എസ്. ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

July 28th, 2019

congress-leader-s-jaipal-reddy-passes-away-ePathram
ഹൈദരാബാദ് : മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ ഗ്രസ്സ് നേതാവു മായ എസ്. ജയ്പാല്‍ റെഡ്ഡി (77) അന്ത രിച്ചു. രോഗ ബാധിത നായി ചികിത്സ യിൽ കഴി യുന്ന തിനിടെ ഞായ റാഴ്ച പുലർച്ചെ ഒന്നര യോടെ ഹൈദരാ ബാദി ലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാ യി രുന്നു അന്ത്യം.

വിദ്യാര്‍ത്ഥി രാഷ്ട്രീയ ത്തിലൂടെ പൊതു രംഗത്ത് എത്തിയ അദ്ദേഹം ആദ്യ കാലത്ത് കോണ്‍ ഗ്രസ്സ് അംഗ മായിരുന്നു. നാലു തവണ എം. എല്‍. എ. യും അഞ്ചു തവണ ലോക്സഭാ എം. പി. യും രണ്ടു തവണ രാജ്യ സഭാ എം. പി. യു മായി.

അടി യന്തരാ വസ്ഥ ക്കാലത്ത് കോൺ ഗ്രസ്സ് വിട്ടു ജനതാ ദളില്‍ ചേര്‍ന്നു. 1980 ൽ ഇന്ദിരാ ഗാന്ധിക്ക് എതിരെ മത്സരിച്ചു എങ്കിലും പരാജയപ്പെട്ടു. 1985 മുതല്‍ 1988 വരെ ജനതാ പാര്‍ട്ടി യുടെ ജനറല്‍ സെക്ര ട്ടറി ആയി രുന്നു.

ജനതാ ദള്‍ പാര്‍ട്ടി തകര്‍ന്നതോടെ കോൺഗ്രസ്സിൽ തിരിച്ചെത്തി. പിന്നീട് പാര്‍ട്ടി വക്താവ് ആയി രുന്നു. ഐ. കെ. ഗുജ്‌റാള്‍ മന്ത്രി സഭ യിലും മന്‍ മോഹന്‍ സിംഗ് മന്ത്രി സഭകളിലും വിവിധ വകുപ്പുകള്‍ കൈ കാര്യം ചെയ്തി രുന്നു.

- pma

വായിക്കുക: , ,

Comments Off on എസ്. ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

ഷീലാ ദീക്ഷിത് അന്തരിച്ചു

July 20th, 2019

sheila-dikshit-epathram
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി യായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഷീലാ ദീക്ഷിത് (81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി യിലെ സ്വകാര്യ ആശുപത്രി യില്‍ ചികില്‍സ യിലാ യിരുന്നു. ഇന്നു വൈകു ന്നേരം നാലു മണി യോടെ ആയിരുന്നു അന്ത്യം.

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രി സഭ കളില്‍ അംഗമായിരുന്നു. 1998 മുതല്‍ 2013 വരെ 15 വര്‍ഷ ത്തോളം ഡല്‍ഹി മുഖ്യ മന്ത്രി ആയും അഞ്ചു മാസ ക്കാലം കേരളാ ഗവര്‍ണ്ണര്‍ ആയും ഇപ്പോള്‍ ഡല്‍ഹി സംസ്ഥാന കോണ്‍ഗ്രസ്സ് പ്രസി ഡണ്ട് ആയും ഷീലാ ദീക്ഷിത് പ്രവര്‍ത്തി ച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on ഷീലാ ദീക്ഷിത് അന്തരിച്ചു

മുഹമ്മദ് മുർസി അന്തരിച്ചു

June 18th, 2019

morsi-epathram
കൈറോ : ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ആയിരുന്ന മുഹ മ്മദ് മുർസി (67) അന്ത രിച്ചു. ചാര വൃത്തി ക്കേ സില്‍ വിചാര ണ നേരിടു ന്നതിനിടെ കോടതി യിൽ കുഴഞ്ഞു വീഴുക യായി രുന്നു. ഉടൻ തന്നെ ആശു പത്രി യില്‍ എത്തിച്ചു എങ്കി ലും ജീവൻ രക്ഷിക്കുവാന്‍ കഴി ഞ്ഞില്ല.

നിരോധി ക്കപ്പെട്ട മുസ്‌ലിം ബ്രദർ ഹുഡ് എന്ന സംഘടന യുടെ നേതാവ് ആയിരുന്ന മുഹ മ്മദ് മുർസി, ജഡ്‌ജി യോട് 20 മിനിറ്റോളം സംസാരിച്ചു. തുടര്‍ന്ന് കുഴഞ്ഞു വീഴുക യായി രുന്നു.

ഈജിപ്തിൽ അംഗീകാരം ഉണ്ടായിരുന്ന മുസ്‌ലിം ബ്രദർ ഹുഡി ന്റെ സ്ഥാനാർ ത്ഥി ആയി മത്സ രിച്ച് തെരഞ്ഞെടു പ്പിലൂടെ ഈജിപ്തില്‍ ആദ്യ മായി അധി കാര ത്തില്‍ എത്തിയ പ്രസിഡണ്ട് ആയി രുന്നു അദ്ദേഹം.

2011 ലെ ജനാധി പത്യ പ്രക്ഷോ ഭത്തിനെ തുടര്‍ ന്നു ണ്ടായ തെര ഞ്ഞെടു പ്പി ലാണ് മുർസി അധി കാര ത്തില്‍ എത്തി യത്. ഒരു വർഷ ത്തിനു ശേഷം മുര്‍സി മന്ത്രി സഭയെ സൈന്യം അട്ടി മറിച്ചു. ആ മന്ത്രി സഭയിലെ പ്രതി രോധ മന്ത്രി യായി രുന്ന അബ്ദുൾ ഫത്താഹ് അൽ സിസി തുടര്‍ന്ന് അധികാര ത്തില്‍ എത്തിയ തോടെ മുസ്‌ലിം ബ്രദർ ഹുഡിനെ നിരോധി ക്കുകയും ചെയ്തിരുന്നു.

- pma

വായിക്കുക: ,

Comments Off on മുഹമ്മദ് മുർസി അന്തരിച്ചു

പഴവിള രമേശന്‍ അന്തരിച്ചു

June 13th, 2019

തിരുവനന്തപുരം : കവിയും ഗാന രച യി താവു മായ പഴവിള രമേശന്‍ (83) അന്തരിച്ചു. വാര്‍ദ്ധ ക്യ സഹജ മായ അസുഖങ്ങളെ തുടര്‍ന്ന്‍ ചികില്‍സ യില്‍ ആയിരുന്നു.

കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിള യില്‍ എന്‍. എ. വേലായുധന്‍ – കെ. ഭാനു ക്കുട്ടി അമ്മ ദമ്പതി കളുടെ മകനാ ണ് പഴവിള രമേശന്‍.

1961 മുതൽ 1968 വരെ കൗമുദി ആഴ്ച പ്പതിപ്പിൽ സഹ പത്രാ ധിപര്‍ ആയി രുന്നു. 1968 മുതൽ 1993 വരെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ടിൽ ജോലി ചെയ്തിരുന്നു.

മഴ യുടെ ജാലകം, ഞാന്‍ എന്റെ കാടു കളിലേക്ക് (കവിതാ സമാ ഹാര ങ്ങള്‍), ഓര്‍മ്മ യുടെ വര്‍ത്ത മാനം. മായാത്ത വരകള്‍, നേര്‍വര (ലേഖന സമാഹാര ങ്ങള്‍) എന്നിവ യാണ് പ്രധാന കൃതി കള്‍. ഞാറ്റടി, ആശംസ കളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ തുടങ്ങിയ സിനികള്‍ക്കു വേണ്ടി ഗാന രചന നിര്‍വ്വ ഹിച്ചു.

സമഗ്ര സംഭാവന ക്കുള്ള കേരള സാഹിത്യ അക്കാ ദമി പുരസ്‌കാരം ലഭിച്ചി ട്ടുണ്ട്. ഫിലിം ക്രിട്ടിക്സ് അവാർഡ്, പി. കുഞ്ഞി രാമൻ നായർ അവാർഡ്, അബു ദാബി ശക്തി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ അദ്ദേഹ ത്തെ തേടി എത്തിയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on പഴവിള രമേശന്‍ അന്തരിച്ചു

ഗിരീഷ് കര്‍ണാട് അന്തരിച്ചു

June 10th, 2019

film-maker-girish-karnad-ePathram
ബംഗളൂരു : വിഖ്യാത ചലച്ചിത്ര കാരനും നാടക കൃത്തും കന്നഡ എഴുത്തു കാരനും ജ്ഞാന പീഠ ജേതാവും കൂടി യായ ഗിരീഷ് കർണാട് (81) അന്ത രിച്ചു. ബംഗളൂരു വിലെ സ്വകാര്യ ആശു പത്രിയിൽ ഇന്നു രാവി ലെ ആറര മണി യോടെ ആയി രുന്നു അന്ത്യം. രോഗ ബാധിത നായി ദീര്‍ഘ കാല മായി ചികിത്സ യില്‍ ആയിരുന്നു.

1970 ല്‍ ഗിരീഷ് കര്‍ണാട് തിരക്കഥ എഴുതി പ്രധാന വേഷം അഭിനയിച്ച കന്നട സിനിമ യായ ‘സംസ്‌കാര’ ക്ക് ദേശീയ പുര സ്‌കാരം ലഭി ച്ചിരു ന്നു.

1971 ല്‍ ‘വംശ വൃക്ഷ’ എന്ന ചിത്രം സംവി ധാനം ചെയ്തു. ഇൗ ചിത്ര ത്തിലൂടെ മികച്ച സംവി ധായ കനുള്ള ദേശീയ പുരസ്കാ രവും കര സ്ഥ മാക്കി.

1974 ല്‍ പദ്മശ്രീ യും 1992 ല്‍ പദ്മ ഭൂഷണും നല്‍കി രാജ്യം അദ്ദേഹ ത്തെ ആദരിച്ചു. കർണ്ണാടക നാടക അക്കാദമി (1976 -1978), കേന്ദ്ര സംഗീത നാടക അക്കാദമി (1988 -1993) എന്നിവ യുടെ അദ്ധ്യക്ഷ സ്ഥാനം അല ങ്കരി ച്ചിരുന്നു.

ദ് പ്രിന്‍സ്, നീല ക്കുറിഞ്ഞി പൂത്ത പ്പോള്‍, രാഗം ആനന്ദ ദൈരവി എന്നീ 3 മല യാള സിനിമ കളിലും അഭി നയി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഗിരീഷ് കര്‍ണാട് അന്തരിച്ചു

Page 32 of 46« First...1020...3031323334...40...Last »

« Previous Page — « Previous « ബാലഭാസ്കറിന്‍റെ മരണം: സിസിടിവി ദൃശ്യം പ്രകാശ് തമ്പി എടുത്തിരുന്നു; മൊഴി ശരി വെച്ച് സുഹൃത്ത്
Next » — Next Page » യുവ ജന സഖ്യം പ്രവർത്തന ഉദ്ഘാടനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha