നിയമസഭ യിലെ അക്രമം : നടപടി വേണമെന്ന് ഗവര്‍ണര്‍

March 14th, 2015

തിരുവനന്തപുരം : നിയമ സഭ യില്‍ വെള്ളിയാഴ്ച നടന്ന അക്രമ സംഭവ ങ്ങളില്‍ നടപടി വേണം എന്ന് ഗവര്‍ണര്‍ പി. സദാശിവം ആവശ്യപ്പെട്ടു.

സംഭവിക്കാന്‍ പാടില്ലാത്ത താണ് സഭ യില്‍ നടന്നത്. ഇതിനെ ഗൗരവ മായാണ് കാണുന്നത്. ഭാവി യില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാ തിരി ക്കാന്‍ ശ്രദ്ധിക്കണം എന്നും ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

നടന്ന സംഭവങ്ങളെ പ്പറ്റി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും. ആര്‍ട്ടിക്ക്ള്‍ 356 പ്രകാരം നടപടി എടുക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ തക്ക ഗുരുതര മാണ് കഴിഞ്ഞ ദിവസം സഭ യില്‍ ഉണ്ടായ സംഭവ വികാസ ങ്ങള്‍ എന്നും ഗവര്‍ണര്‍ അറിയിച്ചു.

ബജറ്റ് അവതരിപ്പിച്ചത് അനുമതി നല്‍കിയതിന് ശേഷമാണ് എന്നുള്ള സ്പീക്കറുടേയും നിയമ സഭാ സെക്രട്ടറി യുടേയും വിശദീകരണം തനിക്ക് കിട്ടിയിട്ടില്ലാ എന്നും സഭ യിലെ നടപടി ക്രമങ്ങളെ ക്കുറിച്ച് സ്പീക്കറുടെ വിശദീകരണം അംഗീകരി ക്കുന്നു എന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രതിപക്ഷ അംഗ ങ്ങളുടെ ബഹളത്തെ ക്കുറിച്ചുള്ള നിയമ സഭാ സെക്രട്ടറി യുടെ റിപ്പോര്‍ട്ടും സ്പീക്കറുടെ കത്തും വീഡിയോ ദൃശ്യ ങ്ങളും മാധ്യമ റിപ്പോര്‍ട്ടു കളും ഗവര്‍ണറുടെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്.

ചില അംഗങ്ങള്‍ സ്പീക്കര്‍ക്ക് എതിരെ വളരെ മോശ മായാണ് പെരുമാറിയത്. നിയമ നിര്‍മാണ സഭയുടെ പ്രധാന ഭാഗം എന്ന നില യില്‍ ഈ സംഭവ ങ്ങളില്‍ കനത്ത ആശങ്ക യുണ്ട് എന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും പാസ്സാക്കി ഭരണ പ്രതിസന്ധി ഒഴിവാക്കണം. മാര്‍ച്ച് 3 നകം ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പാസ്സാ ക്കിയില്ല എങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും എന്നും ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ സൂചിപ്പിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on നിയമസഭ യിലെ അക്രമം : നടപടി വേണമെന്ന് ഗവര്‍ണര്‍

എന്‍. ശക്തന്‍ നിയമസഭാ സ്പീക്കര്‍

March 13th, 2015

n-shaktan-epathram

തിരുവനന്തപുരം : എന്‍. ശക്തന്‍ കേരള നിയമ സഭ യുടെ ഇരുപത്തി ഒന്നാമത്തെ സ്പീക്കറായി തെരഞ്ഞെടുക്ക പ്പെട്ടു.

ശക്തന് 74 വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യായ അയിഷാ പോറ്റിക്ക് 66 വോട്ടും കിട്ടി.

പ്രോടെം സ്പീക്കര്‍ ഡൊമിനിക് പ്രസന്റേഷന്റെ അദ്ധ്യക്ഷതയില്‍ നിയമസഭയില്‍ രഹസ്യ ബാലറ്റിലൂടെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on എന്‍. ശക്തന്‍ നിയമസഭാ സ്പീക്കര്‍

സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ സംസ്കാരം ഇന്ന് വൈകീട്ട്

March 7th, 2015

തിരുവനന്തപുരം: ഇന്നലെ രാവിലെ അന്തരിച്ച കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മൃതദേഹം ഇന്ന് വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരത്തെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും. ബാംഗ്ലൂരുവില്‍ നിന്നും പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം ഇന്ന് രാവിലെ പത്തു മുതല്‍ പതിനൊന്നു മണി വരെ കെ. പി. സി. സി. ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളിലും ആര്യനാട് സ്കൂളിലും പൊതു ദര്‍ശനത്തിനു വെക്കും. വൈകീട്ട് നാലു മണിക്ക് തിരുവനന്തപുരത്തെ വസതിയില്‍ പൊതു ദര്‍ശനത്തിനു ശേഷമായിരിക്കും വിലാപ യാത്രയായി ശാന്തി കവാടത്തിലേക്ക് കൊണ്ടു പോകുക. സ്പീക്കറുടെ മരണത്തെ തുടര്‍ന്ന് സംസ്ഥനത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ സംസ്കാരം ഇന്ന് വൈകീട്ട്

സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു

March 7th, 2015

speaker-g-karthikeyan-ePathram

തിരുവനന്തപുരം: കേരള നിയമ സഭാ സ്പീക്കറും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ജി. കാര്‍ത്തികേയന്‍ (66) അന്തരിച്ചു. കരളില്‍ അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ബാംഗ്ലൂരുവിലെ എച്ച്. സി. ജി. ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അന്ത്യം. 17 ദിവസമായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഓങ്കോളൊജി വിഭാഗത്തിലെ വെന്റിലേറ്ററില്‍ ആയിരുന്നു. ഭാര്യ ഡോ. സുലേഖയും മക്കളായ അനന്ത പത്മനാഭന്‍, ശബരീനാഥ് എന്നിവരും അടുത്ത ബന്ധുക്കളും മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖ രാഷ്ടീയ നേതാക്കളും മരണ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ ബാംഗ്ലുരുവിലെക്ക് പുറപ്പെട്ടു.

മൃതദേഹം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടു വരും. സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് ദര്‍ബാര്‍ ഹാള്‍, കെ. പി. സി. സി. ആസ്ഥാനം എന്നിവിടങ്ങളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തില്‍ ഞായറാഴ്ച വൈകീട്ട് 6.30ന് സംസ്കരിക്കും.

1949-ല്‍ വര്‍ക്കലയില്‍ എന്‍. പി. ഗോപാല പിള്ളയുടേയും വനജാക്ഷി അമ്മയുടേയും മകനായാണ് രാഷ്ടീയ മണ്ഡലങ്ങളില്‍ ജി. കെ. എന്നറിയപ്പെടുന്ന ജി. കാര്‍ത്തികേയന്‍ ജനിച്ചത്. കെ. എസ്. യു. യൂണിറ്റ് പ്രസിഡണ്ടായി വിദ്യാര്‍ഥി രാഷ്ടീയത്തില്‍ കടന്നു വന്ന അദ്ദേഹം പിന്നീട് സംസ്ഥാന പ്രസിഡണ്ട്, കേരള സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി തുടങ്ങി വിവിധ പദവികള്‍ വഹിച്ചു. എല്‍. എല്‍. ബി. പഠന ശേഷം സജീവ രാഷ്ടീയത്തിലേക്ക് കടന്നു. യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടായ അദ്ദേഹം സംസ്ഥാന സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങിയ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്.

1980-ല്‍ ആണ് കാര്‍ത്തികേയന്‍ ആദ്യമായി നിയമ സഭയിലേക്ക് മത്സരിക്കുന്നത്. സി. പി. എമ്മിലെ കരുത്തനായ വര്‍ക്കല രാധാകൃഷ്ണനോട് പരാജയപ്പെട്ടു. തുടര്‍ന്ന് 1982-ല്‍ തിരുവനന്തപുരം നോര്‍ത്തില്‍ സി. പി. എമ്മിലെ കെ. അനിരുദ്ധനെ തോല്പിച്ച് നിയമസഭയില്‍ എത്തി. തുടര്‍ന്ന് 1987-ല്‍ സി. പി. എമ്മിലെ തന്നെ എം. വിജയ കുമാറിനോട് മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് 1991-ല്‍ ആര്യനാട് മണ്ഡലത്തില്‍ എത്തിയ കാര്‍ത്തികേയന്‍ അവിടെ നിന്നും 2006-വരെ തുടര്‍ച്ചയായി വിജയിച്ചു. ആര്യനാട് മണ്ഡലം പിന്നീട് അരുവിക്കരയായി മാറിയെങ്കിലും ജി. കാര്‍ത്തികേയന്‍ വിജയിച്ചു. 1995-ല്‍ വൈദ്യുതി മന്ത്രിയായും 2001-ല്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ടിച്ചു. ഇത്തവണ കോണ്‍ഗ്രസ്സ് അധികാരത്തിൽ എത്തിയപ്പോള്‍ മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും സഭാ നാഥനാകുവാനായിരുന്നു കാര്‍ത്തികേയന്റെ നിയോഗം.

സിനിമ, സ്പ്പോര്‍ട്സ്, വായന, യാത്ര എന്നിവയില്‍ കാര്‍ത്തികേയനു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ സാമൂഹിക രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച ഒരു പാര്‍ളമെന്റേറിയനെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ കേരളത്തിനു നഷ്ടമായത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു

വി.എസും പാര്‍ട്ടിയും നേര്‍ക്കു നേര്‍; കേന്ദ്രനേതൃത്വം ത്രിശങ്കുവില്‍

February 21st, 2015

ആലപ്പുഴ: ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത പ്രതിസന്ധികള്‍ക്കാണ് ആലപ്പുഴയില്‍ നടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളന വേദി സാക്ഷിയായി കൊണ്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍‌മേലുള്ള പൊതു ചര്‍ച്ചയ്ക്കിടെ പാര്‍ട്ടിയുടെ സ്ഥാപക നേതാവും കേന്ദ്ര കമ്മറ്റി അംഗവുമായ വി.എസ്. അച്യുതാനന്ദന്‍ ഇറങ്ങിപ്പോയി. വി.എസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പാസാക്കിയ പ്രമേയമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വി.എസ് ഒരു കുറിപ്പ് പോളിറ്റ് ബ്യൂറോക്ക് അയച്ചിരുന്നു. ഇതേ പറ്റി മറുപടി വേണമെന്ന് വി.എസ് ആവശ്യപ്പെട്ടിരുന്നു എങ്കിലും കേന്ദ്ര നേതൃത്വം മറുപടിയൊന്നും നല്‍കിയില്ല. സംസ്ഥാന സമ്മേളനവേദിയില്‍ നിന്നും ഇറങ്ങിപ്പോയ വി.എസിനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരുവാനുള്ള പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.

ദേശീയ തലത്തില്‍ ഇടതു പക്ഷം വലിയ തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ആം ആദ്മി പോലുള്ള പാര്‍ട്ടികള്‍ ശക്തമായ മുന്നേറ്റം നടത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും, യു.ഡി.എഫ് സര്‍ക്കാരിനെതിരെ ഇടതു മുന്നണി നടത്തുന്ന സമരങ്ങള്‍ തുടച്ചയായി പരാജയപ്പെടുന്നതും, വരാനിര്‍ക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ പ്രധാനപ്പെട്ട രാഷ്ടീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനു പകരം വി.എസ്.-പിണറായി വടം വലിയായി അധ:പതിക്കുന്ന കാഴ്ചയാണ് സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും കാണാനാവുന്നത്. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ശോഭകെടുത്തുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തെ ശക്തമായ ഔദ്യോഗിക നേതൃത്വത്തിന്റെ വി.എസ് വിരുദ്ധ നിലപാടും ബഹുന പിന്തുണയുള്ള നേതാവായ വി.എസ്.ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങളും ദുര്‍ബലമായ കേന്ദ്ര നേതൃത്വത്തെ വിഷമസന്ധിയിലാക്കി. ഇരുപക്ഷത്തേയും നിയന്ത്രിക്കുന്നതില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്വി ജയിക്കുവാനുമാകുന്നില്ല.പാര്‍ട്ടി രൂപീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവ് എന്നതും ഒപ്പം വി.എസിനു ഉണ്ടെന്ന് കരുതപ്പെടുന്ന ജനകീയ പിന്തുണയാണ് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതില്‍ നിന്നും കേന്ദ്ര നേതൃത്വത്തെ പിന്‍‌തിരിപ്പിക്കുന്ന ഒരു പ്രധാന ഘടകം. വി.എസിനു പകരം വെക്കുവാന്‍ ജനകീയനായ ഒരു നേതാവ് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുത്താല്‍ അതു സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കുവാന്‍ പാര്‍ട്ടി ഏറെ ബുദ്ധിമുട്ടേണ്ടിവരും. ബംഗാളില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഇനി ശക്തിയുള്ള ഏക സംസ്ഥാനം കേരളമാണ്. അതിനാല്‍ കേരള ഘടകത്തെ പിണക്കിക്കൊണ്ട് ഒരു തീരുമാനം എടുക്കുവാനും പ്രകാശ് കാരാട്ടിനും സംഘത്തിനും ആകില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on വി.എസും പാര്‍ട്ടിയും നേര്‍ക്കു നേര്‍; കേന്ദ്രനേതൃത്വം ത്രിശങ്കുവില്‍

Page 20 of 55« First...10...1819202122...304050...Last »

« Previous Page« Previous « ഇബോളയ്ക്ക് ദ്രുതപരിശോധന
Next »Next Page » സദാചാര പോലീസിന്റെ ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് പരിക്ക് »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha