
അബുദാബി : യു. എ. ഇ. യുടെ ഇതര എമിറേറ്റുകളില്‍ നിന്നും അബുദാബിയില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം എന്നുള്ള നിബന്ധന നീക്കി. 2021 സെപ്റ്റംബര്‍ 19 ഞായറാഴ്ച മുതല്‍ ഇത് നിലവിൽ വരും. കൊവിഡ് വ്യാപനം കുറഞ്ഞു വന്ന സാഹചര്യ ത്തിലാണ് ഈ തീരുമാനം എന്ന് അബുദാബി ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ഇപ്പോള്‍ കൊവിഡ് വ്യാപന നിരക്ക് ദശാംശം രണ്ടു ശതമാനം ആയി കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ എമിറേറ്റിലെ പൊതു സ്ഥലങ്ങളിൽ പ്രവേശി ക്കുവാന്‍ അൽ ഹുസ്ൻ ഗ്രീന്‍ സിഗ്നല്‍ കാണിക്കണം എന്നുള്ള നിബന്ധന നിലവിലുണ്ട്. മാത്രമല്ല രാജ്യത്തിനു പുറത്തു നിന്നും അബു ദാബിയില്‍ എത്തുന്ന യാത്ര ക്കാര്‍ക്ക് ആര്‍. ടി. പി. സി. ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബ്ബന്ധം തന്നെയാണ് എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
- Abu Dhabi Media Office : Twitter
- പൊതുസ്ഥലങ്ങളിലേക്ക് പ്രവേശനം ‘ഗ്രീൻ പാസ്സ്’ വഴി


അബുദാബി : പ്രവാസ ലോകത്ത് തയ്യാറാക്കിയ ‘മിഴികളിൽ’ എന്ന സംഗീത ആൽബം പ്രകാശനം ചെയ്തു. പ്രമുഖ അഭിഭാഷകനും ലീഗൽ കൺസൾട്ടന്റുമായ അഡ്വ. അലി മൊഹ്സിൻ സാലിഹ് സുവൈദാൻ അൽ അമേരി, അബുദാബി കെ. എം. സി. സി. പ്രസി ഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ എന്നിവർ ചേർന്നാണ് ‘മിഴികളിൽ’ പ്രകാശനം ചെയ്തത്. അഡ്വക്കേറ്റ് മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്ത കരായ അനിൽ സി. ഇടിക്കുള, സമീർ കല്ലറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.























