സംസ്ഥാന സ്കൂൾ കലോൽസവം ; കിരീടത്തിൽ മുത്തമിട്ടത് കോഴിക്കോട്

January 10th, 2018

youth festival_epathram

അമ്പത്തെട്ടാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ 895 പോയിന്റോടെ കോഴിക്കോട് കിരീടം സ്വന്തമാക്കി. 893 പോയിന്റുമായി പാലക്കാടാണ് തൊട്ടുപിന്നിൽ. ഹയർ അപ്പീലുകൾ പരിഗണിച്ചതിനുശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.

875 പോയിന്റ് സ്വന്തമാക്കിയ മലപ്പുറം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. അവസാന ദിവസം നടന്ന മൽസരങ്ങളിൽ വിജയം സ്വന്തമാക്കിയ കോഴിക്കോട് ഫോട്ടോ ഫിനിഷിലൂടെയാണ് പാലക്കാടിനെ മറികടന്നത്. പ്രധാന വേദിയായ നീർമാതളത്തിൽ ബുധനാഴ്ച വൈകുന്നേരം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാദലയം : സംഗീത പ്രതിഭകളുടെ അരങ്ങേറ്റം

November 29th, 2017

kmcc-mappila-song-anthakshari-ePathram അബുദാബി : കർണ്ണാടക സംഗീത രംഗത്തെ പ്രമുഖനായ അദ്ധ്യാപകൻ ഗുരു വിഷ്ണു മോഹൻ ദാസിന്റെ കീഴിൽ സംഗീതം അഭ്യസിച്ച വിദ്യാർത്ഥിക ളുടെ അരങ്ങേറ്റം ഡിസംബർ ഒന്ന് വ്യാഴാഴ്ച അബുദാബി ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടക്കും.

വൈകീട്ട് 6 മണിക്ക് തുടക്കമാവുന്ന ‘നാദലയം’ എന്ന പരി പാടി യുടെ പക്കമേളം കൈകാര്യം ചെയ്യുന്നത് കാർത്തിക് മേനോൻ (വയലിൻ), മുട്ടറ രാജേന്ദ്രൻ (മൃദംഗം), മാവേലിക്കര ബി. സോം നാഥ്‌ (ഘടം), ബിജുമോൻ (തബല) എന്നിവരാണ്.

സ്വാതി തിരുന്നാൾ സംഗീതകോളേജിൽ നിന്നും പഠിച്ചിറങ്ങി തന്റെ ഇരുപതു വയസ്സ് മുതൽ സംഗീത അധ്യാപന രംഗത്ത് ജോലി ചെയ്യുന്ന ഗുരു വിഷ്ണു മോഹൻദാസ്, നിരവധി കുരുന്നു പ്രതിഭകളെ സംഗീത ലോകത്തേക്ക് കൈപിടിച്ചുയർത്തിയ കലാ കാരനാണ്.

ഇപ്പോൾ ആറു വർഷമായി അബു ദാബി യിലും സംഗീതാദ്ധ്യാപകനായി ജോലി ചെയ്യുന്നു. സംഗീത രംഗത്ത് നിരവധി സംഭാവന കൾ നൽകിയ ഗുരു വിഷ്ണു മോഹൻദാസിനു കീഴിൽ ഇവിടെ നൂറോളം കുട്ടികൾ സംഗീതം അഭ്യസിച്ചിട്ടുണ്ട്.

– വിവരങ്ങൾക്ക് : 052 8412807

- pma

വായിക്കുക: , , ,

Comments Off on നാദലയം : സംഗീത പ്രതിഭകളുടെ അരങ്ങേറ്റം

രാജസ്ഥാനിലെ സര്‍ക്കാര്‍ ഹോസ്റ്റലു കളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി

November 28th, 2017

national_anthem_epathram
ജയ്പൂർ : രാജസ്ഥാനിലെ സര്‍ക്കാര്‍ ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥി കള്‍ ദിവസവും ദേശീയ ഗാനം ആലപി ക്കണം എന്ന് സര്‍ക്കാര്‍ ഉത്തരവ്.

രാവിലെ 7മണിക്ക് പ്രാര്‍ത്ഥനാ സമയത്താണ് ദേശീയ ഗാനം ചൊല്ലേണ്ടത്. വിദ്യാര്‍ത്ഥി കളില്‍ ദേശ ഭക്തി ഉണര്‍ ത്തുവാന്‍ ഇത് സഹായിക്കും എന്ന് ഉത്തരവ് പുറ ത്തിറക്കി ക്കൊണ്ട് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ സമിത് ശര്‍മ്മ അറിയിച്ചു.

നിലവില്‍ രാജസ്ഥാനിലെ റസിഡന്‍ഷ്യല്‍ സ്‌കൂളു കളിൽ ഈ രീതി പിന്തുടരുന്നുണ്ട്. ഇത് സര്‍ക്കാര്‍ എയ്ഡഡ് ഹോസ്റ്റലു കളിലേക്ക് വ്യാപിപ്പി ക്കുവാ നാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് എണ്ണൂ റോളം സര്‍ക്കാര്‍ ഹോസ്റ്റലു കള്‍ ഉണ്ടെന്നാണ് കണക്ക്.

- pma

വായിക്കുക: , , , ,

Comments Off on രാജസ്ഥാനിലെ സര്‍ക്കാര്‍ ഹോസ്റ്റലു കളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി

രാജസ്ഥാനിലെ സര്‍ക്കാര്‍ ഹോസ്റ്റലു കളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി

November 28th, 2017

national_anthem_epathram
ജയ്പൂർ : രാജസ്ഥാനിലെ സര്‍ക്കാര്‍ ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥി കള്‍ ദിവസവും ദേശീയ ഗാനം ആലപി ക്കണം എന്ന് സര്‍ക്കാര്‍ ഉത്തരവ്.

രാവിലെ 7മണിക്ക് പ്രാര്‍ത്ഥനാ സമയത്താണ് ദേശീയ ഗാനം ചൊല്ലേണ്ടത്. വിദ്യാര്‍ത്ഥി കളില്‍ ദേശ ഭക്തി ഉണര്‍ ത്തുവാന്‍ ഇത് സഹായിക്കും എന്ന് ഉത്തരവ് പുറ ത്തിറക്കി ക്കൊണ്ട് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ സമിത് ശര്‍മ്മ അറിയിച്ചു.

നിലവില്‍ രാജസ്ഥാനിലെ റസിഡന്‍ഷ്യല്‍ സ്‌കൂളു കളിൽ ഈ രീതി പിന്തുടരുന്നുണ്ട്. ഇത് സര്‍ക്കാര്‍ എയ്ഡഡ് ഹോസ്റ്റലു കളിലേക്ക് വ്യാപിപ്പി ക്കുവാ നാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് എണ്ണൂ റോളം സര്‍ക്കാര്‍ ഹോസ്റ്റലു കള്‍ ഉണ്ടെന്നാണ് കണക്ക്.

- pma

വായിക്കുക: , , , ,

Comments Off on രാജസ്ഥാനിലെ സര്‍ക്കാര്‍ ഹോസ്റ്റലു കളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി

സ്പെഷ്യല്‍ ഒളിമ്പിക്സിന്റെ പ്രായോജ കരായി ലുലു ഗ്രൂപ്പ്

November 23rd, 2017

ma-yousufali-epathram
അബുദാബി : ലുലു ഗ്രൂപ്പ് പ്രായോജ കരായി ക്കൊണ്ട് 2019 ല്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പി ക്‌സിന്റെ ഭാഗ മായി പ്രവര്‍ത്തി ക്കും എന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി.

ഭിന്ന ശേഷിക്കാര്‍ ക്കു വേണ്ടി യുള്ള ഒളി മ്പിക്‌സ് മത്സര ങ്ങളാണ് സ്‌പെഷ്യല്‍ ഒളിമ്പി ക്‌സിൽ ഉണ്ടാ വുക. ഇതിനു മുന്നോടി യായി നിര വധി മത്സര ങ്ങൾ അബു ദാബി യില്‍ നടക്കും. ഇതി ന്റെ ധനസമാ ഹരണ ങ്ങള്‍ ക്കായി വൈവിധ്യമാർന്ന പരിപാടി കൾ ലുലുവിന്റെ നേതൃത്വ ത്തില്‍ വിവിധ കേന്ദ്ര ങ്ങളില്‍ സംഘടി പ്പി ക്കും.

ഇതു മായി ബന്ധപ്പെട്ട ധാരണാ പത്ര ത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍ മാന്‍ എം. എ. യൂസ ഫലി യും അബു ദാബി വേള്‍ഡ് ഗെയിംസ് ഹയര്‍ കമ്മിറ്റി ചെയര്‍ മാന്‍ മുഹ മ്മദ് അബ്ദുല്ല അല്‍ ജുനൈബിയും ഒപ്പു വെച്ചു.

2019 മാര്‍ച്ച് 14 മുതല്‍ 21 വരെ നടക്കുന്ന സ്‌പെഷ്യല്‍ ഒളി മ്പിക്‌സില്‍ 170 ഓളം രാജ്യ ങ്ങളില്‍ നിന്നുള്ള ഏഴാ യിര ത്തോളം പേർ പങ്കെടുക്കും.

പ്രത്യേക പരിഗണന ആവശ്യമുള്ള ഭിന്ന ശേഷി ക്കാര്‍ ക്കു വേണ്ടി യുള്ള പ്രവര്‍ത്തന ങ്ങളില്‍ ഭാഗ മാകു വാന്‍ കഴിഞ്ഞ തില്‍ അഭിമാനിക്കുന്നു എന്ന് എം. എ. യൂസ ഫലി പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

Comments Off on സ്പെഷ്യല്‍ ഒളിമ്പിക്സിന്റെ പ്രായോജ കരായി ലുലു ഗ്രൂപ്പ്

Page 71 of 88« First...102030...6970717273...80...Last »

« Previous Page« Previous « സെന്റ് ജോർജ്ജ് ഓർത്ത ഡോക്‌സ് കത്തീ ഡ്രലിൽ കൊയ്ത്തുൽസവം വെള്ളിയാഴ്ച
Next »Next Page » സായിദ്​ വർഷം : ഒൗദ്യോഗിക ലോഗോ പ്രകാശനം ചെയ്​തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha