പനി മരണം : ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് രമേഷ് ചെന്നിത്തല

June 27th, 2017

ramesh_epathram

തിരുവനന്തപുരം : സംസ്ഥാനത്ത് പനിമരണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ആരോഗ്യമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചയ്ക്കു ശേഷം ഡോകടര്‍മാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ അവരുടെ സേവനം ലഭ്യമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

പനിമരണങ്ങള്‍ കൂടുമ്പോഴും പനി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ജനുവരിയില്‍ തുടങ്ങേണ്ട മഴക്കാല ശുചീകരണ പദ്ധതികള്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് തുടങ്ങിയത്. സര്‍ക്കാറിന്റെ ഇത്തരത്തിലുള്ള അലംഭാവമാണ് പനിമരണങ്ങള്‍ കൂടാനുള്ള പ്രധാന കാരണമെന്നും ചെന്നിത്തല പറഞ്ഞു.

- അവ്നി

വായിക്കുക: , , ,

Comments Off on പനി മരണം : ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് രമേഷ് ചെന്നിത്തല

സെന്‍ കുമാറിനെ പ്രകോപിപ്പിക്കാന്‍ വീണ്ടും സര്‍ക്കാര്‍ നടപടി

May 30th, 2017

sen kumar

ഡിജിപി സെന്‍ കുമാറിനെ പ്രകോപിപ്പിക്കാന്‍ വീണ്ടും സര്‍ക്കാര്‍ നടപടി. പത്തു വര്‍ഷമായി കൂടെയുള്ള പേഴ്സണല്‍ സ്റ്റാഫിലെ എസ് ഐ അനില്‍ കുമാറിനെ സ്ഥലം മാറ്റിക്കൊണ്ടാണ് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയത്. സെന്‍ കുമാറിന്റെ അറിവു കൂടാതെയാണ് സ്ഥലം മാറ്റം.

സര്‍ക്കാര്‍-സെന്‍ കുമാര്‍ തര്‍ക്കത്തിന്റെ അവസാനത്തെ ഉദാഹരമാണ് അനില്‍ കുമാറിന്റെ സ്ഥലം മാറ്റം. ഇതേ സ്ഥാനത്ത് സര്‍ക്കാര്‍ അനുഭാവിയായ ആരെയെങ്കിലും നിയമിച്ച് സെന്‍ കുമാറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു.

- അവ്നി

വായിക്കുക: , , ,

Comments Off on സെന്‍ കുമാറിനെ പ്രകോപിപ്പിക്കാന്‍ വീണ്ടും സര്‍ക്കാര്‍ നടപടി

ഗവര്‍ണറെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ജനാധിപത്യ വിരുദ്ധം: കോടിയേരി

May 14th, 2017

kodiyeri

തിരുവനന്തപുരം : രാമന്തളി കൊലപാതകത്തിന്റെ മറവില്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തി സംസ്ഥാനത്ത് കേന്ദ്രഭരണ ഇടപെടല്‍ നടത്താനുള്ള ബി.ജെ.പി യുടെ ശ്രമം ജനാധിപത്യ വിരുദ്ധമെന്ന് കോടിയേരി.

കണ്ണൂരില്‍ സമാധാനം നിലനിര്‍ത്തുന്നതിനാണ് സി.പി.എം ശ്രമിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടു നടത്തിയ സമാധാന യോഗത്തിലും സി,പി.എം , ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ ചേര്‍ന്നു നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും സമാധാനം സംരക്ഷിക്കാനുള്ള തീരുമാനമാണെടുത്തത്. അഫ്സ്പ പോലുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള സൈനിക നിയമങ്ങള്‍ കണ്ണൂരിലും നടപ്പിലാക്കണമെന്നുള്ള ബി.ജെ.പിയുടെ ആവശ്യം ആരും മുഖവിലയ്ക്കെടുക്കില്ലെന്നും കോടിയേരി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on ഗവര്‍ണറെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ജനാധിപത്യ വിരുദ്ധം: കോടിയേരി

എം.കെ മുനീര്‍ മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ്

April 22nd, 2017

munir

മലപ്പുറം : ലീഗ് നിയമസഭാകക്ഷി നേതാവായി എം.കെ മുനീറിനെ തെരെഞ്ഞെടുത്തു. ഇതോടെ പ്രതിപക്ഷ ഉപനേതാവ് പദവിയും മുനീറിന് ലഭിക്കും. പി.കെ കുഞ്ഞാലിക്കുട്ടിയെ ലോകസഭയിലേക്ക് തെരെഞ്ഞെടുത്തതിനെ തുടര്‍ന്നാണ് മുനീര്‍ മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവായത്.

പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് പാര്‍ട്ടിയുടേതാണ് തീരുമാനം. സെക്രട്ടറിയായി ടി.എ അഹമ്മദ് കബീറിനെയും തെരെഞ്ഞെടുത്തു. ഈ മാസം 27ന് നിയമസഭാമന്ദിരത്തില്‍ നടക്കുന്ന ചരിത്ര സമ്മേളനത്തിന് ശേഷം കുഞ്ഞാലിക്കുട്ടി രാജിവെക്കും.

- അവ്നി

വായിക്കുക: ,

Comments Off on എം.കെ മുനീര്‍ മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ്

മലപ്പുറത്ത് പി. കെ. കുഞ്ഞാലി ക്കുട്ടിക്ക് ജയം

April 17th, 2017

kunjalikutty1-epathram
മലപ്പുറം : മുസ്ലിം ലീഗ് നേതാവും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി യുമായ പി. കെ. കുഞ്ഞാലി ക്കുട്ടി മലപ്പുറം ലോക് സഭാ ഉപ തെരഞ്ഞെ ടുപ്പിൽ 1, 71, 023 വോട്ടു കളുടെ ഭൂരി പക്ഷം നേടി വിജയിച്ചു.

ഏപ്രിൽ 12ന് നടന്ന തെരഞ്ഞെടുപ്പിൽ 1, 175 ബൂത്തു കളിലായി 71.33 ശതമാനം വോട്ടിംഗ് നടന്നു. ഐക്യ മുന്നണി യിലെ പി. കെ. കുഞ്ഞാലി ക്കുട്ടി യും  ഇടതു മുന്നണി യിലെ എം. ബി. ഫൈസലും തമ്മിലാ യിരുന്നു പ്രധാന മത്സരം.

പി. കെ. കുഞ്ഞാലി ക്കുട്ടി 5,15,330 വോട്ടു കളും എം. ബി ഫൈസൽ 3, 44, 307വോട്ടു കളും നേടി. മൂന്നാം സ്ഥാനത്ത് 65, 662 വോട്ടുകൾ നേടി ബി. ജെ. പി. യുടെ ശ്രീപ്രകാശും രംഗ ത്തുണ്ട്.

ഐക്യ ജനാധി പത്യ മുന്നണി യുടെ സിറ്റിംഗ് സീറ്റായ മലപ്പുറത്ത് മുസ്ലീം ലീഗ് നേതാ വായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർ ന്നാണ് ഉപ തെര ഞ്ഞെ ടുപ്പ് നടന്നത്.

- pma

വായിക്കുക: , , ,

Comments Off on മലപ്പുറത്ത് പി. കെ. കുഞ്ഞാലി ക്കുട്ടിക്ക് ജയം

Page 37 of 41« First...102030...3536373839...Last »

« Previous Page« Previous « ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രവർത്തന ഉദ്‌ഘാടനം
Next »Next Page » കണ്ണപുരം മഹല്ല് കൂട്ടായ്മ യുടെ ‘പെരുമ 2017’ ശ്രദ്ധേയ മായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha