ഏകീകൃത തിരിച്ചറിയൽ കാർഡും മെഡിക്കൽ സർട്ടിഫിക്കറ്റും

May 25th, 2022

specially-abled-in-official-avoid-disabled-ePathram
കോഴിക്കോട് : ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡും (യു. ഡി. ഐ. ഡി.) മെഡിക്കൽ സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നത് ഊർജ്ജിതമാക്കും എന്ന് സാമൂഹ്യ നീതി വകുപ്പ്. ഭിന്നശേഷിക്കാർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങൾക്കും പരിഗണിക്കുന്ന ആധികാരിക രേഖ യായ യു. ഡി. ഐ. ഡി. കാർഡിന് സ്മാര്‍ട്ട് ഫോണ്‍ വഴി സ്വയം രജിസ്റ്റർ ചെയ്യാം.

മാത്രമല്ല അക്ഷയ കേന്ദ്രങ്ങൾ, ജനസേവാ കേന്ദ്രങ്ങൾ, കമ്പ്യൂട്ടര്‍ സെന്‍ററുകള്‍ എന്നിവ മുഖേനയും രജിസ്റ്റർ ചെയ്യാം. നിലവിൽ യു. ഡി. ഐ. ഡി. കാർഡ് ലഭിച്ചവർ അപേക്ഷ നല്‍കേണ്ടതില്ല.

മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ളവർ യു. ഡി. ഐ. ഡി. കാർഡിന് അപേക്ഷി ക്കുമ്പോള്‍ സർട്ടിഫിക്കറ്റ് കൂടെ അറ്റാച്ച് ചെയ്യണം. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും ഫോട്ടോ, ഒപ്പ്/വിരലടയാളം, ആധാർ കാർഡ് എന്നിവ ചേര്‍ത്ത് കാര്‍ഡിനായി അപേക്ഷ നൽകാം. 2022 മേയ് 31ന് ഉള്ളില്‍ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.

മെഡിക്കൽ ബോർഡ് പരിശോധിച്ച് ഭിന്നശേഷിയുടെ തരം അനുസരിച്ച് സർട്ടിഫിക്കറ്റും യു. ഡി. ഐ. ഡി. കാർഡും നൽകും. കൂടുതൽ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലും അങ്കണ വാടികളിലും സാമൂഹ്യ നീതി വകുപ്പിലും ലഭിക്കും.

ജില്ലാ ഭരണകൂടം, സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവ വിവിധ വകുപ്പുകളുമായി ചേർന്നാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതും ഏകോപിപ്പിക്കുന്നതും.

രജിസ്റ്റർ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക്  ചെയ്യാം. മറ്റു വിശദാംശങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ : 04936 205307. *പബ്ലിക് റിലേഷൻസ്.

 

- pma

വായിക്കുക: , , , , , , ,

Comments Off on ഏകീകൃത തിരിച്ചറിയൽ കാർഡും മെഡിക്കൽ സർട്ടിഫിക്കറ്റും

മങ്കി പോക്സ് : ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

May 22nd, 2022

logo-uae-ministry-of-health-ePathram.jpg
അബുദാബി  : ലോക രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന മങ്കി പോക്സിന് (കുരങ്ങു പനി) എതിരെ യു. എ. ഇ. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ തുടങ്ങി. അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്‍ററും പ്രാദേശിക ആരോഗ്യ പരിചരണ വിഭാഗവും ഏകോപിച്ച് പകര്‍ച്ച വ്യാധി പടരുന്നത് തടയുവാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും പൊതു ജനങ്ങള്‍ക്ക് മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങളും നല്‍കി.

പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് മങ്കി പോക്സിന്‍റെ ആദ്യ ലക്ഷണങ്ങൾ. പിന്നീട് ചിക്കൻ പോക്സ് പോലെ മുഖത്തും ശരീരത്തിലും കുമിളകൾ പൊങ്ങി വരും. അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ആശുപത്രിയില്‍ എത്തി ചികിത്സ തേടുകയും വേണം.

ആഫ്രിക്കൻ ഭാഗങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന രോഗം ഇപ്പോള്‍ യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേർന്നിരുന്നു. യൂറോപ്പിൽ നിന്നും ആഗോള തലത്തിലേക്ക് ഈ രോഗം പടരുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് എന്നുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഇവിടെയും മുന്‍ കരുതല്‍ നടപടികളിലേക്ക് നീങ്ങിയത്.

- pma

വായിക്കുക: , , , ,

Comments Off on മങ്കി പോക്സ് : ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴ : ജാഗ്രതാ നിര്‍ദ്ദേശം

May 16th, 2022

lightning-rain-thunder-storm-kerala-ePathram
തൃശൂര്‍ : സംസ്ഥാനത്ത് മെയ് 19 വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടി മിന്നല്‍ ദൃശ്യമല്ല എങ്കിലും മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ നിന്നും ആരും വിട്ടു നില്‍ക്കരുത് എന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

* അന്തരീക്ഷം മേഘാവൃതം ആണെങ്കില്‍ തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കുക.

* ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കണം.

* ഇടിമിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണ ങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

* ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്.

* ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പബ്ലിക് റിലേഷന്‍സ് വാര്‍ത്താക്കുറിപ്പ് വായിക്കാം. പൊതുജനങ്ങൾക്കായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന പ്രത്യേക നിർദ്ദേശങ്ങൾ ഇവിടെ വായിക്കാം

- pma

വായിക്കുക: , ,

Comments Off on കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴ : ജാഗ്രതാ നിര്‍ദ്ദേശം

അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി ഒഴിവ്

May 13th, 2022

vocational-course-and-job-related-ePathram
തിരുവനന്തപുരം : ജില്ലയിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇ. ടി. ബി, എസ്. സി. വിഭാഗങ്ങളിൽ റിഗ്ഗർ ഓൺ കോൺട്രാക്ട് തസ്തികയിൽ രണ്ട് താത്ക്കാലിക ഒഴിവുകള്‍ ഉള്ളതായി പബ്ലിക് റിലേഷന്‍സ് വാര്‍ത്താ കുറിപ്പ്.

ശമ്പളം പ്രതിമാസം 15,000 രൂപ. ഈ വര്‍ഷം ജനുവരി ഒന്നിന് 18 – 41 നും മദ്ധ്യേ ആയിരിക്കണം പ്രായം. മൂന്നു വർഷ പ്രവൃത്തി പരിചയവും എസ്. എസ്. എൽ. സി. യുമാണ് യോഗ്യത.

ഉദ്യോഗാർത്ഥികൾ തങ്ങളുടെ തൊഴിൽ പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്‍റ് എക്‌സ്‌ ചേഞ്ചു കളിൽ ഈ മാസം 25 നകം പേര് രജിസ്റ്റർ ചെയ്യണം.
(പി. എൻ. എക്സ്. 1950/2022)

- pma

വായിക്കുക: , ,

Comments Off on അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി ഒഴിവ്

സ്വത്ത് കണ്ടു കെട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ

May 7th, 2022

km-shaji-epathram
കൊച്ചി : മുന്‍ എം. എല്‍. എ. യും മുസ്ലീം ലീഗ് നേതാവുമായ കെ. എം. ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് കണ്ടു കെട്ടിയ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ. ഡി.) ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. എന്നാല്‍ ഇ. ഡി. അന്വേഷണവുമായി മുന്നോട്ടു പോകുന്നതില്‍ തടസ്സം ഇല്ല എന്നും കോടതി.

അഴീക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ. ഡി. കണ്ടു കെട്ടിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് കെ. എം. ഷാജി, ആശാ ഷാജി എന്നിവരാണ് ഹൈക്കോടതി യില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജിക്കാര്‍ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് നിയമ പരമായി നില നില്‍ക്കുന്നതല്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. ഇ. ഡി. യുടെ അധികാര പരിധിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on സ്വത്ത് കണ്ടു കെട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ

Page 36 of 125« First...102030...3435363738...506070...Last »

« Previous Page« Previous « അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 23 മുതൽ
Next »Next Page » ഷവർമ നിരോധനം പരിഗണനയില്‍ : തമിഴ്​ നാട് ആരോഗ്യ വകുപ്പു മന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha