
അബുദാബി :  എടപ്പാള്‍ സ്വദേശികളുടെ ആഗോള പ്രവാസി കൂട്ടായ്മ ‘ഇടപ്പാളയം’ അബുദാബി ചാപ്റ്റർ ജനറൽ ബോഡി കേരള സോഷ്യൽ സെൻ്ററിൽ നടന്നു. 2024-2026 വർഷത്തേക്കുള്ള കമ്മിറ്റി നിലവിൽ വന്നു.
രാജേഷ് കായലം പള്ളത്ത് (പ്രസിഡണ്ട്), നിസാർ കാലടി (സെക്രട്ടറി), ജാഫർ (ട്രഷറർ) റഹീദ് അഹമ്മദ് (ചീഫ് കോഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
‘പ്രവാസിയുടെ ആരോഗ്യ ചിന്തകൾ’ എന്ന വിഷയ ത്തിൽ ഡോക്ടർ നവീൻ ഹുദ്,’പ്രവാസിയും സാമ്പത്തിക അച്ചടക്കവും’ എന്ന വിഷയത്തിൽ നിർമ്മൽ തോമസ് എന്നിവർ സംസാരിച്ചു.
റഹീദ് സ്വാഗതം പറഞ്ഞു. ഗഫൂർ എടപ്പാൾ അദ്ധ്യക്ഷത വഹിച്ചു. ആഷിക് ഹനീഫ, രാജേഷ് കായലം പള്ളത്ത് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സെക്രട്ടറി നിസാർ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. F B

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 































 
  
 
 
  
  
  
  
 