സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം

October 17th, 2013

oommen-chandy-epathram
തിരുവനന്തപുരം : സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം ആക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രി സഭാ യോഗ ത്തിന് ശേഷം നടത്തിയ പത്ര സമ്മേളന ത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പത്താം ക്ലാസ് വരെ യോ പ്ലസ് ടു വരെ യോ മലയാളം പഠിക്കാത്ത ഉദ്യോഗാര്‍ത്ഥി കള്‍ തത്തുല്യ പരീക്ഷ പാസ്സാവണം എന്നാണ് നിയമം. ഭാഷാ ന്യൂന പക്ഷ ങ്ങള്‍ക്കുള്ള ഇളവ് ഉണ്ടായിരിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം

വധശ്രമം; അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കേസ്

October 3rd, 2013

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, ഫാദര്‍ അലവി എന്നിവരെ കൊലപ്പെടുത്തുവാന്‍ പണം നല്‍കി കൊലയാളിയെ ചുമതലപ്പെടുത്തി എന്നതാണ് കേസ്. കേസില്‍ മദനി ഒന്നാം പ്രതിയും പി.ഡി.പി പ്രവര്‍ത്തകന്‍ മുഹമ്മദ് അഷ്‌റഫ് രണ്ടാം പ്രതിയുമാണ്. എറണാകുളം അഡീഷ്ണല്‍ സി.ജെ.എം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. മാറാട് കമ്മീഷന്‍ തെളിവെടുപ്പില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മദനിയില്‍ നിന്നും പണം വാങ്ങി പി.പരമേശ്വരനേയും, ഫാദര്‍ അലവിയേയും വധിക്കുവാന്‍ അഷ്‌റഫ് പോയെങ്കിലും ഉദ്യമം പരാജയപ്പെട്ടെന്നാണ് മൊഴിയെന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on വധശ്രമം; അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കേസ്

ജമാഅത്തെ ഇസ്‌ലാമി ആര്‍.എസ്.എസിന്റെ മുസ്ലിം മുഖം: പിണറായി വിജയന്‍

October 3rd, 2013

കണ്ണൂര്‍: ജമാഅത്തെ ഇസ്‌ലാമി ആര്‍.എസ്.എസിന്റെ മുസ്ലിം മുഖമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്.എസിനെ പോലെ മത രാഷ്ട്രത്തിനായി ശ്രമിക്കുന്നവരാണെനും വെല്‍‌ഫെയര്‍ പാര്‍ട്ടി ജമാഅത്തെ ഇസ്‌ലാമിയുടെ മുഖം മൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയേയും എസ്.ഡി.പി.ഐയേയും ഒറ്റപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. മുസ്ലിം പ്രശ്നങ്ങള്‍ സവിശേഷമായി തന്നെ കൈകാര്യം ചെയ്യണമെന്നാണ് സി.പി.ഐ എമ്മിന്റെ നിലപാടെന്നും പിണറായി വ്യക്തമാക്കി. മലബാറിലെ മുസ്ലിംങ്ങളും ഇടതു പക്ഷവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കേരളത്തില്‍ സാ‍മൂഹ്യമായി മത ന്യൂനപക്ഷങ്ങള്‍ ഏറെ മുന്‍ പന്തിയിലാണെന്നും മത പരമായ വിവേചനമോ അടിച്ചമര്‍ത്തലോ ഇവിടെ ഇല്ലെന്നും പിണറായി പറഞ്ഞു. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കല്‍ ഉള്‍പ്പെടെ ജനങ്ങളെ പിന്നോട്ട് നയിക്കുന്ന എല്ലാ നിലപാടുകളും ചെറുക്കാന്‍ കഴിയണം. ശാരീരികവും മാനസികവുമായ പക്വത വരുമ്പോളാണ് വിവാഹവും ഗര്‍ഭധാരണവും വേണ്ടതെന്നും അല്ലാതെ കളിച്ച് നടക്കുന്ന കുട്ടിയെ വിവാഹം കഴിപ്പിക്കലല്ല വേണ്ടതെന്നും എന്നാല്‍ ഇതിന്റെ വക്താക്കളായി വരുന്നവര്‍ മതത്തിന്റെ പേരിലാണ് ഇതെല്ലാം പറയുന്നത്. മതത്തിന്റെ പേരില്‍ അധികാരത്തിലെത്തുന്നവര്‍ മുസ്ലിം വിഭാഗത്തിലെ പ്രമാണിമാരായ ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റിട്ട.ജില്ലാ ജഡ്ജി എം.എ.നിസാര്‍ അധ്യക്ഷനായ ചടങ്ങില്‍ പി.ജയരാജന്‍, എം.എ.നിസാര്‍,ഡോ.ഹുസൈന്‍ രണ്ടത്താണി, ടി.കെ.ഹംസ, പി.ടി.എ.റഹിം. എം.എല്‍.എ, എസ്.എ.പുതിയ വളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ജമാഅത്തെ ഇസ്‌ലാമി ആര്‍.എസ്.എസിന്റെ മുസ്ലിം മുഖം: പിണറായി വിജയന്‍

സലിം രാജിനെ ഡി.ജി.പിയ്ക്ക് ഭയമാണോ എന്ന് ഹൈക്കോടതി

October 1st, 2013

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന്‍ സലിം രാജിനെ ഡി.ജി.പിയ്ക്ക് ഭയമാണോ എന്ന് ഹൈക്കോടതി. മാഫിയകളുടെ പിടിയിലാണ് കേരളം എന്നും സംസ്ഥാനത്ത് എന്ത് ജനാധിപത്യമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കവേ ആണ് സര്‍ക്കാരിനും ഡി.ജി.പിയ്ക്കും എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. മുഖ്യമന്ത്രിയാണെന്ന രീതിയിലാണ് സലിം രാജിന്റെ പ്രവര്‍ത്തനം. കോണ്‍സ്റ്റബിള്‍ മാത്രമായ സലിം രാജിനെ എന്തിനിങ്ങനെ പേടിക്കുന്നു എന്നും കോടതി ചോദിച്ചു. സലിം രാജിനെതിരെ ഉയര്‍ന്നിരിക്കുന്നത് ഗൌരവമുള്ള ആരോപണങ്ങള്‍ ആണെന്നും കോടതി പറഞ്ഞു.

ഭൂമി തട്ടിപ്പ് കേസില്‍ സലിം രാജിനു അനുകൂലമായ നിലപാട് സര്‍ക്കാര്‍ എടുത്തതായി ആക്ഷേപം ഉയര്‍ന്നിരുന്നു. സലിം രാജിന്റെ ഫോണ്‍ രേഖകള്‍ ഹാജരാക്കുന്നതിന് എന്ത് തടസ്സമാണ്‍` ഉള്ളതെന്ന് അറിയിച്ചുകൊണ്ട് സത്യവാങ്ങ് മൂലം സമര്‍പ്പിക്കുവാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെയും സര്‍ക്കാര്‍ അത് സമര്‍പ്പിച്ചിട്ടില്ല.

വ്യാജ രേഖകള്‍ ചമച്ച് തിരുവനന്തപ്രുരം ജില്ലയിലെ കടകമ്പള്ളിയിലും എറണാകുളം ജില്ലയിലെ പത്തടിപ്പാലത്തും ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് കേസ്. സലിം രാജിനെതിരെ വേറെയും കേസുകള്‍ ഉണ്ട്. അടുത്തിടെ കോഴിക്കോട് വച്ച് സിനിമാ സ്റ്റൈലില്‍ കാറു തടഞ്ഞ് നിര്‍ത്തി യാത്രക്കാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കവെ നാട്ടുകാര്‍ തടഞ്ഞു വച്ച് സലിം രാജിനെ പോലീസില്‍ ഏല്പിച്ചിരുന്നു. ഈ കേസില്‍ സലിം രാജ് റിമാന്റിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on സലിം രാജിനെ ഡി.ജി.പിയ്ക്ക് ഭയമാണോ എന്ന് ഹൈക്കോടതി

കാശ്മീര്‍ റിക്രൂട്ട്മെന്റ്; തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍

October 1st, 2013

കൊച്ചി: കാശ്മീരിലേക്ക് യുവാക്കളെ ആയുധ പരിശീലനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട്മെന്റ് നടത്തിയെന്ന കേസില്‍ തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ പ്രത്യേക കോടതി. ഐ.എന്‍.എ പ്രത്യേക കോടതിയില്‍ ജഡ്ജിയായ എസ്.വിജയകുമാറാണ് കേസില്‍ ശിക്ഷ വിധിച്ചത്. 18 പ്രതികളില്‍ അഞ്ചു പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. ദേശ വിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധം, അനധികൃതമായി ആയുധങ്ങള്‍ കയ്യില്‍ വെക്കല്‍ തുടങ്ങി വധശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. അബ്ദുള്‍ ജലീലാണ് കേസില്‍ ഒന്നാം പ്രതി. കേസില്‍ പ്രതികളായ പാക്കിസ്ഥാന്‍ പൌരന്‍ വാലി, മുഹമ്മദ് സബിര്‍ എന്നിവരെ ഇനിയും കണ്ടെത്തുവാനായിട്ടില്ല. ഈ കേസില്‍കുറ്റക്കാരാണെന്ന് കണ്ടെത്തിയ തടിയന്റവിട നസീര്‍, സര്‍ഫാസ് നവാസ് എന്നിവര്‍ ബാംഗ്ലൂര്‍ സ്ഫോടനക്കെസിലും പ്രതികളാണ്.

പ്രതികള്‍ക്ക് ലഷ്കര്‍ ഈ തൊയിബ്ബയെന്ന സംഘടനയുമായി ബന്ധമുണ്ടെന്നും പ്രതികള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് ഫണ്ട് ലഭിച്ചതായും ഐ.എന്‍.എ കോടതിയില്‍ പറഞ്ഞിരുന്നു. 180-ല്‍ പരം സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദികളായ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. തൈക്കണ്ടി ഫയാസ്, താ‍യത്തെരു മുഴത്തടം അറഫയില്‍ ഫായിസ്, പരപ്പനങ്ങാടി അബ്ദുള്‍ റഹീം, വെണ്ണല മുഹമ്മദ് യാ‍സിന്‍ തുടങ്ങിയവവരാണവര്‍. തടിയന്റവിട നസീര്‍ ഉള്‍പ്പെടെ ഉള്ള ചിലര്‍ കാശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുവാന്‍ രഹസ്യ യോഗം ചെര്‍ന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഐ.എന്‍.എ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. 2012-ല്‍ ആണ് കേസില്‍ വിചാരണ ആരംഭിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on കാശ്മീര്‍ റിക്രൂട്ട്മെന്റ്; തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍

Page 30 of 57« First...1020...2829303132...4050...Last »

« Previous Page« Previous « രാജ്യാന്തര അഹിംസാ ദിന ആചരണം : ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍ ഉല്‍ഘാടനം ചെയ്യും
Next »Next Page » അനാശാസ്യം; നടി രേഷ്മയ്ക്ക് തടവും പിഴയും »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha