ഹാൻറ വൈറസ്: ചൈനയില്‍ മറ്റൊരു രോഗം കൂടി

March 25th, 2020

man-dies-from-hanta-virus-in-china-ePathram
ബീജിംഗ് : കൊറോണ (കൊവിഡ്-19) വൈറസിനു പിന്നാലെ ചൈനയില്‍ ഹാന്റ വൈറസ് ബാധ എന്ന് റിപ്പോർട്ട്. ചൈനയിലെ യുന്നാൻ പ്രവിശ്യ യിൽ ഹാൻറ വൈറസ് ബാധയേറ്റ് ഒരാള്‍  ചൊവ്വാഴ്ച മരിച്ചു എന്നും ഷാൻ‌ഡോംഗ് പ്രവിശ്യ യിലേക്കുള്ള ബസ്സ് യാത്ര ക്കിടെ യാണ് ഇയാൾ മരിച്ചത് എന്നും ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊറോണക്കു സമാനമായി പനി, തലവേദന, തൊണ്ട വേദന, കഫക്കെട്ട്, ചുമ, ശ്വാസ തടസ്സം, ശരീര വേദന, വിറയല്‍, ക്ഷീണം, തല കറക്കം, ഛര്‍ദ്ദി വയറിളക്കം തുടങ്ങിയ ഉദര സംബന്ധ മായ പ്രശ്ന ങ്ങള്‍ എന്നിവ യാണ് രോഗ ലക്ഷണ ങ്ങള്‍.  ശ്വാസ കോശം, വൃക്ക കള്‍ എന്നിവയെ യാണ് പ്രധാനമായും രോഗം ബാധിക്കുക.

ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ വായുവിലൂടെ യോ പകരുകയില്ല എന്നും ഭയ പ്പെടേണ്ട തായ സ്ഥിതി വിശേഷം നിലവില്‍ ഇല്ല എന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി. ഡി. സി.) വ്യക്ത മാക്കുന്നു.

എലി, മുയല്‍, അണ്ണാന്‍ തുടങ്ങിയ  ജീവി കളില്‍ നിന്നാണ് മനുഷ്യരി ലേക്കു ഹാന്റാ വൈറസ് പകരുന്നത്. ഈ ജീവി കളു മായി സമ്പര്‍ക്കം പുലര്‍ ത്തുന്ന വര്‍ ജാഗ്രത പാലിക്കണം. ഇവ യുടെ ഉമിനീര്‍, മല മൂത്ര വിസർജ്ജ്യം എന്നിവ യിലൂടെ യാണ് ഹാൻറ വൈറസ് പടരുന്നത്.

ഇവയു മായി അടുത്ത് ഇടപഴകുന്നവർ കൈകൾ വൃത്തിയാക്കാതെ കണ്ണ്, വായ്, മൂക്ക് എന്നിവ സ്പർശിക്കരുത് എന്നും സി. ഡി. സി. അറിയിച്ചു.

* ഗ്ലോബൽ ന്യൂസ് റിപ്പോർട്ട്

- pma

വായിക്കുക: , , , , ,

Comments Off on ഹാൻറ വൈറസ്: ചൈനയില്‍ മറ്റൊരു രോഗം കൂടി

കെ. എസ്. ആര്‍. ടി. സി. ബസ്സും ലോറി യും കൂട്ടിയിടിച്ച് 20 മരണം

February 20th, 2020

death-in-road-accident-ePathram
പാലക്കാട് : കോയമ്പത്തൂരിനും തിരുപ്പൂരിനും സമീപം അവിനാശിയില്‍ വെച്ച് കണ്ടെയ്‌നര്‍ ലോറി കെ. എസ്. ആര്‍. ടി. സി. ബസ്സു മായി കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നര മണി യോടെ യാണ് അപകടം.

ബെംഗളൂരുവില്‍ നിന്ന് എറണാകുള ത്തേക്ക് വരിക യായിരുന്ന കെ. എസ്. ആര്‍. ടി. സി. വോള്‍വോ ബസ്സാണ് അപകടത്തില്‍ പെട്ടത്. 23 പേർക്ക് പരിക്കേറ്റു. ഇവരെ തിരുപ്പൂർ സർക്കാർ ആശുപത്രി യിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

പാലക്കാട്, തൃശൂർ, എറണാകുളം ഭാഗ ങ്ങളിലേക്കു റിസര്‍വ്വ് ചെയ്തവര്‍ ഉൾപ്പെടെ ബസ്സില്‍ 48 യാത്രക്കാര്‍ ഉണ്ടായിരുന്നു.

- pma

വായിക്കുക: , , ,

Comments Off on കെ. എസ്. ആര്‍. ടി. സി. ബസ്സും ലോറി യും കൂട്ടിയിടിച്ച് 20 മരണം

കൊറോണ: മരണം 106

January 28th, 2020

corona-virus-epathram

ബെയ്ജിങ്: കൊറോണ വൈറസ് മൂലം ചൈനയിൽ മർണമടഞ്ഞവരുടെ എണ്ണം 106 ആയി. ബെയ്ജിങിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ മരണത്തോടെയാണ് മരണ സംഖ്യ ഔദ്യോഗികമായി 106 ആയത്. ഇന്നലത്തെ മരണ സംഖ്യയായ 82ൽ നിന്നും 23 ശതമാനം വർദ്ധനവാണ് ഇന്നത്തെ ബെയ്ജിങിലെ മരണത്തോടെ രേഖപ്പെടുത്തിയത്. 4,193 ആളുകളാണ് ഇതു വരെ വൈറസ് ബാധയെ തുടർന്ന് രോഗ ബാധിതരായത് എന്നാണ് നിഗമനം. 58 രോഗികൾ ചികിത്സയെ തുടർന്ന് സുഖം പ്രാപിച്ചതായും അറിയുന്നു. തായ്ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക, വിയറ്റ്നാം, സിംഗപ്പൂർ, മലേഷ്യ, നേപ്പാൾ, ഫ്രാൻസ്, ഓസ്ട്രേലിയ, കാനഡ, ജെർമ്മനി, കമ്പോഡിയ എന്നിവിടങ്ങിലും ഒറ്റപ്പെട്ട രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on കൊറോണ: മരണം 106

വെനീസില്‍ വെള്ളപ്പൊക്കം

November 18th, 2019

flood-in-venice--third-tide-in-one-week-ePathram
യൂറോപ്പിലെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രവും ഇറ്റലിയിലെ പ്രധാന നഗര വുമായ വെനീസില്‍ തുടര്‍ച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക ത്തില്‍ പ്രധാന സന്ദര്‍ശക കേന്ദ്രമായ സെന്റ് മാര്‍ക്ക് സ്‌ക്വയര്‍ താല്‍ക്കാലികമായി അടച്ചു. യു. എന്‍. പൈതൃക പട്ടിക യില്‍ ഇടം നേടിയ വെനീസ് നഗര ത്തില്‍ എത്തുന്ന സന്ദര്‍ശ കരും പ്രദേശ വാസി കളും മുട്ടോളം വെള്ളത്തിലാണ് യാത്ര ചെയ്യുന്നത്.

italy-venice-flood-2019-ePathram
ഒരു ആഴ്ചക്കിടെ മൂന്നാം തവണ യാണ് വെള്ളപ്പൊക്കം. കച്ചവട കേന്ദ്ര ങ്ങളി ലും ഹോട്ടലു കളിലും വെള്ളം കയറുകയും ജന ജീവിതം ദുസ്സഹമാവുകയും ചെയ്തു. വെള്ള പ്പൊക്ക ത്തിന് കാരണം കടലില്‍ ഉണ്ടായ കനത്ത വേലിയേറ്റ ങ്ങളാണ്. നദികളിലെ ജലനിരപ്പ് ആറടി യോളം ഉയർന്നു. നഗരത്തിൻെറ 70 ശതമാനത്തോളം വെള്ളം കയറി എന്നാണ് റിപ്പോര്‍ട്ടു കള്‍.

- pma

വായിക്കുക: , , , ,

Comments Off on വെനീസില്‍ വെള്ളപ്പൊക്കം

വെനീസില്‍ വെള്ളപ്പൊക്കം

November 18th, 2019

flood-in-venice--third-tide-in-one-week-ePathram
യൂറോപ്പിലെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രവും ഇറ്റലിയിലെ പ്രധാന നഗര വുമായ വെനീസില്‍ തുടര്‍ച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക ത്തില്‍ പ്രധാന സന്ദര്‍ശക കേന്ദ്രമായ സെന്റ് മാര്‍ക്ക് സ്‌ക്വയര്‍ താല്‍ക്കാലികമായി അടച്ചു. യു. എന്‍. പൈതൃക പട്ടിക യില്‍ ഇടം നേടിയ വെനീസ് നഗര ത്തില്‍ എത്തുന്ന സന്ദര്‍ശ കരും പ്രദേശ വാസി കളും മുട്ടോളം വെള്ളത്തിലാണ് യാത്ര ചെയ്യുന്നത്.

italy-venice-flood-2019-ePathram
ഒരു ആഴ്ചക്കിടെ മൂന്നാം തവണ യാണ് വെള്ളപ്പൊക്കം. കച്ചവട കേന്ദ്ര ങ്ങളി ലും ഹോട്ടലു കളിലും വെള്ളം കയറുകയും ജന ജീവിതം ദുസ്സഹമാവുകയും ചെയ്തു. വെള്ള പ്പൊക്ക ത്തിന് കാരണം കടലില്‍ ഉണ്ടായ കനത്ത വേലിയേറ്റ ങ്ങളാണ്. നദികളിലെ ജലനിരപ്പ് ആറടി യോളം ഉയർന്നു. നഗരത്തിൻെറ 70 ശതമാനത്തോളം വെള്ളം കയറി എന്നാണ് റിപ്പോര്‍ട്ടു കള്‍.

- pma

വായിക്കുക: , , , ,

Comments Off on വെനീസില്‍ വെള്ളപ്പൊക്കം

Page 5 of 20« First...34567...1020...Last »

« Previous Page« Previous « സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സ് എസ്. എ. ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു
Next »Next Page » ഗോട്ടബയ രാജ പക്സെ ശ്രീലങ്കൻ പ്രസിഡണ്ട് പദവിയിലേക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha