അബുദാബി യിൽ വികസന പദ്ധതികൾക്ക് അംഗീകാരം

October 15th, 2016

new-logo-abudhabi-2013-ePathram
അബുദാബി : അടിസ്‌ഥാന സൗകര്യ വികസന പദ്ധതികൾ ഉൾപ്പെടെ അബുദാബി എമിറേറ്റിൽ കോടി ക്കണക്കിന് ദിർഹ ത്തിന്റെ നിർമ്മാണ വികസന പദ്ധതികൾക്ക് അബുദാബി എക്സി ക്യൂട്ടീവ് കൗൺസിലിന്റെ അംഗീ കാരം ലഭിച്ചു.

ഇതിൽ ഏറ്റവും പ്രാധാന്യം, അല്‍ സഹിയാ ഇന്‍ഫ്രാ സ്ട്രെക്ച്ചര്‍ പ്രൊജക്റ്റ് എന്ന പദ്ധതി യാണ്. 249 മില്യൺ ദിർഹത്തിന്റെ ഈ പദ്ധതി യിലൂടെ തലസ്ഥാന നഗരി യിലെ ഗതാഗത പ്രശ്ന ങ്ങൾക്ക് ശാശ്വത പരിഹാര മാവും എന്നാണു കരുത പ്പെടുന്നത്.

വർദ്ധിച്ചു വരുന്ന ഗതാഗത കുരുക്കിൽ നിന്നും നഗര വാസി കൾക്ക് ഇതോടെ ആശ്വാസ മാകും. റോഡ് വിക സന ത്തോടൊപ്പം ഗതാഗത തിരക്ക് ലഘൂ കരിക്കുവാ നുള്ള ഈ പദ്ധതി കളെ നഗര വാസി കൾ സ്വാഗതം ചെയ്തു.

അൽ ഫിർദൗസ്, ടെൻത് സ്ട്രീറ്റ്, അബു ദാബി മാൾ, ബീച്ച് റൊട്ടാന, ലെ – മെറിഡിയൻ എന്നീ റോഡു കളുടെ നവീ കരണവും വിപുലീ കരണവും ഈ പദ്ധതി യിൽ ഉൾ പ്പെടുന്നു.

അബുദാബി യിലെ ഏറ്റവും വലിയ ജന വാസ പ്രദേശ മായി രുന്ന പഴയ ടൂറിസ്റ്റു ക്ലബ്ബ് ഏരിയ അഥവാ ടി. സി. എ. എന്ന ഭാഗ മാണ് ഇപ്പോൾ അൽ സഹിയാ എന്ന് അറിയ പ്പെടുന്നത്.

നഗര വികസനം കൂടാതെ സ്‌കൂൾ – കോളേജ് റോഡു കളുടെ വികസനം, സ്വദേശി കൾക്കുള്ള ഹൌസിംഗ് ലോണു കൾ എന്നിവ യും ഈ പദ്ധതി യിൽ ഉൾ പ്പെ ടുന്നു.

- pma

വായിക്കുക: , , ,

Comments Off on അബുദാബി യിൽ വികസന പദ്ധതികൾക്ക് അംഗീകാരം

ഡ്രൈവിംഗിനിടെ ഫോണ്‍ വിളി : താക്കീതുമായി ദുബായ് പോലീസ്

September 26th, 2016

cell-phone-talk-on-driving-ePathram
ദുബായ് : വാഹനം ഓടിക്കുന്നതിന് ഇടയില്‍ സെല്‍ ഫോണ്‍ ഉപയോഗി ക്കുന്ന വരുടെ എണ്ണം വർദ്ധി ക്കുന്നത് ആശങ്കാ ജനകം എന്ന് ദുബായ് പൊലീസ്.

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോ ഗിച്ച വരുടെ എണ്ണം ഈ വർഷ ത്തിലെ ആദ്യ ആറു മാസം പിന്നിട്ടപ്പോള്‍ 31,461 ആയി ഉയർന്നു. ഗുരു തര മായ അപകട ങ്ങ ളി ല്‍ പെട്ട വരുടെ മൊബൈൽ ഫോണു കൾ പരി ശോധി ച്ച പ്പോൾ അപകട ത്തിന്റെ തൊട്ടു മുൻപുള്ള നിമിഷ ങ്ങളില്‍ ഫോണില്‍ ചാറ്റിംഗ് നടത്തി യ തായി വ്യക്ത മായിട്ടുണ്ട് എന്ന് അധികൃതര്‍ അറി യിച്ചു.

ഡ്രൈവിംഗിന് ഇടയിലെ മൊബൈൽ ഫോൺ ഉപയോ ഗിച്ചുള്ള നിയമ ലംഘന ങ്ങൾ സംബന്ധിച്ചു 800 പരാതി കളാണ് ആറു മാസ ത്തിനിടെ പൊതു ജനങ്ങൾ പൊലീ സിനു കൈ മാറിയത്.

ഫോൺ ഉപയോഗം മൂലം ഡ്രൈവിംഗിലെ ശ്രദ്ധ മാറുന്നത് കൊണ്ടു ണ്ടാവുന്ന ഗതാ ഗത ക്കുരു ക്കു കളും അപകട ങ്ങളും നിരീക്ഷിച്ചു ചിത്ര സഹിതം പൊതു ജനങ്ങളുടെ പരാതി, പൊലീസ് വെബ്‌ സൈറ്റ് വഴി യാണു ലഭിച്ച ത്.

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗി ച്ചാൽ 200 ദിർഹം പിഴ ചുമത്തും. കൂടാതെ ഡ്രൈവർ മാരുടെ ലൈസൻ സിൽ നാലു ബ്ലാക്ക് പോയിന്റും നൽകും. അപകട ങ്ങളുടെ വര്‍ദ്ധിച്ച തോതും വിഷയ ത്തിന്റെ ഗൗരവ വും പരിഗണിച്ചു നോക്കുമ്പോള്‍ നിലവിലുള്ള ശിക്ഷ പോരാ എന്നാണ് ഗതാഗത കൗണ്‍ സിലിന്റെ അഭിപ്രായം.

സ്വന്തം ജീവനും നിരപരാധി കളുടെ ജീവനും വില കൽ പ്പി ക്കാത്ത വര്‍ ആണ് വാഹനം ഓടി ക്കു മ്പോൾ സെല്ലു ലാര്‍ ഫോണ്‍ ഉപയോഗി ക്കുക എന്നു ഗതാ ഗത വകുപ്പ് തലവൻ ബ്രിഗേഡി യര്‍ സൈഫ് മുഹയ്യർ അൽ മസ്‌റൂയി അറി യിച്ചു.

– photo courtesy

- pma

വായിക്കുക: , , , ,

Comments Off on ഡ്രൈവിംഗിനിടെ ഫോണ്‍ വിളി : താക്കീതുമായി ദുബായ് പോലീസ്

Page 56 of 56« First...102030...5253545556

« Previous Page « ഹിജ്‌റ പുതു വര്‍ഷ ദിനത്തില്‍ പൊതു അവധി
Next » സ്വാശ്രയ മെഡിക്കൽ പ്രവേശനം : നിയമസഭയിൽ വാക്കേറ്റം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha