തളിപ്പറമ്പില്‍ സി.പി.എം ഓഫീസിനു നേരെ ബോംബേറ്

January 23rd, 2017

cpm-taliparamba

തളിപ്പറമ്പ് : തളിപ്പറമ്പില്‍ സി.പി.എം ഓഫീസിനു നേരെ ബോംബേറ്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. സി. പി.എം ഏരിയാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെ.കെ.എം പരിയാരം സ്മാരക ഹാളിനു നേരെയാണ് ബോംബെറിഞ്ഞത്.

ബോബേറില്‍ കെട്ടിടത്തിന്റെ ചുമരുകള്‍ക്ക് വിള്ളലേല്‍ക്കുകയും ആസ്ബറ്റോസ് ഷീറ്റുകള്‍ തകരുകയും ചെയ്തതായി ഓഫീസ് ഭാരവാഹികള്‍ അറിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിനു കാരണം ആര്‍.എസ്.എസ് ആണെന്നാരോപിച്ച് സി.പി.എം പ്രതിഷേധ പ്രകടനം നടത്തി.

- അവ്നി

വായിക്കുക: ,

Comments Off on തളിപ്പറമ്പില്‍ സി.പി.എം ഓഫീസിനു നേരെ ബോംബേറ്

കണ്ണൂരില്‍ ബി. ജെ. പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു : ഇന്ന് ഹര്‍ത്താല്‍

January 19th, 2017

hartal-idukki-epathram
കണ്ണൂര്‍ : തലശ്ശേരി ധര്‍മ്മടം അണ്ടല്ലൂരില്‍ ബി. ജെ. പി. പ്രവര്‍ ത്തകനായ മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷ് (52) വെട്ടേറ്റു മരിച്ചു.

ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി ആക്രമി ക്കുക യായി രുന്നു. സന്തോഷിന് വെട്ടേറ്റ വിവരം അറിഞ്ഞ് എത്തിയ പോലീസും നാട്ടു കാരും ചേര്‍ന്ന് തലശ്ശേരി ഇന്ദിരാ ഗാന്ധി സഹ കരണ ആശുപത്രി യില്‍ എത്തിച്ചു.

ആര്‍. എസ്. എസ്. അണ്ടലൂര്‍ ശാഖാ മുന്‍ മുഖ്യ ശിക്ഷക് ആയി രുന്ന സന്തോഷ് ഇപ്പോള്‍ ബി. ജെ. പി. യുടെ ബൂത്ത് പ്രസിഡണ്ട് ആണ്‍. ഇക്കഴിഞ്ഞ ഗ്രാമ പഞ്ചാ യത്ത് തെരഞ്ഞെ ടുപ്പില്‍ ധര്‍മ്മടം ആറാം വാര്‍ഡിലെ ബി. ജെ. പി. സ്ഥാനാര്‍ത്ഥി ആയിരുന്നു.

കൊല പാതക ത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആയിരിക്കും എന്ന് ബി. ജെ. പി. ജില്ലാ പ്രസിഡന്റ് പി. സത്യ പ്രകാശ് അറി യിച്ചു.

- pma

വായിക്കുക: , ,

Comments Off on കണ്ണൂരില്‍ ബി. ജെ. പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു : ഇന്ന് ഹര്‍ത്താല്‍

ജയില്‍ പരിഷ്കാരങ്ങള്‍ : അലക്സാണ്ടര്‍ ജേക്കബ് ഏകാംഗ കമ്മീഷന്‍

January 4th, 2017

cabinet

തിരുവനന്തപുരം : ജയില്‍ പരിഷ്കാരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് മന്ത്രിസഭായോഗം മുന്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിനെ ഏല്‍പ്പിച്ചു. കേരളത്തിലെ 3 ഐ.ടി പാര്‍ക്കുകളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസ്സറായി ഋഷികേശ്. എസ്. നായരെ നിയമിക്കാനായി ഇന്നു നടന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

പോലീസ് സയന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്‍ ഓഫീസ്സറാണ് ഡോ. അലക്സാണ്ടര്‍ ജേക്കബ്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കോര്‍പ്പറേഷന്‍ സെക്രട്ടറി, ഓഫീസ് ജീവനക്കാര്‍ എന്നിവരുടെ പുതിയ തസ്തികകള്‍ ഉണ്ടാക്കിയതും മന്ത്രിസഭായോഗത്തിലെ മറ്റൊരു പ്രധാനപ്പെട്ട തീരുമാനമാണ്

- അവ്നി

വായിക്കുക: ,

Comments Off on ജയില്‍ പരിഷ്കാരങ്ങള്‍ : അലക്സാണ്ടര്‍ ജേക്കബ് ഏകാംഗ കമ്മീഷന്‍

ഗുരുവായൂര്‍ എം. എല്‍. എ. ക്കെതിരെയുള്ള കേസ് ഹൈക്കോടതി കേള്‍ക്കണം

August 30th, 2014

k-v-abdul-khader-gvr-mla-epathram
ന്യൂഡല്‍ഹി : ഗുരുവായൂര്‍ എം. എല്‍. എ. യും മാർക്സിസ്റ്റ്‌ പാർട്ടി നേതാവുമായ കെ. വി. അബ്ദുള്‍ ഖാദറിന്റെ  തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി യില്‍ ഹൈക്കോടതി വാദം കേള്‍ക്കണം എന്ന് സുപ്രീം കോടതി.

മതിയായ വിവര ങ്ങളില്ല എന്ന് ചൂണ്ടി ക്കാട്ടി ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്ക് എതിരെ മുസ്ലിംലീഗ് നേതാവ് അഷ്‌റഫ് കോക്കൂര്‍ നല്‍കിയ ഹര്‍ജിയി ലാണ് ഈ തീരുമാനം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂര്‍ മണ്ഡലത്തിൽ കെ. വി. അബ്ദുള്‍ ഖാദറിന്റെ എതിര്‍ സ്ഥാനാര്‍ഥി യായിരുന്നു അഷ്‌റഫ് കോക്കൂര്‍.

ഹൈക്കോടതി വിധി, ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് റദ്ദാക്കി. സാങ്കേതിക കാരണം പറഞ്ഞ് ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടി ശരിയായില്ല എന്നും ബെഞ്ച് നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് കെ. വി. അബ്ദുള്‍ ഖാദര്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാൻ ആയിരുന്നു എന്നുള്ള അഷ്‌റഫ് കോക്കൂറിന്റെ വാദം ശരിയാണ്. എന്നാല്‍, ഇത് അയോഗ്യത യ്ക്ക് കാരണം ആയിട്ടുള്ള, പ്രതിഫലം പറ്റുന്ന പദവി യാണോ എന്ന് ഹൈക്കോടതി തീരുമാനിക്കണം എന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്ത മാക്കി.

- pma

വായിക്കുക: , , , , ,

Comments Off on ഗുരുവായൂര്‍ എം. എല്‍. എ. ക്കെതിരെയുള്ള കേസ് ഹൈക്കോടതി കേള്‍ക്കണം

അഞ്ചാം മന്ത്രി: കെ. പി. സി. സി യിലും ഭിന്നത

April 3rd, 2012
chennithala-epathram
തിരുവനന്തപുരം: മുസ്ലിം ലീഗിനു അഞ്ചാം മന്ത്രിയെ നല്‍കുന്നതു സംബന്ധിച്ച് കെ. പി. സി. സി യിലും ഭിന്നത ഉള്ളതായി റിപ്പോര്‍ട്ടുകള്‍. രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഐ വിഭാഗത്തില്‍ പെട്ട അംഗങ്ങള്‍ അഞ്ചാം മന്ത്രിയെ അനുവദിക്കുന്നതില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഇത് മന്ത്രി സഭയില്‍  സാമുദായികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നാണ് വിയോജിക്കുന്നവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കെ. മുരളീധരന്‍ ഇതേ കുറിച്ച് പരസ്യമായി തന്നെ പ്രതികരിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 40 of 41« First...102030...3738394041

« Previous Page« Previous « നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു
Next »Next Page » പ്രഷര്‍കുക്കര്‍ ബിരിയാണി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha