എൻസെംബിൾ തിയ്യേറ്റർ ഫെസ്റ്റ് സമാപിച്ചു

February 20th, 2022

isc-ensemble-theatre-fest-ajman-drama-ePathram
അജ്മാന്‍ : നെടുമുടി വേണുവിന്‍റെ സ്മരണാര്‍ത്ഥം ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാന്‍ സംഘടിപ്പിച്ച എൻസെംബിൾ തിയ്യേറ്റർ ഫെസ്റ്റ് സമാപിച്ചു. ചടങ്ങിൽ മുഖ്യ അതിഥിയായ നടൻ ശിവജി ഗുരുവായൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ചമയം തീയ്യേറ്റർ ഷാർജ അവതരിപ്പിച്ച ‘കൂമൻ’ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അൽ ഖൂസ് തീയ്യേറ്റർ ദുബായ് അവതരിപ്പിച്ച ‘വില്ലേജ് ന്യൂസ് എന്ന നാടകത്തിനാണ് രണ്ടാംസ്ഥാനം. മികച്ച സംവിധായകൻ പ്രകാശ് തച്ചങ്ങാട് (കൂമൻ), മികച്ച നടൻ നൗഷാദ് ഹസൻ, മികച്ച നടി ശീതൾ ചന്ദ്രൻ എന്നിവരാണ്.

മികച്ച നടിക്കുള്ള സ്‌പെഷ്യൽ ജൂറി അവാർഡിന് സോണിയ (വില്ലേജ് ന്യുസ്) അർഹയായി. സഹ നടനായി ‘പത്താം ഭവനം’ എന്ന നാടകത്തിലൂടെ സാജിദ്‌ കൊടിഞ്ഞി യും സഹ നടിയായി ‘ആരാണ് കള്ളൻ’ എന്ന നാടകത്തിലെ ദിവ്യ ബാബുരാജിനെയും ബാല താരമായി അതുല്യ രാജി നെയും തെരഞ്ഞെടുത്തു.

‘ദ് ബ്‌ളാക്ക് ഡേ’ എന്ന നാടകത്തിൽ പ്രകാശ വിതാനം ചെയ്ത അസ്‌കർ, രംഗ സജ്ജീകരണം ചെയ്ത ശ്രീജിത്ത്, ചമയം ഒരുക്കിയ ഗോകുൽ അയ്യന്തോൾ എന്നിവരും പുരസ്‌കാര ങ്ങൾക്ക് അർഹരായി. മികച്ച പശ്ഛാത്തല സംഗീത ത്തിനു ഷെഫി അഹമദും മനോരഞ്ജനും പുരസ്കാരം നേടി (കൂമൻ).

ഇന്ത്യൻ സോഷ്യൽ സെന്‍റര്‍ പ്രസിഡണ്ട് ജാസിം മുഹമ്മദ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. വിജയികള്‍ക്ക് ക്യാഷ് അവാർഡ്, പ്രശസ്തി പത്രം, ആര്‍ട്ടിസ്റ്റ് നിസ്സാർ ഇബ്രാഹിം രൂപ കൽപന ചെയ്ത ശില്പം എന്നിവ സമ്മാനിച്ചു. കേരളത്തിൽ നിന്നുള്ള നാടക പ്രവർത്തകരായ വാസൻ പുത്തൂർ, രാജു പൊടിയാൻ, ഐ. എസ്. സി. ജനറൽ ജനറൽ സെക്രട്ടറി സുജി കുമാർ പിള്ള, ട്രഷറർ ഗിരീഷൻ എന്നിവർ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

Comments Off on എൻസെംബിൾ തിയ്യേറ്റർ ഫെസ്റ്റ് സമാപിച്ചു

ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നാടകോത്സവം

January 10th, 2022

drama-fest-alain-isc-epathram
മനാമ : ബഹ്റൈന്‍ കേരളീയ സമാജം സ്കൂൾ ഓഫ്‌ ഡ്രാമ സംഘടിപ്പിക്കുന്ന പതിനേഴാമത്‌ പ്രൊഫ: നരേന്ദ്ര പ്രസാദ്‌ അനുസ്മരണ നാടകോത്സവത്തിന് ജനുവരി 11 ചൊവ്വാഴ്ച തിരശ്ശീല ഉയരും.

9 ദിവസങ്ങളിലായി അരങ്ങേറുന്ന നാടകോത്സവത്തില്‍ 9 നാടകങ്ങള്‍ അവതരിപ്പിക്കും. നില വിലെ കൊവിഡ്‌ മാന ദണ്ഡങ്ങൾ അനുസരിച്ചു കൊണ്ടായിരിക്കും നാടകോത്സവ ത്തിലേക്ക് കാണികള്‍ക്ക് പ്രവേശനം അനുവദിക്കുക. കൂടുതൽ വിവരങ്ങൾക്ക് സമാജം ഫെയ്‌സ് ബുക്ക് പേജ് സന്ദർശിക്കുക.

- pma

വായിക്കുക: , ,

Comments Off on ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നാടകോത്സവം

ഐ. എസ്. സി. അജ്മാന്‍ നാടക മത്സരം സംഘടിപ്പിക്കുന്നു

December 30th, 2021

logo-isc-ajman-indian-social-centre-ePathram
അജ്മാൻ : ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാന്‍ ഒരുക്കുന്ന നാടക മല്‍സരം 2022 ഫെബ്രുവരി 11, 12, 13 തീയ്യതികളിൽ അജ്മാന്‍ ഐ. എസ്. സി. യില്‍ വെച്ചു നടക്കും. അന്തരിച്ച അഭിനേതാവ് നെടുമുടി വേണു വിന്‍റെ സ്മരണാര്‍ത്ഥം എൻസെംബിൾ തിയ്യേറ്റർ ഫെസ്റ്റ് അജ്മാൻ (ഇ. ടി. എഫ്. എ.) എന്ന പേരില്‍ ഒരുക്കുന്ന നാടക മല്‍സര ത്തിലേക്ക് 30 മിനിട്ട് മുതല്‍ 45 മിനിട്ടു വരെ ദൈർഘ്യം ഉള്ള നാടകങ്ങളാണു പരിഗണിക്കുക.

isc-ajman-ensemble-theatre-fest-2022-ePathram

മികച്ച അവതരണം, രണ്ടാമത്തെ അവതരണം, മികച്ച സംവിധായകൻ, നടൻ, നടി, രണ്ടാമത്തെ നടൻ, രണ്ടാമത്തെ നടി, ബാലതാരം, പ്രകാശ വിതാനം, പശ്ചാത്തല സംഗീതം, രംഗ സജ്ജീകരണം എന്നീ വിഭാഗ ങ്ങളിൽ അവാർഡുകൾ നല്‍കും. കേരളത്തിൽ നിന്നുള്ള പ്രമുഖ നാടക പ്രവർത്തകർ അംഗങ്ങളായ ജൂറി ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. ക്യാഷ്‌ അവാർഡും പ്രശസ്തി പത്രവും സമ്മാനിക്കും.

നാടക മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സമിതികൾ 2022 ജനുവരി 15 നു മുൻപ്‌ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.

വിവരങ്ങൾക്ക്‌: 052 699 3225.

- pma

വായിക്കുക: , , ,

Comments Off on ഐ. എസ്. സി. അജ്മാന്‍ നാടക മത്സരം സംഘടിപ്പിക്കുന്നു

അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

October 15th, 2020

poet-akkitham-achuthan-namboothiri-ePathram
തൃശ്ശൂര്‍ : ജ്ഞാനപീഠ ജേതാവ്‌ മഹാ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി (94) അന്ത രിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ യാണ് അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങളെ തുടര്‍ന്ന്‌ ചികില്‍സയില്‍ ആയിരുന്നു. പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ സ്വദേശി യാണ്.

‘വെളിച്ചം ദു:ഖമാണുണ്ണി…
തമസ്സല്ലോ സുഖ പ്രദം!

എന്ന് കുറിച്ചിട്ട മഹാകവിയെ ജ്ഞാനപീഠ പുരസ്‌കാരം തേടി എത്തിയത് 2019 ൽ ആയിരുന്നു.

കേരള സാഹിത്യഅക്കാദമി (1972),  കേന്ദ്ര സാഹിത്യ അക്കാദമി (1973), ഓടക്കുഴല്‍ അവാര്‍ഡ് (1974), സമഗ്ര സംഭാവനക്കുള്ള എഴുത്തച്ഛന്‍ പുരസ്‌കാരം (2008), വയലാര്‍ അവാര്‍ഡ് (2012), പത്മശ്രീ പുരസ്‌കാരം (2017), ജ്ഞാനപീഠ സമിതി യുടെ മൂര്‍ത്തി ദേവി പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃത കീര്‍ത്തി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിരുന്നു.

കവിത, ചെറുകഥ, ഉപന്യാസം, നാടകം എന്നീ വിഭാഗ ങ്ങളിലായി നാലപത്തി അഞ്ചോളം രചനകള്‍.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം (സ്വര്‍ഗ്ഗം, നരകം, പാതാളം, ഭൂമി എന്നീ നാലു ഖണ്ഡ ങ്ങളായി എഴുതി), ഭാഗവതം, ബലിദർശനം, നിമിഷ ക്ഷേത്രം, മാനസ പൂജ, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, വെണ്ണക്കല്ലിന്റെ കഥ, മനസ്സാക്ഷി യുടെ പൂക്കള്‍, പഞ്ച വര്‍ണ്ണ ക്കിളി, അരങ്ങേറ്റം, ഒരു കുല മുന്തിരിങ്ങ, മധുവിധു, അമൃത ഗാഥിക, കളിക്കൊട്ടിലില്‍, സമത്വ ത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതി കാര ദേവത, മധു വിധുവിനു ശേഷം, സ്പര്‍ശ മണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസ പൂജ, അക്കിത്ത ത്തിന്റെ തെരഞ്ഞെടുത്ത കവിതകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍.

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, കോട്ടയം സാഹിത്യ പ്രവർത്തക സഹ കരണ സംഘം ഡയറക്ടർ, കൊച്ചി ചങ്ങമ്പുഴ സ്മാരക സമിതി വൈസ് പ്രസിഡണ്ട്, തപസ്യ കലാ സാഹിത്യ വേദി പ്രസി ഡണ്ട്, കടവല്ലൂർ അന്യോന്യ പരിഷത് പ്രസിഡണ്ട്, പൊന്നാനി കേന്ദ്ര കലാ സമിതി സെക്രട്ടറി തുടങ്ങിയ ചുമതല കൾ വഹിച്ചിട്ടുണ്ട്.

ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ്
ഞാന്‍ പൊഴിക്കവേ,  ഉദിക്കയാണെന്നാത്മാവിലായിരം
സൗരമണ്ഡലം’ – അക്കിത്തം  

- pma

വായിക്കുക: , , , , ,

Comments Off on അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

സമാജം ‘വേനൽ പ്പറവകൾ’ ഓണ്‍ ലൈനില്‍

August 3rd, 2020

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന ഓൺ ലൈൻ വെർച്വല്‍ സമ്മർ ക്യാമ്പ് ‘വേനൽ പ്പറവകൾ’ ആഗസ്റ്റ് 3 തിങ്കളാഴ്ച മുതൽ ആരംഭിക്കും.

എല്ലാ വര്‍ഷവും വേനല്‍ അവധി ക്കാലത്ത് സംഘടി പ്പിച്ചു വരുന്ന അനുരാഗ് മെമ്മോ റിയല്‍ സമാജം സമ്മര്‍ ക്യാമ്പ്, കൊവിഡ് സാഹ ചര്യ ത്തിലാണ് ഓണ്‍ ലൈന്‍ വെർച്വല്‍ ക്യാമ്പ് ആക്കി മാറ്റിയത്.

സ്കൂൾ അവധികളും തുടർച്ച യായ ലോക്ക് ഡൗണു കളും കാരണം വീടുകളിലും ഫ്ലാറ്റു കളിലും അകപ്പെട്ടു പോയ കുട്ടികളെ ഊർജ്ജ സ്വലരാക്കി മാറ്റുന്നതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് വൈവിധ്യമാര്‍ന്ന ആശയ ങ്ങൾ ഉൾപ്പെടുത്തി അബുദാബി മലയാളി സമാജം ‘വേനൽ പ്പറവകൾ’ ഒരുക്കുന്നത് എന്നും ഭാര വാഹികള്‍ അറിയിച്ചു.

എം. എൻ. കാരശ്ശേരി, സന്തോഷ് കീഴാറ്റൂർ, നികേഷ് കുമാർ, സിപ്പി പള്ളിപ്പുറം, ചിക്കൂസ് ശിവൻ, ബൈജു ജോസഫ് താളൂപ്പാടത്ത്, ബേബി മാത്യു സോമ തീരം, ഇബ്രാഹിം ബാദുഷ, ഇ. ആർ. ബി. ഗോപ കുമാർ, രമേശ് ജി. പറവൂർ, മണി ബാബു, രാജു മാത്യു, അഡ്വ. ആയിഷ സക്കീർ, റോഷ്‌നി മാത്യു എന്നിവർ കുട്ടി കളുമായി വിവിധ വിഷയ ങ്ങളില്‍ സംവദിക്കും. അലക്‌സ് താളൂപ്പാടം ക്യാമ്പ് നയിക്കും.

ആഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന സമ്മര്‍ ക്യാമ്പിൽ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും കുട്ടികൾക്ക് പങ്കാളികള്‍ ആവാം. വിശദ വിവരങ്ങള്‍ക്ക് സമാജം ഓഫീസുമായി ബന്ധ പ്പെടുക. 025537600.

മറ്റു നമ്പറുകള്‍ : +971 54 442 1842, 050 721 7406, 050 829 2751

- pma

വായിക്കുക: , , , , , , ,

Comments Off on സമാജം ‘വേനൽ പ്പറവകൾ’ ഓണ്‍ ലൈനില്‍

Page 4 of 18« First...23456...10...Last »

« Previous Page« Previous « ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഐ. ഡി. വരുന്നു : ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം
Next »Next Page » അമിത ധനം ‌നേടുവാനുള്ള ത്വര ആപത്ത് : കെ. വി. ഷംസുദ്ധീൻ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha