ഗവര്‍ണറെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ജനാധിപത്യ വിരുദ്ധം: കോടിയേരി

May 14th, 2017

kodiyeri

തിരുവനന്തപുരം : രാമന്തളി കൊലപാതകത്തിന്റെ മറവില്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തി സംസ്ഥാനത്ത് കേന്ദ്രഭരണ ഇടപെടല്‍ നടത്താനുള്ള ബി.ജെ.പി യുടെ ശ്രമം ജനാധിപത്യ വിരുദ്ധമെന്ന് കോടിയേരി.

കണ്ണൂരില്‍ സമാധാനം നിലനിര്‍ത്തുന്നതിനാണ് സി.പി.എം ശ്രമിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടു നടത്തിയ സമാധാന യോഗത്തിലും സി,പി.എം , ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ ചേര്‍ന്നു നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും സമാധാനം സംരക്ഷിക്കാനുള്ള തീരുമാനമാണെടുത്തത്. അഫ്സ്പ പോലുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള സൈനിക നിയമങ്ങള്‍ കണ്ണൂരിലും നടപ്പിലാക്കണമെന്നുള്ള ബി.ജെ.പിയുടെ ആവശ്യം ആരും മുഖവിലയ്ക്കെടുക്കില്ലെന്നും കോടിയേരി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on ഗവര്‍ണറെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ജനാധിപത്യ വിരുദ്ധം: കോടിയേരി

എം.കെ മുനീര്‍ മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ്

April 22nd, 2017

munir

മലപ്പുറം : ലീഗ് നിയമസഭാകക്ഷി നേതാവായി എം.കെ മുനീറിനെ തെരെഞ്ഞെടുത്തു. ഇതോടെ പ്രതിപക്ഷ ഉപനേതാവ് പദവിയും മുനീറിന് ലഭിക്കും. പി.കെ കുഞ്ഞാലിക്കുട്ടിയെ ലോകസഭയിലേക്ക് തെരെഞ്ഞെടുത്തതിനെ തുടര്‍ന്നാണ് മുനീര്‍ മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവായത്.

പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് പാര്‍ട്ടിയുടേതാണ് തീരുമാനം. സെക്രട്ടറിയായി ടി.എ അഹമ്മദ് കബീറിനെയും തെരെഞ്ഞെടുത്തു. ഈ മാസം 27ന് നിയമസഭാമന്ദിരത്തില്‍ നടക്കുന്ന ചരിത്ര സമ്മേളനത്തിന് ശേഷം കുഞ്ഞാലിക്കുട്ടി രാജിവെക്കും.

- അവ്നി

വായിക്കുക: ,

Comments Off on എം.കെ മുനീര്‍ മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ്

മലപ്പുറത്ത് പി. കെ. കുഞ്ഞാലി ക്കുട്ടിക്ക് ജയം

April 17th, 2017

kunjalikutty1-epathram
മലപ്പുറം : മുസ്ലിം ലീഗ് നേതാവും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി യുമായ പി. കെ. കുഞ്ഞാലി ക്കുട്ടി മലപ്പുറം ലോക് സഭാ ഉപ തെരഞ്ഞെ ടുപ്പിൽ 1, 71, 023 വോട്ടു കളുടെ ഭൂരി പക്ഷം നേടി വിജയിച്ചു.

ഏപ്രിൽ 12ന് നടന്ന തെരഞ്ഞെടുപ്പിൽ 1, 175 ബൂത്തു കളിലായി 71.33 ശതമാനം വോട്ടിംഗ് നടന്നു. ഐക്യ മുന്നണി യിലെ പി. കെ. കുഞ്ഞാലി ക്കുട്ടി യും  ഇടതു മുന്നണി യിലെ എം. ബി. ഫൈസലും തമ്മിലാ യിരുന്നു പ്രധാന മത്സരം.

പി. കെ. കുഞ്ഞാലി ക്കുട്ടി 5,15,330 വോട്ടു കളും എം. ബി ഫൈസൽ 3, 44, 307വോട്ടു കളും നേടി. മൂന്നാം സ്ഥാനത്ത് 65, 662 വോട്ടുകൾ നേടി ബി. ജെ. പി. യുടെ ശ്രീപ്രകാശും രംഗ ത്തുണ്ട്.

ഐക്യ ജനാധി പത്യ മുന്നണി യുടെ സിറ്റിംഗ് സീറ്റായ മലപ്പുറത്ത് മുസ്ലീം ലീഗ് നേതാ വായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർ ന്നാണ് ഉപ തെര ഞ്ഞെ ടുപ്പ് നടന്നത്.

- pma

വായിക്കുക: , , ,

Comments Off on മലപ്പുറത്ത് പി. കെ. കുഞ്ഞാലി ക്കുട്ടിക്ക് ജയം

ഇടതു പക്ഷ സ്ഥാനാര്‍ത്ഥി എം. ബി. ഫൈസൽ പത്രിക സമർപ്പിച്ചു

March 21st, 2017

mb-faisal-malapuram-by-election-ldf-candidate-ePathram
മലപ്പുറം : ലോക്സഭാ ഉപ തെരഞ്ഞെടു പ്പിലെ ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാ നാ ര്‍ത്ഥി യായി എം. ബി. ഫൈസൽ നാമ നിർദ്ദേ ശ പത്രിക സമർപ്പിച്ചു.

സി. പി. എം. ജില്ലാ ഒാഫീസിൽ നിന്ന് പ്രകടന മായി എത്തിയ ഫൈസൽ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണി യോടെ വരണാധി കാരി യും മല പ്പുറം ജില്ലാ കലക്ടറുമായ അമിത് മീണക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു.

തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ. കെ. ടി. ജലീൽ, സി. പി. എം. നേതാ ക്കളായ പാലോളി മുഹമ്മദ്കുട്ടി, പി. പി. വാസു ദേവൻ, പി. പി. സുനീർ എന്നിവർ ഫൈസലിനോടൊപ്പം എത്തിയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on ഇടതു പക്ഷ സ്ഥാനാര്‍ത്ഥി എം. ബി. ഫൈസൽ പത്രിക സമർപ്പിച്ചു

ബി.ജെ.പി ഭീഷണി കണക്കാക്കില്ലെന്ന് പിണറായി വിജയന്‍

March 20th, 2017

pinarayi-vijayan-ePathram

ഹൈദരാബാദ് : തനിക്കെതിരെ ഉയര്‍ന്നുവരുന്ന ബി.ജെ.പി ഭീഷണി കണക്കാക്കില്ലെന്ന് പിണറായി വിജയന്‍. തെലുങ്കാന സി.പി.എം കമ്മിറ്റി രൂപീകരിച്ച പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവ കവി ഗദ്ദറും വേദിയിലുണ്ടായിരുന്നു.

വര്‍ഗീയത പ്രചരിപ്പിച്ചാണ് ബിജെപി യു.പിയില്‍ വോട്ട് നേടിയതെന്നും ഇതിനെതിരെ നമ്മള്‍ ഒന്നായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെറുപ്പിന്റെ പ്രതീകമാണെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു. യു.പി യില്‍ നടക്കുന്ന വര്‍ഗീയ കലാപങ്ങളില്‍ അരോപണവിധേയനാണ് യോഗിയെന്നും അദ്ദേഹം പറഞ്ഞു

- അവ്നി

വായിക്കുക: , ,

Comments Off on ബി.ജെ.പി ഭീഷണി കണക്കാക്കില്ലെന്ന് പിണറായി വിജയന്‍

Page 36 of 42« First...102030...3435363738...Last »

« Previous Page« Previous « കടൽ പ്പശു ക്കളുടെ സംരക്ഷണത്തി നായി കൂട്ടായ്‌മ
Next »Next Page » ഡെലിവറി വാഹന ങ്ങൾക്ക്​ നിയ​ന്ത്രണ ങ്ങൾ വരുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha