ദുബായ്: ഏറ്റവും പുതിയ ഹരിത സാങ്കേതിക വിദ്യകളോടെ ജലം വളരെ കുറച്ചു ഉപയോഗിക്കാവുന്ന തരത്തില്‍ ഖലിഫ അല്‍ തജെര്‍ എന്നു പേരിട്ടിരിക്കുന്ന പള്ളി ദുബായിലെ ദെയ്റയിലാണ് നിര്‍മ്മിക്കുന്നത്. ഒരേ സമയം 3500 പേരെ ഉള്‍ക്കൊള്ളാവുന്ന ഈ പള്ളിയുടെ വലിപ്പം 1.05 ലക്ഷം ചതുരശ്ര അടിയാണ്. 2014 ൽ തന്നെ ഇതിന്റെ പണി പൂര്‍ത്തിയാക്കി ആരാധനക്കായ് തുറന്നു കൊടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. സൌരോർജ്ജത്തിന്റെ ഉപയോഗം, കുളിമുറിയിൽ നിന്നും ഒഴുക്കിക്കളയുന്ന വെള്ളം ശുദ്ധീകരിച്ച് തോട്ടം നനയ്ക്കുന്നതിനും കുളിമുറിയിലെ ആവശ്യത്തിനും വീണ്ടും ഉപയോഗിക്കുക എന്നിങ്ങനെ ഒട്ടേറെ പരിസ്ഥിതി സൌഹൃദ മാർഗ്ഗങ്ങൾ ഈ പള്ളിയിൽ ലക്ഷ്യമിടുന്നു.
പ്രമുഖ കുളിമുറി ഉപകരണ നിർമ്മാതാക്കളായ ഗ്രോഹെയുടെ ആശയമാണ് ഈ പരിസ്ഥിതി സൌഹൃദ പള്ളി.
- ഫൈസല്‍ ബാവ