ഗാന ദൃശ്യ അവാര്‍ഡ് : സൃഷ്ടികൾ ക്ഷണിച്ചു

August 13th, 2023

logo-insight-the-creative-group-ePathram
ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് വീഡിയോ ആൽബങ്ങൾക്കുള്ള ഗാന ദൃശ്യ അവാർഡിനായി സൃഷ്ടികൾ ക്ഷണിച്ചു. ആയിരം രൂപയാണ് പ്രവേശന ഫീസ്. ഓണ്‍ ലൈന്‍ ഫോമിലൂടെ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

മികച്ച ആൽബം, സംവിധായകൻ, ഗാന രചയിതാവ്, സംഗീത സംവിധാനം, ഗായകൻ, ഗായിക, നടൻ, നടി, ബാല താരങ്ങൾ അടക്കമുള്ള അഭിനേതാക്കൾ, ക്യാമറ, എഡിറ്റർ, പോസ്റ്റർ ഡിസൈനർ, ജനപ്രിയ ഗാനം എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രൂപ്പിന്‍റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക.

- pma

വായിക്കുക: , ,

Comments Off on ഗാന ദൃശ്യ അവാര്‍ഡ് : സൃഷ്ടികൾ ക്ഷണിച്ചു

പി. ഗോപികുമാർ അന്തരിച്ചു

October 21st, 2020

film-director-p-gopi-kumar-ePathramസംഗീത പ്രേമികള്‍ എന്നും ഓർമ്മിക്കുന്ന നിരവധി ഹിറ്റു കള്‍ മലയാള ചലച്ചിത്ര ഗാന ശാഖ യിലേക്ക് സമ്മാനിച്ച ശ്രദ്ധേയ സിനിമകള്‍ ഒരുക്കിയ ചലച്ചിത്ര സംവിധായകൻ പി. ഗോപി കുമാർ (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശു പത്രി യില്‍ ചികിത്സ യില്‍ ആയിരുന്നു. തിങ്കളാഴ്‌ച രാത്രി യായി രുന്നു അന്ത്യം.

മുഹമ്മദ് റഫി എന്ന ഇതിഹാസ ഗായകന്‍ പാടിയ ആദ്യ മലയാള സിനിമ തളിരിട്ട കിനാക്കള്‍ (1980) സംവിധാനം ചെയ്ത പ്രതിഭയാണ് പി. ഗോപി കുമാർ.

ഗാന രചയിതാവും സംവിധായകനു മായിരുന്ന പി. ഭാസ്കരന്റെ സഹായി യായി ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. അദ്ദേഹത്തിന്റെ നിരവധി സിനിമ കള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1977 ല്‍ കമല്‍ ഹാസന്‍, വിധുബാല ജോഡികളെ അണി നിരത്തി ‘അഷ്ട മംഗല്യം’ എന്ന ചിത്ര ത്തിലൂടെ സ്വതന്ത്ര സംവിധായകന്‍ ആയി.

കെ. ജെ. യേശുദാസ് പാടി അഭിനയിച്ച (ആയിരം കാതം അകലെ യാണെങ്കിലും മായാതെ മക്കാ മനസ്സിൽ നിൽപ്പൂ) ‘ഹര്‍ഷ ബാഷ്പം'(1977) ശ്രദ്ധിക്കപ്പെട്ടു.

മനോരഥം, പിച്ചിപ്പൂ (1978), ഇവള്‍ ഒരു നാടോടി, കണ്ണുകള്‍ (1979), തളിരിട്ട കിനാക്കള്‍, (1980), കാട്ടുപോത്ത്, അരയന്നം (1981) എന്നിവയായിരുന്നു പിന്നീട് റിലീസ് ചെയ്ത ചിത്രങ്ങള്‍.

മനോരഥം, പിച്ചിപ്പൂ എന്നീ സിനിമ കളിൽ ഗുരുനാഥന്‍ കൂടി യായ പി. ഭാസ്കരൻ മാസ്റ്റർ അഭിനയി ക്കുകയും ചെയ്തിരുന്നു. സൌദാമിനി (2003) എന്ന സിനിമ യോടെ പി. ഗോപി കുമാർ ചലച്ചിത്ര രംഗത്ത് നിന്നും മാറി നിന്നു.

പ്രമുഖ സംവിധായകന്‍ പി. ചന്ദ്രകുമാര്‍, ക്യാമറാ മാനും സംവിധായകനു മായ പി. സുകുമാര്‍, പി. വിജയ കുമാർ (നടൻ), രാജ കുമാർ, പി. മോഹൻ കുമാർ എന്നിവര്‍ സഹോദരങ്ങളാണ്.

പി. എം. അബ്ദുല്‍ റഹിമാന്‍.

- pma

വായിക്കുക: , , , , , ,

Comments Off on പി. ഗോപികുമാർ അന്തരിച്ചു

– പി. എം. അബ്ദുല്‍ റഹിമാന്‍, കറസ്പോണ്ടന്റ്.

- pma

വായിക്കുക: , , , , , ,

Comments Off on പി. ഗോപികുമാർ അന്തരിച്ചു

ജാസി ഗിഫ്റ്റിനു ഡോക്ടറേറ്റ്

September 22nd, 2019

music-composer-jassie-gift-ePathram
ഗായകനും സംഗീത സംവിധായ കനുമായ ജാസി ഗിഫ്റ്റ് ഡോക്ടറേറ്റ് നേടി. ഫിലോസഫി യിലാണ് ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ്. ‘ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടൂ അദ്വൈദ ആന്‍ഡ് ബുദ്ധിസം’ എന്ന വിഷയ ത്തിലാണ് കണ്ണൂര്‍ യൂണി വേഴ്സിറ്റി യില്‍ നിന്ന് ഡോക്ട റേറ്റ് ലഭിച്ചത്.

2003 ല്‍ ‘സാഫല്യം’ എന്ന ചിത്ര ത്തിന് സംഗീതം നല്‍കി ക്കൊണ്ടാണ് ജാസി ഗിഫ്റ്റ് ചലച്ചിത്ര രംഗ ത്തേക്ക് എത്തു ന്നത്. എന്നാല്‍ മൂന്നാമ ത്തെ സിനിമ യായ ‘ഫോര്‍ ദ പീപ്പിള്‍’ എന്ന ചിത്ര ത്തിലെ ഗാന ങ്ങളി ലൂടെ ജാസി ഗിഫ്റ്റ് ജന പ്രിയനായി മാറുക യായി രുന്നു. തുടര്‍ന്ന് മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടുകയും സംഗീതം നല്‍കു കയും ചെയ്തു.

- pma

വായിക്കുക: , ,

Comments Off on ജാസി ഗിഫ്റ്റിനു ഡോക്ടറേറ്റ്

മാണിക്യ മലരായ പൂവി : ഒരു അഡാറ് ലൗ വിലെ ഗാനവും സൂപ്പർ ഹിറ്റ്

February 11th, 2018

priya-warrier-omar-lulu-oru-adar-love-ePathram
മാപ്പിളപ്പാട്ടു ഗാന ശാഖയിലെ ശ്രദ്ധേയമായ “മാണിക്യ മലരായ പൂവി ” എന്ന ഗാന ത്തിന്റെ പുതു ക്കിയ അവതരണം ‘ഒരു അഡാറ് ലവ്’ എന്ന സിനിമയില്‍ ചിത്രീകരിച്ചു പുറ ത്തിറ ക്കിയത് ഇപ്പോള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. ഗാനത്തോടൊപ്പം തന്നെ ഈ രംഗത്ത് അഭി നയിച്ച പ്രിയാ വാര്യര്‍ എന്ന പുതുമുഖ നടിയും ശ്രദ്ധിക്ക പ്പെട്ടു കഴിഞ്ഞു.

ക്യാമ്പസ്സ് പശ്ചാത്തല ത്തില്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാറ് ലവ്’ നു വേണ്ടി ഈ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനി വാസന്‍.

സംഗീത വേദികളില്‍ ഏറെ ആവശ്യക്കാരുള്ള ‘മാണിക്യ മലരായ പൂവി ‘ എന്ന ഗാനത്തിനെ വരികള്‍ എഴുതി യത് പി. എം. എ. ജബ്ബാര്‍. ഈ ഹിറ്റ് ഗാനത്തിന്റെ സംഗീതം നിര്‍വ്വ ഹിച്ചി രിക്കുന്നത് തലശ്ശേരി കെ. റഫീഖ്.

സിനിമക്കു വേണ്ടി ഷാന്‍ റഹ്മാന്‍ ഈണം നല്‍കി വിനീത് പാടി ചിത്രീകരിച്ചു റിലീസ് ചെയ്തപ്പോള്‍ സോഷ്യല്‍ മീഡിയ കളില്‍ യുവ ഹൃദയങ്ങള്‍ ഈ ഗാനം ഏടെറ്റുത്തു കഴിഞ്ഞു.

കേന്ദ്ര കഥാപാത്ര ങ്ങളെ പുതു മുഖങ്ങള്‍ അവതരി പ്പിക്കുന്ന ‘ഒരു അഡാറ് ലവ്’ നിര്‍മ്മിക്കുന്നത് ഒൗസേപ്പച്ചൻ വാളക്കുഴി.

- pma

വായിക്കുക: , , ,

Comments Off on മാണിക്യ മലരായ പൂവി : ഒരു അഡാറ് ലൗ വിലെ ഗാനവും സൂപ്പർ ഹിറ്റ്

« ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ അവശ്യ സേവന ങ്ങള്‍ നിഷേധിക്കരുത്
സ്വദേശി വൽക്കരണം : കമ്പനി കൾക്ക് വിസ ഫീസിൽ ഇളവു നൽകുന്നു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha