മലപ്പുറം ജില്ല വിഭജിക്കണം : കെ. എന്‍. എ. ഖാദര്‍

June 25th, 2019

malappuram-district-map-ePathram
തിരുവനന്തപുരം : മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാന മായി പുതിയ ജില്ല വേണം എന്ന് കെ. എന്‍. എ. ഖാദര്‍ നിയമ സഭ യില്‍. എന്നാല്‍ ഖാദറിന്‍റെ ശ്രദ്ധ ക്ഷണി ക്കൽ പ്രമേയം സർക്കാർ തള്ളി.

പുതിയ ജില്ല കൾ രൂപീ കരി ക്കുന്നത് ശാസ്ത്രീയ മായ സമീപനം അല്ലാ എന്ന് മന്ത്രി ഇ. പി. ജയ രാജൻ വ്യക്ത മാക്കി. ജില്ല യുടെ സമഗ്ര വികസന ത്തിന് ആവശ്യ മായ നട പടി കളാണ് സർക്കാർ സ്വീക രിക്കു ന്നത്. ജില്ലാ വിഭ ജനം ലളിത മല്ല എന്നും രാഷ്ട്രീയ പ്രശ്ന ങ്ങള്‍ അടക്കം നിരവധി വിഷയ ങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ട് എന്നും മന്ത്രി ഇ. പി. ജയ രാജൻ നിയമ സഭ യിൽ ചൂണ്ടി ക്കാട്ടി.

ജന സംഖ്യാ അടിസ്ഥാന ത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാന മായി പുതിയ ജില്ല രൂപീ കരി ക്കണം എന്ന തായി രുന്നു മുസ്ലിം ലീഗ് എം. എൽ. എ. യും നേതാവു മായ കെ. എന്‍. എ. ഖാദറി ന്റെ ആവശ്യം. ഇതേ ആവശ്യവുമായി കഴിഞ്ഞ യാഴ്ച അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കി യിരുന്നു സബ്മി ഷന് മുസ്ലീം ലീഗും യു. ഡി. എഫും അനു മതി നല്‍കാതി രുന്നതു കൊണ്ട് അവസാന നിമിഷം പിന്മാറിയിരുന്നു.

മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കാതെ ഇൗ വിഷയം നിയമ സഭയിൽ കൊണ്ടു വരുന്ന തിനോട് യു. ഡി. എഫ്. നേതൃത്വം അതൃപ്തി അറി യിച്ച തിനെ തുടർ ന്നാണ് കെ. എൻ. എ. ഖാദർ സബ് മിഷനില്‍ നിന്നും പിന്മാറിയത്.

- pma

വായിക്കുക: , , , ,

Comments Off on മലപ്പുറം ജില്ല വിഭജിക്കണം : കെ. എന്‍. എ. ഖാദര്‍

നീതി ആയോഗ് : പ്ലാനിംഗ് കമ്മീഷന് പകരം ആവാന്‍ കഴിഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

June 15th, 2019

pinarayi-vijayan-ePathram
ന്യൂഡല്‍ഹി : നീതി ആയോഗിന്റെ നില വിലെ പ്രവര്‍ ത്തന ങ്ങള്‍ അപര്യാപ്ത മാണ് എന്നും പ്ലാനിംഗ് കമ്മീ ഷന് പകര മാകാന്‍ ഇതിന് കഴിഞ്ഞിട്ടില്ല എന്നും മുഖ്യ മന്ത്രി പിണറായി വിജയന്‍.

പ്ലാനിംഗ് കമ്മീഷ നില്‍ നിന്നും നീതി ആയോഗി ലേക്കുള്ള മാറ്റം കേരളം പോലുള്ള സംസ്ഥാന ങ്ങള്‍ ക്ക് പഞ്ച വത്സര പദ്ധതി കളില്‍ നേരത്തേ ലഭ്യ മായി രുന്ന ധന സ്രോതസ് ഇല്ലാ താക്കി എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ അദ്ധ്യ ക്ഷത യില്‍ രാഷ്ട്ര പതി ഭവനില്‍ ചേര്‍ന്ന നീതി ആയോഗ് ഭരണ സമിതി യോഗ ത്തില്‍ സംസാ രിക്കുക യായി രുന്നു മുഖ്യ മന്ത്രി പിണ റായി വിജയന്‍. നീതി ആയോഗി ന്റെ അഞ്ചാമത്തെ യോഗ മാണ് ഇന്ന് രാഷ്ട്ര പ തി ഭവനില്‍ ചേര്‍ന്നത്.

പതിനഞ്ചാം ധനകാര്യ കമ്മീ ഷന്റെ പരി ശോധനാ വിഷയ ങ്ങള്‍ സംബന്ധിച്ച് കേരളം പങ്കു വച്ചി ട്ടുള്ള ആശങ്ക കള്‍ പരി ഹരി ക്കണം.

കേന്ദ്ര തലത്തില്‍ പഞ്ച വത്സര പദ്ധതികള്‍ ഒഴി വാക്കിയ തിന് ശേഷ മുള്ള കേന്ദ്ര പദ്ധതി കളില്‍ സംസ്ഥാന സര്‍ ക്കാരു കള്‍ക്ക് കൂടുതല്‍ വിഹിതം വഹി ക്കേണ്ടി വരു ന്നത് സംസ്ഥാന ഗവണ്‍ മെന്റു കളുടെ ധന കാര്യ ശേഷി കുറ യുന്ന തിന് കാരണം ആകുന്നു എന്നും മുഖ്യ മന്ത്രി പറഞ്ഞു.

പ്രളയ ത്തിനു ശേഷം കര്‍ക്കശ മായ സാമ്പ ത്തിക നിയ ന്ത്രണ ങ്ങള്‍ മൂലം കേരള ത്തിന് ഏറെ ബുദ്ധി മുട്ട് നേരി ടേണ്ടി വന്നിട്ടുണ്ട്. കേരള ത്തിന് 31,000 കോടി രൂപ യുടെ നഷ്ട മാണ് സഹി ക്കേണ്ടി വന്നത് എന്നും മുഖ്യ മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on നീതി ആയോഗ് : പ്ലാനിംഗ് കമ്മീഷന് പകരം ആവാന്‍ കഴിഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രധാനമന്ത്രി വെള്ളിയാഴ്ച സംസ്ഥാനത്തെത്തും ; സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ പൊതുപരിപാടി കേരളത്തിൽ

June 6th, 2019

prime-minister-narendra-modi-ePathram

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വെള്ളിയാഴ്ച വൈകുന്നേരം കേരളത്തിലെത്തും. കൊച്ചിയിലെത്തുന്ന അദ്ദേഹം ശനിയാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. ക്ഷേത്ര ദർശനത്തിന് ശേഷം പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

നരേന്ദ്ര മോദി രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയാണ് ശനിയാഴ്ച നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കി. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നു. കേന്ദ്ര വ്യോമസേന ഉദ്യോഗസ്ഥരും ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരും കേന്ദ്ര സുരക്ഷാ സംഘവും ശ്രീകൃഷ്ണ കോളേജ് മൈതാനിയിലെത്തി ഹെലികോപ്റ്റര്‍ പരീക്ഷണപറപ്പിക്കല്‍ നടത്തുകയും ചെയ്തിരുന്നു.

- അവ്നി

വായിക്കുക: , , ,

Comments Off on പ്രധാനമന്ത്രി വെള്ളിയാഴ്ച സംസ്ഥാനത്തെത്തും ; സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ പൊതുപരിപാടി കേരളത്തിൽ

മുഖ്യമന്ത്രി ശൈലി മാറ്റാതിരിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്ന് രമേശ് ചെന്നിത്തല

May 26th, 2019

ramesh_epathram

മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി മാ​റ​രു​തെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തേ ശൈ​ലി​യു​മാ​യി മു​ഖ്യ​മ​ന്ത്രി മു​ന്നോ​ട്ട് പോ​കു​ന്ന​താ​ണ് ത​ങ്ങ​ൾ​ക്ക് ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

പി​ണ​റാ​യി വി​ജ​യ​ന്‍ ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ത്ത സ​ര്‍​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​കാ​ര​മാ​ണ് തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ക​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തെ കു​റി​ച്ച് വ​സ്തുനി​ഷ്ഠ​മാ​യ വി​ല​യി​രു​ത്ത​ല​ല്ല വി​ജ​യ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത്. തെ​റ്റ് പ​റ്റി​യ​ത് ത​ങ്ങ​ൾ​ക്ക​ല്ലെ​ന്ന് പി​ണ​റാ​യി വാ​ദി​ക്കു​ന്നു. മൂ​ന്ന​ര​ക്കോ​ടി ജ​ന​ങ്ങ​ൾ​ക്ക് തെ​റ്റു​പ​റ്റി​യെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദ​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

- അവ്നി

വായിക്കുക: , , ,

Comments Off on മുഖ്യമന്ത്രി ശൈലി മാറ്റാതിരിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്ന് രമേശ് ചെന്നിത്തല

കേരളത്തില്‍ വിജയ ക്കൊടി പാറിച്ച് കോണ്‍ഗ്രസ്സ്

May 23rd, 2019

Congress-Kerala-epathram
തൃശ്ശൂര്‍ : ലോക്സഭാ തെരഞ്ഞെടു പ്പിന്റെ ഫലം പുറത്തു വന്നു തുടങ്ങി.

കേരള ത്തിലെ എല്‍. ഡി. എഫ്.- യു. ഡി. എഫ്. കക്ഷി കളെ ആകാംക്ഷ യുടെ മുള്‍ മുന യില്‍ നിറുത്തി ഇന്നു രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭി ച്ചപ്പോള്‍ മാറിയും മറിഞ്ഞും ഭൂരി പക്ഷ നില മുന്നോട്ടു പോകുന്ന തിനിടെ, 20 സീറ്റു കളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധി പത്യ മുന്നണി വിജയ ക്കൊടി പാറിക്കും എന്നുള്ള ചിത്രം വ്യക്ത മാക്കി കൊണ്ടാണ് പതിനൊന്നു മണി യോടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരി ക്കുന്നത്.

മറ്റു ഇട ങ്ങളി ലേയും വോട്ടെണ്ണല്‍ പുരോ ഗമി ക്കു മ്പോള്‍ ബി. ജെ. പി. നേതൃ ത്വം നല്‍കുന്ന എന്‍. ഡി. എ. മുന്നണി കേവല ഭൂരി പക്ഷം നേടി കേന്ദ്ര ത്തില്‍ അധി കാര ത്തില്‍ എത്തും എന്നുള്ള ചിത്രവും വ്യക്ത മാവുന്നു.

- pma

വായിക്കുക: , , , ,

Comments Off on കേരളത്തില്‍ വിജയ ക്കൊടി പാറിച്ച് കോണ്‍ഗ്രസ്സ്

Page 18 of 41« First...10...1617181920...3040...Last »

« Previous Page« Previous « നടന്‍ ദിലീപിന്റെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു
Next »Next Page » നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha