ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു

September 22nd, 2026

sheikh-ahmed-bin-rashid-al-maktoum-passed-away-ePathram

ദുബായ് : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദിൻറെ ഇളയ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു. അൽ വസൽ സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ടും ദുബായ് പബ്ലിക്ക് സർവ്വീസസ് ഡെപ്യൂട്ടി ചെയർമാനും കൂടിയായ അദ്ദേഹത്തിന്റെ വേർപാടിനെത്തുടർന്ന് ദുബായ് എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

ബ്രിട്ടനിലെ റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ ഹേർസ്റ്റിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം, ദുബായ് സെൻട്രൽ മിലിട്ടറി കമാൻഡിൽ ചേരുകയും പിന്നീട് അതിന്റെ കമാൻഡർ ഇൻ ചീഫായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സെൻട്രൽ മിലിട്ടറി റീജിയൻ യു. എ. ഇ. യിലെ പ്രധാന സൈനിക താവളങ്ങളിൽ ഒന്നായി ഉയർന്നത്. ആധുനിക ദുബായ് നഗരത്തിന്റെ വികസനത്തിനും രാജ്യത്തെ കായിക മേഖലയുടെ ഉയർച്ചക്കും ഒട്ടേറെ സംഭാവനകൾ നൽകിയ വ്യക്തിത്വം കൂടിയായിരുന്നു ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം.

Image Credit :  W A M

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു

September 16th, 2026

swargathinte-swarna-vathilukal-book-release-ePathram
അബുദാബി : പ്രിയപ്പെട്ട മാതാവിനെ ക്കുറിച്ച് 28 എഴുത്തുകാർ ചേർന്ന് എഴുതി തയ്യാറാക്കിയ ‘സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ’ എന്ന ഓർമ്മ ക്കുറിപ്പുകളുടെ സമാഹാരം, അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ വൈസ് പ്രസിഡണ്ട് വി. പി. കെ. അബ്ദുല്ലയും എഴുത്തുകാരൻ കെ. ഗോപി നാഥനും ചേർന്ന് പ്രകാശനം ചെയ്തു.

മുസ്തഫ വാഫി പുസ്തകം പരിചയപ്പെടുത്തി. ഫത്താഹ് മുള്ളൂർക്കര അദ്ധ്യക്ഷത വഹിച്ചു. കമറുദ്ദീൻ ആമയം ഉദ്ഘാടനം ചെയ്തു. പുസ്തകം യാഥാർത്ഥ്യമായ നാൾ വഴികളെ കുറിച്ച് എഡിറ്റർ ജുബൈർ വെള്ളാടത്ത് വിശദീകരിച്ചു.

മാതൃസ്നേഹം എന്ന വിഷയത്തെ അധികരിച്ച് നടന്ന ചർച്ചയിൽ എഴുത്തുകാരായ ഡോ. ഹസീന ബീഗം, ഹുസ്ന റാഫി, ഷെറീന ടീച്ചർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

സുഹൈൽ നിസാമി, ടി. ഹിദായത്തുള്ള, ടി. കെ. അബ്ദുസ്സലാം, സഫറുള്ള പാലപ്പെട്ടി, അഷ്റഫ് പൊന്നാനി, ഷാനവാസ് പുളിക്കൽ, റഷീദ് പട്ടാമ്പി, ജാഫർ കുറ്റിക്കോട്, മുത്തലിബ് അരയാലൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ചിത്ര രചനാ മത്സരം വെള്ളിയാഴ്ച

August 13th, 2026

logo-indian-islamic-center-abudhabi-ePathram

അബുദാബി : ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ വിംഗ് സംഘടിപ്പിക്കുന്ന ഓപ്പൺ ചിത്ര രചന മത്സരം (Open Drawing Competition) 2026 ആഗസ്റ്റ് 14 വെള്ളിയാഴ്ച സെന്റർ അങ്കണത്തിൽ നടക്കും.

വൈകുന്നേരം 6 മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കും 055 424 3561, 055 955 7395 എന്നീ നമ്പറുകളിൽ വാട്സാപ്പ് വഴിയും സെന്റർ ഓഫീസുമായും (02 642 4488) ബന്ധപ്പെടുക.

വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും മറ്റ് ആകർഷക സമ്മാനങ്ങളും നൽകും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്

July 27th, 2026

clear-out-junk-food-and-soft-drinks-from-supermarkets-cash-counters-ePathram

അബുദാബി : ആരോഗ്യകരമായ ഭക്ഷണ ശീലം പ്രോത്സാഹിപ്പിക്കുവാൻ പുതിയ നീക്കവുമായി അധികൃതർ. സൂപ്പർ മാർക്കറ്റുകളിലെ ക്യാഷ് കൗണ്ടറുകളിലും പ്രവേശന കവാടങ്ങളിലും പ്രദർശിപ്പിച്ചിട്ടുള്ള ജങ്ക് ഫുഡുകൾ, സോഫ്റ്റ്‌ ഡ്രിങ്കുകൾ, വിവിധ തരം ചോക്ലേറ്റ് അടക്കമുള്ള അനാരോഗ്യകരമായ ഭക്ഷ്യ വസ്തുക്കൾ ‘ടെംപ്‌റ്റേഷൻ സോണു’ കളിൽ നിന്നും നീക്കം ചെയ്യണം എന്നും അധികൃതർ നിർദ്ദേശിച്ചു.

അബുദാബി ഹെൽത്തി ലിവിംഗ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം.

uae-bans-junk-food-sugary-drinks-in-schools-ePathram

സൂപ്പർ മാർക്കറ്റുകളുടെ പ്രവേശന കവാടം, ക്യാഷ് കൗണ്ടറുകൾ എന്നിവിടങ്ങളിലെല്ലാം ഒരുക്കി വെച്ചിട്ടുള്ള ഇത്തരം ഭക്ഷ്യ-പാനീയങ്ങൾ ഏറ്റവും കൂടുതൽ കുട്ടികളാണ് വാങ്ങിക്കുന്നത്.

പണം അടക്കാനായി ക്യൂവിൽ നിൽക്കുമ്പോൾ കൈയെത്തും ദൂരത്തുള്ള ജങ്ക് ഫുഡ് വാങ്ങുന്ന ശീലം കുറക്കുക, അതോടൊപ്പം കുടുംബങ്ങളുടെ അനാവശ്യ സാമ്പത്തിക ചെലവ് കുറക്കുക എന്നതും ഈ നീക്ക ത്തിന് പിന്നിലുണ്ട് എന്നാണ് വിലയിരുത്തൽ.

പാക്കേജ് ചെയ്ത ഭക്ഷണ സാധനങ്ങളുടെ പോഷക മൂല്യം തിരിച്ചറിയാൻ കഴിയും വിധം Nutri-Mark ലേബലിംഗ് സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. ഏറ്റവും മികച്ച പോഷക ഗുണമുള്ള ഭഷ്യ വിഭവ ങ്ങൾക്ക് A ഗ്രേഡും കുറഞ്ഞ ഗുണ നിലവാരമുള്ള വസ്തുക്കൾക്ക് E വരെയാണ് ഗ്രേഡിംഗ് നൽകുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു

July 21st, 2026

sheikha-lubna-al-qasimi-inaugurate-golden-dragon-chinese-restaurant-ePathram

ഷാർജ : യു. എ. ഇ. യിലെ പ്രമുഖ ചൈനീസ് റെസ്റ്റോറന്റ് ശൃംഖല ‘ഗോൾഡൻ ഡ്രാഗൺ’ പുതിയ ഔട്ട് ലെറ്റ് ഷാർജ സെൻട്രൽ മാളിൽ പ്രവർത്തനം ആരംഭിച്ചു. യു. എ. ഇ. മുൻ മന്ത്രിയും പൗര പ്രമുഖയുമായ ശൈഖ ലുബ്ന ബിൻത് ഖാലിദ് അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രമുഖ മലയാളി വ്യവസായിയും സംരംഭകനുമായ കെ. മുരളീധരന്റെ SFC ഗ്രൂപ്പിനു കീഴിലെ ഗോൾഡൻ ഡ്രാഗൺ ചൈനീസ് റെസ്റ്റോറന്റ് ശൃംഖലയുടെ 50-ാം വാർഷിക ആഘോഷ വേളയിലാണ് പുതിയിലെ ശാഖ തുറന്നത്.

sfc-group-golden-dragon-chinese-restaurant-new-outlet-in-sharjah-central-mall-ePathram

SFC നയിക്കുന്ന ഗോൾഡൻ ഡ്രാഗണിന്റെ 50 വർഷത്തെ വിജയകരമായ പ്രയാണത്തിൽ ശൈഖ ലുബ്നയുടെ സാന്നിദ്ധ്യം ഞങ്ങൾക്ക് ലഭിച്ച വലിയൊരു ബഹുമതി യാണ് എന്ന് SFC ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ കെ. മുരളീധരൻ പറഞ്ഞു.

1976-ൽ ആരംഭിച്ച ഈ ബ്രാൻഡ്, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി യു. എ. ഇ. യിലെ സ്വദേശികൾക്കും പ്രവാസികൾക്കും ഒരേ പോലെ മികച്ച ചൈനീസ് വിഭവങ്ങളും ഉന്നത നിലവാരത്തിലുള്ള സേവന വുമാണ് ഉറപ്പു നൽകുന്നത്.

ഞങ്ങൾ മുറുകെപ്പിടിക്കുന്ന ഗുണ നിലവാരവും ആതിഥ്യ മര്യാദയുമാണ് ഈ വിജയത്തിന് പിന്നിൽ. അതിവേഗം വളരുന്ന രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ഇറക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ലോകോത്തര ഡൈനിംഗ് അനുഭവങ്ങൾ സമ്മാനിക്കാനും തങ്ങൾ പ്രതിജ്ഞാ ബദ്ധരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  Instagram 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

2 of 1,3781231020»|

« Previous Page — « Previous « കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
Next » — Next Page » സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക് »



  • അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്
  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine