ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ – ഇന്‍റർ നെറ്റ് നിയന്ത്രണം മൗലിക അവകാശ ലംഘനം : ഹൈക്കോടതി

September 22nd, 2019

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ – ഇന്‍റർ നെറ്റ് ഉപയോഗ ത്തിന് നിയന്ത്രണം ഏർപ്പെടു ത്തുന്നത് വിദ്യാര്‍ത്ഥി കളുടെ മൗലിക അവകാശ ലംഘനം എന്ന് ഹൈക്കോടതി.

ഇൻറര്‍ നെറ്റ് ഉപയോഗി ക്കുവാനുള്ള അവകാശം മൗലികം ആണെന്നും അത് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കും എന്നുമുള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ പ്രഖ്യാപനം ചൂണ്ടിക്കാട്ടി യാണ് ജസ്റ്റിസ് പി. വി. ആശ യുടെ ഉത്തരവ്.

കോഴിക്കോട് ചേളന്നൂര്‍ എസ്. എൻ. കോളേജിലെ പെണ്‍ കുട്ടി കളുടെ ഹോസ്റ്റലിൽ വൈകു ന്നേരം ആറു മണി മുതല്‍ രാത്രി പത്തു മണി വരെ മൊബൈല്‍ ഫോണിന് നിയ ന്ത്രണം ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ ഹരജി യിലാണ് കോടതി ഈ വിധി പ്രസ്താ വിച്ചത്.

പ്രായപൂര്‍ത്തിയായ വിദ്യാർത്ഥിക്ക് സ്വന്തം പഠനരീതി തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കണം എന്നും കോടതി പരാമര്‍ശിച്ചു.

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയ തിനെ ചോദ്യം ചെയ്ത തിനെ തുടര്‍ന്ന് ഹരജി ക്കാരി യെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി യിരുന്നു. തുടര്‍ന്ന് പരാതി നല്‍കുക യായി രുന്നു.എന്നാല്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം കൊണ്ടു വന്നത്, വിദ്യാര്‍ത്ഥി കള്‍ പഠി ക്കുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ രക്ഷിതാക്ക ളുടെ അഭ്യർത്ഥന ഉള്ളതു കൊണ്ടാണ് എന്നായിരുന്നു അധികൃതരുടെ വാദം.

എപ്പോള്‍ പഠിക്കണം, എങ്ങനെ പഠിക്കണം എന്നീ കാര്യ ങ്ങള്‍ തീരു മാനി ക്കുവാന്‍ കഴി യുന്ന പ്രായ പൂര്‍ത്തി യായവര്‍ തന്നെയാണ് ഹോസ്റ്റ ലിലെ അന്തേ വാസികള്‍ എന്നു ള്ളത് കോളേജ് – ഹോസ്റ്റല്‍ അധികൃതരും രക്ഷിതാ ക്കളും മനസ്സിലാക്കണം.

രക്ഷിതാക്ക ളുടെ അഭ്യർത്ഥന പ്രകാരം പോലും വിദ്യാർത്ഥി കൾക്ക് മേൽ ഇത്തരം നിയന്ത്രണ ങ്ങള്‍ ഏര്‍ പ്പെടുത്തു വാന്‍ ആവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. നിയന്ത്ര ണങ്ങള്‍ റദ്ദ് ചെയ്യു കയും ഹരജിക്കാരിയെ തിരിച്ചെടുക്കുവാനും കോടതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ – ഇന്‍റർ നെറ്റ് നിയന്ത്രണം മൗലിക അവകാശ ലംഘനം : ഹൈക്കോടതി

ആധാര്‍ നിയമ ങ്ങളിൽ സമഗ്ര മായ മാറ്റങ്ങള്‍

September 16th, 2019

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡില്‍ പുതിയ ഫോട്ടോ നല്‍കുന്ന തിനോ, രജിസ്റ്റര്‍ ചെയ്തി ട്ടുള്ള മൊബൈല്‍ നമ്പര്‍, ഇ – മെയില്‍ എന്നിവ മാറ്റു ന്നതിനോ ഇനി രേഖ കള്‍ ഒന്നും നല്‍കേ ണ്ടതില്ല.

യുണീക് ഐഡന്റിഫിക്കേ ഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി യിട്ടുണ്ട്.

ആധാര്‍ സെന്റ റില്‍ നേരിട്ട് എത്തി വിരല്‍ അടയാളം, ഐറിസ് സ്‌കാന്‍, ജെന്‍ഡര്‍ തുടങ്ങി യവ മാറ്റു ന്നതിനും രേഖ കളുടെ ആവശ്യമില്ല.

- pma

വായിക്കുക: , , , , , ,

Comments Off on ആധാര്‍ നിയമ ങ്ങളിൽ സമഗ്ര മായ മാറ്റങ്ങള്‍

ഇന്റര്‍നെറ്റ് സേവന ങ്ങള്‍ റദ്ദാക്കിയത് ഭീകര വാദി കളുടെ ആശയ വിനിമയം തടയാന്‍

September 3rd, 2019

jammu-kashmir-line-of-control-map-ePathram
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഇന്റര്‍ നെറ്റ് – ഫോണ്‍ സേവന ങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭീകര വാദികള്‍ തമ്മിലുള്ള ആശയ വിനിമയം തടയു ന്നതിന് എന്ന് വിദേശകാര്യ മന്ത്രി എസ്. ജയ ശങ്കര്‍. മുഴുവന്‍ കശ്മീരിനെയും ബാധിക്കാത്ത തരത്തില്‍, ഭീകര വാദികള്‍ തമ്മിലുള്ള ആശയ വിനിമയത്തെ മാത്രം തടയുക എന്നത് സാദ്ധ്യമല്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന നടപടിയുമായി ബന്ധപ്പെട്ടാണ് ഇന്റര്‍ നെറ്റ് – മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് പലപ്പോഴായി ചില ഭാഗ ങ്ങളില്‍ ഈ നിയന്ത്രണ ങ്ങള്‍ പിന്‍വലി ച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍, ജമ്മു കശ്മീരി ലെ നിയന്ത്രണ ങ്ങളില്‍ ഇളവു വരുത്തും എന്നും ജയശങ്കര്‍ സൂചിപ്പിച്ചു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഇന്റര്‍നെറ്റ് സേവന ങ്ങള്‍ റദ്ദാക്കിയത് ഭീകര വാദി കളുടെ ആശയ വിനിമയം തടയാന്‍

യു. എ. ഇ. സര്‍ക്കാര്‍ പോർട്ട ലിൽ മലയാള ത്തിലും വിവരങ്ങൾ

July 24th, 2019

u-ae-government-portal-ePathram അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു. എ. ഇ.) എന്ന പേരിലെ ആദ്യ അക്ഷരം (യു) മാത്ര മായി തയ്യാറാക്കിയ സർക്കാർ പോർട്ടല്‍, പേരിന്റെ വൈവി ധ്യത്താല്‍ ലോക ശ്രദ്ധ നേടുകയും ഈ പോര്‍ട്ട ലിലെ വിത്യസ്ഥമായ സംവി ധാന ങ്ങളാല്‍ രാജ്യത്തെ വിദേശി കള്‍ ക്കും സ്വദേശി കള്‍ക്കും ഒരു പോലെ പ്രിയങ്കരം ആവുന്നു എന്ന് റിപ്പോർട്ടു കൾ.

മലയാളം അടക്കം നൂറ്റിപ്പത്ത് ഭാഷ കളിൽ യു. എ. ഇ. സർക്കാരിന്റെ സേവന വിവര ങ്ങൾ യു ഡോട്ട് എഇ (u.ae) എന്ന പോർട്ട ലിൽ ലഭ്യമാണ്.

മറ്റുഭാഷകൾ (other languages) എന്ന വിഭാഗ ത്തിലേക്ക് പോയാല്‍ മലയാളം തെരഞ്ഞെടു ക്കുവാന്‍ കഴിയും.

official-web-site-of-uae-portal-in-malayalam-ePathram
ഹിന്ദി, ഉറുദു, തമിഴ്, തെലുഗു, കന്നട, മറാത്തി, സിന്ധി, ഗുജറാത്തി, പഞ്ചാബി, ബംഗാളി തുടങ്ങിയ ഇന്ത്യന്‍ ഭാഷ കളും മലയാള ത്തോ ടൊപ്പം പോർട്ടലിൽ ഇടം നേടി യിട്ടുണ്ട്.

വിസ – എമിറേറ്റ്സ് ഐ. ഡി. സംബന്ധിച്ച കാര്യങ്ങള്‍, ജോലി വിവരങ്ങള്‍ എന്നിവ കൂടാതെ പഠനം, സുരക്ഷ, നിയമങ്ങള്‍, ആരോഗ്യം, സാമ്പത്തികം, വാണിജ്യം, അടി സ്ഥാന സൗകര്യം, ദേശീയ നയം, സർക്കാർ വാർത്തകൾ ഉള്‍പ്പടെ സുപ്രധാന മായ പല വിവര ങ്ങളും ഈ വെബ്‌ സൈറ്റില്‍ നിന്നും നമ്മുടെ ഭാഷ യില്‍ തന്നെ ലഭ്യമാണ്.

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. സര്‍ക്കാര്‍ പോർട്ട ലിൽ മലയാള ത്തിലും വിവരങ്ങൾ

ആള്‍ക്കൂട്ട കൊല പാതകം : നിയമം കൊണ്ടു വരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

July 21st, 2019

stop-mob-lynching-ePathram
ന്യൂഡല്‍ഹി : രാജ്യത്ത് ആള്‍ക്കൂട്ട കൊല പാതക ങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്ക പ്രകടി പ്പിച്ച് ഇതിനു എതിരെ നിയമം കൊണ്ടു വരണം എന്നുള്ള സുപ്രീം കോടതി നിർദ്ദേ ശത്തെ പരി ഗണിച്ച് കൊണ്ട് കേന്ദ്ര സര്‍ ക്കാര്‍ തയ്യാറാ ക്കിയ ബില്‍ പാര്‍ല മെന്റി ല്‍ അവതരി പ്പിക്കും.

സോഷ്യൽ മീഡിയ കൾ വഴി പങ്കു വെക്കുന്ന സന്ദേശ ങ്ങളാണ് ആള്‍ ക്കൂട്ട കൊല പാതക ങ്ങളി ലേക്ക് എത്തി ക്കുന്നത് എന്നാണു വിലയിരുത്തുന്നത്. രാജ്യത്ത് 20 കോടി യോളം പേർ സോഷ്യൽ മീഡിയ ഉപ യോഗി ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ യുമായി ബന്ധപ്പെട്ട കാര്യ ങ്ങൾ ശ്രദ്ധ യോടെ പഠിച്ച് നിയമം തയ്യാറാക്കണം എന്നാണ് നിയമ മന്ത്രാലയ ത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

- pma

വായിക്കുക: , , , , , , , ,

Comments Off on ആള്‍ക്കൂട്ട കൊല പാതകം : നിയമം കൊണ്ടു വരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Page 15 of 30« First...10...1314151617...2030...Last »

« Previous Page« Previous « കലാലയ ങ്ങളില്‍ പെരു മാറ്റ ച്ചട്ടം കൊണ്ടു വരണം : ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം
Next »Next Page » സൗദി അറേബ്യ യിലേക്ക് കൂടുതൽ സൈന്യത്തെ അയക്കും : അമേരിക്ക »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha