അബുദാബി : യു. എ. ഇ. യിൽ മാര്‍ച്ച് 15 ‘ഇമറാത്തി ചിൽഡ്രൻസ് ഡേ’ ആയി ആചരിക്കും. ശൈഖാ ഫാത്തിമ ബിൻത് മുബാറഖ് നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ഇന്ന് പ്രഥമ ‘ഇമാറാത്തി ചിൽ ഡ്രൻസ് ഡേ’ ആ ഘോഷ ങ്ങൾ സംഘടി പ്പിച്ചി രിക്കു ന്നത്.
സുപ്രീം കൗൺ സിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ് ഹുഡ് പ്രസിഡണ്ടും യു. എ. ഇ. ജനറൽ വിമൻസ് യൂണി യൻ ചെയർ വിമണും ഫാമിലി ഡവലപ് മെന്റ് ഫൗണ്ടേ ഷൻ സുപ്രീം ചെയർ വിമണും കൂടി യാണ് ശൈഖാ ഫാത്തിമ ബിന്‍ത് മുബാറഖ്.
രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാന്റെ നൂറാം ജന്മ വാര്‍ഷിക ആഘോഷ വര്‍ഷ ത്തി ലാണ് പ്രഥമ ‘ഇമറാത്തി ചിൽ ഡ്രൻസ് ഡേ’ ആചരി ക്കുന്നത്. ഇനി എല്ലാ കൊല്ലവും മാർച്ച് 15 ന്’ ഇമ റാത്തി ചിൽ ഡ്രൻസ് ഡേ’ യു. എ. ഇ. യിൽ ആഘോഷിക്കും.
കുട്ടികളെ പരിപാലി ക്കുന്നതിനും അവരു ടെ ആവശ്യ ങ്ങൾ നിറ വേറ്റു ന്നതിനും രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ പ്രേരി പ്പിച്ചി രുന്നതായും ‘ഇമറാത്തി ചിൽ ഡ്രൻസ് ഡേ’ പ്രഖ്യാ പന ത്തിൽ ശൈഖാ ഫാത്തിമ ബിൻത് മുബാറഖ് വ്യക്തമാക്കി.
കുട്ടി കളുടെ സംരക്ഷണ നിയമ മായ ‘വദീമ നിയമം’ 2016 ല്‍ പ്രാബല്യത്തില്‍ വന്ന മാര്‍ച്ച് 15 നു തന്നെ ഇമ റാത്തി കുട്ടി കളുടെ ദിന മായി ആചരിക്കുന്നു എന്നതാണ് ശ്രദ്ധേയം.
ഭാവി തല മുറക്ക് മികച്ച സുരക്ഷ യോടെ യുള്ള വിദ്യാ ഭ്യാസം ഒരുക്കു കയും പുരോ ഗതിക്ക് തടസ്സ മാകുന്ന വെല്ലു വിളികളെ നേരി ടുന്നതിന് പ്രാപ്ത രാക്കി മാറ്റു വാനും കഴി യുന്ന തര ത്തിൽ കുട്ടി കളെ ഒരുക്കി എടു ക്കുക എന്ന ഉദ്ദേശ ത്തിലാണ് കുട്ടികള്‍ ക്കായി പ്രത്യേക ദിനം ആചരിക്കുന്നത്.