
ദുബായ് : സോഷ്യൽ മീഡിയകളിലൂടെ വ്യക്തികളെ അധിക്ഷേപിക്കുന്നതും ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലെ അപകീർത്തികരമായ ഭാഷാ പ്രയോഗങ്ങളും ആരോപണങ്ങൾ ഉന്നയിക്കുന്നതും ക്രിമിനൽ കുറ്റം എന്ന് ഓർമ്മപ്പെടുത്തി ദുബായ് പോലീസ്.
2021 ലെ ഫെഡറൽ നിയമ പ്രകാരം ഇത്തരം പ്രവൃത്തികൾക്ക് ജയിൽ ശിക്ഷയും രണ്ടര ലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും നൽകി വരുന്നു.
സോഷ്യൽ മീഡിയകളിൽ മാന്യതയോടെയും ഉത്തരവാദിത്വ ബോധത്തോടെയും പെരുമാറണം എന്നും രാജ്യത്തെ നിയമങ്ങൾ പാലിക്കണം എന്നും അധികൃതർ ഓർമിപ്പിച്ചു.
സൈബർ കുറ്റ കൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പ്, e-ക്രൈം പ്ലാറ്റ് ഫോം എന്നിവയിലൂടെയും അതുമല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിക്കുകയും ചെയ്യാം. Dubai Police F B Page
- മോശം കമന്റിട്ട രണ്ടു പേര്‍ക്ക് പിഴ
- കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുത്
- സോഷ്യല്‍ മീഡിയ: അതിരു വിട്ടാൽ കടുത്ത ശിക്ഷ
- സമൂഹ മാധ്യമങ്ങളുടെ ഉപയോഗം : മുന്നറിയിപ്പുമായി പോലീസ്
- സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, warning, ഇന്റര്‍നെറ്റ്, ദുബായ്, നിയമം, പോലീസ്





























