
ന്യൂഡൽഹി : തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലും ആപ്പും വഴി ഓൺ ലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നീക്കം ചെയ്യുന്ന തിനും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ നിർബ്ബന്ധം എന്ന് അധികൃതർ. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇസിനെറ്റ് (ECINet) പോർട്ട ലിൽ ‘ഇ-സൈൻ’ ഫീച്ചർ പ്രാവർത്തികമാക്കിയിട്ടുണ്ട്.
ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകൾ ഉപയോഗിച്ച് അപേക്ഷകരുടെ ഐഡന്റിറ്റി പരിശോധിച്ച് കൊണ്ടാണ് ഇനി മുതൽ ഫോമുകൾ പൂരിപ്പിക്കുക. അപേക്ഷകരുടെ വോട്ടർ കാർഡിലെ പേര് ആധാറിൽ ഉള്ളത് തന്നെ എന്നും അവർ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചതാണ് എന്നും ഉറപ്പാക്കാൻ പോർട്ടൽ അപേക്ഷകന് മുന്നറിയിപ്പ് നൽകുന്ന ഒരു ഫീച്ചറാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.





തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളു കളിലെ അദ്ധ്യാപക / അനദ്ധ്യാപക നിയമനങ്ങളിൽ പരിഗണിക്കുന്നതിന് വേണ്ടി നാളിതു വരെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ മതിയായ യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരായി രജിസ്ട്രേഷൻ നടത്തണം. 



















