ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍റർ : പി ബാവാ ഹാജി വീണ്ടും പ്രസിഡണ്ട്

June 27th, 2022

bava-haji-tk-abdussalam-islamic-center-ePathram
അബുദാബി: ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍റർ അമ്പതാം വാർഷിക ജനറൽ ബോഡി യോഗത്തില്‍ 2022- 23 വര്‍ഷ ത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പി. ബാവാ ഹാജി (പ്രസിഡണ്ട്), ടി. കെ. അബ്ദുൽ സലാം (ജനറൽ സെക്രട്ടറി), വി. ശിഹാബുദ്ദീൻ പരിയാരം (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍

സിംസാറുൽ ഹഖ് ഹുദവി, എം. ഹിദായ ത്തുള്ള, അബ്ദുള്ള നദ്‌വി, മുസ്തഫ വാഫി, അഷ്‌റഫ്‌ നജാത്ത്, സലീം നാട്ടിക, ഹാരിസ് ബാഖവി, ഷിഹാബുദീൻ പാലക്കാട്‌, മുഹമ്മദലി അബ്ദുൽ അസീസ്, ഇസ്മായിൽ പാലക്കോട്, ഹനീഫ പടിഞ്ഞാർ മൂല, സിദ്ധീഖ് എളേറ്റിൽ എന്നിവരാണ് ഭരണ സമിതി അംഗങ്ങള്‍.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഖുർ ആൻ പാരായണ മത്സരം : ബ്രോഷർ പ്രകാശനം ചെയ്തു

April 3rd, 2022

p-bava-haji-ma-ashraf-ali-salim-nattika-ePathram
അബുദാബി : പരിശുദ്ധ റമദാനില്‍ ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം 2022 ഏപ്രിൽ 15, 16, 17 തിയ്യതികളിൽ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ഖുർആൻ പാരായണ മത്സരത്തിൽ ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായി മത്സരങ്ങൾ ഉണ്ടായിരിക്കും.

പ്രോഗ്രാമിന്‍റെ ബ്രോഷർ പ്രകാശനം, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്ടർ എം. എ. അഷ്‌റഫ്‌ അലി നിര്‍വ്വഹിച്ചു. സെന്‍റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി, ജനറൽ സെക്രട്ടറി ടി. കെ. അബ്ദു സലാം, സെക്രട്ടറി മാരായ ഹാരിസ് ബാഖവി, സലീം നാട്ടിക തുടങ്ങിയവർ സംബന്ധിച്ചു. മത്സരത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി എന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം

March 7th, 2022

panakkad-hyder-ali-shihab-thangal-ePathram
അബുദാബി : മുസ്ലീംലീഗ് സംസ്ഥാന പ്രസിഡണ്ടും പ്രമുഖ മത പണ്ഡിതനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്  തങ്ങളുടെ നിര്യാണത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ മാനേജിംഗ് കമ്മിറ്റി അനുശോചിച്ചു.

സമൂഹത്തിനും മുസ്ലീം സമുദായത്തിനും ഹൈദലി തങ്ങൾ ചെയ്ത സേവനം വില മതിക്കുവാന്‍ കഴിയാത്തതാണ്. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ നിരവധി തവണ സന്ദർശിക്കുകയും ഭാരവാഹി കളുമായും പ്രവർത്ത കരുമായും അടുത്ത ബന്ധം പുലർത്തുകയും ചെയ്ത വ്യക്തിയാണ് ഹൈദരലി ശിഹാബ് ങ്ങള്‍ എന്നും ഭാരവാഹികൾ അനുസ്മരിച്ചു.

അദ്ദേഹത്തിനു വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും സെന്‍ററില്‍ നടന്നു. ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് പി. ബാവഹാജി, ജനറൽ സെക്രട്ടറി ടി. കെ. അബ്ദുസ്സലാം, ട്രഷറർ ബി. സി. അബൂബക്കർ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കണ്ണൂര്‍ ഫെസ്റ്റ് 2022 : ക​ണ്ണൂ​ര്‍ പെ​രു​മ​യു​ടെ ത​ക്കാ​രം

March 5th, 2022

kmcc-kannur-fest-2022-ePathram
അബുദാബി : കെ. എം. സി. സി. കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കണ്ണൂര്‍ ഫെസ്റ്റ്-2022’ മാര്‍ച്ച് 5, 6 (ശനി, ഞായർ) തിയ്യതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടക്കും. ‘കണ്ണൂർ പെരുമയുടെ തക്കാരം’ എന്ന പേരില്‍ ഒരുക്കുന്ന കണ്ണൂര്‍ ഫെസ്റ്റില്‍, ജില്ല യുടെ പെരുമ വിളിച്ചോതുന്ന തനതു ഭക്ഷണ പലഹാര പാനീയങ്ങൾ ലഭ്യമാകുന്ന സ്റ്റാളുകൾ, ആരോഗ്യ, വിദ്യാഭ്യാസ, സേവനങ്ങൾ ലഭ്യമാകുന്ന സ്റ്റാൾ, സന്ദർശകർക്കായി കൊവിഡ് പി. സി. ആർ. സൗജന്യ പരിശോധനയും ഒരുക്കിയിട്ടുണ്ട്. എട്ടോളം കെ. എം. സി. സി. മണ്ഡലം കമ്മിറ്റികൾ ഒരുക്കുന്ന കലാ- കായിക പ്രകടനങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക മത്സരങ്ങൾ എന്നിവ കണ്ണൂര്‍ ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫീനിക്സ് 2k21 : ഇസ്ലാമിക് സെന്‍ററില്‍ വിന്‍റര്‍ ക്യാമ്പ്

December 19th, 2021

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക്‌ സെന്റർ എജ്യുക്കേഷൻ വിംഗ് കുട്ടികള്‍ക്കായി ഒരുക്കുന്ന വിന്‍റര്‍ ക്യാമ്പ്, ഡിസംബര്‍ 21 മുതൽ 24 വരെ വൈകുന്നേരം 5.30 മുതല്‍ 9.30 വരെ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ‘ഫീനിക്സ് 2k21’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ അഞ്ചാം ക്ലാസ്സ് മുതല്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കും. വിശദ വിവരങ്ങൾക്ക് സെന്‍റർ ഓഫീസുമായി  02 642 4488 എന്ന നമ്പറില്‍ ബന്ധപ്പെടുക. അപേക്ഷാ ഫോം, സെന്‍റര്‍ ഫേയ്സ് ബുക്ക് പേജില്‍ ലഭ്യമാണ്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 1012310»|

« Previous « ദേശീയ ദിനാഘോഷം : ഐ. എം. സി. സി. രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
Next Page » ട്രാക്ക് മാറുമ്പോള്‍ അതീവ ജാഗ്രത വേണം : ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് »



  • ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍റർ : പി ബാവാ ഹാജി വീണ്ടും പ്രസിഡണ്ട്
  • പയ്യന്നൂർ സൗഹൃദ വേദിക്ക് പുതിയ ഭാരവാഹികൾ
  • മാധ്യമ പ്രവര്‍ത്തകര്‍ക്ക് വി. പി. എസ്. ആരോഗ്യ പ്രിവിലേജ് കാര്‍ഡ്
  • പൊടിക്കാറ്റ് : മുന്നറിയിപ്പുമായി പോലീസ്
  • എല്‍. എല്‍. എച്ച്. ആശുപത്രിയില്‍ മാ ക്ലിനിക്ക് – ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്ക് ആരംഭിച്ചു
  • സപ്ലൈകോ ശബരി പ്രീമിയം ചായ ഇനി ഗ​ള്‍ഫി​ലും
  • പ്രധാനമന്ത്രി ജൂണ്‍ 28 ന് യു. എ. ഇ. യില്‍
  • ഇന്ത്യാ സോഷ്യൽ സെന്‍റർ പുതിയ കമ്മിറ്റി
  • ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം : പുതിയ ഭാര വാഹികൾ
  • ഐ. എസ്. സി. അജ്മാൻ പുതിയ ഭരണ സമിതി നിലവില്‍ വന്നു
  • തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ 20 ലക്ഷം ദിർഹം പിഴ
  • കൊവിഡ് കേസുകള്‍ ഉയര്‍ന്നു : ഗ്രീൻ പാസ്സ് കാലാവധി 14 ദിവസമാക്കി
  • സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്‍റ് : റിവിയേറ ടീം ചാമ്പ്യന്മാര്‍
  • അല്‍ ബദര്‍ : പ്രവാചക സ്നേഹികള്‍ക്ക് പുരസ്കാരം
  • ലുലു ഇന്‍റർ നാഷണൽ എക്സ് ചേഞ്ച് ഷാര്‍ജ അൽ ദൈദിൽ പ്രവർത്തനം ആരംഭിച്ചു
  • ബസ്സ് സ്റ്റോപ്പിൽ മറ്റു വാഹനങ്ങള്‍ പാർക്ക് ചെയ്താല്‍ പിഴ
  • മലയാളി സമാജം പുതിയ കമ്മിറ്റി ചുമതലയേറ്റു
  • എഫ്. എഫ്. സി. റസ്റ്റോറന്‍റ് ശൃംഖലക്ക് യു. എ. ഇ. യിൽ പദ്‌മശ്രീ എം. എ. യൂസഫലി തുടക്കം കുറിച്ചു
  • ഇന്ത്യയിലെ പ്രവാചക നിന്ദ പ്രസ്താവനകളെ അപലപിച്ച് യു. എ. ഇ.
  • അക്ഷരക്കൂട്ടം കഥാ – കവിത രചനാ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine