മൂടൽ മഞ്ഞ് : അബുദാബി പോലീസ് ജാഗ്രതാ നിർദ്ദേശം

December 29th, 2016

abudhabi-fog-in-2015-mist-ePathram
അബുദാബി : യു. എ. ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യ ങ്ങളില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ അനുഭവപ്പെട്ടു വരുന്ന ശക്ത മായ മൂടല്‍ മഞ്ഞ് വരും ദിവസങ്ങ ളിലും തുടരും എന്നും കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്റെ മുന്നറി യിപ്പ്.

അബുദാബി, ദുബായ്, ഷാര്‍ജ എന്നീ എമിറേ റ്റുക ളില്‍ വാഹന ഗതാഗതവും വിമാന സര്‍വ്വീ സുകളും മൂടൽ മഞ്ഞു കാരണം തടസ്സ പ്പെട്ടു. ദുബായ് അന്താരാഷ്‌ട്ര വിമാന ത്താവള ത്തിൽ നിന്നു മാത്രം ഇന്നലെ രാവിലെ 13 വിമാന ങ്ങൾ വഴി തിരിച്ചു വിട്ടു. ദൂര ക്കാഴ്ച ഇല്ലാതിരുന്ന തിനാല്‍ നൂറില്‍ പരം വാഹന ങ്ങള്‍ വിവിധ ഇടങ്ങളി ലായി അപ കട ത്തി ല്‍പ്പെട്ടു.

തൊട്ടടുത്ത വാഹനത്തെ പ്പോലും കാണാന്‍ സാധിക്കാത്ത വിധം മൂടല്‍ മഞ്ഞ് ഉണ്ടാ വു ന്നതിനാൽ വാഹന ങ്ങള്‍ക്ക് ഇടയില്‍ മതിയായ അകലം പാലി ക്കണം എന്നും അബു ദാബി പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി.

കാഴ്ച യുടെ ദൂര പരിധി 50 മീറ്ററോളം കുറഞ്ഞി രുന്നതായും രാവിലേയും രാത്രി യിലും അന്തരീക്ഷ ഈര്‍പ്പം 99 ശതമാനം വരെ കൂടാന്‍ സാദ്ധ്യത യുണ്ട് എന്നും ചില പ്രദേശ ങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് 10 ഡിഗ്രി യിലേക്ക് താഴും എന്നും വെള്ളി യാഴ്ച വരെ മൂടൽ മഞ്ഞ് തുടരും എന്നും ദേശീയ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.

കനത്ത മൂടല്‍മഞ്ഞ് : ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

- pma

വായിക്കുക: , , , ,

Comments Off on മൂടൽ മഞ്ഞ് : അബുദാബി പോലീസ് ജാഗ്രതാ നിർദ്ദേശം

യു. എ. ഇ.യിലെ ഇന്ധന വിലയില്‍ വര്‍ദ്ധന

December 29th, 2016

petrol-deisel-fuel-prices-in-uae-ePathram
അബുദാബി : 2017 ജനുവരി മാസത്തിൽ യു. എ. ഇ. യില്‍ പെട്രോളിനും ഡീസലിനും വില വർദ്ധിക്കും എന്ന് ഊര്‍ജ്ജ മന്ത്രാലയം പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിനു 11 ഫിൽസും ഡീസൽ ലിറ്ററിന് 13 ഫിൽസു മാണ് വർദ്ധി ക്കുക.

ജനുവരി ഒന്നു മുതൽ നിലവിൽ വരുന്ന പെട്രോള്‍, ഡീസല്‍ എന്നിവ യുടെ പുതുക്കിയ നിരക്കു കള്‍ : സൂപ്പർ 98 – പെട്രോളിന് 1 ദിര്‍ഹം 91 ഫില്‍സ്, സ്‌പെഷൽ 95 – പെട്രോളിന് 1 ദിര്‍ഹം 80 ഫില്‍സ്, ഇ പ്ലസ് 91 – പെട്രോളിന് 1 ദിര്‍ഹം 73 ഫില്‍സ്. ഡീസൽ വില ലിറ്ററിന് 1 ദിര്‍ഹം 94 ഫില്‍സ്.

2016 തുടക്കത്തില്‍ സ്‌പെഷ്യല്‍ പെട്രോളിന് 1. 58 ദിര്‍ഹ വും ഡീസലിന് 1.61 ദിര്‍ഹ വും ആയിരുന്നു വില. എന്നാല്‍ മാര്‍ച്ചില്‍ ഇത് യഥാ ക്രമം 1. 36 ദിര്‍ഹ മായും 1. 40 ദിര്‍ഹ മായും താഴ്ന്നു. കഴിഞ്ഞ ഏതാനും മാസ ങ്ങളായി രാജ്യത്ത് ഇന്ധന വില യില്‍ വര്‍ദ്ധന യാണ് കണ്ടു വരുന്നത്.

യു. എ. ഇ. യിൽ ഇന്ധന ത്തിനു നല്കി വന്നിരുന്ന സര്‍ക്കാര്‍ സബ്സിഡി 2015 ആഗസ്റ്റ്‌ മാസം മുതൽ നീക്കിയിരുന്നു. രാജ്യാന്തര തലത്തിലെ എണ്ണ വില പ്രതി ദിനം വിശ കലനം ചെയ്‌ത ശേഷം ഓരോ മാസ വും 28ന് ഇന്ധന സമിതി യോഗം ചേർന്നാണ് അടുത്ത മാസത്തെ വില തീരു മാനിക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ.യിലെ ഇന്ധന വിലയില്‍ വര്‍ദ്ധന

Page 58 of 58« First...102030...5455565758

« Previous Page « ഭരത് മുരളി നാടകോത്സവം : ആദ്യ നാടകം ‘രണ്ടന്ത്യ രംഗ ങ്ങള്‍’ അരങ്ങേറി
Next » മൂടൽ മഞ്ഞ് : അബുദാബി പോലീസ് ജാഗ്രതാ നിർദ്ദേശം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha