അബുദാബി ബുക്ക് ഫെയറിനു തുടക്കമായി

May 25th, 2022

uae-president-issues-national-law-of-reading-ePathram
അബുദാബി : മുപ്പത്തി ഒന്നാമത് അബുദാബി ഇന്‍റര്‍ നാഷണല്‍ ബുക്ക് ഫെയറിനു നാഷണല്‍ എക്സിബിഷൻ സെന്‍ററിൽ വര്‍ണ്ണാഭമായ തുടക്കം. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ സ്റ്റാളുകൾ സന്ദർശിച്ചു.

ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. അഹ്മദ് ബെൽഹൂൽ അൽ ഫലാസി, സാംസ്‌കാരിക യുവജന വകുപ്പ് മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി, മറ്റു വിവിധ വകുപ്പു മന്ത്രിമാരായ ഡോ. സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി, ഡോ. സാറാ മുസല്ലം, ഡോ. മുഹമ്മദ് ഖലീഫ അൽ മുബാറക്, ഡി സി ടി അബുദാബിയുടെ ചെയർമാൻ സാഊദ് അബ്ദുൽ അസീസ് അൽ ഹൊസ്നി, അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ തമീം, സയീദ് ഹംദാൻ അൽ തുനൈജി നിരവധി അക്കാദമിക് വിദഗ്ധരും പുസ്തക പ്രേമികളും സംബന്ധിച്ചു.

നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സ്റ്റാൾ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. ഇംഗ്ലിഷ്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ബുക്ക് ഫെയറില്‍ മലയാളത്തിന്‍റെ സാന്നിദ്ധ്യമായി പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്സ് സ്റ്റാള്‍ ഈ വര്‍ഷവും സജീവമാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സീതയുടെ ശതാബ്ദി ശ്രദ്ധേയമായി

April 15th, 2019

maha-kavi-kumaran-asan-ePathram അബുദാബി : മഹാ കവി കുമാര നാശാ ന്റെ ‘ചിന്താ വിഷ്ടയായ സീത’ യുടെ നൂറാം വാർഷിക ആചരണ ത്തി ന്റെ ഭാഗ മായി കേരള സോഷ്യൽ സെന്റർ ലൈബ്രറി വിഭാഗം സംഘടി പ്പിച്ച ‘സീത യുടെ ശതാബ്ദി’ എന്ന പരി പാടി ശ്രദ്ധേയ മായി.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ. ചന്ദ്ര സേനൻ മുഖ്യ പ്രഭാ ഷണം നടത്തി. നാസർ വിള ഭാഗം, അഡ്വ. ആയിഷ സക്കീർ ഹുസ്സൈൻ, ബിന്ദു ഷോബി, ലൈബ്രറി യൻ കെ. കെ. ശ്രീവത്സൻ പിലിക്കോട് എന്നി വർ സംസാ രിച്ചു.

രമേഷ് നായർ, അനഘ സുജിൽ, അനന്ത ലക്ഷ്മി ഷരീഫ്, ചിത്ര ശ്രീവത്സൻ, ദേവിക രമേഷ്, ബാബു രാജ് കുറ്റി പ്പുറം എന്നിവർ കുമാര നാശാന്റെ കവിത കൾ ആലപിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി എ. പി. അബ്ദുൽ ഗഫൂർ നന്ദി പറഞ്ഞു.

കേരള സോഷ്യൽ സെന്റർ ലൈബ്രറി യി ലേക്ക് അബു ദാബി ശക്തി തിയറ്റേ ഴ്‌സ് 51 പുസ്തക ങ്ങൾ സംഭാവ നയായി നൽകി. ജനറൽ സെക്രട്ടറി കെ. വി. ബഷീർ പുസ്തക ങ്ങൾ കൈമാറി.

 

-Image Credit : WiKiPeDiA

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനിൽ പനച്ചൂരാൻ ‘വായന ക്കാരുടെ ലോക’ ത്തിന് എത്തുന്നു

April 6th, 2017

uae-president-issues-national-law-of-reading-ePathram
അബുദാബി : ലുലു ഗ്രൂപ്പും ഡി. സി. ബുക്സും സംയുക്ത മായി നടത്തുന്ന ‘വായന ക്കാരുടെ ലോകം’ പുസ്ത കോത്സവ ത്തിൽ പങ്കെ ടുക്കു വാൻ കവിയും ഗാന രചയി താവു മായ അനിൽ പനച്ചൂരാൻ അബുദാബി യിൽ എത്തുന്നു.

ഏപ്രിൽ 7 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബു ദാബി മദീനാ സായിദ് ലുലു ഹൈപ്പർ മാർക്ക റ്റിൽ നടക്കുന്ന പുസ്ത കോത്സവ ത്തിൽ വായന ക്കാരു മായി അനിൽ പനച്ചൂരാൻ സംവ ദിക്കും.

അബു ദാബി റുവൈസ് മാളി ലെ ലുലു ഹൈപ്പർ മാർക്ക റ്റിലും പുസ്തക മേള നടക്കു ന്നുണ്ട്. അബു ദാബി യിൽ നടക്കുന്ന രണ്ടു പുസ്തക മേള കൾക്കും മികച്ച പ്രതി കരണ മാണ് ലഭി ക്കുന്നത്.

കുട്ടികളടക്കം നൂറു കണക്കിന് വായന ക്കാരാണ് ദിവസവും പുസ്‌തകോ ത്സവ ത്തിനു എത്തുന്നത്. ഈ മാസം 15 വരെ പുസ്‌ത കോത്സവം നീണ്ടു നിൽക്കും. രാവിലെ 8 മണി മുതൽ രാത്രി 12 മണി വരെ യാണ് സന്ദർശന സമയം.

* ഭാവനയുടെ ലോകം സൃഷ്ടിക്കുന്നതില്‍ വായനയുടെ പങ്ക് വലുതാണ്‌ : ബാലചന്ദ്രമേനോൻ 

 * വായനാ ദിനം , കവിത, സാഹിത്യം  

വായനാ നിയമത്തിന് അംഗീകാരം 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വായനാ നിയമത്തിന് അംഗീകാരം

November 2nd, 2016

uae-president-issues-national-law-of-reading-ePathram
അബുദാബി : വായന യെ പരി പോഷി പ്പിക്കുന്ന തിനാ യി യു. എ. ഇ. യിൽ പുതിയ നിയമ ത്തിനു പ്രസി ഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീ കാരം നൽകി.

വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യു മായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം’വായനാ നിയമം’ സംബന്ധിച്ച വിശദ വിവര ങ്ങൾ തന്റെ ട്വിറ്ററി ലൂടെ പുറത്തു വിട്ടു.

പുതിയ നിയമം വഴി ജോലി സമയത്ത് വായിക്കാന്‍ ജീവന ക്കാർക്ക് അനുമതി നല്‍കുന്നുണ്ട്. വായനയെ പ്രോത്സാ ഹിപ്പി ക്കുവാൻ പ്രത്യേക ഫണ്ട് രൂപീ കരിക്കും. രാജ്യത്തു ജനി ക്കുന്ന കുട്ടി കൾക്ക് ‘നോളജ് ബ്രീഫ്‌ കേസ്’എന്ന പേരില്‍ പുസ്തക ങ്ങളും പഠനോപ കരണ ങ്ങളും വിതരണം ചെയ്യും.

സ്‌കൂളു കളില്‍ വായനയെ പ്രോത്സാ ഹി പ്പിക്കുന്ന തിനായി വര്‍ഷം തോറും വിവിധ പരിപാടി കള്‍ സംഘ ടിപ്പിക്കു വാനും നിയമം അനു ശാസിക്കുന്നു.

രാജ്യത്ത് പുസ്തക ങ്ങളെ നികുതി യില്‍ നിന്നും ഫീസില്‍ നിന്നും ഒഴിവാക്കി. പുസ്തക വിതരണം, പ്രസാധനം, അച്ചടി എന്നിവ ക്ക് ഇളവ് ബാധക മാണ്. ഇത് എഴുത്തു കാര്‍ക്കു എഡിറ്റര്‍ മാര്‍ക്കും പ്രസാധക സംഘ ങ്ങള്‍ക്കും സഹായ കമാ കും എന്നും പുസ്തക ങ്ങള്‍ നശി പ്പിക്കു ന്നത് നിയമം മൂലം തടഞ്ഞ തായും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്ത മാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വായനക്കൂട്ടം ഇഫ്താര്‍ മീറ്റും അഹിംസാ ദിന പ്രതിജ്ഞയും തിങ്കളാഴ്ച

August 13th, 2012

ദുബായ് : കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ (ദുബായ് വായന ക്കൂട്ടം) സംഘടി പ്പിക്കുന്ന ഇഫ്താര്‍ മീറ്റും അഹിംസാ ദിന പ്രതിജ്ഞയും ആഗസ്റ്റ്‌ 13 തിങ്കളാഴ്ച വൈകീട്ട് 6.30 ന് ദേര ഇത്തിസലാത്തിനും യൂണിയന്‍ മെട്രോക്കും സമീപമുള്ള അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ വെച്ച് നടക്കും.

കെ. എ. ജബ്ബാരി അഹിംസാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സാംസ്കാരിക – സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിശദ വിവരങ്ങള്‍ക്ക് : 050 58 42 001

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « സ്ത്രീകൾക്ക് മാത്രമായി സൌദിയിൽ പുതിയ നഗരം
Next Page » പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന കസ്റ്റംസ്‌ ഡ്യൂട്ടി : ഒപ്പു ശേഖരണം ഓണ്‍ലൈനില്‍ »



  • റോഡ് അപകട സ്ഥലങ്ങളിലും അഗ്നി ബാധ ഉണ്ടായ ഇടങ്ങളിലും കൂട്ടം കൂടിയാല്‍ 1000 ദിർഹം പിഴ
  • മെഹ്ഫിൽ ചലച്ചിത്രോത്സവം : റെസനൻസ് മികച്ച ചിത്രം
  • കെ. എം. സി. സി. ‘എഡ്യൂ ഫെസ്റ്റീവ്-23’ ജൂൺ 11 ന്
  • പൊതു ഗതാഗതങ്ങളില്‍ ഭക്ഷണം കഴിച്ചാൽ പിഴ
  • മാർത്തോമ്മാ യുവ ജന സഖ്യം പ്രവർത്തനോദ്ഘാടനം
  • രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ക്ക് വിവിധ പ്രവാസി സംഘടനകള്‍ നിവേദനം നൽകി
  • ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതൽ പ്രാബല്യത്തിൽ വരും
  • ഖലീജ് അൽ അറബി സ്ട്രീറ്റ് ഭാഗികമായി അടച്ചിടും
  • കെ. എസ്. സി. യുവജനോത്സവ കലാ മത്സരങ്ങൾ സമാപിച്ചു
  • പ്രവാസി സംഘടനകൾ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക
  • പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നിവേദനം നൽകി
  • വാണിമേൽ സംഗമം : പുരസ്കാരങ്ങൾ സമ്മാനിച്ചു
  • ഭാരത് ടെക് ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റര്‍ രൂപീകരിച്ചു
  • കെ. എസ്. സി. യുവജനോത്സവം-2023 തിരശ്ശീല ഉയർന്നു
  • റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് മാധ്യമ പ്രതിഭ പുരസ്കാരം
  • വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കാലാവസ്ഥ വ്യതിയാന ചാലഞ്ച്
  • ബ്രഹ്മപുരം തീപിടുത്തം : ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്തണം
  • റിവൈവ് -23 : മലപ്പുറം ജില്ലാ കെ. എം. സി. സി. ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു
  • വര്‍ണ്ണാഭമായ പരിപാടികളോടെ കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
  • കരീം വടക്കയിലിനു യാത്രയയപ്പ് നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine