ഫേസ്ബുക്ക് വധം : ബാലന് തടവ്

September 5th, 2012

facebook-ban-in-india-epathram

അംസ്റ്റർഡാം : ഫേസ്ബുക്കിലെ പോസ്റ്റുകൾ ജനിപ്പിച്ച വിദ്വേഷം ഹോളൻഡിൽ 15 വയസുള്ള ഒരു പെൺകുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചു. പെൺകുട്ടിയെ കൊന്നതാകട്ടെ പെൺകുട്ടിയെ അറിയുക പോലും ചെയ്യാത്ത ഒരു 15 വയസുകാരനും. സോഷ്യൽ മീഡിയയുടെ സാമൂഹിക ആഘാതത്തെ പറ്റിയുള്ള പുതിയ ചർച്ചകൾക്ക് ഈ സംഭവം കാരണമായിരിക്കുകയാണ്.

ആഴ്ച്ചകളോളം കൊല്ലപ്പെട്ട പെൺകുട്ടി തന്റെ രണ്ട് സുഹൃത്തുക്കളുമായി ഫേസ്ബുക്കിൽ വാദപ്രതിവാദങ്ങൾ നടത്തി കലഹിച്ചിരുന്നു എന്ന് പോലീസ് പറയുന്നു. കലഹം മൂത്ത് വിദ്വേഷം കടുത്തപ്പോൾ പെൺകുട്ടിയുടെ സുഹൃത്തുക്കൾ കുട്ടിയെ വക വരുത്താൻ തീരുമാനിക്കുകയും ഇതിനായി ഫേസ്ബുക്ക് വഴി തന്നെ ഒരു വാടക കൊലയാളിയെ കണ്ടെത്തുകയും ചെയ്തു. 1000 യൂറോയാണ് ഇവർ പ്രതിഫലമായി പെൺകുട്ടിയെ വധിക്കാനുള്ള കരാർ ഏറ്റെടുത്ത 15 കാരനായ ഡച്ച് ബാലന് വാഗ്ദാനം ചെയ്തത്.

ഡച്ച് ബാലനെ കോടതി ഒരു വർഷം ദുർഗുണ പാഠശാലയിൽ തടവിന് വിധിച്ചു. തന്റെ മകളുടെ ജീവന് പകരമായി ബാലന് വെറും ഒരു വർഷം തടവ് നൽകിയതിൽ പെൺകുട്ടിയുടെ പിതാവിന് അമർഷമുണ്ട്. എന്നാൽ നെതർലൻഡ്സിലെ നിയമപ്രകാരം കുട്ടികൾക്ക് നൽകാവുന്ന പരമാവധി ശിക്ഷയാണ് ഇത്.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ഫേസ്ബുക്ക് വധം : ബാലന് തടവ്

യു. എ. ഇ. എക്‌സ്‌ചേഞ്ച് ഒരുലക്ഷം ഡോളര്‍ കൈമാറി

August 31st, 2012

uaex_unicef-epathram

ദുബായ് : ലോക ത്തിലെ വിവിധ രാജ്യങ്ങളില്‍ ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ മോചനത്തിനും ക്ഷേമ ത്തിനും വേണ്ടി യൂണിസെഫ് നടത്തുന്ന സന്നദ്ധ സേവന ങ്ങള്‍ക്കു വേണ്ടി റമദാന്‍ മാസത്തില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് ശേഖരിച്ച ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ കൈമാറി.

യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍കുമാര്‍ ഷെട്ടിയില്‍ നിന്ന് യൂണിസെഫ് ഗള്‍ഫ് മേഖലാ പ്രതിനിധി ഇബ്രാഹിം അല്‍ സിഖ് ചെക്ക് ഏറ്റുവാങ്ങി. യു. എ. ഇ. എക്‌സ്‌ചേഞ്ച് ദുബായ് ഓഫീസില്‍ പ്രമുഖര്‍ സന്നിഹിതരായ സദസ്സിനെ സാക്ഷിയാക്കിയാണ് ചടങ്ങ് നടന്നത്.

റമദാന്‍ മാസ ത്തില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ യു. എ. ഇ., ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിട ങ്ങളിലെ ശാഖകള്‍ വഴി നടക്കുന്ന മുഴുവന്‍ ഇടപാടു കളുടെയും ചാര്‍ജ് ഇനത്തില്‍ നിന്ന് നിശ്ചിത ശതമാനം സമാഹരിച്ചാണ് യൂണിസെഫ് ഫണ്ടിലേക്ക് നല്‍കിയത്.

കഴിഞ്ഞ വര്‍ഷം റമദാനില്‍ യു. എ. ഇ. യില്‍ മാത്രം നടന്ന ഈ പരിപാടി യുടെ വിജയം കണക്കി ലെടുത്താണ് ഇത്തവണ തുക വര്‍ദ്ധിപ്പിച്ചത് എന്നും തങ്ങളുടെ ശൃംഖല യില്‍ പ്പെടുന്ന മറ്റു ഗള്‍ഫ് രാജ്യ ങ്ങളിലേക്ക് കൂടി ഈ സേവനം വ്യാപിച്ചത് എന്നും വൈ. സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു.

ഒരു ഔദ്യോഗിക ദൗത്യം എന്നതിലപ്പുറം നാളെ യുടെ പൗരന്മാരെ വിഷമാവസ്ഥ കളില്‍ നിന്ന് കര കയറ്റാനും ജീവിത ത്തിന്റെ മുഖ്യധാര യിലേക്ക് നയിക്കാനും ലക്ഷ്യമിടുന്ന ഈ സംരംഭം ഏറ്റെടുക്കുമ്പോള്‍, യു. എ. ഇ. എക്‌സ്‌ചേഞ്ച്, കാലാ കാലങ്ങളായി ജനങ്ങളില്‍ നിന്ന് സ്വീകരിച്ചു പോരുന്ന വലിയ സഹായ ങ്ങള്‍ക്കുള്ള ചെറിയ പ്രത്യുപകാരം എന്ന നില യിലാണ് തങ്ങള്‍ കാണുന്നത് എന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രമോദ് മങ്ങാട് പറഞ്ഞു.

ലോക ത്തിലെ ഓരോ കുട്ടിക്കും ആഹാരം, ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം എന്നിവ ഉറപ്പു വരുത്തുന്ന മഹത്തായ ദൗത്യ ത്തില്‍ യൂണിസെഫിനെ സഹായിക്കാന്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് മാതൃകാ പരമായ പ്രതിബദ്ധത യാണ് പുലര്‍ത്തുന്നത് എന്ന് യൂണിസെഫ് ഗള്‍ഫ് മേഖലാ പ്രതിനിധി ഇബ്രാഹിം അല്‍ സിഖ് ചൂണ്ടിക്കാട്ടി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on യു. എ. ഇ. എക്‌സ്‌ചേഞ്ച് ഒരുലക്ഷം ഡോളര്‍ കൈമാറി

പത്താം തരം തുല്യതാ പരീക്ഷ ഗള്‍ഫിലും

August 26th, 2012

ദുബായ് : കേരള ത്തില്‍ 2006ല്‍ തുടക്കമായ പത്താം തരം തുല്യതാ പരീക്ഷ ഇനി ഗള്‍ഫ് രാജ്യങ്ങളിലും നടപ്പാക്കുന്നു. 2017 ഓടെ എല്ലാ മലയാളി കളെയും മെട്രിക്കുലേഷന്‍ യോഗ്യത ഉള്ളവരാക്കി മാറ്റുക എന്ന പദ്ധതി യുടെ ഭാഗമായാണിത്.

കേരള സാക്ഷരതാ മിഷന്റെ മേല്‍നോട്ട ത്തില്‍ യു. എ. ഇ. യിലും ഖത്തറിലുമായി 10 സെന്‍ററു കളിലാണ് പരീക്ഷ നടക്കുക. അടുത്ത വര്‍ഷ ത്തോടെ ആദ്യ ബാച്ച് പരീക്ഷ നടത്താന്‍ തത്ത്വത്തില്‍ തീരുമാനം ആയതായി വിദ്യാഭ്യാസ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ഗോവിന്ദന്‍ കുട്ടി ദുബായില്‍ അറിയിച്ചു.

രജിസ്ട്രേഷന്‍ നടപടികള്‍ പ്രവാസി സംഘടന കളുടെ സഹായത്തോടെ ആയിരിക്കും നടത്തുക. ഇതിന്റെ ഭാഗമായി എല്ലാ എമിറേറ്റു കളിലെയും സംഘടനാ പ്രതിനിധി കളുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും.

ബദാ സായിദ്, ലിവ ഭാഗ ങ്ങളിലെ സംഘടന കളുമായുള്ള കൂടിക്കാഴ്ച ആഗസ്റ്റ്‌ 26 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് നടക്കും. ആഗസ്റ്റ്‌ 27 തിങ്കള്‍ അല്‍ഐനിലും 28 ചൊവ്വ അബുദാബിയിലും 29 ബുധന്‍ റാസല്‍ഖൈമ യിലും 30 വ്യാഴം ഫുജൈറ യിലും കൂടിക്കാഴ്ചകള്‍ നടക്കും. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റു കളിലെ സംഘടന കളുമായുള്ള കൂടിക്കാഴ്ച 31വെള്ളിയാഴ്‌ച വൈകീട്ട് 4 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും.

കേരളത്തില്‍ 1800 രൂപയാണ് തുല്യതാ പരീക്ഷ എഴുതാനുള്ള ഫീസ്. ഗള്‍ഫ് രാജ്യങ്ങളിലെ നിരക്ക് തീരുമാനിച്ചിട്ടില്ല എങ്കിലും 100 ദിര്‍ഹം ഈടാക്കി രജിസ്ട്രേഷന്‍ നടപടികള്‍ അടുത്തമാസം ആരംഭിക്കും. നിശ്ചിത സംഘടനാ ആസ്ഥാന ങ്ങളില്‍ ഇതിന് സൗകര്യമൊരുക്കും. ഗള്‍ഫില്‍ എസ്. എസ്. എല്‍. സി. പരീക്ഷ നടക്കുന്ന 10 സ്കൂളുകളാണ് ഈ പരീക്ഷ യുടെ നടത്തിപ്പിനായി തീരുമാനിച്ചിരിക്കുന്നത്. വിവരങ്ങള്‍ക്ക് : 055 63 46 813.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on പത്താം തരം തുല്യതാ പരീക്ഷ ഗള്‍ഫിലും

ഡോ. ബി ആര്‍ ഷെട്ടിയുടെ ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂളിന് ശിലയിട്ടു

August 17th, 2012

dr-br-shetty-bright-riders-school-ePathram
അബുദാബി : പ്രമുഖ സംരംഭകനും സാംസ്കാരിക പ്രവര്‍ത്ത കനുമായ പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി യുടെ നേതൃത്വ ത്തില്‍ അബുദാബി മുസഫയില്‍ ആരംഭിക്കുന്ന ‘ബ്രൈറ്റ് റൈഡഴ്സ് സ്കൂള്‍’ എന്ന വിദ്യാലയ ത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് നിര്‍വ്വഹിച്ചു. അബുദാബി എഡ്യുക്കേഷന്‍ കൌണ്‍സില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, എഞ്ചിനീയര്‍ ഹാമദ്‌ അലി അല്‍ ദാഹിരി മുഖ്യാതിഥി യായിരുന്നു. ഡോ. ബി. ആര്‍. ഷെട്ടി യോടൊപ്പം അബുദാബി എഡ്യുക്കേഷന്‍ കൌണ്‍സില്‍ അധികൃതരായ എഞ്ചിനീയര്‍ താരീഖ് സെയാദ് അല്‍ ആമിരി, എഞ്ചിനീയര്‍ മജീദ ഈസാ അല്‍ ഖിത്, ഡാനി നജീബ് ഗ്രീഗ് എന്നിവരടക്കം നിരവധി വിശിഷ്ട അതിഥികള്‍ ചടങ്ങില്‍ സന്നിഹിതരായി.

മുസഫ യിലെ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ് സിറ്റിയില്‍ 36,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സര്‍വ്വ സൌകര്യങ്ങളോടെയും പണിയുന്ന ഈ സ്കൂളില്‍ നഴ്സറി തലം മുതല്‍ പന്ത്രണ്ടാം ക്ലാസ്സ്‌ വരെ നാലായിരം കുട്ടികളെ ഉള്‍ക്കൊള്ളാനാവും. അബുദാബി എഡ്യുക്കേഷന്‍ കൌണ്‍സില്‍ അംഗീകരിച്ച ഇന്ത്യന്‍ സിലബസ് പ്രകാരം അടുത്ത അധ്യയന വര്‍ഷം തന്നെ ഇവിടെ ക്ലാസുകള്‍ തുടങ്ങുമെന്ന് ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു.

school-plan-of-bright-riders-ePathram

ലോക നിലവാര ത്തില്‍ പരിസ്ഥിതി നിയമ ങ്ങളൊക്കെ പാലിച്ചു കൊണ്ടുള്ള ഒരു വിദ്യാ കേന്ദ്ര മായിരിക്കും ‘ബ്രൈറ്റ് റൈഡഴ്സ് സ്കൂള്‍’. ആരോഗ്യരക്ഷാ രംഗം ഉള്‍പ്പെടെ ഇടപെട്ട മേഖല കളിലൊക്കെ ഏറ്റവും മികച്ച സേവനം നല്‍കി പ്പോരുന്ന ഡോ. ബി. ആര്‍. ഷെട്ടി വിദ്യാഭ്യാസ രംഗത്ത് നില നിര്‍ത്തി പ്പോരുന്ന യശസ്സിന് കൂടുതല്‍ തിളക്കം നല്‍കുന്നതാകും ഈ വിദ്യാലയം എന്നും അബുദാബി യിലെ ഇന്ത്യന്‍ സമൂഹ ത്തിന് അത് കൂടുതല്‍ സഹായ കമാകുമെന്നും അംബാസഡര്‍ ലോകേഷ് അഭിപ്രായപ്പെട്ടു.

തികച്ചും പുതുമയാര്‍ന്ന ഒരു നിര്‍മ്മാണ ശൈലി അവലംബിച്ച് കൊണ്ടുള്ള ഈ സമുച്ചയം എമിരേ റ്റിലെ വിദ്യാഭ്യാസ രംഗത്ത് വഴിത്തിരിവാകുമെന്ന് എഞ്ചിനീയര്‍ ഹാമദ്‌ അലി അല്‍ ദാഹിരി സൂചിപ്പിച്ചു. കാലഘട്ട ത്തിന്റെ ആവശ്യവും തങ്ങളുടെ പ്രതിബദ്ധതയും ഉള്‍ക്കൊണ്ട്, ബ്രൈറ്റ് റൈഡഴ്സ് സ്കൂള്‍ന് ഏറ്റവും നല്ല ഒരിടത്ത് വിശാലമായ സ്ഥലം അനുവദിച്ച അബുദാബി എഡ്യുക്കേഷന്‍ കൌണ്‍സില്‍ അധികൃത രോട് നന്ദി ഉണ്ടെന്നും ലാഭേച്ച കൂടാതെ തന്നെ വിദ്യാര്‍ത്ഥി കള്‍ക്ക് മികച്ച പഠന അന്തരീക്ഷം ഒരുക്കുമെന്നും ഡോ. ബി ആര്‍ ഷെട്ടി കൂട്ടിച്ചേര്‍ത്തു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഡോ. ബി ആര്‍ ഷെട്ടിയുടെ ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂളിന് ശിലയിട്ടു

Page 74 of 74« First...102030...7071727374

« Previous Page « നഴ്‌സുമാരുടെ സമരം രൂക്ഷമാകുന്നു കോതമംഗലത്ത് ഹര്‍ത്താല്‍
Next » സ്വാതന്ത്ര്യ ദിന ത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha