വൈദികരുടെ ലൈംഗിക അതിക്രമ ങ്ങളില്‍ നടപടി ഇല്ലാത്തത് നാണക്കേട് : മാര്‍പ്പാപ്പ

August 26th, 2018

vatican-pope-francis-ePathram
ഡബ്ലിൻ : പുരോഹിതന്മാരുടെ ലൈംഗിക അതി ക്രമ ങ്ങൾക്ക് എതിരെ ബന്ധപ്പെട്ട അധി കാരി കള്‍ നടപടി കള്‍ എടുക്കാത്തത് സമൂഹ ത്തിന് ആകെ നാണക്കേട് എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

അയർ ലൻഡിലെ ഡബ്ലിൻ കൊട്ടാര ത്തിൽ നൽകിയ സ്വീകരണ ച്ചട ങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. രണ്ടു ദിവ സത്തെ ഔദ്യോഗിക സന്ദർ ശന ത്തി നായി അയർ ലൻഡില്‍ എത്തിയ തായിരുന്നു മാര്‍പ്പാപ്പ.

കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവ ത്തില്‍ പോലും കുറ്റക്കാര്‍ക്ക് എതിരെ സഭ യി ലെ ഉന്നതര്‍ നടപടി സ്വീകരിച്ചില്ല. ബിഷപ്പു മാരും മത മേലദ്ധ്യക്ഷ ന്മാരും ഇക്കാര്യ ത്തില്‍ സ്വീക രിച്ച നില പാടു കളാണ് ജന രോഷ ത്തിന് കാരണം ആയി രിക്കു ന്നത്. അത് സ്വാഭാവി കവു മാണ്. ക്രിസ്തീയ സഭ ക്കു തന്നെ നാണ ക്കേടും ദുഖവും ഉണ്ടാ ക്കുന്ന അവസ്ഥ യാണ് ഇപ്പോഴുള്ളത്.

ക്രൂരതകള്‍ വിനോദം ആക്കി മാറ്റിയ വൈദികരെ മാര്‍ പ്പാപ്പ തള്ളിപ്പറഞ്ഞു. പുരോഹിത ന്മാരുടെ ലൈംഗിക പീഡന ത്തിനു വിധേയ രായ കുട്ടി കളു മായി മാര്‍ പ്പാപ്പ ഒന്നര മണിക്കൂറോളം ചെല വഴി ക്കുകയും അവരു ടെ പരാതി കൾ കേൾക്കുകയും ചെയ്തു.

അയർ ലൻഡിൽ ലൈംഗിക അതിക്രമങ്ങൾ നട ത്തിയ പുരോഹിതർക്ക് എതിരെ ശക്തമായ നട പടി സ്വീക രിക്കണം എന്ന് ഐറിഷ് പ്രധാന മന്ത്രി ലിയോ വരാദ് കര്‍  മാർപാപ്പ യോട് ആവശ്യ പ്പെട്ടി രുന്നു.

പ്രധാന മന്ത്രി യുടെ അഭ്യർത്ഥന പ്രകാര മാണ് മാര്‍പ്പാപ്പ ഇവിടെ എത്തി ഇര കളുമായി സംവദിച്ചത്. ക്രിസ്ത്യൻ രാജ്യ മായ അയർ ലൻ ഡിൽ 39 വർഷത്തെ ഇട വേളക്കു ശേഷമാണ് മാർപാപ്പ യുടെ സന്ദർശനം.

- pma

വായിക്കുക: , , , , , , , ,

Comments Off on വൈദികരുടെ ലൈംഗിക അതിക്രമ ങ്ങളില്‍ നടപടി ഇല്ലാത്തത് നാണക്കേട് : മാര്‍പ്പാപ്പ

ഷിഗെല്ല രോഗ ബാധ : രണ്ടു വയസ്സു കാരൻ മരിച്ചു

July 23rd, 2018

coliform-shigella-bacteria-in-kerala-ePathram
കോഴിക്കോട് : ഷിഗല്ല ബാക്ടീരിയ ബാധിച്ച് കോഴി ക്കോട് ജില്ല യിലെ പുതുപ്പാടി യില്‍ രണ്ടു വയസ്സു കാരന്‍ മരിച്ചു. അടിവാരം സ്വദേശി ഹർഷാദിന്റെ മകൻ സിയാനാണ് മരിച്ചത്. സിയാന്റെ ഇരട്ട സഹോ ദരന്‍ സയാന്‍ രോഗം ബാധിച്ച് കോഴിക്കോട് മെഡി ക്കല്‍ കോളജ് ആശു പത്രി യിൽ ചികിത്സ യിലാണ്.

വയറിളക്കം ബാധിച്ച് കഴിഞ്ഞ ബുധനാഴ്ച സ്വകാര്യ ആശു പത്രി യില്‍ ചികിത്സ തേടി എങ്കിലും അസുഖം ഭേദം ആവാത്ത തിനാൽ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുക യായിരുന്നു

തിരുവനന്ത പുരത്തും കോഴി ക്കോട്ടു മായി കേരള ത്തിൽ ഈ വര്‍ഷം നാലു പേര്‍ക്ക് രോഗം സ്ഥിരീ കരി ച്ചിട്ടുണ്ട്.

കോളി ഫോം ബാക്ടീരിയ കലര്‍ന്ന ഭക്ഷണ ത്തിലൂ ടെ യും വെള്ള ത്തിലൂടെ യുമാണ് ഷിഗല്ല എന്ന ബാക്ടീ രിയ കുട ലിൽ രോഗം പകര്‍ ത്തുന്നത്. കുട്ടി കളെ യാണ് രോഗം പെട്ടെന്നു ബാധിക്കു ന്നത്.

സാധാ രണയായി കണ്ടു വരുന്ന വയറിളക്കം എന്ന നില യില്‍ ചികിത്സ നല്‍കാതി രിക്കു ന്നതോ ചികിത്സ വൈ കു ന്നതോ വലിയ അപകട ത്തി ലേക്ക് വഴി വെച്ചേക്കാം എന്നതു കൊണ്ടു തന്നെ വയറിളക്കം ഉണ്ടാ യാല്‍ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടുക എന്നതാണ് പ്രധാന പരിഹാര മാര്‍ഗം.

ഫല പ്രദമായ ചികിത്സ കൃത്യ സമയത്ത് നല്‍കിയില്ല എങ്കില്‍ രോഗം തല ച്ചോറി നെയും വൃക്ക യെയും ബാധിക്കും എന്ന് ആരോഗ്യ വിദ ഗ്ധര്‍ പറയുന്നു.

രോഗ ബാധ സംശ യിക്കുന്ന പ്രദേശ ത്തുള്ളവര്‍ തിള പ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കുക എന്നും കിണറു കളില്‍ ക്ലോറി നേഷന്‍ നടത്തണം എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഷിഗെല്ല രോഗ ബാധ : രണ്ടു വയസ്സു കാരൻ മരിച്ചു

ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

July 22nd, 2018

vaikom-muhammad-basheer-ePathram

അബുദാബി : മലയാളി സമാജം സാഹിത്യ വിഭാഗ വും സമാജം ബാല വേദി യും സംയുക്തമായി ആഭി മുഖ്യ ത്തിൽ ബഷീർ അനുസ്മരണം നടത്തി.

സമാജം വൈസ് പ്രസിഡണ്ട് അഹദ് വെട്ടൂർ അദ്ധ്യക്ഷത വഹിച്ച പരി പാടി സമാജം പ്രസിഡണ്ട് ടി. എ. നാസർ ഉദ്ഘാടനം ചെയ്യ്തു.

വിളഭാഗം നാസർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സമ്മർ ക്യാമ്പ് ഡയറക്ടർ സതീശൻ മാസ്റ്റർ ബാല വേദി പ്രതിനിധി ഫിദ അൻസാർ എന്നിവർ സംസാരിച്ചു.

സമാജം ജന സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗത വും സമാജം ട്രഷറർ ബിജു കിഴക്ക നേല നന്ദിയും പറഞ്ഞു. ലിറ്റററി സെക്രട്ടറി അനീഷ് ബാല കൃഷ്ണൻ നേതൃത്വം നൽകി.

ബഷീറിന്റെ പ്രേമ ലേഖനം, മുച്ചീട്ടു കളി ക്കാരന്റെ മകൾ എന്നീ കൃതി കളെ ആസ്പദ മാക്കി ബാല വേദി കുട്ടി കൾ അഭി നയിച്ച നാടകവും പരിപാടിയുടെ മാറ്റു കൂട്ടി.

- pma

വായിക്കുക: , , ,

Comments Off on ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

July 22nd, 2018

vaikom-muhammad-basheer-ePathram
അബുദാബി : മലയാളി സമാജം സാഹിത്യ വിഭാഗ വും സമാജം ബാല വേദിയും സംയുക്ത മായി സംഘടി പ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ശ്രദ്ധേയമായി.

പ്രേമ ലേഖനം, മുച്ചീട്ടു കളിക്കാരന്റെ മകൾ എന്നീ കൃതി കളെ ആസ്പദ മാക്കി ബാല വേദി അംഗ ങ്ങൾ അവ തരി പ്പിച്ച ചിത്രീ കരണം ബഷീർ എന്ന എഴുത്തു കാരനെ പുതു തല മുറക്ക് പരിചയ പ്പെടു ത്തുന്ന രീതി യിൽ ആയി രുന്നു. വിളഭാഗം നാസർ, ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.

malayalee-samajam-bala-vedhi-vaikom-muhammad-basheer-anusmaranam-ePathram

സമാജം പ്രസിഡണ്ട് ടി. എ. നാസർ, വൈസ് പ്രസിഡണ്ട് അഹദ് വെട്ടൂർ, ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്, ട്രഷറർ ബിജു കിഴക്കനേല, ‘വേനൽ മഴ’ സമ്മർ ക്യാമ്പ് ഡയറക്ടർ കെ. സി. സതീശൻ മാസ്റ്റർ, ബാല വേദി പ്രതി നിധി ഫിദ അൻ സാർ എന്നിവർ സംസാരിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി അനീഷ് ബാല കൃഷ്ണൻ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

Comments Off on ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

മഴയിൽ കുതിർന്ന കേരളം : ഹര്‍ത്താല്‍ കരി ദിനമാക്കി എസ്. ഡി. പി. ഐ.

July 16th, 2018

rain-in-kerala-monsoon-ePathram
തൃശൂർ : ശക്ത മായ മഴ യില്‍ കേരളം വിറങ്ങ ലിച്ചു. ജില്ല യിലെ ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂ ക്കു കളി ലെ സി. ബി. എസ്‌. ഇ., ഐ. സി. എസ്‌. ഇ. ഉള്‍പ്പെടെ യുള്ള വിദ്യാ ഭ്യാസ സ്ഥാപ ന ങ്ങൾ ക്കും ജില്ലാ കലക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

പോലീസ് കസ്റ്റഡി യില്‍ എടുത്ത എസ്. ഡി. പി. ഐ. നേതാക്കളെ വിട്ട യച്ച തിനാല്‍ ചൊവ്വാഴ്ച സംസ്ഥാന ത്ത് ആഹ്വാനം ചെയ്തിരുന്ന ഹര്‍ ത്താല്‍ എസ്. ഡി. പി. ഐ. പിന്‍ വലിച്ചു. പോലീസ് വേട്ട യില്‍ പ്രതിഷേ ധിച്ച് സംസ്ഥാന വ്യാപക മായി ചൊവ്വാഴ്ച കരിദിനം ആചരിക്കും.

മൂന്നു ദിവസ ങ്ങളായി തുടരുന്ന മഴ ക്കെടുതി യില്‍ വിവിധ ജില്ല കളിലായി പത്തു മരണ ങ്ങളും നിരവധി നാശ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച വരെ ശക്ത മായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്റെ മുന്നറി യിപ്പും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശവും ഉണ്ട്.

കോട്ടയം, പത്തനംതിട്ട ജില്ല കളിലെ പ്രൊഫഷണൽ കോളേജു കൾ ഉൾപ്പെടെ യുളള എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾ ക്കും ആല പ്പുഴ ജില്ല യിലെ അമ്പലപ്പുഴ, ചേർത്തല, കുട്ട നാട്, കാർത്തിക പ്പള്ളി താലൂ ക്കുക ളിലെ എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്കും ചൊവ്വാ ഴ്ച അവധി ആയി രിക്കും. ഈ അവധി ക്ക് പകരം മറ്റൊരു ദിവസം പ്രവർത്തി ദിനം ആയിരിക്കും.

മഹാത്മാ ഗാന്ധി സർവ്വ കലാ ശാല ജൂലായ് 17 ന് നട ത്തുവാന്‍ തീരുമാനി ച്ചിരുന്ന എല്ലാ പരീക്ഷ കളും മാറ്റി വെച്ചിട്ടുണ്ട്.

എറണാകുളത്ത് റെയില്‍ വേ ട്രാക്കു കള്‍ വെള്ള ത്തി നടി യില്‍ ആയതിനാല്‍ ട്രെയിന്‍ ഗതാ ഗതം താറു മാറാ യി. തകരാറി ലായ സിഗ്‌നല്‍ സംവിധാനം പൂര്‍വ്വ സ്ഥിതിയി ലാകു വാന്‍ കൂടുതല്‍ സമയം വേണ്ടി വരും.

- pma

വായിക്കുക: , , , , , , , , ,

Comments Off on മഴയിൽ കുതിർന്ന കേരളം : ഹര്‍ത്താല്‍ കരി ദിനമാക്കി എസ്. ഡി. പി. ഐ.

Page 63 of 90« First...102030...6162636465...708090...Last »

« Previous Page« Previous « സംസ്ഥാനത്ത് ചൊവ്വാഴ്ച എസ്. ഡി. പി. ഐ. ഹര്‍ത്താല്‍
Next »Next Page » കാല വര്‍ഷ ക്കെടുതി : നഷ്ട പരിഹാര വിതരണ ത്തിന് കാല താമസം ഉണ്ടാ വരുത് എന്ന് മുഖ്യമന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha