സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും

February 23rd, 2026

restrictions-on-mobile-phone-use-for-children-under-16-years-ePathram
ന്യൂഡൽഹി : കർണ്ണാടകത്തിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കാൻ സർക്കാർ ഒരുങ്ങുന്നു. സോഷ്യൽ മീഡിയയോടുള്ള അമിതമായ ആസക്തി യും മാനസിക ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളും പരിഗണിച്ച് കൊണ്ടാണ് ഈ നീക്കം. സംസ്ഥാനത്തെ സർവ്വ കലാ ശാല വൈസ് ചാൻസലർമാരുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക പിന്തുടർന്ന് വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ നിയന്ത്രിക്കുന്നതിനെ ക്കുറിച്ച് അദ്ദേഹം അഭിപ്രായം തേടി.

കുട്ടികൾക്ക് ഇടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും സോഷ്യൽ മീഡിയയോടുള്ള അമിത താൽപ്പര്യവും പെരുമാറ്റ ദൂഷ്യത്തിലേക്കും വിദ്യാഭ്യാസത്തിലെ പിന്നാക്ക അവസ്ഥ യിലേക്കും നയിക്കുന്നു എന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കർണാടകത്തിന് പുറമെ ഗോവയും ആന്ധ്രാ പ്രദേശും ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടു വരും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

16 വയസ്സിന് താഴെയുള്ളവർ ഇൻസ്റ്റാഗ്രാം, ഫെയ്‌സ് ബുക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ ഫോമുകൾ ഉപയോഗിക്കുന്നത് തടയാനുള്ള നിർദ്ദേശം ഗോവ സർക്കാർ പരിശോധിക്കുന്നുണ്ട്.

 

- pma

വായിക്കുക: , , , , , , ,

Comments Off on സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും

നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം

February 19th, 2026

logo-government-of-kerala-ePathram
തിരുവനന്തപുരം : കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃകയിലാണ് നേറ്റിവിറ്റി കാർഡ് നൽകുക.

കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗ പ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.

വിദേശ പൗരത്വം സ്വീകരിച്ച കേരളീയന് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കുന്നതല്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്ന പക്ഷം ഇത് അസാധുവാകും.

കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

നിലവിൽ ഉള്ള വിവരങ്ങൾക്ക് പുറമേ കാലാ കാലങ്ങളിൽ സർക്കാർ നിർദ്ദേശിക്കുന്ന വിവരങ്ങൾ നേറ്റിവിറ്റി കാർഡിൽ ഉൾപ്പെടുത്തും. നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള വ്യക്തി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിത ഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ നൽകണം.

കേന്ദ്ര സർക്കാർ എസ്. ഐ. ആര്‍. നടപ്പിലാക്കുന്നത് ന്യൂന പക്ഷങ്ങളില്‍ ഉള്‍പ്പെടെ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തലമുറകളായി കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാനം നേറ്റിവിറ്റി കാര്‍ഡ് എന്ന രേഖ നൽകുന്നത്. നേറ്റിവിറ്റി കാര്‍ഡിന് നിയമനിര്‍മാണം നടത്താന്‍ 20 കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ നീക്കി വെച്ചിരുന്നു.

P R D

- pma

വായിക്കുക: , , , , , , , , ,

Comments Off on നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം

അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി

February 12th, 2026

sslc-plus-two-students-ePathram
കൊച്ചി : സ്‌കൂളിൽ വിദ്യാര്‍ത്ഥികളുടെ അച്ചടക്കം ഉറപ്പാക്കാനും അവരെ തിരുത്താനും അദ്ധ്യാപകർക്ക് ചൂരല്‍ പ്രയോഗം നടത്താം എന്നും ഹൈക്കോടതി.

തിരുവനന്തപുരം വെങ്ങാനൂരിലെ സ്‌കൂൾ അദ്ധ്യാപകന്‍ ചൂരൽ പ്രയോഗം നടത്തി എന്നതിന്റെ പേരിൽ വിഴിഞ്ഞം പോലീസ് കേസ് എടുത്തതിന്റെ തുടർ നടപടികൾ റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കേസിനു ആസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു. തന്നെ സ്റ്റാഫ് മുറിയിലേക്കു വിളിച്ചു വരുത്തിയ അദ്ധ്യാപകന്‍ ചൂരല്‍ ഉപയോഗിച്ച് അടിച്ചു എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ പരാതി.

തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ കേസിന്റെ തുടർ നടപടികൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് അദ്ധ്യാപകൻ ഫയൽ ചെയ്ത ഹർജി അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ് കുമാറിന്റെ നിരീക്ഷണം. അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അനുമതി രക്ഷിതാക്കള്‍ അദ്ധ്യാപകർക്ക് നല്‍കുന്നതായി കണക്കാക്കണം എന്നുള്ള ഹൈക്കോടതിയുടെ മുന്‍ ഉത്തരവും കൂടെ കണക്കിലെടുത്തു കൊണ്ടാണ് ഈ നിരീക്ഷണം.

- pma

വായിക്കുക: , , , , , ,

Comments Off on അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി

ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം

February 11th, 2026

tri-color-national-flag-of-india-ePathram

ന്യൂഡൽഹി : രാജ്യത്ത് ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂള്‍ അസംബ്ലികളിലും വന്ദേമാതരം ആലപിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ പതാക ഉയര്‍ത്തുമ്പോഴും രാഷ്ട്ര പതിയുടെയും ഗവർണ്ണർ മാരുടെയും സാന്നിദ്ധ്യമുള്ള ഔദ്യോഗിക ചടങ്ങു കളിലും വന്ദേ മാതരം ആലപിക്കണം.

ദേശീയ ഗാനം ആലപിക്കുന്ന ചടങ്ങുകളിൽ ആദ്യം വന്ദേ മാതരവും തുടർന്ന് ദേശീയ ഗാനവും എന്ന രീതിയാണ് പിന്തുടരേണ്ടത്. സ്‌കൂളുകളില്‍ വന്ദേ മാതരം ആലപിച്ചു കൊണ്ട് വേണം പ്രവര്‍ത്തി ദിനം ആരംഭിക്കാന്‍.

national_anthem_epathram

സ്‌കൂള്‍ അസംബ്ലികളിലും വന്ദേ മാതരം ആലപിക്കാന്‍ സാധിക്കുന്ന എല്ലാ പരിപാടികളിലും സ്ഥലങ്ങളിലും നിര്‍ബ്ബന്ധമായും ഇനി മുതല്‍ വന്ദേ മാതരം ആലപിക്കണം.

വന്ദേ മാതരം ആലപിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. എന്നാല്‍, വാര്‍ത്താ ചിത്ര ങ്ങളിലും ഡോക്യു മെന്ററികളിലും സിനിമ തിയ്യേറ്ററിലും എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല.

ആറ് ഖണ്ഡികകള്‍ ഉള്‍പ്പെട്ട മൂന്ന് മിനുട്ടും പത്ത് സെക്കന്‍ഡും ദൈർഘ്യം വരുന്ന വന്ദേമാതരം ആണ് ആലപിക്കേണ്ടത്. വാദ്യോപകരണങ്ങളുടെ അകമ്പടി യോടെയോ അല്ലാതെയോ വന്ദേ മാതരം ആലപിക്കാം. പൊതു ചടങ്ങുകളില്‍ വന്ദേ മാതരം വരികള്‍ അച്ചടിച്ച് സദസ്സില്‍ വിതരണം ചെയ്യണം.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം

എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ

February 10th, 2026

kerala-government-services-on-a-single-plat-form-ePathram
സംസ്ഥാന സർക്കാർ സേവനങ്ങൾ എല്ലാം ഒറ്റ പ്ലാറ്റ് ഫോമിൽ കിട്ടുന്ന ‘നമ്മുടെ കേരളം’ എന്ന ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ ഒരുങ്ങുന്നു. സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും ഏക ജാലകത്തിലൂടെ പൊതു ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം. എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കുവാൻ കഴിയുന്ന രീതിയിൽ ലളിതമായ ഇന്റർ ഫെയ്‌സും ഡിസൈനുമാണ് ആപ്പിന്റെ പ്രധാന സവിശേഷത.

സ്വകാര്യത, സുരക്ഷ എന്നിവക്ക് പ്രഥമ പരിഗണന നല്‍കിയാണ് ‘നമ്മുടെ കേരളം’ മൊബൈല്‍ ആപ്പ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. സേവനങ്ങളിലെ സമയ ബന്ധിതമായ പുതുക്കലുകളും, ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാനും, പരാതികള്‍ സമര്‍പ്പിക്കാനും ഈ പ്ലാറ്റ്‌ ഫോമിലൂടെ സാധിക്കും. മൊബൈല്‍ ആപ്പിന് പുറമേ ‘നമ്മുടെ കേരളം’ വെബ് പോര്‍ട്ടലിലും ഇതേ സേവനങ്ങള്‍ ലഭിക്കും.

ഐ. ടി. വകുപ്പിന് വേണ്ടി കേരള സ്‌റ്റേറ്റ് ഐ. ടി. മിഷന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി, സി-ഡിറ്റുമായി ചേര്‍ന്നാണ് ‘നമ്മുടെ കേരളം’ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് സേവനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. ജനന സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ വിദ്യാഭ്യാസം, ക്ഷേമ പദ്ധതികള്‍, പെന്‍ഷനുകള്‍, ഫീസുകള്‍, അപേക്ഷ സമര്‍പ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങള്‍ക്കും ആവശ്യമായ 150 ഓളം സർക്കാർ സേവനങ്ങള്‍ ആപ്പില്‍ ലഭ്യമാകും.

ആപ്പിന്റെ ഔദ്യോഗിക പ്രകാശനം ഫെബ്രുവരി 24 ന് നിശാ ഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

ഔദ്യോഗിക പ്രകാശനത്തിനു ശേഷം ആന്‍ഡ്രോയിഡ് പ്ലേ സ്‌റ്റോറിലും ആപ്പിള്‍ സ്‌റ്റോറിലും ആപ്പ് ലഭിക്കും.

- pma

വായിക്കുക: , , , , , , , ,

Comments Off on എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ

Page 2 of 9412345...102030...Last »

« Previous Page« Previous « ജിമ്മി ലായിക്ക് 20 വർഷം തടവ്
Next »Next Page » ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha