ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ് മാര്‍ച്ച് 8, 9 തീയ്യതി കളില്‍

February 27th, 2018

logo-iic-uae-exchange-badminton-tournament-ePathram.jpg
അബു ദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റും – യു. എ. ഇ. എക്‌സ്‌ ചേഞ്ച് സെന്ററും സംയു ക്ത മായി സംഘടി പ്പി ക്കുന്ന യു. എ. ഇ. ഓപ്പണ്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ് മാര്‍ച്ച് എട്ട്, ഒമ്പത് തീയ്യതി കളി ലായി സെന്റര്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കും.

യു. എ. ഇ., ഫിലി പ്പൈന്‍സ്, ഇന്തോ നേഷ്യ, വിയറ്റ്‌നാം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കളി ക്കാര്‍ ടൂര്‍ണ്ണ മെന്റില്‍ പങ്കെടുക്കും. ആദ്യ മൂന്നു സ്ഥാനങ്ങ ളില്‍ എത്തുന്ന ടീമു കള്‍ക്ക് ട്രോഫി യും ക്യാഷ് അവാര്‍ ഡും സമ്മാനിക്കും.

പ്രൊഫഷണല്‍, എ – ബി എന്നിങ്ങനെ മൂന്നു വിഭാഗ ങ്ങ ളിലാ യിട്ടാണ് മത്സര ങ്ങള്‍ നടക്കുക. ടൂര്‍ണ്ണ മെന്റില്‍ ഭാഗ മാകു വാന്‍ ആഗ്ര ഹിക്കു ന്നവര്‍ മാർച്ച് ഒന്നിനു മുന്‍പേ റജിസ്റ്റര്‍ ചെയ്യണം എന്നും റജിസ്ട്രേഷന്‍ ഫോമു കള്‍ ഇസ്ലാമിക് സെന്റര്‍ ഓഫീ സിലും സെന്റര്‍ വെബ് സൈറ്റി ലും ലഭ്യമാണ് എന്നും ഭാര വാഹികള്‍ അറി യിച്ചു.

- pma

വായിക്കുക: ,

Comments Off on ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ് മാര്‍ച്ച് 8, 9 തീയ്യതി കളില്‍

കെ. എം. സി. സി. മെമ്പര്‍ ഷിപ്പ് കാമ്പയിന്‍

January 18th, 2018

dubai-kmcc-logo-big-epathram

ദുബായ് : കെ. എം. സി. സി. യുടെ മെമ്പര്‍ ഷിപ്പ് കാമ്പ യിന് ദുബായില്‍ തുടക്കമായി. ജനുവരി 15 ന് ആരംഭിച്ച കാമ്പയിൻ മാര്‍ച്ച് 31 വരെ നീണ്ടു നിൽക്കും.

ഈ കാലയളവിൽ നിലവിലെ അംഗ ങ്ങൾ ക്ക് അംഗത്വം പുതുക്കു വാനും പുതിയ അംഗ ങ്ങളെ ചേര്‍ക്കു വാനും സാധിക്കും.

2018 – 20 വര്‍ഷ ത്തേക്കുള്ള കമ്മിറ്റി രൂപീകരണ ത്തിന്റെ മുന്നോടി യായി ട്ടാണ്മെമ്പര്‍ ഷിപ്പ് കാമ്പ യിന്‍ ആരം ഭിച്ചത് എന്ന് ഭാര വാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on കെ. എം. സി. സി. മെമ്പര്‍ ഷിപ്പ് കാമ്പയിന്‍

സ്നേഹാക്ഷര ക്കൂട്ടിലെ ശിഹാബ് തങ്ങള്‍ ചിത്ര കഥാ​ പുസ്തകം

November 2nd, 2017

panakkad-shihab-thangal-ePathram
ഷാർജ : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ക്കുറിച്ചുള്ള മൂന്നു പുസ്തക ങ്ങള്‍ നവംബര്‍ 2 വ്യാഴം രാത്രി 9.30 ന് ഷാർജ പുസ്തക മേള യിലെ ഇന്‍റ ലക്ച്വല്‍ ഹാളിൽ പ്രകാശനം ചെയ്യും.

ശിഹാബ് തങ്ങളെ കുറിച്ച് അടുത്ത റിയു വാൻ ഉതകും വിധ ത്തിൽ മലയാളം കൂടാതെ അറബിക്, ഇംഗ്ലീഷ് ഭാഷ കളിലുള്ള മൂന്ന് പുസ്തക ങ്ങളാണ് പുറ ത്തിറക്കു ന്നത്.

‘സ്നേഹാക്ഷര ക്കൂട്ടിലെ ശിഹാബ് തങ്ങള്‍’ എന്ന പേരില്‍ ചിത്ര കഥാ രൂപത്തില്‍ മലയാള ത്തിലുള്ള പുസ്തക വും ‘ഫീ ദിഖ് രി സയ്യിദ് ശിഹാബ്’ എന്ന പേരില്‍ അറബി യിലും (രചന : കെ. എം. അലാ വുദ്ദീന്‍ ഹുദവി) ‘സ്ലോഗന്‍ സ് ഓഫ് ദ സേജ്’ എന്ന പേരില്‍ ഇംഗ്ലീഷിലും (രചന:  മുജീബ് ജയ്ഹൂണ്‍) പുസ്തകം പ്രസിദ്ധീ കരിക്കും.

- pma

വായിക്കുക: , , , ,

Comments Off on സ്നേഹാക്ഷര ക്കൂട്ടിലെ ശിഹാബ് തങ്ങള്‍ ചിത്ര കഥാ​ പുസ്തകം

ഗൾഫ് സത്യധാര അഞ്ചാം വാർഷികം വെള്ളിയാഴ്ച

October 19th, 2017

gulf-sathyadhara-magazine-fifth-annual-celebration-ePathram
അബുദാബി : ഗൾഫ് സത്യ ധാര മാസിക യുടെ അഞ്ചാം വാർഷിക ആഘോഷ പരിപാടികൾ 2017 ഒക്ടോബർ 20 വെള്ളി യാഴ്ച ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ നടക്കും.

പുസ്തക മേള, മീഡിയാ സെമിനാർ , പൊതു സമ്മേളനം എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ട് സംഘടി പ്പിക്കുന്ന ആഘോഷ പരിപാടി യില്‍ കേരള ത്തിൽ നിന്നുള്ള പ്രമുഖ രും സംബന്ധിക്കും.

വായിച്ചു കഴിഞ്ഞ പുസ്തക ങ്ങളും പുതിയ പുസ്തക ങ്ങളും ഉൾക്കൊള്ളിച്ച് ഇസ്‌ലാമിക് സെന്ററിൽ ഒരു ക്കുന്ന ‘പുസ്തക മേള’ ഒക്ടോബര്‍ 19 വ്യാഴാഴ്ച വൈകു ന്നേരം 7 മണിക്ക് വി. ഡി .സതീശൻ എം. എല്‍. എ. ഉത്ഘാടനം ചെയ്യും.

ഒക്ടോബർ 20 വെള്ളിയാഴ്ച ഉച്ചക്ക് 1:30 ന് തുടക്കം കുറിക്കുന്ന മീഡിയാ സെമിനാറില്‍ “ആധുനിക ഇന്ത്യ നേരി ടുന്ന പ്രധാന വെല്ലു വിളി കളിൽ മീഡിയ യുടെ പങ്ക് എന്താണ്” എന്ന വിഷയ ത്തില്‍ അഡ്വ. ജയ ശങ്കർ, എ. സജീവൻ, അഡ്വ. ഓണ മ്പിളളി മുഹമ്മദ് ഫൈസി, ചന്ദ്രസേനൻ തുടങ്ങിയവർ പങ്കെടുക്കുന്ന ചർച്ച യും നടക്കും. എം. എ. അഷ്‌റഫലി പരിപാടി ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന ഗള്‍ഫ് സത്യധാര അഞ്ചാം വാര്‍ഷിക ആഘോഷ പൊതു സമ്മേളനം സയ്യിദ് അലി അൽ ഹാഷിമി ഉത്ഘാടനം ചെയ്യും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, എം. അ. യൂസഫലി, വി. ഡി. സതീശൻ എം. എല്‍. എ. ,ഡോ. ഷംസീർ വയലിൽ, അഡ്വ. ജയശങ്കർ, അഡ്വ. ഓണ മ്പിള്ളി മുഹമ്മദ്‌ ഫൈസി, പ്രമോദ് മാങ്ങാട്ട് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

- pma

വായിക്കുക: , , ,

Comments Off on ഗൾഫ് സത്യധാര അഞ്ചാം വാർഷികം വെള്ളിയാഴ്ച

സ്കോളാസ്റ്റിക് പുരസ്കാര വിതരണം ‘അക്കാദമിക്ക് ടോപ്പേഴ്‌സ് ഡേ’

September 28th, 2017

educational-personality-development-class-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വിദ്യാഭ്യാസ വിഭാഗം ഒരുക്കുന്ന സ്കോളാ സ്റ്റിക് പുരസ്‌കാര വിത രണം ‘അക്കാദമിക്ക് ടോപ്പേഴ്‌സ് ഡേ’ എന്ന പേരില്‍ സെപ്റ്റംബര്‍ 29 വെള്ളി യാഴ്ച വൈകുന്നേരം ഏഴു മണി ക്ക് സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ വെച്ച് നടക്കും.

എ. പി.  മുഹ മ്മദ് ഹനീഷ് ഐ. എ. എസ്., സെന്റര്‍ മുഖ്യ രക്ഷാധി കാരി യും ലുലു ഗ്രൂപ്പ് മേധാവി യുമായ എം. എ. യൂസഫലി എന്നിവര്‍ സംബ ന്ധിക്കും.

അബുദാബി യിലെ 12 ഇന്ത്യന്‍ സ്‌കൂളു കളില്‍ നിന്നുള്ള പത്ത്, പ്ലസ് ടു ക്‌ളാസ്സു കളില്‍ മുഴു വന്‍ വിഷയ ങ്ങളി ലും എ പ്ലസ് നേടിയ ഇരു നൂറോളം കുട്ടി കള്‍ക്കാണ് പുരസ്‌കാര ങ്ങള്‍ സമ്മാനിക്കുക. ഇതോടൊപ്പം ഇന്ത്യന്‍ ഇസ്ലാ മിക് സെന്റര്‍ അംഗ ങ്ങളുടെ മക്കളില്‍ 10, 12 പരീക്ഷ കളില്‍ വിജയിച്ച കുട്ടി കളെയും ആദ രിക്കും.

അബുദാബി യിലെ ആദ്യ കാല സ്‌കൂൾ സംരംഭ കയും വിവിധ വിദ്യാഭ്യാസ സ്‌ഥാപന ങ്ങളുടെ സ്‌ഥാപക യു മായ സുശീലാ ജോർജ്ജിനെ ചടങ്ങില്‍ ആദരിക്കും.

സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി, ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്‌മാൻ, ട്രഷറർ ടി. കെ. അബ്‌ദുൽ സലാം, വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി മുഷ്താഖ് എന്നിവർ വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , ,

Comments Off on സ്കോളാസ്റ്റിക് പുരസ്കാര വിതരണം ‘അക്കാദമിക്ക് ടോപ്പേഴ്‌സ് ഡേ’

Page 33 of 43« First...1020...3132333435...40...Last »

« Previous Page« Previous « ഫ്രണ്ട്‌സ് എ. ഡി. എം. എസ്. പുരസ്‌കാര സമർപ്പണം വെള്ളിയാഴ്ച
Next »Next Page » യു. എ. ഇ. എക്സ് ചേഞ്ച് വഴി ഇനി ജല വൈദ്യുത ബില്ലു കൾ അടക്കാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha