അബുദാബിയിൽ വേഗ പരിധി കുറക്കുന്നു

July 1st, 2014

red-road-in-abudhabi-ePathram
അബുദാബി : ഫെഡറല്‍ ട്രാഫിക് കൌണ്‍സിലിന്റെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. യിൽ ഏകീകൃത ട്രാഫിക് നിയമവും ഏകീകൃത വേഗ പരിധിയും നടപ്പിലാക്കും.

മറ്റു എമിരേറ്റുകളെ അപേക്ഷിച്ച് അബുദാബി എമിറേറ്റി ലാണ് നിയന്ത്രിത വേഗ ത്തേ ക്കാള്‍ മണിക്കൂറില്‍ 20 കിലോ മീറ്റര്‍ കൂടുതൽ സ്പീഡിൽ വാഹനം ഓടിക്കാവുന്ന സ്പീഡ് ബഫര്‍ സംവിധാനം നില വിലുള്ളത്.

നിലവിലുള്ള വേഗ പരിധിയിൽ നിന്നും 20 കിലോ മീറ്റര്‍ കൂടുതൽ വരെ അനുവദി ക്കുന്ന സ്പീഡ് ബഫര്‍ സംവിധാനം ഉടൻ തന്നെ നിർത്ത ലാക്കും.

ഇതിന്റെ ആദ്യ പടിയായി ഹെവി വാഹന ങ്ങള്‍ക്കും ടാക്സി കള്‍ക്കും സ്പീഡ് ബഫര്‍ ആനുകൂല്യം ഒഴിവാക്കും.

ഹെവി വാഹന ങ്ങള്‍ക്ക് മണിക്കൂറില്‍ 5 മുതല്‍ 10 കിലോ മീറ്ററും ടാക്സി കള്‍ക്ക് മണി ക്കൂറില്‍ 10 മുതല്‍ 15 കിലോ മീറ്ററുമായി നില വിലുള്ള സ്പീഡ് ബഫര്‍ പരിധി കുറ യ്ക്കാനാണ്തീരുമാനം.

- pma

വായിക്കുക: , ,

Comments Off on അബുദാബിയിൽ വേഗ പരിധി കുറക്കുന്നു

969 തടവു കാരെ വിട്ടയക്കാന്‍ ഉത്തരവ്

June 25th, 2014

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : വിവിധ കുറ്റ കൃത്യ ങ്ങളില്‍ ശിക്ഷിക്ക പ്പെട്ട് യു. എ. ഇ. യിലെ ജയിലു കളില്‍ കഴിയുന്ന 969 തടവുകാരെ പരിശുദ്ധ റമദാനിൽ മോചിപ്പിക്കാന്‍ യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

ഇതോടൊപ്പം ഇവരുടെ സാമ്പത്തിക ബാധ്യത എഴുതി ത്തള്ളാനും ഉത്തരവ് പുറപ്പെടുവിച്ചി ട്ടുണ്ട്.

തടവു കാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും കുടുംബ ങ്ങളുടെ ബുദ്ധി മുട്ട് ഇല്ലാതാക്കാനും ലക്ഷ്യ മിട്ടാണ് പൊതു മാപ്പ് നല്കി ഇവരെ വിട്ടയക്കാന്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്.

- pma

വായിക്കുക: , , ,

Comments Off on 969 തടവു കാരെ വിട്ടയക്കാന്‍ ഉത്തരവ്

റമദാനിലെ പ്രവര്‍ത്തന സമയം

June 25th, 2014

ramadan-greeting-ePathram
അബുദാബി : റമദാന്‍ വ്രതം ആരംഭിക്കുന്ന തോടെ യു. എ. ഇ. യിലെ ഗവണ്‍മെന്റ് ഓഫീസു കളുടെ യും സ്വകാര്യ സ്ഥാപന ങ്ങളുടേയും പ്രവര്‍ത്തന സമയ ത്തില്‍ മാറ്റം ഉണ്ടാവും എന്ന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ കാലത്ത് ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ യായിരിക്കും പ്രവര്‍ത്തി ക്കുക.

സ്വകാര്യ മേഖല യില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാധാരണ സമയ ങ്ങളില്‍ നിന്ന് രണ്ട് മണി ക്കൂര്‍ കുറവ് ആയിരിക്കും എന്ന് യു. എ. ഇ. തൊഴില്‍ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് സയീദ് ഗോബാഷ് അറിയിച്ചു.

റമദാനില്‍ പ്രവര്‍ത്തി സമയം രണ്ടു മണിക്കൂര്‍ കുറക്കു ന്നതിന്റെ പേരില്‍ സ്വകാര്യ സ്ഥാപന ങ്ങള്‍ ജീവന ക്കാരില്‍ നിന്ന് ശമ്പളം വെട്ടി ക്കുറയ്ക്കരുത് എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on റമദാനിലെ പ്രവര്‍ത്തന സമയം

റോഡ്‌ അപകട മരണങ്ങളിൽ കുറവ്

June 12th, 2014

traffic-police-installed-infra-red-camera-ePathram
അബുദാബി : റോഡ്‌ അപകടങ്ങളിലൂടെയുള്ള മരണ നിരക്ക് മെയ് മാസത്തിൽ കുറവ് വന്നതായി അബുദാബി ട്രാഫിക് പൊലീസ്.

അബുദാബി യിൽ മൊത്തം അപകടത്തില്‍ ഏപ്രില്‍ മാസ ത്തേക്കാള്‍ അഞ്ചു ശതമാനം കുറവ് വന്നതായും അപകട മരണ നിരക്ക് 22ല്‍ നിന്ന് 16 ആയി കുറഞ്ഞു എന്നും അപകട ങ്ങളുടെ എണ്ണം153ല്‍ നിന്ന് 145 ആയി കുറഞ്ഞു എന്നുമാണ് അബുദാബി പൊലീസ് – ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സ്ഥിതി വിവര ക്കണക്കു കളിൽ പറയുന്നത്.

അമിത വേഗം, അശ്രദ്ധമായ മറികടക്കൽ, ട്രാക്ക് തെറ്റി ഒാടിക്കല്‍, വാഹന ങ്ങള്‍ കൂട്ടിയിടിക്കല്‍ എന്നിവയാണ് മിക്ക റോഡപകട ങ്ങൾക്കും കാരണ മാവുന്നത്.

അശ്രദ്ധ യോടെയുള്ള ഡ്രൈവിംഗ്, ചുവപ്പ് സിഗ്നല്‍ മറി കടക്കൽ, പെഡസ്ട്രിയന്‍ ക്രോസിംഗിൽ കാല്‍ നട യാത്ര ക്കാരെ പരിഗണി ക്കാതെ വാഹനം ഓടിക്കൽ, മോശം ടയറു കളുടെ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരി ക്കാതിരി ക്കല്‍ തുടങ്ങിയ നിയമ ലംഘന ങ്ങൾക്ക് ഡ്രൈവർ മാർക്ക് പിഴ നല്കി എന്നും ട്രാഫിക് പൊലീസ് ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , ,

Comments Off on റോഡ്‌ അപകട മരണങ്ങളിൽ കുറവ്

യു. എ. ഇ. ഗവണ്‍മെന്റ് യൂ ട്യൂബ് ചാനല്‍

June 11th, 2014

uae-flag-epathram
ദുബായ് : ഫെഡറല്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്ന ഓണ്‍ ലൈന്‍ വേദി എന്ന നിലക്ക് യു. എ. ഇ. ഗവണ്‍മെന്റ് യൂ ട്യൂബ് ചാനലിന് രൂപം നല്‍കി.

ചാനലിന്റെ പ്രകാശനം യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് നിര്‍വഹിച്ചു. പൊതു ജനങ്ങളു മായുള്ള ആശയ വിനിമയം സുഗമ മാക്കു ന്നതിന് ഈ ചാനല്‍ സഹായകമാവും.

ഗവണ്‍മെന്റ് നടപ്പാക്കുന്ന ഏറ്റവും പുതിയതും പ്രമുഖ വുമായ സേവന ങ്ങളുടെ വിവരങ്ങളും ഇവയുടെ നടപടി ക്രമങ്ങള്‍ വിശദീകരി ക്കുന്ന ഗ്രാഫിക്‌സുകളും ലഭ്യമാകും. പുരോഗമിച്ചു കൊണ്ടി രിക്കുന്ന വന്‍കിട പദ്ധതി കളുടെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിടും.

- pma

വായിക്കുക: , ,

Comments Off on യു. എ. ഇ. ഗവണ്‍മെന്റ് യൂ ട്യൂബ് ചാനല്‍

Page 132 of 136« First...102030...130131132133134...Last »

« Previous Page« Previous « ബാച്ച് മീറ്റ്‌ വെള്ളിയാഴ്ച അബുദാബിയില്‍
Next »Next Page » സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടുകള്‍ ദുര്‍ബലം: വി. എസ്. »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha