മമ്മൂട്ടിയും ഷംല ഹംസയും മികച്ച അഭിനേതാക്കൾ : അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

November 3rd, 2025

mammootty-shamla-hamza-55-th-state-award-winners-ePathram

അൻപത്തി അഞ്ചാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘ഭ്രമ യുഗം’ എന്ന സിനിമ യിലെ പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടൻ ആയും ‘ഫെമിനിച്ചി ഫാത്തിമ’ യിലെ അഭിനയത്തിലൂടെ ഷംല ഹംസ മികച്ച നടി ആയും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സിനിമ: മഞ്ഞുമ്മല്‍ ബോയ്സ്. ഈ ചിത്രം ഒരുക്കിയ ചിദംബരം മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഇത് കൂടാതെ സ്വഭാവ നടൻ, ഛായാ ഗ്രാഹകൻ, തിരക്കഥ, കലാ സംവിധാനം, ഗാന രചയിതാവ്, ശബ്ദ മിശ്രണം, ശബ്ദ രൂപകൽപന, കളറിസ്റ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഈ ചിത്രം പത്ത്‌ അവാർഡുകൾ നേടി.

മികച്ച രണ്ടാമത്തെ ചിത്രം. ഫെമിനിച്ചി ഫാത്തിമ. ഈ സിനിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് മികച്ച നവാഗത സംവിധായകനുമായി.

ജന പ്രീതിയും കലാമേന്മയുമുള്ള ചിത്രം : പ്രേമലു. മികച്ച സ്വഭാവനടി : ലിജോമോള്‍ (നടന്ന സംഭവം). മികച്ച സ്വഭാവ നടന്‍മാര്‍ : സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ഥ് ഭരതന്‍ (ഭ്രമയുഗം).

അജയന്റെ രണ്ടാം മോഷണം (എ. ആർ.എം) എന്ന ചിത്രത്തിലെ പ്രകടനത്തിന് ടൊവിനോ തോമസ്, കിഷ്കിന്ധാ കാണ്ഡം, ലെവൽ ക്രോസ്സ് എന്നീ സിനിമ കളിലെ അഭിനയത്തിന് ആസിഫ് അലിയും പ്രത്യേക ജൂറി പരാമർശം നേടി.

മികച്ച നടിക്കുള്ള പ്രത്യേക പരാമർശം : ജ്യോതിർമയി (ബൊഗെയ്ൻ വില്ല), ദർശനാ രാജേന്ദ്രൻ (പാരഡൈസ്).

മികച്ച ഗാന രചയിതാവ് : വേടന്‍ (മഞ്ഞുമ്മൽ ബോയ്സ്, കുതന്ത്രം), സംഗീത സംവിധായകന്‍ : സുഷിന്‍ ശ്യാം (ബോഗയ്ൻ വില്ല), മികച്ച ഗായകർ : കെ. എസ്. ഹരിശങ്കർ (ചിത്രം : എ. ആർ. എം), സെബാ ടോമി (ചിത്രം: അം അഃ). ഛായാഗ്രാഹകന്‍ : ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്).

- pma

വായിക്കുക: , , , , ,

Comments Off on മമ്മൂട്ടിയും ഷംല ഹംസയും മികച്ച അഭിനേതാക്കൾ : അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

ഇൻസൈറ്റ് ഡോക്യുമെന്‍ററി ഫെസ്റ്റിവൽ ഫെബ്രുവരി 16 ഞായറാഴ്ച

February 10th, 2025

logo-insight-the-creative-group-ePathram

പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിൻ്റെ എട്ടാമത് കെ. ആർ. മോഹനൻ മെമ്മോറിയൽ  ഡോക്യു മെന്‍ററി ഫെസ്റ്റിവൽ 2025 ഫെബ്രുവരി16 ഞായറാഴ്ച രാവിലെ 9 മണി മുതൽ പാലക്കാട് ലയൺസ്‌ സ്‌കൂളിലെ ഗോൾഡൻ ജൂബിലി ഹാളിൽ വച്ചു നടക്കും.

പന്ത്രണ്ടു മത്സര ഡോക്യുമെന്‍ററികളും അതോടൊപ്പം പി. അജിത് കുമാർ സംവിധാനം ചെയ്ത ‘ജലമുദ്ര’ എന്ന ഡോക്യുമെന്‍ററി മത്സരേതര വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ശില്പി പ്രമോദ് പള്ളിയിൽ രൂപ കൽപന ചെയ്ത ട്രോഫിയും സാക്ഷ്യപത്രവും പതിനായിരം രൂപയും അടങ്ങുന്ന കെ. ആർ. മോഹനൻ മെമ്മോറിയൽ അവാർഡ് വിജയിക്കു സമ്മാനിക്കും.

insight-k-r-mohanan-memorial-documentary-film-fest-ePathram

ചലച്ചിത്ര നിരൂപകൻ ഡോ. സി. എസ്. വെങ്കിടേശ്വരൻ ചെയർമാനും സംവിധായകൻ കെ. ആർ മനോജ്‌, പി. പ്രേമചന്ദ്രൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിജയിയെ തെരഞ്ഞെടുക്കുക. ഓരോ ഡോക്യു മെന്‍ററികളുടെയും പ്രദർശന ശേഷവും അണിയറ പ്രവർത്ത കരുമായി കാണികൾ നടത്തുന്ന ഓപ്പൺ ഫോറം, ചർച്ച ജൂറിമാർ നടത്തുന്ന വിലയിരുത്തലും മേളയുടെ പ്രത്യേകതയാണ്.

ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെൻറ് മോഡറേറ്റർ ആയിരിക്കും. ഇൻസൈറ്റ് പ്രസിഡണ്ട് കെ. ആർ ചെത്തല്ലൂർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വെച്ച് സംഗീത സംവിധായകൻ ജെറി അമൽദേവിന് പത്താമത് ഇൻസൈറ്റ് അവാർഡ് സമ്മാനിക്കും.

സംവിധായകൻ എം. പി. സുകുമാരൻ നായർ, നിരൂപകൻ ഡോ. സി. എസ്. വെങ്കടേശ്വരൻ, ഇൻസൈറ്റ് ജനറൽ സെക്രട്ടറി മേതിൽ കോമളൻ കുട്ടി എന്നിവർ അടങ്ങിയ  ജൂറിയാണ് അവാർഡിനായി ജെറി അമൽ ദേവിനെ തെരഞ്ഞെടുത്തത്. ചലച്ചിത്രകാരൻ ഫാറൂഖ് അബ്ദുൽ റഹിമാൻ, ലയൺസ്‌ ക്ലബ്ബ് പ്രസിഡണ്ട് ശ്രീരാം, മാണിക്കോത്ത് മാധവ ദേവ്‌, സി. കെ. രാമകൃഷ്‌ണൻ എന്നിവർ സംബന്ധിക്കും.

വിവരങ്ങൾക്ക് ബന്ധപ്പെടുക : 94460 00373 / 94960 94153 / 94474 08234.

- pma

വായിക്കുക: , , ,

Comments Off on ഇൻസൈറ്റ് ഡോക്യുമെന്‍ററി ഫെസ്റ്റിവൽ ഫെബ്രുവരി 16 ഞായറാഴ്ച

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ തെരഞ്ഞെടുത്തു

July 11th, 2024

logo-kerala-state-film-awards-ePathram
തിരുവനന്തപുരം : 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തിനുള്ള (2023 വർഷം) ജൂറിയെ തെരഞ്ഞെടുത്തു. ദേശീയ പുരസ്‌കാര ജേതാവും തിരക്കഥാ കൃത്തും സംവിധായകനുമായ സുധീര്‍ മിശ്രയാണ് ജൂറി അദ്ധ്യക്ഷൻ.

സംവിധായകന്‍ പ്രിയനന്ദനൻ, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പൻ എന്നിവരെ പ്രാഥമിക ജൂറി അദ്ധ്യക്ഷന്മാരായും നിയമിച്ച് സർക്കാർ ഉത്തരവായി. ഇരുവരും അന്തിമ വിധി നിർണ്ണയ സമിതിയിലെ അംഗങ്ങളും ആയിരിക്കും.

എഴുത്തുകാരന്‍ എന്‍. എസ്. മാധവന്‍, സംവിധായൻ ലിജോ ജോസ് പെല്ലിശ്ശേരി, അഭിനേത്രിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ആന്‍ അഗസ്റ്റിന്‍, സംഗീത സംവിധായകന്‍ ശ്രീവത്സന്‍ ജെ. മേനോന്‍ എന്നിവരാണ് ജൂറി അംഗങ്ങൾ.

തിരക്കഥാ കൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തും കടവ്, വിനോയ് തോമസ്, എഴുത്തുകാരി മാളവിക ബിന്നി, ഛായാഗ്രാഹകൻ പ്രതാപ് പി. നായർ, എഡിറ്റർ വിജയ് ശങ്കർ, ശബ്ദ ലേഖകൻ സി. ആർ. ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധി നിർണ്ണയ സമിതിയിലെ മറ്റ് അംഗങ്ങൾ.

ചലച്ചിത്ര നിരൂപകയും എഴുത്തു കാരിയുമായ ഡോ. ജാനകി ശ്രീധരനാണു രചനാ വിഭാഗം ജൂറി ചെയർ പേഴ്സൺ. ചലച്ചിത്ര നിരൂപകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ. ജോസ് കെ. മാനുവൽ, എഴുത്തുകാരൻ ഡോ. ഒ. കെ. സന്തോഷ്, അക്കാദമി സെക്രട്ടറി സി. അജോയ് (ജൂറി മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

2023 വർഷത്തിൽ റിലീസ് ചെയ്തതിൽ 160 സിനിമ കളാണ് അവാർഡിന് സമർപ്പിച്ചിട്ടുള്ളത്. ജൂലായ് 13 ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.

- pma

വായിക്കുക: ,

Comments Off on സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ തെരഞ്ഞെടുത്തു

ദേശീയ ചലച്ചിത്ര പുരസ്‌കാരം : ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത് എന്നിവരുടെ പേരുകള്‍ ഒഴിവാക്കി

February 14th, 2024

logo-national-film-awards-of-india-ePathram
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇന്ദിരാ ഗാന്ധി യുടെയും നടി നർഗ്ഗീസ് ദത്തിൻ്റെയും പേരുകള്‍ ഇനി മുതൽ ഉണ്ടാവില്ല. മികച്ച നവാഗത സംവിധായകൻ്റെ ചിത്രത്തിനു നൽകി വന്നിരുന്ന ഇന്ദിരാ ഗാന്ധി പുരസ്കാരത്തിൻ്റെ പേരിൽ നിന്നും ഇന്ദിരാ ഗാന്ധിയും ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിൽ നിന്നും നർഗ്ഗീസ് ദത്തിൻ്റെ പേരും ഒഴിവാക്കിയിട്ടുണ്ട്.

indira-gandhi-nargese-dutt-names-avoid-national-film-awards-ePathram

ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത്

ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം ഇനി ദേശീയവും സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങൾ പ്രോത്സാഹി പ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള പുരസ്കാരം എന്നാണ് അറിയപ്പെടുക.

നവാഗത സംവിധായക ചിത്രത്തിനുള്ള സമ്മാനത്തുക സംവിധായകനും നിർമ്മാതാവിനും തുല്യമായി വീതിച്ച്‌ നൽകിയിരുന്നത് മാറ്റി ഇനി സംവിധായകനു മാത്രമായി നൽകും.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പരിഷ്കരിക്കുവാൻ വാർത്താ വിതരണ മന്ത്രാലയം ചുമതലപ്പെടുത്തിയ സമിതി യുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

ഫാൽക്കെ ബഹുമതി ഉൾപ്പെടെയുള്ളവ യുടെ സമ്മാനത്തുക വർദ്ധിപ്പിക്കുകയും (10 ലക്ഷം രൂപയിൽ നിന്നും 15 ലക്ഷം രൂപയായി ഉയർത്തി) വിവിധ പുരസ്കാരങ്ങൾ സംയോജിപ്പിച്ചതും പുതിയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു.

വാർത്താ വിതരണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി നീരജാ ശേഖർ അദ്ധ്യക്ഷയായ പുരസ്‌കാര സമിതിയിൽ സംവിധായകരായ പ്രിയദർശൻ, വിപുൽ ഷാ, ഹൗബം പബൻ കുമാർ, സെൻസർ ബോർഡ് അദ്ധ്യക്ഷൻ പ്രസൂൺ ജോഷി, ഛായാഗ്രാഹകൻ എസ്. നല്ല മുത്തു തുടങ്ങിയവരാണ് അംഗങ്ങൾ.

- pma

വായിക്കുക: , , , , ,

Comments Off on ദേശീയ ചലച്ചിത്ര പുരസ്‌കാരം : ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത് എന്നിവരുടെ പേരുകള്‍ ഒഴിവാക്കി

രാജ്യാന്തര ചലച്ചിത്ര മേള : മനുഷ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന മേള എന്നു മുഖ്യമന്ത്രി

December 12th, 2022

27-th-international-film-festival-of-kerala-iffk-2022-ePathram
തിരുവനന്തപുരം : 27 -ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐ. എഫ്. എഫ്. കെ.) തിരുവനന്തപുരം നിശാ ഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമായി. ആസ്വാദനത്തിനും മനസ്സിന്‍റെ ഉല്ലാസത്തിനും ഒപ്പം ലോകത്ത് ആകമാനം ഉള്ള മനുഷ്യ അവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതു കൂടിയാണ് ചലച്ചിത്ര മേള എന്ന് ഐ. എഫ്. എഫ്. കെ. സ്വിച്ച് ഓൺ ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൊവിഡ് പരിമിതികൾ മറി കടന്ന് സിനിമകളുടേയും ആസ്വാദകരുടേയും വലിയ പങ്കാളിത്തം കൊണ്ടു ചരിത്ര പരമായ സാംസ്‌കാരിക ഉത്സവ മായി ഇത്തവണത്തെ ചലച്ചിത്ര മേള മാറുകയാണ് എന്നു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പു മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. പൊതു വിദ്യാ ഭ്യാസ- തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി ഐ. എഫ്. എഫ്. കെ. ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു.

ഫെസ്റ്റിവൽ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രണ്‍ജിത്, ജൂറി ചെയർമാനും ജർമ്മൻ സംവിധായിക യുമായ വീറ്റ് ഹെൽമർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി. അജോയ്, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിനു ശേഷം പുർബയൻ ചാറ്റർജിയുടെ സിതാർ കച്ചേരിയും അരങ്ങേറി. ശേഷം ഉദ്ഘാടന ചിത്രമായ ടോറി ആന്‍റ് ലോകിത പ്രദർശിപ്പിച്ചു. IFFK-2022InaugurationPRD

- pma

വായിക്കുക: , ,

Comments Off on രാജ്യാന്തര ചലച്ചിത്ര മേള : മനുഷ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന മേള എന്നു മുഖ്യമന്ത്രി

Page 1 of 41234

« Previous « എം. എ. യൂസഫലിക്ക് ഇന്‍റര്‍ നാഷണല്‍ ഇന്ത്യൻ ഐക്കണ്‍ പുരസ്‌കാരം സമ്മാനിച്ചു
Next Page » ഓപ്പറേന്‍ ഷവര്‍മ്മ : 162 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha