ബഹറൈനില്‍ ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി

December 5th, 2020

pfizer-covid-vaccine- ePathram
മനാമ : അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ അടിയന്തിരമായി ഉപയോഗി ക്കുന്നതിന് ബഹറൈന്‍ അംഗീകാരം നല്‍കി. ഫൈസര്‍ കൊവിഡ് വാക്‌സിന് ലോകത്ത് ആദ്യമായി അംഗീകാരം നല്‍കിയത് ബ്രിട്ടണ്‍ ആയിരുന്നു. ഇതോടെ ഫൈസറി ന്റെ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന ലോക ത്തെ രണ്ടാമത്തെ രാജ്യമായി മാറി ബഹറൈന്‍.

എന്നാല്‍ വാക്‌സിന്റെ വിതരണം ബഹറൈനില്‍ എന്നു മുതലാണ് ആരംഭിക്കുക എന്നുള്ള കാര്യം ഫൈസര്‍ അധികൃതര്‍ അറിയിച്ചിട്ടില്ല. ചൈനയുടെ സിനോഫാം വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന് നവംബറില്‍ ബഹറൈന്‍ അംഗീകാരം നല്‍കിയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഏ​ഷ്യ​ൻ ക​പ്പ് ഫു​ട് ബോളി​ന് തുടക്ക മായി

January 6th, 2019

logo-afc-asian-cup-uae-2019-ePathram
അബുദാബി : ഏഷ്യൻ കപ്പ് ഫുട് ബോൾ 2019 നു വര്‍ണ്ണാ ഭമായ തുടക്കം. അബുദാബി സായിദ് സ്പോർട്ട്സ് സിറ്റി സ്റ്റേഡിയ ത്തില്‍ നടന്ന ഉല്‍ഘാടന ചടങ്ങിനു ശേഷം ആതിഥേയ രായ യു. എ. ഇ. യും ബഹ്റൈനും തമ്മില്‍ ആദ്യ മല്‍സരം നടന്നു.

ഇരു ടീമുകളും ഓരോ ഗോളു കള്‍ വീതം അടിച്ചു സമ നില യില്‍ ആണ് കളി അവസാനിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് യു. എ. ഇ. എക്സ് ചേഞ്ച് , യൂണി മണി വഴി സൗജന്യ മായി പണം അയക്കാം

August 18th, 2018

promoth-manghat-global-ceo-uae-exchange-ePathram
അബുദാബി : കേരളത്തിലെ വെള്ള പ്പൊക്ക ക്കെടുതി യിൽ വിഷമിക്കുന്ന ജനങ്ങളെ സഹായി ക്കുന്ന തി നായി മുഖ്യ മന്ത്രി യുടെ നേതൃത്വ ത്തിൽ കേരള സർക്കാർ രൂപീ കരിച്ച ദുരിതാശ്വാസ നിധി യിലേക്ക് ഗൾഫിൽ നിന്നുൾ പ്പെടെ ലോകത്തിലെ എല്ലാ യിടത്തു മുള്ള യൂണി മണി – യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളിൽ നിന്ന് സേവന ഫീസ് കൂടാതെ പണം അയക്കുവാന്‍ സംവി ധാനം ഒരുക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക അഭ്യർ ത്ഥന മാനിച്ച് പ്രസ്തുത സേവനം ലഭ്യ മാ ക്കാൻ തങ്ങൾ തീരു മാനി ച്ചതായി ഫിനാബ്ലർ എക്സി ക്യൂട്ടീവ് ഡയറ ക്ടറും ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് വാർത്ത സ്ഥിരീ കരിച്ചു.

logo-uae-exchange-ePathram

 

ഇതനുസരിച്ച് ഗൾഫിൽ കുവൈറ്റ്, ഖത്തർ എന്നിവിട ങ്ങളിലെ യൂണി മണി ശാഖ കളിൽ നിന്നും യു. എ. ഇ., ഒമാൻ, ബഹ്‌റൈൻ എന്നിവിട ങ്ങളിലെ യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളി ൽ നിന്നും

Chief Minister’s Distress Relief Fund (CMDRF),
Account Number: 67 31 99 48 232,
Bank: State Bank of India, City Branch, Thiruvananthapuram,
IFS Code: SBIN 007 0028

എന്ന അക്കൗണ്ടിലേക്ക് അയക്കുന്ന എല്ലാ ഇട പാടു കളും സൗജന്യം ആയിരിക്കും. ഈ വിധ ത്തിൽ അയ ക്കുന്ന പണ ത്തിന് നാട്ടിൽ നൂറ് ശത മാനം നികുതി ഇളവും സർക്കാർ അനു വദി ച്ചിട്ടുണ്ട്.

kerala-chief-minister-s-distress-relief-fund-ePathram

യൂണി മണിയും യു. എ. ഇ. എക്സ് ചേഞ്ചും പ്രവർ ത്തിക്കുന്ന എല്ലാ നാടു കളിൽ നിന്നു മുള്ള ഇട പാടു കൾക്ക് ഈ സൗജന്യങ്ങൾ ബാധകമാണ്.

യൂണി മണി, യു. എ. ഇ.എക്സ് ചേഞ്ച്, എക്സ്‌ പ്രസ്സ് മണി, ട്രാവലക്സ് തുടങ്ങിയ ബ്രാൻഡു കൾ ഉൾ ക്കൊ ള്ളുന്ന ഫിനാബ്ലർ ഹോൾഡിംഗ് കമ്പനി യുടെ ചെയർ മാൻ ഡോ. ബി. ആർ. ഷെട്ടി, മുഖ്യ മന്ത്രി യുടെ ദുരി താ ശ്വാസ നിധി യിലേക്ക് നേരത്തെ രണ്ട് കോടി രൂപ വാഗ്‌ദത്തം ചെയ്തി ട്ടുണ്ട്.

ചില മാധ്യമ ങ്ങൾ ശേഖരിക്കുന്ന സഹായ ഫണ്ടു കളി ലേക്കും യു. എ. ഇ. എക്സ് ചേഞ്ച്, എൻ. എം. സി. സ്ഥാപന ങ്ങൾ 25 ലക്ഷം രൂപ നൽകി യിട്ടുണ്ട്‌.

ഇതോടൊപ്പം ഇവരുടെ ജീവന ക്കാരും സംഭാവന കൾ സ്വരൂപി ക്കുകയും സാധന സാമഗ്രി കൾ സമാ ഹ രിച്ച് എത്തി ക്കുകയും ചെയ്യു ന്നുണ്ട് എന്ന് പ്രമോദ് മങ്ങാട്ട് വ്യക്ത മാക്കി. കേരള ത്തിലെ ജന ജീവിതം സാധാ രണ നില വീണ്ടെ ടു ക്കുന്ന തു വരെ എല്ലാ ആശ്വാസ പ്രവർ ത്തന ങ്ങളിലും തങ്ങൾ ഉണ്ടാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

പാസ്പോർട്ട് ചോദിച്ച മലയാളിക്ക് സ്പോൺസറുടെ കുത്തേറ്റു

April 30th, 2013

crime-epathram

ബഹറൈൻ : അവധിക്ക് നാട്ടിൽ പോകുന്നതിന്റെ മുന്നോടിയായി പാസ്പോർട്ട് ആവശ്യപ്പെട്ട മലയാളിക്ക് സ്പോൺസറുടെ കുത്തേറ്റു. 35 കാരനായ രാധാകൃഷ്ണൻ തങ്കപ്പൻ നായർക്കാണ് ഈ ദുര്യോഗം. ഇടത് കൈയ്ക്കും തോളത്തും ഗുരുതരമായ പരുക്കുകളോടെ ഇയാൾ ഇപ്പോൾ സൽമാനിയ മെഡിക്കൽ കോമ്പ്ളക്സിന്റെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

അവധിക്ക് പോകാനായി പാസ്പോർട്ട് ചോദിച്ച് സ്പോൺസറുടെ ഓഫീസിൽ എത്തിയ തങ്കപ്പൻ നായരോട് ഒരു വെള്ളക്കടലാസിൽ ഒപ്പിടാൻ സ്പോൺസർ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതിനേ തുടർന്നാണ് തന്നെ സ്പോൺസർ കുത്തിയത് എന്ന് വാർത്ത റിപ്പോർട്ട് ചെയ്ത ഗൾഫ് ഡെയ്ലി ന്യൂസ് അറിയിച്ചു.

അഭ്യന്തര മന്ത്രാലയവും ഇന്ത്യൻ എംബസിയും സംഭവം അന്വേഷിക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബഹ്‌റൈന്‍ അംബാസഡറുമായി ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി

March 8th, 2012

bahrain-ladies-association-members-with-ambassedor-ePathram
മനാമ : ബഹ്‌റൈനിലെ സാംസ്‌കാരിക സംഘടന യായ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ പ്രസിഡന്റ് നളിനി വിപിന്റെ നേതൃത്വ ത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍ കുമാറുമായി കൂടിക്കാഴ്ച നടത്തി. സംഘടന യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളെക്കുറിച്ച് അംഗങ്ങള്‍ അംബാസഡറോട് വിശദീകരിച്ചു.

തുച്ഛവരുമാനമുള്ള തൊഴിലാളി കള്‍ക്ക് സൗജന്യമായി നടത്തുന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്, തൊഴിലാളി കള്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ , സംഘടന യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ യുടെ ദൈനംദിന പ്രവര്‍ത്തന ങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അംഗ ങ്ങള്‍ അംബാസഡറെ ധരിപ്പിച്ചു.

സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അംബാസഡര്‍ ശ്ലാഘിച്ചു. സംഘടനയ്ക്ക് എംബസി യുടെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സാന്ത്വന വുമായി യാതൊരു വിവേചന വുമില്ലാതെ, യാതൊരു ഫീസും ഈടാക്കാതെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ നടത്തുന്ന സ്‌നേഹ റിക്രിയേഷന്‍ സെന്ററാണ് സംഘടന യുടെ എടുത്തു പറയത്തക്ക പ്രവര്‍ത്തനം. 1987-ലാണ് സ്‌നേഹക്ക് രൂപം നല്‍കിയത്‌. സ്‌നേഹ യിലെ കുട്ടികളെ പരിചരിക്കാനായി അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടു എങ്കിലും അസോസിയേഷനിലെ അംഗ ങ്ങള്‍ ദിവസേന സ്‌നേഹയില്‍ എത്താറുണ്ട്.

സംഗീതം, ഭാഷ, കരകൗശല വിദ്യകള്‍ തുടങ്ങി എല്ലാ വിഷയ ങ്ങളിലും കുട്ടികള്‍ക്ക് ഇവര്‍ പരിശീലനം നല്‍കുന്നു. കായിക രംഗത്തും മികച്ച പ്രകടന മാണ് ഈ കുട്ടികള്‍ കാഴ്ചവെക്കുന്നത്. ഇവര്‍ക്ക് വിവിധ മത്സര ങ്ങളും ഇവരെ പങ്കെടുപ്പിച്ചു കൊണ്ട് വിവിധ കലാ പരിപാടി കളും അസോസിയേഷന്‍ സംഘടിപ്പിക്കാറുണ്ട്.

-അയച്ചു തന്നത് : അബ്ദുല്‍ നാസര്‍ ബഹ്‌റൈന്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 4123»|

« Previous « ഇന്ത്യന്‍ എംബസി യിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ ഒരു കോടി ദിര്‍ഹം നീക്കിയിരിപ്പ്
Next Page » പ്രവാസികളെ വോട്ടര്‍ പട്ടിക യില്‍ ഉള്‍പ്പെടുത്തും – റിക്രൂട്ടിംഗ് തട്ടിപ്പ് തടയാന്‍ പുതിയ നിയമം : വയലാര്‍ രവി » • പുസ്തക മേള മെയ് 23 മുതൽ
 • സർക്കാർ ഓഫീസുകളിൽ പ്രവേശിക്കാന്‍ കൊവിഡ് പരിശോധനാ ഫലം വേണം 
 • എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി
 • ബദർ ദിന പ്രാർത്ഥനാ സംഗമം വ്യാഴാഴ്ച
 • ഫൈസർ വാക്സിൻ ഇനി അബുദാബി എമിറേറ്റിലും
 • ബസ്സ് സ്റ്റോപ്പിൽ സ്വകാര്യവാഹനം നിർത്തിയിട്ടായാൽ 2000 ദിർഹം പിഴ
 • ദുബായ് യാത്ര : കൊവിഡ്പരിശോധന സമയ പരിധി 48 മണിക്കൂര്‍
 • മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്കു മാസ്ക് നിർബ്ബന്ധം
 • മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഫൈസർ ബയോ എൻടെക് വാക്സിൻ എടുക്കാം
 • വാഹനം നിർത്തി ഇടുമ്പോള്‍ എൻജിൻ ഓഫ് ചെയ്യണം
 • വിശ്വാസ ലംഘനത്തിന് കടുത്ത ശിക്ഷ : പബ്ലിക് പ്രോസിക്യൂഷന്‍ 
 • തിരക്കുള്ള സമയങ്ങളിൽ വലിയ വാഹനങ്ങൾക്ക് വിലക്ക്
 • റമദാനില്‍ 700 തടവുകാരെ യു. എ. ഇ. മോചിപ്പിക്കും  
 • അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം വരെ പിഴ ഈടാക്കും
 • അബുദാബി അവാര്‍ഡ് യൂസഫലി ഏറ്റു വാങ്ങി
 • സുവർണ്ണ ജൂബിലി : യു. എ. ഇ. യുടെ പുതിയ കറൻസി
 • ബറാക്ക ആണവ നിലയം : വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
 • കൈക്കൂലി ശിക്ഷാര്‍ഹം : ബോധ വല്‍ക്കരണ വീഡിയോ
 • മെഹ്ഫിൽ ചെറുകഥാ മത്സരം
 • വിപണി യിൽ നിന്നും മരുന്നുകൾ പിൻ വലിച്ചു • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine