സർഗ്ഗ ലയം 2018 ഇസ്‌ലാമിക് സെന്റ റിൽ

December 19th, 2018

skssf-sargalayam-2018-ePathram

അബുദാബി : സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്‌. കെ. എസ്‌. എസ്‌. എഫ്.) സംസ്ഥാന കമ്മറ്റി സംഘടി പ്പിക്കുന്ന ‘സത്യ ധാര സർഗ്ഗ ലയം-2018’ ഔപ ചാരിക ഉദ്‌ഘാടനം ഡിസംബര്‍ 19 ബുധനാഴ്ച രാത്രി 8 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും എന്ന് സംഘാ ടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

skssf-sarga-layam-2018-press-meet-ePathram

സെന്‍ററി ലെ അഞ്ചു വേദി കളിലാ യി ഡിസംബര്‍ 21, 23, 28 തീയ്യതി കളില്‍ നടക്കുന്ന ‘സർഗ്ഗലയം 2018’ കലാ – സാഹിത്യ മത്സര ങ്ങ ളില്‍ തലസ്ഥാനത്തെ വിവിധ സ്കൂളു കളില്‍ നിന്നു മായി അഞ്ഞൂറോളം വിദ്യാര്‍ ത്ഥി കള്‍ പങ്കെടുക്കും എന്നും സംഘാ ടകര്‍ അറിയിച്ചു.

അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷ കളിലായി ഖിറാ അത്ത്, ക്വിസ്, മെമ്മറി ടെസ്റ്റ്, പ്രബന്ധ രചന, കഥാ പ്രസംഗം, കഥാ കഥനം, കവിതാ ആലാപനം, ബുര്‍ദ, മദ്ഹ് ഗാനം, ദഫ് മുട്ട്, ദഫ് കളി, ചിത്ര രചന, വാർത്ത തയ്യാറാക്കൽ, പോസ്റ്റർ ഡിസൈനിംഗ് തുടങ്ങി 54 ഇന ങ്ങളി ലായി രിക്കും മത്സര ങ്ങള്‍ നടക്കുക.

വാർത്താ സമ്മേളനത്തിൽ സലിം നാട്ടിക, സാബിര്‍ മാട്ടൂല്‍, മൻസൂർ മൂപ്പൻ, ഷാഫി വെട്ടി ക്കാട്ടിരി എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , ,

Comments Off on സർഗ്ഗ ലയം 2018 ഇസ്‌ലാമിക് സെന്റ റിൽ

സമാജം വിന്റർ ക്യാമ്പ് ബുധനാഴ്ച മുതൽ

December 17th, 2018

logo-abudhabi-malayalee-samajam-ePathram അബുദാബി : മലയാളി സമാജം വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി ഒരുക്കുന്ന ‘തുഷാര സന്ധ്യ’ എന്ന പേരി ലുള്ള ‘വിന്റര്‍ ക്യാമ്പ്’ ഡിസംബർ 19 ബുധ നാഴ്ച മുതൽ ഡിസംബർ 28 വെള്ളിയാഴ്ച വരെ വൈകുന്നേരം 4 മണി മുതൽ 8 മണി വരെ മുസ്സഫ യിലെ സമാജം അങ്കണത്തില്‍ നടക്കും. ട്രെയ്നറും മോട്ടിവേറ്ററും പപ്പിറ്റ് ഷോ മാനു മായ ഷിജിൻ പാപ്പച്ചൻ, ടെലിവിഷന്‍ താരം നിയാസ് നർമ്മകല എന്നി വര്‍ ക്യാമ്പിനു നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് : 02 – 55 37 600, 055 – 998 7896

- pma

വായിക്കുക: , ,

Comments Off on സമാജം വിന്റർ ക്യാമ്പ് ബുധനാഴ്ച മുതൽ

സ്‌കൂള്‍ കലോത്സവം : പാലക്കാട് ജില്ല ജേതാക്കള്‍

December 10th, 2018

kerala-school-kalolsavam-state-youth-festival-ePathram
ആലപ്പുഴ : അമ്പത്തി ഒന്‍പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ ത്തില്‍ 930 പോയിന്റ് നേടി പാലക്കാട് ജില്ല ജേതാക്കളായി. 927 പോയിന്റ് നേടിയ കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തും 903 പോയിന്റ് നേടി തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനവും കരസ്ഥ മാക്കി.

പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കു ന്നതി ന്റെ ഭാഗ മായി ഡിസംബര്‍ 7, 8, 9 എന്നീ മൂന്നു ദിവസ ങ്ങളി ലായി ട്ടാണ് 29 വേദി കളി ലായി കലോത്സവം അരങ്ങേറിയത്.

ഇതേ രീതി യിൽ വരും വര്‍ഷ ങ്ങളിലും തുടരുവാന്‍ ആലോചന ഉണ്ട് എന്നും അധ്യയന ദിന ങ്ങള്‍ നഷ്ട പ്പെടാ തിരി ക്കുന്നതി നായി കഴിയു മെങ്കില്‍ കലോത്സവം രണ്ടു ദിവസ ങ്ങളിലായി ചുരുക്കു ന്നതിനെ പ്പറ്റി ആലോ ചിക്കും എന്നും വിദ്യാ ഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറി യിച്ചു. അടുത്ത വര്‍ഷം കലോത്സവം കാസര്‍കോട് ജില്ല യില്‍ നടത്തും.

- pma

വായിക്കുക: , , , , , ,

Comments Off on സ്‌കൂള്‍ കലോത്സവം : പാലക്കാട് ജില്ല ജേതാക്കള്‍

ബി. ആർ. എസ്. വെഞ്ചേഴ്സ് – യു. എ. ഇ. സർവ്വ കലാ ശാല യുമായി കൈ കോർക്കുന്നു

November 29th, 2018

dr-br-shetty-brs-ventures-with-uae-university-ePathram
അബുദാബി : പ്രമുഖ വ്യവസായ സംരംഭകന്‍ ഡോ. ബി. ആർ. ഷെട്ടി യുടെ ബി. ആർ. എസ്. വെഞ്ചേഴ്സ് – യു. എ. ഇ. സർവ്വ കലാ ശാല യുമായി ബിരുദ ധാരി കൾക്ക് തൊഴില്‍ അവ സരം ഒരു ക്കുന്ന തിനുള്ള ധാരണാ പത്രം ഒപ്പു വച്ചു.

ഈ സർവ്വ കലാ ശാല യിൽ നിന്നുള്ള ബിരുദ ധാരി കളെ ബി. ആർ. എസ്. വെഞ്ചേഴ്സി നു കീഴി ലു ള്ള വിവിധ സ്ഥാപന ങ്ങളിൽ അർഹ മായ സ്ഥാന ങ്ങളിൽ നിയമി ക്കുന്ന തിനും സാദ്ധ്യത യുള്ള വിദ്യാർത്ഥി കൾക്ക് എട്ടു മുതൽ 16 ആഴ്ച കൾ വരെ നീണ്ടു നിൽക്കുന്ന ഇന്റേൺ ഷിപ്പ്‌ സൗകര്യം ഒരു ക്കുന്ന തിനും ഇതു വഴി സംവി ധാനം ഉണ്ടാകും.

യു. എ. ഇ. ആസ്ഥാന മായുള്ള ഒരു സർവ്വ കലാ ശാല യുമായി ഇത്തരം ഒരു ധാരണാ പത്രം ഇത് ആദ്യമാണ്. സായിദ് വർഷ ത്തിനുള്ള സമർപ്പണം കൂടി യാണ് ഈ നീക്കം എന്ന് ബി. ആർ. എസ്. വെഞ്ചേഴ്സിന്റെ വാര്‍ ത്താ ക്കുറി പ്പില്‍ അധികൃതര്‍ വ്യക്തമാക്കി.

ഹെൽത്ത് കെയർ, വിദ്യാഭ്യാസം, ഫിനാൻഷ്യൽ സര്‍ വ്വീസ്, ഫാർമസ്യൂട്ടി ക്കൽസ്, ഹോസ്പി റ്റാലിറ്റി, പരി സ്ഥിതി തുടങ്ങി പല മേഖല കളി ലായി ഇന്ത്യ, യു. എ. ഇ., ആഫ്രിക്ക തുടങ്ങി ലോക ത്തിൽ പലയിടത്തും വൻ നിക്ഷേപം നടത്തി യിട്ടുള്ള കോർപ്പറേറ്റ് സ്ഥാപ നമാണ് ബി. ആർ. എസ്. വെഞ്ചേഴ്സ്.

br-shetty-epathram

ഡോ. ബി. ആർ. ഷെട്ടി

ഒരു പ്രവാസി എന്ന നിലയിൽ തൊഴില്‍ അന്വേ ഷിച്ചു വന്ന തന്റെ ജീവിത ത്തെ മാറ്റി മറി ക്കു വാന്‍ അനു കൂല മായ അവസര ങ്ങൾ തന്ന യു. എ. ഇ. എന്ന മഹാ രാഷ്ട്ര ത്തിനും ശില്പിയായ ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാനും ഉദാര മതി കളായ ഭരണ കർത്താ ക്കൾ ക്കും ജനതക്കും ഈ സായിദ് വർഷ ത്തിൽ പ്രത്യുപ കാരം എന്ന നില യിലാണ് യുനൈ റ്റഡ്‌ അറബ് എമി റേറ്റ്സ് യൂണി വേഴ്‌ സിറ്റി യുമാ യുള്ള ഈ സഹ കര ണത്തെ കാണുന്നത് എന്ന് ബി. ആർ. എസ്. വെഞ്ചേ ഴ്സ് സ്ഥാ പകനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി പ്രതികരിച്ചു.

വിദ്യാഭ്യാസ ത്തിനും പൊതു വികസന ത്തിനും ഏറ്റവും ഊന്നൽ നൽകി യിരുന്ന ശൈഖ് സായിദി നിന്റെ ഉന്നത വീക്ഷണ ങ്ങളോ ടുള്ള കടപ്പാടും ഇതില്‍ ഉണ്ട് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

ഇരു കക്ഷി കളു ടെയും ഗുണ മേന്മ യാർന്ന സേവന ങ്ങളും പരി ചയ സമ്പത്തും പ്രയോജന പ്പെടു ത്തി ഭാവി വാഗ്ദാന ങ്ങളായ യുവ തല മുറ യെ തൊഴിൽ മേഖല യിൽ നിയമി ക്കുന്ന തിനുള്ള ഈ ധാരണാ പത്രം വലിയ പ്രചോദ നമാണ് എന്ന് യുനൈറ്റഡ്‌ അറബ് എമിറേറ്റ്സ് യൂണി വേഴ്‌സിറ്റി അസോസ്സിയേറ്റ് പ്രൊവോസ്റ്റ് ഡോ. അത്തീഖ് അൽ മൻസൂരി അഭി പ്രായ പ്പെട്ടു.

1976 ൽ ശൈഖ് സായിദ് സ്ഥാപിച്ച യു. എ. ഇ. യിലെ ആദ്യത്തെ ദേശീയ സമഗ്ര സർവ്വ കലാ ശാല യാണ് യുനൈ റ്റഡ്‌ അറബ് എമിറേറ്റ്സ് യൂണി വേഴ്‌സിറ്റി. ഇപ്പോൾ സ്വദേശികള്‍ അടക്കം ഏക ദേശം 15,000 ൽ പരം വിദ്യാർ ത്ഥി കളാണ് ഇവിടെ പഠനം തുടരുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on ബി. ആർ. എസ്. വെഞ്ചേഴ്സ് – യു. എ. ഇ. സർവ്വ കലാ ശാല യുമായി കൈ കോർക്കുന്നു

സായിദ് വർഷാചരണം : ഇസ്‌ലാഹി സെന്റർ എക്സിബിഷൻ

September 26th, 2018

zayed-year-2018-sheikh-zayed-calligraphy-by-khaleelulla-ePathramഅബുദാബി : സായിദ് വർഷാചരണ (ഇയര്‍ ഓഫ് സായിദ്) ത്തിന്റെ ഭാഗ മായി അബു ദാബി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ, മുസ്സഫ യിലെ ബ്രൈറ്റ് റൈഡേ ഴ്സ് സ്കൂളിൽ എക്സിബിഷൻ സംഘ ടിപ്പി ക്കുന്നു.

‘എവര്‍ ലാസ്റ്റിംഗ് ലൈഫ്’ എന്ന പേരില്‍ സെപ്റ്റം ബർ 26, 27, 28 (ബുധൻ, വ്യാഴം, വെള്ളി) തിയ്യതി കളി ലാണ് പ്രദർശനം.

യു. എ. ഇ. രാഷ്‌ട്ര പിതാവ് ശൈഖ് സായിദി ന്റെ പ്രധാന വീക്ഷണ ങ്ങളും പ്രസ്താവന കളും അട ങ്ങുന്ന OUR FATHER എന്ന സെഷനോടെ യാണ്‌ എക്സിബിഷന്‍ തുടങ്ങുന്നത്.

ബുധൻ, വ്യാഴം ദിവസ ങ്ങളിൽ രാവിലെ എട്ടു മണി മുതൽ വൈകുന്നേരം ഏഴു മണി വരെ വിദ്യാര്‍ ത്ഥി കള്‍ ക്കും രക്ഷിതാ ക്കൾക്കും മാത്ര മാണ് പ്രവേശനം.

വെള്ളി ഉച്ചക്ക് 2 മണി മുതല്‍ വൈകുന്നേരം 8 മണി വരെ പൊതു ജന ങ്ങള്‍ക്ക് മാത്ര മാ യും പ്രദര്‍ശനം പരി മിത പ്പെടുത്തി യിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 180 4852, 055 209 6424

 Year of Zayed 

- pma

വായിക്കുക: , , , , ,

Comments Off on സായിദ് വർഷാചരണം : ഇസ്‌ലാഹി സെന്റർ എക്സിബിഷൻ

Page 67 of 94« First...102030...6566676869...8090...Last »

« Previous Page« Previous « വ​ല കു​രു​ങ്ങി​യ ഒാ​റി​ക്​​സി​നെ ശൈ​ഖ്​ ഹം​ദാ​ൻ ര​ക്ഷി​ച്ചു : വീഡിയോ വൈറല്‍
Next »Next Page » ഹണ്ടിംഗ് ആൻഡ് ഇക്വ സ്ട്രിയൻ പ്രദർശനം അബു ദാബി യില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha