അടുത്ത തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യെ പുറത്താക്കണം : മമത ബാനർജി

July 21st, 2022

mamata-banerjee-re-name-west-bengal-to-bangla-ePathram
കൊല്‍ക്കത്ത : 2024-ല്‍ നടക്കുന്നത് ബി. ജെ. പി. യെ അധികാരത്തില്‍ നിന്ന് പുറത്താക്കുവാനുള്ള തെരഞ്ഞെടുപ്പ് ആയിരിക്കണം എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. തിരസ്കരണത്തിന്‍റെ തെരഞ്ഞെടുപ്പ് ആയിരിക്കണം അത് എന്നും അവർ ആഹ്വാനം ചെയ്തു.

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച രക്തസാക്ഷി ദിന ആചരണത്തോട് അനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. ബി. ജെ. പി. യുടെ ചങ്ങലകള്‍ പൊട്ടിക്കണം എന്നും അവരുടെ കഴിവില്ലായ്മയെ തകര്‍ത്ത് എറിയണം എന്നും മമത ആഹ്വാനം ചെയ്തു. ബി. ജെ. പി.ക്ക് സ്ഥിരത നഷ്ടപ്പെട്ടിരിക്കുന്നു.

വറുത്ത അരിക്ക് പോലും ജി. എസ്. ടി. ആയിരിക്കുന്നു. മധുര പലഹാര ത്തിനും സംഭാരത്തിനും തൈരിനും ജി. എസ്. ടി. യാണ്. ഇനി ഒരു രോഗിയെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചാല്‍ അതിനു പോലും ചിലപ്പോള്‍ ജി. എസ്. ടി. ചുമത്തിയേക്കാം. കേന്ദ്ര സർക്കാരിന്‍റെ നയങ്ങളെയും അവർ രൂക്ഷമായി വിമർശിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on അടുത്ത തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യെ പുറത്താക്കണം : മമത ബാനർജി

ഹെല്‍മെറ്റ് ഇല്ലാത്തവര്‍ക്ക് പെട്രോള്‍ ഇല്ല : കര്‍ശ്ശന നിര്‍ദ്ദേശവുമായി പോലീസ്

December 5th, 2020

petroleum-money-epathram
കൊല്‍ക്കത്ത : ഹെല്‍മറ്റ് ധരിക്കാത്ത  ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കരുത് എന്ന കര്‍ശ്ശന നിര്‍ദ്ദേശവുമായി കൊല്‍ക്കത്ത പോലീസ്. പിന്‍സീറ്റ്  യാത്ര ക്കാര്‍ ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം തന്നെ.

ഡിസംബര്‍ എട്ട് മുതല്‍ കൊല്‍ക്കത്ത പോലീ സിന്റെ പരിധിയില്‍ നിയമം പ്രാബല്യത്തില്‍ വരും. ഫെബ്രുവരി രണ്ട് വരെയാണ് ഉത്തര വിന് സാധുത യുള്ളത്. പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശ ങ്ങള്‍ പോലീസ് പുറത്തിറക്കി.

- pma

വായിക്കുക: ,

Comments Off on ഹെല്‍മെറ്റ് ഇല്ലാത്തവര്‍ക്ക് പെട്രോള്‍ ഇല്ല : കര്‍ശ്ശന നിര്‍ദ്ദേശവുമായി പോലീസ്

പൗരത്വ നിയമം ഉടന്‍ നടപ്പാക്കും : ബി. ജെ. പി. പ്രസിഡണ്ട് ജെ. പി. നഡ്ഡ 

October 20th, 2020

j-p-nadda-jagat-prakash-nadda-bjp-president-ePathram
കൊല്‍ക്കത്ത : പൗരത്വ നിയമം ഉടന്‍ തന്നെ നടപ്പിലാക്കും എന്നും കൊവിഡ് വ്യാപന ത്താല്‍ വൈകിയതാണ് എന്നും ബി. ജെ. പി. ദേശീയ പ്രസിഡണ്ട് ജെ. പി. നഡ്ഡ. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ സംഘടിപ്പിച്ച റാലിയിലെ പൊതുജന സംവാദ ത്തിലാണ് ബി. ജെ. പി. ദേശീയ പ്രസിഡണ്ട് ഇക്കാര്യം പറഞ്ഞത്.

പാര്‍ലമെന്റില്‍ പൗരത്വ നിയമം പാസ്സാക്കിയതാണ്. സി. എ. എ. നടപ്പിലാക്കു വാന്‍ പാർട്ടി പ്രതിജ്ഞാ ബദ്ധരാണ്. കൊവിഡ് വ്യാപനം ഇപ്പോള്‍ കുറഞ്ഞു. സ്ഥിതി ഗതികള്‍ മെച്ചപ്പെടുന്നു. നിയമം ഉടന്‍ നടപ്പിലാക്കും. നിയമത്തി ന്റെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കും എന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

2021ലെ തെരഞ്ഞെടുപ്പിന് മുന്നോടി യായി സംഘടനാ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കു വാന്‍ കൂടിയാണ് ജെ. പി. നഡ്ഡ പശ്ചിമ ബംഗാളില്‍ എത്തിയത്.

- pma

വായിക്കുക: , , , ,

Comments Off on പൗരത്വ നിയമം ഉടന്‍ നടപ്പാക്കും : ബി. ജെ. പി. പ്രസിഡണ്ട് ജെ. പി. നഡ്ഡ 

ബംഗാൾ ഉപതെരഞ്ഞെടുപ്പ് : ഇടതു മുന്നണി – കോൺഗ്രസ്സ് സഖ്യം വീണ്ടും 

November 3rd, 2019

congress-ldf-alliance-in-west-bengal-ePathram
കൊല്‍ക്കത്ത : ബംഗാൾ നിയമ സഭയിലെ മൂന്നു സീറ്റു കളി ലേക്ക് നടക്കുന്ന ഉപ തെര ഞ്ഞെടു പ്പില്‍ കോണ്‍ ഗ്രസ്സും ഇടതു മുന്നണിയും സഖ്യം ചേരുന്നു.

കരീംപൂരിലും ഖരഗ് പൂരിലും കാലിയാ ഗഞ്ചിലും നവംബർ 25 ന് നടക്കുന്ന ഉപ തെര ഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ സി. പി. എം. സ്ഥാനാർത്ഥിയും രണ്ടു സീറ്റു കളിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയും മത്സ രിക്കും.

ഇടതു പക്ഷം ബംഗാളില്‍ 1977 ൽ  അധികാര ത്തിൽ വന്നതിൽ നിന്നും മാറിയ രാഷ്ട്രീയ സാഹ ചര്യ മാണ് ഇപ്പോഴുള്ളത്. വർഗ്ഗീയ ശക്തികൾ ആധിപത്യം സ്ഥാപി ക്കുന്നത് തടയാൻ ഇടതു പക്ഷവും കോൺഗ്രസ്സും ഒരുമിച്ചു നില്‍ക്കേണ്ടത് അത്യന്താപേക്ഷി തമാണ് എന്ന് ഇടതു മുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു.

ദേശീയ പൗരത്വപ്പട്ടിക (എൻ. ആർ. സി.), സംസ്ഥാനത്തെ വർഗ്ഗീയ വത്കരണം, രൂക്ഷമായ തൊഴിലി ല്ലായ്മ, എന്നിവ മുന്‍ നിറുത്തി ഇരു പാര്‍ട്ടികളും സംയുക്ത മായി തെരഞ്ഞെ ടുപ്പു പ്രചാരണം നടത്തും.

- pma

വായിക്കുക: , ,

Comments Off on ബംഗാൾ ഉപതെരഞ്ഞെടുപ്പ് : ഇടതു മുന്നണി – കോൺഗ്രസ്സ് സഖ്യം വീണ്ടും 

ബംഗളാ എന്ന പേരു മാറ്റുന്നതില്‍ പ്രധാന മന്ത്രി അനുകൂലം : മമത ബാനർജി

September 19th, 2019

mamata-banerjee-re-name-west-bengal-to-bangla-ePathram

ന്യൂഡൽഹി : പശ്ചിമ ബംഗാളി ന്റെ പേര് ‘ബംഗളാ’ എന്നാക്കി മാറ്റുന്നതി നുള്ള നടപടി സ്വീകരിക്കാം എന്ന് പ്രധാന മന്ത്രി ഉറപ്പു നൽകിയാതായി മമത ബാനർജി. കഴിഞ്ഞ ദിവസം ഡല്‍ഹി യില്‍ എത്തി പ്രധാന മന്ത്രി നരേന്ദ്ര മോഡി യുമായി കൂടിക്കാഴ്ച നടത്തി യതിനെ തുടര്‍ന്നാണിത്.

സംസ്ഥാന വുമായി ബന്ധ പ്പെട്ട സുപ്രധാന കാര്യ ങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യു വാനായി ട്ടായി രുന്നു മമതാ ബനര്‍ജി യുടെ സന്ദര്‍ശനം. അദ്ദേഹത്തിന്‍റെ വസതി യില്‍ എത്തിയായി രുന്നു കൂടി ക്കാഴ്ച.

സംസ്ഥാന ത്തിന്റെ പേര് ‘ബംഗളാ’ എന്നു മാറ്റുന്നതില്‍ പ്രധാനമന്ത്രി യുടെ പ്രതികരണം അനു കൂലം ആണെന്നും പേരു മാറ്റുന്നതിനുള്ള നടപടി സ്വീകരി ക്കാം എന്ന് പ്രധാന മന്ത്രി ഉറപ്പു നൽകി എന്നും അവർ പറഞ്ഞു.

പശ്ചിമ ബംഗാ ളി ന്റെ പേരു മാറ്റു വാനുള്ള ബില്‍ കഴിഞ്ഞ ജൂലായ് മാസ ത്തില്‍ നിയമ സഭ യില്‍ പാസ്സായി ട്ടുണ്ടാ യിരുന്നു. കൂടിക്കാഴ്ച തൃപ്തികരം ആയിരുന്നു എന്നും അദ്ദേഹത്തെ ബംഗാളി ലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നും മമത ബാനർജി പറഞ്ഞു. ലോക ത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൽക്കരി ഖനി യായ കൊൽക്കത്ത യിലെ ദ്യൂച്ച പച്ചമി ഉദ്ഘാടനം ചെയ്യു വാനാണ് പ്രധാന മന്ത്രിയെ ക്ഷണിച്ചത്.

ബി. ജെ. പി. യുടെയും മോഡി യുടെയും നിശിത വിമർ ശക യായ  മമത യുടെ ഈ കൂടി ക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെ യാണ് കാണുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on ബംഗളാ എന്ന പേരു മാറ്റുന്നതില്‍ പ്രധാന മന്ത്രി അനുകൂലം : മമത ബാനർജി

Page 1 of 3123

« Previous « രാഷ്ട്രീയം കളിക്കരുത് , പ്രാദേശിക ഭാഷകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ പറഞ്ഞിട്ടില്ല ; അമിത് ഷാ
Next Page » പാക്കിസ്ഥാൻ ആക്രമി ക്കുവാൻ മന്‍ മോഹന്‍ സിംഗ് പദ്ധതിയിട്ടിരുന്നു : ഡേവിഡ് കാമറോണ്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha