അനാഥാലയത്തിൽ 13 കാരിക്ക് പീഡനം : ഒരാൾ പിടിയിൽ

January 28th, 2018

child-rape-epathram

കുന്ദമംഗലം : കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തിൽ 13 കാരിക്ക് പീഡനം. അനാഥാലയത്തിന്റെ ഡയറക്ടറുടെ മകൻ ഓസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. പോക്സോ ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിയെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്തു.

കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിനു മുമ്പിൽ രേഖപ്പെടുത്തിയതിനു ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കുറച്ചു നാളായി പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നാണ് കുട്ടിയുടെ മൊഴി.

- അവ്നി

വായിക്കുക: , , , , ,

Comments Off on അനാഥാലയത്തിൽ 13 കാരിക്ക് പീഡനം : ഒരാൾ പിടിയിൽ

കെ. എസ്. സി. കലോത്സവം – 2018 ഫെബ്രുവരി 1 മുതൽ

January 25th, 2018

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ യു. എ. ഇ. തല ത്തില്‍ സംഘടി പ്പിക്കുന്ന ‘കലോ ത്സവം -2018’ ഫെബ്രു വരി 1 വ്യാഴം മുതൽ 7 ബുധന്‍ വരെ കെ. എസ്. സി. അങ്കണ ത്തില്‍ നടക്കും.

യു. എ. ഇ. യിലെ വിദ്യാത്ഥി കൾക്കായി സംഘടി പ്പി ക്കുന്ന കെ. എസ്. സി. കലോത്സവ ത്തിൽ പങ്കെടുക്കു വാൻ താല്പര്യം ഉള്ളവർ സെന്റർ ഓഫീസു മായി ബന്ധപ്പെടണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങൾക്ക് :
02- 631 44 55
050 – 49 15 241
050 – 57 28 138

- pma

വായിക്കുക: , , , , ,

Comments Off on കെ. എസ്. സി. കലോത്സവം – 2018 ഫെബ്രുവരി 1 മുതൽ

മലയാളി സമാജം യുവ ജനോ ത്സവം വ്യാഴാഴ്ച മുതല്‍

January 24th, 2018

samajam-kala-thilakam-2013-vrindha-mohan-ePathram
അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യു. എ. ഇ. തല യുവ ജനോ ത്സവം ജനുവരി 25, 26, 27 (വ്യാഴം, വെള്ളി, ശനി) ദിവസ ങ്ങളില്‍ മുസ്സഫ യിലെ സമാജം അങ്കണ ത്തിലെ മൂന്ന് വേദി കളി ലായി നടക്കും എന്ന് ഭാര വാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്ട് തുടങ്ങി 13 ഇന ങ്ങളി ലാണ് മത്സര ങ്ങള്‍. ഒമ്പത് വയസ്സിനു മുകളി ലുള്ള വരില്‍ കൂടുതല്‍ പോയിന്റ് നേടുന്ന വിജയി യെ കലാ തിലക മായി പ്രഖാപിക്കും.

നാടക സംവി ധായ കനായ വക്കം ഷക്കീര്‍, കലാ മണ്ഡല ത്തില്‍ നിന്നുള്ള രണ്ട് അദ്ധ്യാപകരും  വിധി കര്‍ത്താ ക്കള്‍ ആയി രിക്കും.

സമാജം പ്രസിഡണ്ട് വക്കം ജയലാല്‍, ജനറല്‍ സെക്രട്ടറി എ. എം. അന്‍സാര്‍, ട്രഷറര്‍ ടോമിച്ചന്‍, കലാ വിഭാഗം സെക്രട്ടറി ബിജു വാര്യര്‍, മാനേജിംഗ് കമ്മിറ്റി അംഗ ങ്ങ ളായ ജെറിന്‍ കുര്യന്‍, നാസര്‍ ചാവക്കാട്, പ്രായോജക പ്രതി നിധി കളായ ഡോ. വി. ആര്‍. അനില്‍ കുമാര്‍, സൂരജ് പ്രഭാകര്‍, ബിനു എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മലയാളി സമാജം യുവ ജനോ ത്സവം വ്യാഴാഴ്ച മുതല്‍

ഹരിയാനയിൽ പ്രിൻസിപ്പാളിനെ വിദ്യാർഥി വെടിവെച്ചു കൊന്നു

January 20th, 2018

murder_haryana_epathram

ഹരിയാന : അച്ചടക്ക നടപടിയെ തുടർന്ന് ഹരിയാനയിൽ പ്രിൻസിപ്പാളിനെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥി വെടിവെച്ചു കൊന്നു. സ്വന്തം പിതാവിന്റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് വിദ്യാർഥി അധ്യാപികയായ റീത്തു ചബ്രക്കെതിരെ വെടിയുതിർത്തത്. ഹരിയാനയിലെ യമുനാ നഗറിലെ വിവേകനന്ദ സ്കൂളിലാണ് സംഭവം.

ഹാജർ കുറവായതിനാലും മോശം പെരുമാറ്റത്തെ തുടർന്നും വിദ്യാർഥിക്കെതിരെ പ്രിൻസിപ്പാൾ അച്ചടക്ക നടപടി കൈക്കൊണ്ടിരുന്നു. പ്രിൻസിപ്പാളിനെ കാണണമെന്നു പറഞ്ഞു അകത്തു കയറിയ വിദ്യാർഥി വെടിയുതിർക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടയേറ്റ പ്രിൻസിപ്പാൾ ആശുപത്രിയിൽ വെച്ച് മരിച്ചു. സ്കൂൾ ജീവനക്കാർ വിദ്യാർഥിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on ഹരിയാനയിൽ പ്രിൻസിപ്പാളിനെ വിദ്യാർഥി വെടിവെച്ചു കൊന്നു

സംസ്ഥാന സ്കൂൾ കലോൽസവം ; കിരീടത്തിൽ മുത്തമിട്ടത് കോഴിക്കോട്

January 10th, 2018

youth festival_epathram

അമ്പത്തെട്ടാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ 895 പോയിന്റോടെ കോഴിക്കോട് കിരീടം സ്വന്തമാക്കി. 893 പോയിന്റുമായി പാലക്കാടാണ് തൊട്ടുപിന്നിൽ. ഹയർ അപ്പീലുകൾ പരിഗണിച്ചതിനുശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.

875 പോയിന്റ് സ്വന്തമാക്കിയ മലപ്പുറം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. അവസാന ദിവസം നടന്ന മൽസരങ്ങളിൽ വിജയം സ്വന്തമാക്കിയ കോഴിക്കോട് ഫോട്ടോ ഫിനിഷിലൂടെയാണ് പാലക്കാടിനെ മറികടന്നത്. പ്രധാന വേദിയായ നീർമാതളത്തിൽ ബുധനാഴ്ച വൈകുന്നേരം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 73 of 90« First...102030...7172737475...8090...Last »

« Previous Page« Previous « സ്കൂൾ കലോൽസവം : മുഖ്യമന്ത്രി എത്തില്ല ; സ്പീക്കർ ഉദ്ഘാടനം ചെയ്യും
Next »Next Page » ജഡ്ജിമാരുടെ പ്രതിരോധം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha