രാജ്യമെങ്ങും ശക്തമായ മഴ : രണ്ടു ദിവസം തുടര്‍ന്നേക്കും

February 28th, 2018

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : രാജ്യത്ത് പലയിടത്തും ശക്ത മായ മഴ. തലസ്ഥാന നഗരിയിൽ ചെറിയ രീതി യില്‍ മഴ ഉണ്ടായി. മുസ്സഫ യിലും പരിസര പ്രദേശ ങ്ങളിലും ശക്ത മായ മഴ പെയ്തു. അബു ദാബി വിമാന ത്താവളം മുതല്‍ ദുബായ് റോഡില്‍ ശക്ത മായ കാറ്റും മഴയും ആണെന്നു ഇ – പത്രം വായനക്കാര്‍ അറിയിച്ചിരുന്നു.

വിവിധ എമിറേറ്റു കളിൽ ബുധനാഴ്ച രാവിലെ മുതൽ നേരിയ തോതിൽ പെയ്തു തുട ങ്ങിയ മഴ ഉച്ചയോടെ ശക്ത മാവുക യായി രുന്നു. ഷാർജ, അജ്മാൻ, ഖോര്‍ ഫുഖാന്‍ തുടങ്ങി വടക്കൻ എമി റേറ്റു കളില്‍ മഴ ശക്ത മായതിനെ തുടര്‍ന്ന് റോഡു കളില്‍ വെള്ള ക്കെട്ടു കള്‍ രൂപം കൊണ്ടു. ബുധനാഴ്ച മുഴുവൻ മഴ പെയ്യുവാന്‍ സാദ്ധ്യത ഉണ്ട് എന്നും കാല വർഷ ത്തിന്റെ പ്രതീതി യോടെ മൂടി ക്കെട്ടി യതാ യിരിക്കും അടുത്ത രണ്ടു ദിവസ ങ്ങള്‍ എന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.

മേഘാവൃതമായ അന്തരീക്ഷവും മഴയും തണു ത്ത കാലാ വസ്ഥയും വെള്ളി യാഴ്ച്ച വരെ തുടരും എന്നും ദേശീയ കാലാ വസ്ഥാ കേന്ദ്രം അറി യിച്ചിട്ടുണ്ട്.

കാറ്റിനു ശക്തി കൂടുന്ന തിനാല്‍ എട്ട് അടി മുതല്‍ പത്ത് അടി വരെ ഉയര ത്തില്‍ തിര മാലകള്‍ ഉയരു ന്നതി നാല്‍ കടല്‍ തീര ങ്ങളില്‍ വിനോദ ങ്ങളില്‍ എര്‍പ്പെ ടുന്ന വര്‍ ജാഗ്രത പാലിക്കണം എന്നും നാഷ്ണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി (എന്‍. സി. എം.) പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ പറയുന്നു.

കനത്ത പൊടിക്കാറ്റു മൂലം കാഴ്ചയുടെ പരിധി കുറയു ന്നതിനാല്‍ വാഹനം ഓടിക്കുന്നവർ മുൻകരുതലുകൾ എടുക്കണം എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , ,

Comments Off on രാജ്യമെങ്ങും ശക്തമായ മഴ : രണ്ടു ദിവസം തുടര്‍ന്നേക്കും

രാജ്യമെങ്ങും ശക്തമായ മഴ : രണ്ടു ദിവസം തുടര്‍ന്നേക്കും

February 28th, 2018

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : രാജ്യത്ത് പലയിടത്തും ശക്ത മായ മഴ. തലസ്ഥാന നഗരിയിൽ ചെറിയ രീതി യില്‍ മഴ ഉണ്ടായി. മുസ്സഫ യിലും പരിസര പ്രദേശ ങ്ങളിലും ശക്ത മായ മഴ പെയ്തു. അബു ദാബി വിമാന ത്താവളം മുതല്‍ ദുബായ് റോഡില്‍ ശക്ത മായ കാറ്റും മഴയും ആണെന്നു ഇ – പത്രം വായനക്കാര്‍ അറിയിച്ചിരുന്നു.

വിവിധ എമിറേറ്റു കളിൽ ബുധനാഴ്ച രാവിലെ മുതൽ നേരിയ തോതിൽ പെയ്തു തുട ങ്ങിയ മഴ ഉച്ചയോടെ ശക്ത മാവുക യായി രുന്നു.

ഷാർജ, അജ്മാൻ, ഖോര്‍ഫുഖാന്‍ തുടങ്ങി വടക്കൻ എമി റേറ്റു കളില്‍ മഴ ശക്ത മായതിനെ തുടര്‍ന്ന് വെള്ള ക്കെട്ടു കള്‍ രൂപം കൊണ്ടു.

ബുധനാഴ്ച മുഴുവൻ മഴ പെയ്യുവാന്‍ സാദ്ധ്യത ഉണ്ട് എന്നും കാല വർഷ ത്തിന്റെ പ്രതീതി യോടെ മൂടി ക്കെട്ടി യതാ യിരിക്കും അടുത്ത രണ്ടു ദിവസ ങ്ങള്‍ എന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.

വാഹനം ഓടിക്കുന്നവർ മുൻകരുതലുകൾ എടുക്കണം എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , ,

Comments Off on രാജ്യമെങ്ങും ശക്തമായ മഴ : രണ്ടു ദിവസം തുടര്‍ന്നേക്കും

ബസ്സ് സമരം പിൻലിച്ചു

February 20th, 2018

bus_epathram
തൃശ്ശൂര്‍ : സംസ്ഥാനത്ത് നാല് ദിവസം തുടർന്ന സ്വകാര്യ ബസ്സ് സമരം പിൻലിച്ചു. ഇന്നു രാവിലെ മുഖ്യ മന്ത്രി യുമായി നടത്തിയ ചർച്ച യിലാ ണ് സമരം പിൻ വലി ക്കു വാന്‍ ബസ്സു ടമകള്‍ തീരുമാനി ച്ചത്. സമര ക്കാരുടെ ആവ ശ്യങ്ങൾ സർക്കാർ അംഗീകരി ച്ചിട്ടില്ല. എന്നാൽ, വിദ്യാർ ത്ഥി കളുടെ കൺസഷൻ നിരക്കിൽ മാറ്റം വരു ത്തുന്ന കാര്യം പിന്നീട് പരി ഗണി ക്കാം എന്ന് മുഖ്യ മന്ത്രി ബസ്സുടമകളെ അറി യിച്ചു.

ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തു കൊണ്ടാണ് സമര ത്തിൽ നിന്നും പിന്മാറുന്നത് എന്ന് സമര ക്കാര്‍ അറി യിച്ചു. സമരം തുടരു ന്നതില്‍ ഒരു വിഭാഗം ബസ്സു ടമ കള്‍ നേരത്തെ തന്നെ എതിര്‍പ്പ് പ്രകടി പ്പി ച്ചിരുന്നു. തൃശ്ശൂര്‍ ജില്ല യിലും മറ്റു ചിലയിട ങ്ങളിലും ഇന്നു രാവി ലെ മുതല്‍ സമരത്തെ എതിര്‍ ക്കുന്ന വരുടെ ബസ്സു കള്‍ ഓടി ത്തുട ങ്ങിയിരുന്നു. സമരം പൊളിയും എന്ന ഘട്ട ത്തിലാണ് പിന്മാറാന്‍ തയ്യാറായത് എന്നും അറി യുന്നു.

ബസ്സു ടമ കളുടെ നിര ന്തര മായ ആവശ്യം പരിഗണിച്ചു കൊണ്ട് മാർച്ച് ഒന്നു മുതൽ മിനിമം ചാർജ്ജ് എട്ടു രൂപ യായി വർദ്ധി പ്പിക്കു വാന്‍ സർ ക്കാർ തീരു മാനി ച്ചി രുന്നു.

മിനിമം ചാര്‍ജ്ജ് നില വിലെ ഏഴു രൂപ യില്‍ നിന്നും പത്തു രൂപ യാക്കി ഉയര്‍ ത്തണം, വിദ്യാർത്ഥി കളു ടെ യാത്രാ നിരക്കിൽ വർദ്ധനവ് തുടങ്ങി യ ആവശ്യ ങ്ങൾ ഉന്നയിച്ചാണ് ബസ്സ് പണി മുടക്ക് നടത്തിയത്.

- pma

വായിക്കുക: , , ,

Comments Off on ബസ്സ് സമരം പിൻലിച്ചു

സ്വകാര്യബസ്സ് സമരം : ഞായറാഴ്ച ഗതാ ഗത മന്ത്രി യുമായി ചര്‍ച്ച

February 17th, 2018

transport-minister-of-kerala-ak-saseendran-ePathram
കോഴിക്കോട് : സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമ കൾ നടത്തി വരുന്ന സമരം തീർക്കുവാനായി ഗതാ ഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ ഞായറാഴ്ച വൈകുന്നേരം ബസ്സുടമ കളു മായി ചര്‍ച്ച നടത്തും.

നിരക്ക് വർദ്ധിപ്പിക്കണം എന്നുള്ള ബസ്സുടമ കളുടെ നിര ന്തര മായ ആവശ്യം പരിഗണിച്ചു കൊണ്ട് മാർച്ച് ഒന്നു മുതൽ മിനിമം ചാർജ്ജ് ഏട്ട് രൂപ യായി വർദ്ധിപ്പിക്കു വാന്‍ സർ ക്കാർ തീരു മാനി ച്ചിരുന്നു.

എന്നാൽ, മിനിമം ചാര്‍ജ്ജ് നിലവിലെ ഏഴു രൂപയില്‍ നിന്നും  പത്തു രൂപ യാക്കി ഉയര്‍ ത്തണം എന്ന ആവശ്യം ഉന്നയി ച്ചാണ് ഇപ്പോൾ സ്വകാര്യ ബസ്സ് സമരം നടക്കു ന്നത്. മാത്ര മല്ല വിദ്യാര്‍ത്ഥി കളുടെ സൗജന്യ നിരക്ക് 5 രൂപ യാക്കി ഉയർത്തുക അടക്ക മുള്ള ആവശ്യ ങ്ങളും മുൻ നിറുത്തി യാണ് ബസ്സുടമ കൾ ചർച്ചക്ക് ഒരുങ്ങു ന്നത്. ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് കോഴി ക്കോട് ഗസ്റ്റ് ഹൗസി ലാണ് ചര്‍ച്ച നടക്കുക.

എന്നാല്‍ ഇത് ഔദ്യോഗിക ചര്‍ച്ച അല്ലാ എന്ന് ഗതാഗത മന്ത്രി യുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സ്വകാര്യബസ്സ് സമരം : ഞായറാഴ്ച ഗതാ ഗത മന്ത്രി യുമായി ചര്‍ച്ച

മിനിമം നിരക്ക് എട്ടു രൂപ യാക്കി ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു

February 14th, 2018

ksrtc-bus-epathram
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ്സ് ചാര്‍ജ്ജ് മിനിമം നിരക്ക് എട്ടു രൂപയാക്കി വര്‍ദ്ധിപ്പി ക്കുന്നു. മാർച്ച് ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. സ്വകാര്യ ബസ്സു കളുടെയും കെ. എസ്. ആര്‍. ടി. സി. ബസ്സു കളുടെയും നിരക്കിൽ വർദ്ധനവ് വന്നിട്ടുണ്ട്.

ഓര്‍ഡിനറി ബസ്സു കളുടെ കുറഞ്ഞ നിരക്ക് ഏഴു രൂപ യില്‍ നിന്നും എട്ടു രൂപ യാക്കിയും ഫാസ്റ്റ് പാസഞ്ചര്‍ മിനിമം നിരക്ക് പത്തു രൂപ യില്‍ നിന്നും 11 രൂപയാക്കി യുമാണ് വര്‍ദ്ധി പ്പിച്ചി രിക്കു ന്നത്.

എക്സിക്യൂട്ടിവ് – സൂപ്പർ ഫാസ്റ്റ് കുറഞ്ഞ നിരക്ക് 13 രൂപ യിൽ നിന്നും 15 രൂപ യായും സൂപ്പർ ഡീലക്സ് നിരക്ക് 20 രൂപ യിൽ നിന്നും 23 രൂപ യായും ഹൈടെക്, ലക്ഷ്വറി ബസ്സു കളുടെ നിരക്ക് 40 രൂപ യിൽ നിന്നും 44 രൂപ യായും വോൾവോ നിരക്ക് 40 ൽ നിന്നും 45 ആയും വര്‍ദ്ധിപ്പിച്ചു.

വിദ്യാർ ത്ഥികളുടെ മിനിമം ചാര്‍ജ്ജ് പഴയ പോലെ തുടരും എന്നാല്‍ കണ്‍സഷന്‍ നിരക്ക് കിലോ മീറ്റ റിന് ആനുപാതിക മായി വര്‍ദ്ധി ക്കും. ഇന്നു ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് നിരക്ക് വര്‍ദ്ധനക്ക് അംഗീകാരം നല്‍ കി യത്.

- pma

വായിക്കുക: , , ,

Comments Off on മിനിമം നിരക്ക് എട്ടു രൂപ യാക്കി ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു

Page 43 of 56« First...102030...4142434445...50...Last »

« Previous Page« Previous « ഹാഫിസ് സഈദിനെ ഭീകര വാദി യായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു
Next »Next Page » മാണിക്യ മലരായ പൂവിക്ക് എതിരെ സെൻസർ ബോർഡിനും പരാതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha