അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റര്‍ കുട്ടി കള്‍ ക്കായി ഒരുക്കുന്ന വേനലവധി ക്യാമ്പ് ‘ഇൻ സൈറ്റ് 2018’ ജൂലായ് 5 വ്യാഴാഴ്ച തുടക്ക മാവും.
നഴ്സറി തലം മുതല്‍ പത്താം തരം വരെ യുള്ള വിദ്യാർ ത്ഥികള്‍ ക്കായി ഒരുക്കുന്ന സമ്മര്‍ ക്യാമ്പ് ദിവസ വും വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി പത്തു മണി വരെ ആയിരിക്കും.
കുട്ടികളുടെ വൈജ്ഞാനിക – കലാ – കായിക മായ കഴിവു കളെ കണ്ടെത്തി മികച്ച രീതിയില്‍ വളര്‍ത്തി കൊണ്ടു വരുന്നതിന് ഉതകുന്ന വിധമാണ് ക്യാമ്പിനു രൂപം കൊടു ത്തിരി ക്കുന്നത് എന്ന് സെന്റര്‍ ഭാര വാ ഹി കള്‍ അറിയിച്ചു.
മലപ്പുറം ജില്ലാ പഞ്ചാ യത്ത് വിജയ ഭേരി കോഡിനേറ്റ റും പരി ശീല കനു മായ ടി. സലീം നേതൃത്വം നൽകും. ജൂലായ് 13 നു ‘ഇൻസൈറ്റ് 2018’ സമാപിക്കും.
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സംഘടി പ്പിക്കുന്ന ‘അക്കാദമിക്ക് ടോപ്പേഴ്സ് ഡേ’ വെള്ളി യാഴ്ച വൈകു ന്നേരം എട്ടു മണി ക്ക് സെന്റർ അങ്കണ ത്തിൽ നടക്കും. വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസ്സു കളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർ ത്ഥിക ളെയും ഇസ്‌ലാമിക് സെന്റർ മെംബർ മാരുടെ മക്കളിൽ 10, 12, ഡിഗ്രി ക്ലാസ്സു കളിൽ വിജ യിച്ച കുട്ടിക ളെയും ആദരിക്കും.
ഇന്ത്യൻ എംബസി കൗൺ സിലർ രാജ മുരു കൻ, എൻ. എം. സി. ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് സീമ ഷെട്ടി, സിവിൽ സർവീസ് പരീക്ഷ യിൽ ഉന്നത വിജയം നേടിയ ഷാഹിദ് തിരു വള്ളൂർ എന്നിവർ പരി പാടി യിൽ സംബന്ധിക്കും.
തൃത്താല : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ത്തിൽ കൂറ്റ നാട് വട്ടേനാട് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘ ടി പ്പിച്ച പരി പാടി യിൽ വിദ്യാർത്ഥി കൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
സ്കൂൾ അസംബ്ലി യിൽ പങ്കെടുത്ത വിവിധ പ്രായ ക്കാരായ മൂവായിര ത്തോളം വിദ്യാർത്ഥി കളാണ് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തത്.
തൃത്താല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി. സജു, സ്കൂൾ പ്രിൻസിപ്പൽ സജീവ്, പ്രധാന അദ്ധ്യാ പിക റാണി അര വിന്ദൻ, പ്രിവ ന്റീവ് ഓഫീസർ ജയ രാജൻ, സിവിൽ എക്‌സൈസ് ഓഫീസർ ഫ്രനെറ്റ് ഫ്രാൻസീസ് എന്നി വർ പ്രസം ഗിച്ചു.
കൂറ്റനാട് ടൗൺ ചുറ്റി വിദ്യാർത്ഥി കൾ നടത്തിയ ലഹരി വിരുദ്ധ വിളംബര ജാഥ യും ശ്രദ്ധേയ മായി. ‘ലഹരി യുടെ ദൂഷ്യ ഫല ങ്ങൾ’ എന്ന വിഷയ ത്തെ ആസ്പദ മാക്കി എക്‌സൈസ് ഡിപ്പാർട്ട് മെന്റ് നിർമ്മിച്ച ടെലി ഫിലിം പ്രദർശനവും നടന്നു.
ലഹരിക്ക് എതിരെ ലോക വ്യാപക മായി ബോധ വല്‍ ക്കര ണങ്ങ ളും പ്രതിഷേധ ങ്ങളും നടക്കു മ്പോഴും ജന ങ്ങൾക്ക് ഇടയിൽ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലഹരി ഉപ യോഗ ത്തി ന്റെ ദൂഷ്യ വശ ങ്ങളെ കുറിച്ച് ജന ങ്ങളെ ബോധ വത്ക രി ക്കുക, ആരോഗ്യ കര മായ ഒരു സമൂഹ ത്തിന്റെ നില നില്‍പ്പ് ഉറപ്പു വരുത്തുക എന്നിവ മുന്നിൽ കണ്ട് കൊണ്ട് ഐക്യ രാഷ്ട്ര സഭ യുടെ നേതൃത്വ ത്തിൽ ജൂൺ 26 അന്താ രാഷ്ട്ര ലഹരി വിരുദ്ധ ദിനം ആയി ആച രിച്ചു വരുന്നു.
1987 മുതൽ തുടങ്ങി വെച്ച അന്താ രാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം, ഇന്ന് ലോക ത്തിലെ വിവിധ കുഗ്രാമ ങ്ങ ളിൽ പോലും ബോധ വത്ക രണ ത്തിനായി ചിത്ര രചന യായും നാടകം ആയും സിനിമ യായും സംഗീത മായും കഥ കൾ ആയും വിവിധ മാർഗ്ഗ ങ്ങളിലൂടെ എത്തിക്കൊ ണ്ടിരി ക്കുന്നു. ഇതിനായി സാമൂഹ്യ മാധ്യമ ങ്ങളും ഒരളവു വരെ സഹായി ക്കുന്നുണ്ട്.
എങ്കിലും ലഹരി ഉപയോഗ ത്തിനു കുറവില്ല എന്നത് ഏറെ ആശങ്ക പ്പെടു ത്തുന്നു. മയക്കു മരുന്നു കള്‍ ഒരു സമൂഹ ത്തെ കാര്‍ന്നു തിന്നു മ്പോള്‍ പുനര്‍ വിചിന്തന ത്തിനുള്ള സമയ മായി എന്ന് ഓര്‍മ്മ പ്പെടുത്തുന്നു ഈ ദിനം.
ലഹരിക്ക് അടിമ പ്പെട്ട വരെ അതില്‍ നിന്നും രക്ഷി ച്ചു ജീവിത ത്തിലേക്ക് തിരിച്ചു കൊണ്ടു വരാനും പുതിയ തല മുറ ലഹരിയിലേക്ക് അകപ്പെടാ തിരി ക്കു വാനും ഒരു ദിനാചരണം എന്ന തിലു പരി സമൂഹ നന്മ മുന്നിൽ കണ്ടുകൊണ്ട് ഓരോരുത്തരും പരിശ്രമി ക്കണം.
തൃത്താല : ലോക കപ്പ് ഫുട് ബോൾ നടക്കുന്നത് അങ്ങ് ദൂരെ റഷ്യ യിൽ ആണെങ്കിലും കളിയുമായി ബന്ധ പ്പെട്ട ആഘോഷ ങ്ങൾ എല്ലാം അര ങ്ങേറു ന്നത് കേരള ത്തിലെ ഗ്രാമ ങ്ങളിൽ ആണെന്ന് പറയേണ്ടി വരും. അത്ര മാത്രം ഏറ്റെടുത്തു കഴിഞ്ഞു മലയാളി കൾ ഈ കാൽപ്പന്തു കളി മഹോത്സവ മാമാങ്കം.
കളിയിൽ പങ്കെടുക്കുന്ന എല്ലാ രാജ്യ ങ്ങളുടെയും പിറ കിൽ ഓരോ ആൾ ക്കൂട്ട ങ്ങളായി ഇവിടുത്തെ ഓരോ മുക്കിലും മൂല യിലും ഫാൻസ് അസോസ്സി യേഷനുകൾ ഉണ്ട്.
സ്വന്തം രാജ്യം പോലെ യാണ് അവർക്ക് ഓരോ ഇഷ്ട ടീമു കളും അവരുടെ കൊടി കളും. ആ കൊടി കൾക്ക് ഇട യിൽ തങ്ങളുടെ രാജ്യ ത്തിന്റെ കൊടിയും ഉയർന്നു കാണാൻ ആഗ്രഹി ക്കുന്ന ഒരുകൂട്ടം യുവാക്ക ളുടെ സ്വപ്ന ത്തിനു നിറം പകരുന്ന ഒരു സംഗീത വുമാ യിട്ടാണ് ആറങ്ങോട്ടു കര വയലി നാട്ടുകൂട്ടം നേതൃത്വം നൽകുന്ന വയലി ബാംബൂ ഫോക്സ് ബാൻഡ്, തൃത്താല യിലെ ടി. എഫ്. സി. ക്ലബ്ബും ചേർന്ന് മുള വാദ്യങ്ങ ളാൽ വേറിട്ട ഒരു ലോക കപ്പ് തീം സോംഗ് ഒരുക്കി രംഗത്തു വന്നി രിക്കു ന്നത്.
ഇതിനകം തന്നെ സോഷ്യൽ മീഡിയ യിൽ വൈറൽ ആയി ക്കഴിഞ്ഞ ഈ തീം സോംഗ് ചിത്രീ കരി ച്ചത് പെരി ങ്ങോട് ഹൈ സ്‌കൂളിലും തൃത്താല ഹൈ സ്‌കൂൾ ഗ്രൗണ്ടി ലും വെച്ചാണ്. ടി. എഫ്. സി. ക്ലബ്ബ് തൃത്താല യിലെ കളി ക്കാ രാണ് ഫുട്‌ബോൾ രംഗ ത്തിൽ ആവേശം നിറക്കുന്നത്.
നിഗീഷ് കുറ്റിപ്പുറം, അബിത് കുമ്പിടി, സജി കുമ്പിടി, മുബഷിർ പട്ടാമ്പി എന്നിവരാണ് ക്യാമറ ചലിപ്പിച്ചത്. ഏഡിറ്റിങ് : കെ. വിപിൻ. അലിഫ് ഷാ, വിജേഷ് ആർ. മാലിക് എന്നിവർ ചേർന്നാണ് ഈ ദൃശ്യ വിസ്മയം സംവിധാനം ചെയ്തിരിക്കുന്നത്.