കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 61 ജീവനുകള്‍

January 30th, 2015

accident-epathram
അബുദാബി : തലസ്ഥാന നഗരിയില്‍ കഴിഞ്ഞ വര്‍ഷം 23 അപകട ങ്ങളിലായി 61 ജീവനുകള്‍ പൊലിഞ്ഞതായി അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പെട്രോള്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹാരിസി അറിയിച്ചു.

അമിത വേഗത യും മുന്നറിയിപ്പുകള്‍ അവഗണി ക്കുന്നതു മാണ് അപകട ത്തിന് കാരണം. ഡ്രൈവര്‍ മാര്‍ക്കായി കഴിഞ്ഞ വര്‍ഷത്തില്‍ നടത്തിയ 169 ബോധ വത്കരണ ക്ലാസ്സുകളില്‍ ഇതു വരെ 10,000 ഡ്രൈവര്‍മാര്‍ പങ്കെടുത്തി ട്ടുണ്ട്.

അപകടവുമായി ബന്ധപ്പെട്ട് 3.3 മില്യണ്‍ ഫോണ്‍ കോളുകളാണ് കഴിഞ്ഞ വര്‍ഷം പെട്രോള്‍ ഡിപ്പാര്‍ട്‌മെന്റില്‍ എത്തിയത്.

ഓപ്പറേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ 22 ആധുനിക സിസ്റ്റം സജ്ജീ കരി ച്ചിട്ടുണ്ട്. 999 ല്‍ കൂടുതല്‍ ഫോണുകള്‍ വരുന്ന തിനാല്‍ മറ്റു ഫോണു കളിലേക്ക് വിളികള്‍ കുറഞ്ഞതായി ഡയറക്ടര്‍ കേണല്‍ നാസര്‍ സുലൈമാന്‍ അല്‍ മസ്‌കരി പറഞ്ഞു.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , ,

Comments Off on കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 61 ജീവനുകള്‍

മാള അരവിന്ദന്റെ വേര്‍പാടില്‍ അനുശോചിച്ചു

January 30th, 2015

അബുദാബി : ചലച്ചിത്ര നടന്‍ മാള അരവിന്ദന്റെ വേര്‍പാടില്‍ കേരള സോഷ്യല്‍ സെന്റര്‍ അനുശോചിച്ചു. വ്യക്തി ജീവിത ത്തില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് എന്നും മുന്‍ഗണന നല്‍കി പ്പോന്നി രുന്ന, ഏത് കണ്ണീരിലും ചിരി യുടെ മുത്ത് വിരിയിക്കാന്‍ കഴിഞ്ഞിരുന്ന അതുല്യ പ്രതിഭ യായിരുന്നു മാള അരവിന്ദന്‍.

അഞ്ച് പതിറ്റാണ്ടോളം നാടക, ചലച്ചിത്ര വേദി യില്‍ നിറ സാന്നിധ്യ മായിരുന്ന മാള അരവിന്ദന്റെ വിയോഗ ത്തിലൂടെ ഹാസ്യാഭിനയ ത്തിന് സ്വത സിദ്ധ മായൊരു ഭാവം പകര്‍ന്ന അപൂര്‍വം കലാ കാര ന്മാരിൽ ഒരാളെ യാണ് ചലച്ചിത്ര ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നത് എന്ന് സെന്റര്‍ പ്രസിഡന്റ് എം. യു. വാസുവും ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: ,

Comments Off on മാള അരവിന്ദന്റെ വേര്‍പാടില്‍ അനുശോചിച്ചു

കല്ലേലവായിൽ അബ്ദു റഹീം ഹാജി

January 28th, 2015

ചാവക്കാട് : തിരുവത്ര കിറാമൻകുന്ന് പെരുംപറമ്പത്ത് ചള്ളയിൽ മുഹമ്മദ്‌ മകൻ കല്ലേലവായിൽ അബ്ദു റഹീം ഹാജി (78) ചൊവ്വാഴ്ച ഉച്ചക്ക് നിര്യാതനായി. kiraman-kunnu-kallelavayil-abdu-raheem-ePathram
ഖബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് കിറാമൻ കുന്ന് ജുമാഅത്തു പള്ളി ഖബർ സ്ഥാനിൽ. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ദീർഘകാലം സിങ്കപ്പൂരിൽ ആയിരുന്നു.

ഭാര്യ : അലീമു, മക്കൾ : ഫിറോസ് (ദുബായ് ), നൌഷാദ്‌ (കുവൈത്ത്), ലൈല, വാഹിദ, ഷബിന. മരു മക്കൾ : ഹസ്സൻ, സിദ്ധീക്ക് (അബുദാബി), ഷാഫില, അജീന.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക:

Comments Off on കല്ലേലവായിൽ അബ്ദു റഹീം ഹാജി

ആര്‍. കെ. ലക്ഷ്മണ്‍ അന്തരിച്ചു

January 26th, 2015

cartoonist-rk-lakshman-ePathram

പൂണെ : വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷ്മണ്‍ (94) അന്തരിച്ചു. വൈകിട്ട് ഏഴു മണി യോടെ പൂണെ യിലെ സ്വകാര്യ ആശുപത്രി യിലായിരുന്നു അന്ത്യം. മൂത്രാശയ സംബന്ധമായ അസുഖ ത്തെ ത്തുടര്‍ന്ന് ജനുവരി 17നാണ് അദ്ദേഹത്തെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്.

common-man-cartoon-of-rk-lakshman-ePathram

ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ആര്‍. കെ. ലക്ഷ്മണ്‍. ടൈംസ് ഓഫ് ഇന്ത്യ യിലെ ‘ദി കോമണ്‍മാന്‍ ‘എന്ന കഥാപാത്ര ത്തിലൂടെ സാധാരണ ക്കാരന്റെ ആശ കളും പ്രതീക്ഷ കളും പ്രശ്‌ന ങ്ങളും ദുരിത ങ്ങളും സമൂഹ ത്തിന് മുന്നിലെത്തിച്ചു. ഒന്നും സംസാരി ക്കാതെ എല്ലാത്തിനും സാക്ഷി യായി നില്‍ക്കുന്ന ‘കോമണ്‍ മാന്‍’ ഒന്നും സംസാരിച്ചില്ലാ എങ്കിലും നൂറു വാക്കു കളെക്കാള്‍ മൂര്‍ച്ഛ യുണ്ടായിരുന്നു.

1921 ല്‍ മൈസൂരിലാണ് ആര്‍. കെ. ലക്ഷ്മണ്‍ ജനിച്ചത്. മാസിക കളില്‍ വരച്ചു കൊണ്ടാണ് അദ്ദേഹം ഈ രംഗ ത്തേക്ക് വരുന്നത്. ഹൈസ്‌കൂള്‍ പഠന ത്തിന് ശേഷം മുംബൈ യിലെ ജെ. ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പ്രവേശനം തേടി അപേക്ഷ നല്‍കി യെങ്കിലും നിരസിക്കപ്പെട്ടു.

തുടര്‍ന്ന് മൈസൂര്‍ സര്‍വ കലാ ശാലയില്‍ നിന്ന് ആര്‍ട്‌സില്‍ ബിരുദം നേടി. ജോലി നേടി മുംബൈ യില്‍ എത്തി. തുടര്‍ന്ന് ബ്ലിറ്റ്‌സിലും ഫ്രീപ്രസ്സ് ജര്‍ണലിലും വരച്ചു.

charector-with-creater-rk-lakshman-common-man-ePathram

1947 ല്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ എത്തി. ‘യൂ സെഡ് ഇറ്റ്’ എന്ന പോക്കറ്റ് കാര്‍ട്ടൂണി നെയും അതിലെ കഥാ പാത്ര മായ ‘കോമണ്‍മാനേ’യും അനശ്വരമാക്കി അര നൂറ്റാണ്ടോളം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തിരുന്നു.

2005 ല്‍ രാജ്യം പദ്മ വിഭൂഷണ്‍ നല്‍കി ആദരിച്ചു. പ്രശസ്ത നോവലിസറ്റ് ആര്‍. കെ. നാരായണന്‍ സഹോദരനാണ്.

രണ്ടു നോവലുകളും ‘ദി ടണല്‍ ഓഫ് ടൈം’ എന്ന ആത്മകഥയും രചിച്ച ആര്‍.കെ ലക്ഷ്മണ്‍ ചെറുകഥ, ഉപന്യാസം, യാത്രാ വിവരണം എന്നിവയും എഴുതി സാഹിത്യ രംഗത്തും തന്റെ കഴിവ് പ്രകടി പ്പിച്ചിട്ടുണ്ട്.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on ആര്‍. കെ. ലക്ഷ്മണ്‍ അന്തരിച്ചു

സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

January 23rd, 2015

saudi-king-abdulla-bin-abdul-azeez-ePathram

റിയാദ്: സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. ശ്വാസ കോശ സംബന്ധ മായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളായി ചികില്‍സ യിലാ യിരുന്നു. ഡിസംബര്‍ 31 ന് ന്യൂമോണിയ ബാധയെ ത്തുടര്‍ന്ന് അദ്ദേഹത്തെ ആശു പത്രി യില്‍ പ്രവേശിപ്പിച്ചിരുന്നു.

സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവായി സ്ഥാനമേല്‍ക്കും.

സൌദി യുടെ ഔദ്യോഗിക ടെലിവിഷനാണ് വാര്‍ത്ത പുറത്തു വിട്ടത്. 2005ലാണ് സൌദി യുടെ രാജാവായി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് സ്ഥാനമേല്‍ക്കുന്നത്. അബ്ദുല്‍ അസീസ് രാജാവിന്റെ 37 പുത്രന്മാരില്‍ പതിമൂന്നാമനായി 1923 ല്‍ ജനിച്ച അബ്ദുല്ല മുന്‍ഗാമി ഫഹദ് രാജാവ് മരണമടഞ്ഞതിനെ തുടര്‍ന്നാണ് സൌദി രാജാവായത്.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

Page 30 of 46« First...1020...2829303132...40...Last »

« Previous Page« Previous « സി. എന്‍. കരുണാകരന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനം
Next »Next Page » ബുർദ സമർപ്പണം ശ്രദ്ധേയമായി »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha