുകള്‍ക്ക് മികച്ച നേട്ടം

May 31st, 2013

അബുദാബി : ഈ വര്‍ഷത്തെ സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ച പ്പോള്‍ അബുദാബി യിലെ ഇന്ത്യൻ സ്കൂളുകളും ഉന്നത വിജയം കരസ്ഥമാക്കി. അബുദാബി മോഡല്‍ സ്കൂള്‍, എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി, അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക് സ്കൂള്‍, സണ്‍ റൈസ് ഇംഗ്ലീഷ്‌ പ്രൈവറ്റ്‌ സ്കൂള്‍ എന്നിവയാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌.

ചരിത്ര വിജയം നേടിക്കൊണ്ടാണ് മോഡല്‍ സ്കൂള്‍ ഈ വര്‍ഷവും മുന്നില്‍ നില്‍ക്കുന്നത്‌. വിജയിച്ച 73 കുട്ടികളില്‍ 25% പേരും എല്ലാ വിഷയ ങ്ങളിലും A1 ഗ്രേഡ്‌ നേടി. 62 % കുട്ടികളും C G PA അഥവാ ക്യുമുലേറ്റിവ് ഗ്രേഡ് പോയിന്റ് ആവറേജ് 9 ന് മുകളിലാണ് നേടിയിരിക്കുന്നത്.

എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി യില്‍ പരീക്ഷ ക്കിരുന്ന 102 കുട്ടികളും വിജയിക്കുകയും അതില്‍ C G PA ആവറേജ് 10 പോയിന്റ് നേടിയ 12 വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നുണ്ട്.

തുടര്‍ച്ചയായ പതിനെട്ടാം വര്‍ഷവും നൂറു ശതമാനം വിജയം നേടി ക്കൊണ്ടാണ് അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക് സ്കൂള്‍ ചരിത്ര ത്തിന്റെ ഭാഗമാവുന്നത്. പരീക്ഷ എഴുതിയ 36 കുട്ടികളും ഉന്നത വിജയം നേടിയപ്പോള്‍ മദീയ തരന്നം, ജംഷി യ സുല്‍ത്താന എന്നീ കുട്ടികള്‍ മുഴുവന്‍ വിഷയ ങ്ങളിലും A1 ഗ്രേഡ്‌ കരസ്ഥമാക്കി.

സണ്‍ റൈസ് സ്കൂളിലെ പരീക്ഷ എഴുതിയ 18 കുട്ടികളും പത്തില്‍ പത്തും നേടി മികച്ച വിജയം കൈവരിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം : ഇന്ത്യന്‍ സ്കൂളുകള്‍ക്ക് മികച്ച നേട്ടം

വ്യക്തിഗത നേട്ടവുമായി ആയിഷ ഷാഹുല്‍

May 28th, 2013

ഷാര്‍ജ : സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷയില്‍ ഷാര്‍ജ ഗള്‍ഫ്‌ ഏഷ്യന്‍ സ്കൂളിലെ ആയിഷ ഷാഹുല്‍ കണ്ണാട്ട്,  മുഴുവന്‍ മാര്‍ക്കും വാങ്ങി ഉന്നത വിജയം കരസ്ഥ മാക്കി.

ayisha-shahul-chavakkad-kannat-ePathram
ചാവക്കാട്‌ മണത്തല സ്വദേശിയും ദുബായില്‍ ബിസിനസ്സു കാരനുമായ ഷാഹുല്‍ കണ്ണാട്ട് – ജാസ്മിന്‍ ദമ്പതി കളുടെ മകളാണ് ആയിഷ. ഏഴാം തരം വരെ ദുബായ് അവര്‍ ഓണ്‍ സ്കൂളില്‍ പഠിച്ച ആയിഷ യുടെ ഹൈസ്കൂള്‍ വിദ്യാഭ്യാസം തൃശൂര്‍ ചിറ്റിലപ്പിള്ളി ഐ. ഇ. എസ്. സ്കൂളില്‍ ആയിരുന്നു .

ആയിഷയുടെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ഉടനെ ഷാഹു ലിന്റെ കുടുംബം ഷാര്‍ജ യിലേക്ക് വരിക യായിരുന്നു. പിന്നീട് തുടര്‍ പഠന ത്തിനായി ഗള്‍ഫ്‌ ഏഷ്യന്‍ സ്കൂളില്‍ ചേര്‍ന്നു.

ദുബായ്  കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘പ്രോഗ്രസീവ്‌ ചാവക്കാട്‌ ’ എന്ന കൂട്ടായ്മ യുടെ സ്ഥാപക പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്ത കനുമാണ് ഷാഹുല്‍ കണ്ണാട്ട്. ചരിത്ര വിഷയ ങ്ങളിലും സാഹിത്യ ത്തിലും തല്പരയായ ആയിഷ, പിതാവിനെ പ്പോലെ തികഞ്ഞ ഒരു പരിസ്ഥിതി പ്രവര്‍ത്തകയുമാണ്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on വ്യക്തിഗത നേട്ടവുമായി ആയിഷ ഷാഹുല്‍

സി. ബി. എസ്. ഇ. പ്ലസ്‌ ടു : മികച്ച നേട്ടവുമായി സെന്റ് ജോസഫ് സ്കൂള്‍

May 28th, 2013

abudhabi-st-joseph-school-cbse-2013-science-toppers-ePathram
അബുദാബി : ഈ വര്‍ഷത്തെ സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ ഗള്‍ഫ്‌ മേഖല യില്‍ 95.8 ശതമാനം വിജയം. യു. എ. ഇ. യിലെ നൂറിലധികം സ്കൂളുകളും അബുദാബി യിലെ ഇന്ത്യൻ സ്കൂളുകളും ഉന്നത വിജയം കരസ്ഥമാക്കി. അബുദാബി സെന്റ് ജോസഫ് സ്കൂളിലെ പരീക്ഷ എഴുതിയ 52 വിദ്യാര്‍ത്ഥികളും വിജയിച്ചു.

സയന്‍സ് വിഭാഗ ത്തില്‍ സാന്ദ്ര ക്രിസ്റ്റിന ജോര്‍ജ്ജ് (95.8%) ഒന്നാം സ്ഥാനത്തും കേയ്റ്റ്‌ കരോലിന്‍ (95%),നിമിഷ ഷാജി (95%) എന്നിവര്‍ രണ്ടാം സ്ഥാനങ്ങളി ലും അതുല്യ ആലീസ്‌ ഷാജി (91.6) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കോമേഴ്സ് വിഭാഗ ത്തില്‍ ആദ്രേയ്‌ ഡി. ഫെര്‍ണ്ണാണ്ടസ് (95.2 %), അന്‍ജു മറിയം ജോണ്‍ (94.2%), ജ്യോതി റോസ് സിബി (89.2%) എന്നിവര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on സി. ബി. എസ്. ഇ. പ്ലസ്‌ ടു : മികച്ച നേട്ടവുമായി സെന്റ് ജോസഫ് സ്കൂള്‍

നൂറുമേനി വിജയവുമായി സണ്‍ റൈസ് സ്കൂള്‍

May 27th, 2013

sunrise-school-cbse-science-toppers-ePathram
അബുദാബി : ഈ വര്‍ഷത്തെ സി. ബി. എസ്. ഇ. പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ നൂറു മേനി വിജയം നേടി അബുദാബി മുസ്സഫയിലെ സണ്‍ റൈസ് ഇംഗ്ലീഷ്‌ പ്രൈവറ്റ്‌ സ്കൂള്‍.

സയന്‍സ് വിഭാഗ ത്തില്‍ 96.8 ശതമാനം മാര്‍ക്കു വാങ്ങി നന്ദിനി കുമാര്‍ ബാലരാമന്‍, 96.6 ശതമാനം മാര്‍ക്കോടെ മാളവിക വിനോദ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

aravind-jayachandran-nair-sunrise-plus-two-topper-boy-ePathram

സയന്‍സ് വിഭാഗ ത്തില്‍ 96.2 ശതമാനം മാര്‍ക്കു നേടി മൂന്നാം സ്ഥാനത്ത് എത്തിയത് അരവിന്ദ്  ജയചന്ദ്രന്‍ നായര്‍. ആണ്‍ കുട്ടികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു കരസ്ഥ മാക്കിയതും ഈ മിടുക്കന്‍ തന്നെ

sunrise-school-cbse-commerce-toppers-ePathram

കോമേഴ്സ് വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍

കോമേഴ്സ് വിഭാഗ ത്തില്‍ 94.8 ശതമാനം മാര്‍ക്കോടെ നീതു അജിത് കുമാര്‍, 93.8 ശതമാനം മാര്‍ക്കോടെ ലിന്‍ഡ ചാര്‍ളി, 91.8 ശതമാനം മാര്‍ക്കോടെ നിവേദ്യ സുജിത് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാന ങ്ങള്‍ നേടി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on നൂറുമേനി വിജയവുമായി സണ്‍ റൈസ് സ്കൂള്‍

പ്രവാസി വിദ്യാര്‍ത്ഥി കള്‍ക്കായി വയനാട്ടില്‍ ‘കോച്ച് ഇന്ത്യ’

May 24th, 2013

coach-india-ameer-thayyil-dr-ashraf-kt-ePathram
അബുദാബി : സി. ബി. എസ്. ഇ. സ്ട്രീമില്‍ സീനിയര്‍ സെക്കണ്ടറി പഠന ത്തോടൊപ്പം മെഡിക്കല്‍ – എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ എന്‍ട്രന്‍സ് പരിശീലനവും നല്‍കുന്ന കോച്ച് ഇന്ത്യ എന്ന പ്രവാസി സംരംഭ ത്തിന് തുടക്കമായി.

പ്രവാസികളായ വിദ്യാര്‍ത്ഥി കളെ ലക്ഷ്യമിട്ടാണ് കോച്ച് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. C B S E+2 സയന്‍സ് കോഴ്സിനോടൊപ്പം ദേശീയ നിലവാരമുള്ള സ്ഥാപന ങ്ങളില്‍ പ്രവേശനം കരസ്ഥ മാക്കുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ് വയനാട് മുട്ടില്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോച്ച് ഇന്ത്യ യുടെ ലക്‌ഷ്യം.

പഠന മികവു തെളിയിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനായി 50ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്‌, കോച്ച് ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു എന്നും സ്കോളര്‍ഷിപ്പ്‌ പരീക്ഷ യില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് തീര്‍ത്തും സൌജന്യമായി പ്ലസ്‌ ടു കോഴ്സിനും പരിശീലന ത്തിനുമുള്ള സൗകര്യം ഒരുക്കി കൊടുക്കുമെന്നും കോച്ച് ഇന്ത്യ ചെയര്‍മാന്‍ അമീര്‍ തയ്യില്‍, മാനേജിംഗ് ഡയരക്ടര്‍ ഡോക്ടര്‍ കെ. ടി. അഷറഫ്‌ എന്നിവര്‍ അബുദാബി യില്‍ പറഞ്ഞു.

എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്തെ അനാരോഗ്യ പ്രവണത കള്‍ക്കും അനാവശ്യ പീഡനങ്ങള്‍ക്കും രക്ഷിതാക്കളുടെ അമിതമായ ആശങ്കകള്‍ക്കും പരിഹാരം ഉണ്ടാക്കും എന്ന ഉറപ്പോടെ വടക്കന്‍ കേരള ത്തില്‍ ആരംഭം കുറിച്ച പ്രഥമ സംരംഭമാണ് കോച്ച് ഇന്ത്യ. ദക്ഷിണേന്ത്യയിലെ പ്രശസ്ത പരിശീലന കേന്ദ്രങ്ങളില്‍ നിന്നും കഴിവ് തെളിയിച്ച വിദഗ്ദരായ അദ്ധ്യാപകരാണ് ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on പ്രവാസി വിദ്യാര്‍ത്ഥി കള്‍ക്കായി വയനാട്ടില്‍ ‘കോച്ച് ഇന്ത്യ’

Page 42 of 50« First...102030...4041424344...50...Last »

« Previous Page« Previous « ലുലുവില്‍ ‘മാംഗോ മാനിയ-2013’
Next »Next Page » അബുദാബിയില്‍ വാഹന അപകടത്തില്‍ ചാവക്കാട് സ്വദേശി മരിച്ചു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha