സൌദി വനിതകൾ ഒളിമ്പിക്സിൽ

June 26th, 2012

saudi-women-athletes-epathram

റിയാദ് : ഇത്തവണത്തെ ഒളിമ്പിക്സിൽ സൌദിയിൽ നിന്നുമുള്ള വനിതകൾ പങ്കെടുത്തേക്കും എന്ന് സൂചന. സ്ത്രീകൾക്ക് കാർ ഓടിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത സൌദിയിൽ ഒളിമ്പിക്സിൽ വനിതകളെ പങ്കെടുപ്പിക്കാനുള്ള നീക്കങ്ങൾ രഹസ്യമായാണ് നടക്കുന്നത്. യാഥാസ്ഥിതിക വിഭാഗങ്ങളുടെ എതിർപ്പ് ഭയന്നാണ് ഇത്.

ഇത്തവണത്തെ ഒളിമ്പിക്സിൽ സൌദി വനിതകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ അന്താരാഷ്ട്ര ഒളിമ്പിൿ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുരോഗമിക്കുന്നുണ്ട്. വനിതകൾ കായിക മൽസരങ്ങളിൽ പങ്കെടുക്കുന്നത് തടയുന്ന നിയമങ്ങൾ ഒന്നും തന്നെ സൌദിയിൽ നിലവിലില്ല. എന്നാൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിച്ചാൽ അവർ പാപം ചെയ്യും എന്ന പരമ്പരാഗത വിശ്വാസമാണ് ഇവിടത്തെ പ്രധാന തടസ്സം.

ഒളിമ്പിക്സിൽ സ്ത്രീകൾ പങ്കെടുക്കാത്ത മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് സൌദി അറേബ്യ. ഖത്തർ, ബ്രൂണെ എന്നീ രാജ്യങ്ങളും ഒളിമ്പിക്സിൽ വനിതകളെ പങ്കെടുപ്പിക്കുന്നില്ല.

- ജെ.എസ്.

വായിക്കുക: , ,

Comments Off on സൌദി വനിതകൾ ഒളിമ്പിക്സിൽ

പിങ്കിയുടെ ലിംഗം നിർണ്ണയിക്കാൻ കഴിഞ്ഞില്ല

June 19th, 2012

pinki-pramanik-epathram

കൊൽക്കത്ത : കൂടെ താമസിച്ച സ്ത്രീയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യയുടെ സുവർണ്ണ വനിതാ കായിക താരം പിങ്കി പ്രമാണിക്കിന്റെ ലിംഗ നിർണ്ണയം പരാജയപ്പെട്ടു. കോടതി നിർദ്ദേശ പ്രകാരം പിങ്കിയുടെ ലിംഗം നിശ്ചയിക്കാനായി ബരാസത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ലിംഗ നിർണ്ണയ പരിശോധനകളുടെ ഭാഗമായി അൾട്രാ സോണിൿ പരിശോധന നടത്തിയെങ്കിലും ഹോർമോൺ, ക്രോമൊസോം പരിശോധനകൾ നടത്താൻ കഴിഞ്ഞില്ല. എക്സ് റേ, സ്കാൻ എന്നിവ നടത്താനും രക്തത്തിന്റെ സാമ്പിൾ എടുക്കുവാനും ഉള്ള സൌകര്യം ഈ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. മൂന്നു മണിക്കൂർ നീണ്ടു നിന്ന വൈദ്യ പരിശോധനകൾക്ക് ശേഷം പിങ്കിയെ കൂടുതൽ വിപുലമായ സൌകര്യങ്ങൾ ഉള്ള മറ്റൊരു ആശുപത്രിയിലേക്ക് അയക്കാനാണ് ആശുപത്രി അധികൃതർ ശുപാർശ ചെയ്തത്.

2005 2006 കാലഘട്ടത്തിൽ പിങ്കി പ്രമാണിൿ ഇന്ത്യയ്ക്ക് വേണ്ടി മദ്ധ്യ ദൂര ഓട്ടത്തിൽ 5 സ്വർണ്ണ മെഡലും 1 വെള്ളിയും നേടിയിടുണ്ട്. എന്നാൽ മധുരയിൽ നടന്ന ദേശീയ മൽസരങ്ങളിൽ പിങ്കിയുടെ ശരീരത്തിൽ പുരുഷ ഹോർമോണുകളുടെ ആധിക്യം കണ്ടെത്തിയതിനെ തുടർന്ന് മൽസരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും മാറ്റി നിർത്തിയതായി റിപ്പോർട്ടുകളുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on പിങ്കിയുടെ ലിംഗം നിർണ്ണയിക്കാൻ കഴിഞ്ഞില്ല

അല്‍ ഇത്തിഹാദ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബനിയാസ് സ്‌പൈക്കും ബീ മോബൈലും ചാമ്പ്യന്മാര്‍

June 4th, 2012

al-ethihad-winners-june-2012-ePathram
അബുദാബി : അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘ഖസര്‍ അല്‍ ഇക്രം ഓള്‍ ഇന്ത്യാ സെവന്‍ എ സൈഡ്’ വണ്‍ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍ ലീഗില്‍ ബനിയാസ് സ്‌പൈക്കും ബീ മോബൈലും ജേതാക്കളായി.

അബുദാബി അല്‍ ജസീറ സ്റ്റേഡിയ ത്തില്‍ കഴിഞ്ഞ ദിവസം നടന്ന ടൂര്‍ണമെന്റിലെ ചാമ്പ്യന്‍സ് ലീഗ് മത്സര ത്തില്‍ 10 ടീമുകളാണ് മാറ്റുരച്ചത്.  ഈ മത്സരത്തിന്റെ ഫൈനലില്‍ കോപ്പി കോര്‍ണറിനെ തോല്പിച്ചാണ് ബനിയാസ് സ്‌പൈക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്.
al-ethihad-champions-june-2012-ePathram

24 ടീമുകള്‍ മാറ്റുരച്ച സെവന്‍ എ സൈഡ് മിനി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കോസ്‌മോ ഹബിനെ തോല്പിച്ച് ബീ മോബൈല്‍ അബുദാബിയും ജേതാക്കളായി.

ജേതാക്കള്‍ക്ക് ഖസര്‍ അല്‍ ഇക്രം മാനേജിംഗ് ഡയറക്ടര്‍ സമീര്‍, അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി സി. ഇ. ഒ. ഖമര്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ ആലു അലി, പരിശീലകന്‍ ഖ്വയ്‌സ് ഖയസ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക:

Comments Off on അല്‍ ഇത്തിഹാദ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബനിയാസ് സ്‌പൈക്കും ബീ മോബൈലും ചാമ്പ്യന്മാര്‍

ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകി ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ട് വാങ്ങി

December 2nd, 2011

football-team-cleaning-stadium-epathram

ഇന്‍ഡോര്‍: മധ്യപ്രദേശ് സംസ്ഥാന ഫുട്‌ബോള്‍ ടീമിലെ ഏഴ് താരങ്ങള്‍ ബൂട്ട് വാങ്ങാന്‍ വേണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകുന്നു. ഇന്ത്യ വെസ്റ്റിന്റീസ് നാലാം ഏകദിനം നടക്കുന്ന ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയം കഴുകുന്നത് മധ്യപ്രദേശ് ഫുട്‌ബോള്‍ താരങ്ങളാണ്. ഇവിടെ കസേരകള്‍ കഴുകിയാല്‍ ഒരു ലക്ഷത്തോളം രൂപ ലഭിക്കും. ലീഗ് കിരീടം ജയിച്ചാല്‍ വെറും 5,000 രൂപയാണ് ലഭിക്കുക. അതു കൊണ്ട് കീറിയ ബൂട്ടുകള്‍ നേരെയാക്കാന്‍ തികയില്ലെന്ന് താരങ്ങള്‍ പറയുന്നു.

ഞായറാഴ്ച ഇന്‍ഡോര്‍ ലീഗ് ചാമ്പ്യന്‍മാരായ ആനന്ദ് ഇലവന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളാണ് ഇവര്‍. ഒരു സീറ്റ് കഴുകി വൃത്തിയാക്കിയാല്‍ 2.75 പൈസയാണ് ഇവര്‍ക്ക് കൂലിയായി ലഭിക്കുക. അങ്ങനെ മുപ്പതിനായിരത്തോളം സീറ്റുകള്‍ സ്റ്റേഡിയത്തില്‍ ഉണ്ട്. ലീഗില്‍ കളിച്ച് ജയിച്ച 15 താരങ്ങളാണ് ജോലിയ്‌ക്കെത്തിയത്. കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് മുമ്പ് സ്റ്റേഡിയം കഴുകി വൃത്തിയാക്കിയതും ഇവര്‍ തന്നെയാണ്. അതിനാല്‍ ഇവരെ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഈ ജോലി വീണ്ടും ഏല്‍പ്പിക്കുകയായിരുന്നു.

‘ഈ പണം ഞങ്ങളുടെ കീറിയ ബൂട്ടുകള്‍ ഒഴിവാക്കി പുതിയതു വാങ്ങാന്‍ ഉപയോഗിക്കും’ ഫുട്‌ബോള്‍ ക്ലബിന്റെ കോച്ച് സഞ്ജയ് നിധാന്‍ പറഞ്ഞു. ക്രിക്കറ്റ്‌ താരങ്ങള്‍ കോടികള്‍ വാങ്ങുമ്പോളാണ് ഈ ഫുട്ബോള്‍ താരങ്ങള്‍ ഇങ്ങനെ കഷ്ടപ്പെടുന്നത്.

-

വായിക്കുക: , , ,

Comments Off on ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകി ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ട് വാങ്ങി

Page 36 of 36« First...1020...3233343536

« Previous Page « ലിയോ ടോള്‍സ്റ്റോയി ലോക സാഹിത്യത്തിലെ മഹാപ്രതിഭ
Next » നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു »ശാസ്ത്രജ്ഞർ കൃത്രിമ നേത്ര...
കേരളത്തില്‍ ജനിതകമാറ്റം വ...
ന്യൂട്ടന് വെല്ലുവിളിയുമായ...
ജപ്പാൻ ആണവ നിലയങ്ങൾ വീണ്ട...
ഇന്ത്യ പ്രവര്‍ത്തിക്കുന്ന...
സ്പെയിനിലെ ബാങ്കുകള്‍ നഷ്...
അതിരപ്പിള്ളി പദ്ധതിക്കായി...
യു. എസ്. സൈനികരിലെ ആത്മഹത...
നാപാം പെൺകുട്ടിയുടെ ഫോട്ട...
ഫേസ്‌ബുക്കിന് അധികം ആയുസി...
ഉള്ളൂര്‍. എസ്. പരമേശ്വരയ്...
പ്രകൃതിസംരക്ഷണം ജീവന്‍ സം...
റഷ്യ സിറിയയെ പിന്തുണക്കുന...
ഇസ്രായേല്‍ അന്തര്‍വാഹിനിക...
വിവാഹച്ചടങ്ങില്‍ നൃത്തമാട...
ഹൃദയത്തില്‍ പച്ചപ്പ്‌ സൂഷ...
പരിസ്ഥിതി: മനുഷ്യന്‍ പഠിക...
അണ്ണാ ഹസാരെ – ബാബാ രാംദേവ...
വ്യോമ സേനയ്ക്കായുള്ള അകാശ...
അസാന്‍ജിനെ സ്വീഡനിലേക്ക്‌...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha