കൊച്ചി : എസ്. ഡി. പി. ഐ. നേതാക്കളെ പോലീസ് കസ്റ്റഡി യില്‍ എടുത്ത തില്‍ പ്രതി ഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ ആറു മണി മുതല്‍ വൈകു ന്നേരം ആറു മണി വരെ യാണ് ഹർത്താല്‍. പാല്‍, പത്രം, ആശു പത്രി എന്നി വയെ ഹര്‍ത്താലില്‍ നിന്നും ഒഴി വാക്കി യിട്ടുണ്ട്.
മഹാരാജാസിലെ അഭിമന്യു വധവു മായി ബന്ധ പ്പെട്ട കേസിൽ വിശ ദീകരണം നൽകുവാനായി കൊച്ചി പ്രസ്സ് ക്ലബ്ബി ല്‍ വാര്‍ത്താ സമ്മേളന ത്തിനായി എത്തിയ എസ്. ഡി. പി. ഐ. സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസി ഡണ്ട് എം. കെ. മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറക്കല്‍, ജില്ലാ പ്രസിഡണ്ട് വി. കെ. ഷൗക്കത്തലി എന്നീ നേതാ ക്കളെ യാണ് കസ്റ്റഡി യില്‍ എടുത്തി രുന്നത്.
അഭിമന്യു വധ ത്തിന്റെ പേരില്‍ സംസ്ഥാനത്ത് വര്‍ഗ്ഗീയ ചേരി തിരി വിനാണ് സംസ്ഥാന സര്‍ ക്കാര്‍ ശ്രമി ക്കുന്നത് എന്നും കേസ് അന്വേഷണം ശരി യായ വിധ ത്തിലല്ല നട ക്കുന്നത് എന്നിങ്ങനെ യുള്ള കാര്യ ങ്ങൾ വാർത്താ സമ്മേളന ത്തില്‍ നേതാക്കൾ ആരോപിച്ചു.