- ലിജി അരുണ്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്
തൃശൂര്‍ : നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡല ത്തിലെ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ. വി. അബ്ദുള്‍ ഖാദറിന്റെ നാമ നിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന യില്‍ സ്വീകരിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന കെ. വി. അബ്ദുള്‍ ഖാദര്‍ ഈ പദവി യില്‍ നിന്ന് യഥാ സമയം രാജി വെച്ചില്ല എന്ന് ചൂണ്ടിക്കാട്ടി യാണ് യു. ഡി. എഫ്. പത്രിക സ്വീകരിക്കു ന്നതിനെ എതിര്‍ത്തത്. തര്‍ക്കത്തെ തുടര്‍ന്ന് പത്രിക യില്‍ തീരുമാനമെ ടുക്കുന്നത് ചൊവ്വാഴ്ച ത്തേക്ക് മാറ്റി വെക്കുക യായിരുന്നു.
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ സര്‍ക്കാറില്‍ നിന്ന് ഓണറേറിയം കൈപ്പറ്റുന്ന കെ. വി. അബ്ദുല്‍ ഖാദറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണം എന്നായിരുന്നു ഗുരുവായൂരിലെ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി അഷ്‌റഫ് കോക്കൂരിന്റെ പരാതി.
ഉന്നയിച്ച ആരോപണ ങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാ ക്കാത്തതിനാല്‍ പരാതി തള്ളുക യായിരുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജി വച്ചിട്ടാണു പത്രിക നല്‍കിയത് എന്നു തെളിയിക്കുന്ന രേഖകള്‍ അബ്ദുള്‍ ഖാദറിന്‍റെ അഭിഭാഷകന്‍ ഹാജരാക്കി. ഇതിനെ തുടര്‍ന്ന് അബ്ദുള്‍ ഖാദര്‍ മത്സരിക്കാന്‍ യോഗ്യനാണെന്നു റിട്ടേണിംഗ് ഓഫിസര്‍ അറിയിച്ചത്.
കോഴിക്കോട് ജില്ല യിലെ കുന്ദമംഗലം, എറണാകുളം ജില്ല യിലെ കോത മംഗലം എന്നീ മണ്ഡല ങ്ങളിലെ നാമ നിര്‍ദ്ദേശ പത്രികള്‍ സംബന്ധിച്ചും ആശയ ക്കുഴപ്പം നില നില്‍ക്കുന്നുണ്ട്.
കുന്ദമംഗല ത്തെ സി. പി. എം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. ടി. എ. റഹീം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പദവി രാജിവയ്ക്കാതെ നാമ നിര്‍ദ്ദേശ പത്രിക നല്‍കി യതിനെ യാണു സൂക്ഷ്മ പരിശോധന യില്‍ യു. ഡി. എഫ്. ചോദ്യം ചെയ്‌തത്. ഹജ് കമ്മിറ്റി അധ്യക്ഷ പദവി ഓഫിസ് ഓഫ് പ്രോഫിറ്റി ന്റെ പരിധി യില്‍ വരുന്ന താണെന്നും അതിനാല്‍ പത്രിക സ്വീകരിക്കരുത് എന്നു മായിരുന്നു യു. ഡി. എഫി ന്റെ ആവശ്യം.
- pma