പണം പിന്‍ വലിക്കാത്ത എ. ടി. എം. ഇട പാടു കള്‍ സൗജന്യം

August 15th, 2019

rbi-logo-reserve-bank-of-india-ePathram.jpg
മുംബൈ : എ. ടി. എം. ഇട പാടു കളില്‍ കൂടുതല്‍ സുതാര്യത വരുത്തി ക്കൊണ്ട് റിസര്‍വ്വ് ബാങ്ക് നിയമ ങ്ങളില്‍ ഭേദഗതി എന്ന് വാര്‍ത്താ ക്കുറിപ്പ്.

പണം പിന്‍ വലിക്കാന്‍ അല്ലാത്ത എ. ടി. എം. ഇട പാടു കള്‍ ഇനി മുതല്‍ സൗജന്യം ആയി രിക്കും. എ. ടി. എം. വഴി പണം എടുക്കാന്‍ ശ്രമിച്ചിട്ടും കിട്ടി യില്ല എങ്കില്‍ അത് ഇടപാട് എന്ന കണക്കില്‍ ഉള്‍ പ്പെടുക യില്ല. നില വില്‍, നിശ്ചിത എണ്ണ ത്തില്‍ കൂടുത ലുള്ള എ. ടി. എം. ഇട പാടു കള്‍ ക്ക് ബാങ്കു കള്‍ ചാര്‍ജ്ജ് ഈടാക്കിയി രുന്നു.

എ. ടി. എം. വഴി പണം കൈമാറ്റം ചെയ്യുക, ബാലന്‍സ് പരിശോധി ക്കുക, ചെക്ക് ബുക്കിന് അപേക്ഷി ക്കുക, നികുതി അടക്കുക എന്നിവ ഇനി മുതല്‍ സൗജന്യം ആയി രിക്കും.

ഇന്നലെ (14 – 08 – 2019) പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പി ലൂടെ ആയിരുന്നു എ. ടി. എം. ഇട പാടു കള്‍ സംബ ന്ധിച്ച പുതിയ തീരുമാനം റിസര്‍വ്വ് ബാങ്ക് അറിയിച്ചത്.

* RBI Press Release 

- pma

വായിക്കുക: , ,

Comments Off on പണം പിന്‍ വലിക്കാത്ത എ. ടി. എം. ഇട പാടു കള്‍ സൗജന്യം

ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്

August 15th, 2019

Trump_epathram

വാഷിംഗ്‌ടൺ: ഇന്ത്യക്കും ചൈനക്കുമെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയും ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര തർക്കങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് ട്രംപ് വീണ്ടും വിമർശനം ഉന്നയിച്ചിരിക്കുന്നത്. അമേരിക്കയ്ക്ക് ദോഷകരമായ രീതിയിൽ വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ നിന്നും വികസ്വര രാഷ്ട്ര പദവി നേടി ഇന്ത്യയും ചൈനയും നേട്ടമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ചൈനയും ഇനിയും അമേരിക്കയിൽ നിന്ന് നേട്ടമുണ്ടാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഇന്ത്യ അത്യധികം ഉയർന്ന നികുതിയാണ് ചുമത്തുന്നതെന്നും കുറ്റപ്പെടുത്തി. ഇന്ത്യയെ താരിഫ് കിംഗ് എന്നാണ് അമേരിക്കൻ പ്രസിഡന്റ് വിമർശിച്ചത്.

എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വികസ്വര രാഷ്ട്ര പദവി നൽകുന്നതെന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷനോട് അദ്ദേഹം ചോദിച്ചു. ആഗോള വ്യാപര ചട്ടത്തിൽ ഏറെ ഇളവ് ലഭിക്കുന്ന ഇന്ത്യക്കും ചൈനക്കും തുർക്കിക്കും എതിരായുള്ള വിമർശനമായിരുന്നു ഇത്.

- അവ്നി

വായിക്കുക: , , ,

Comments Off on ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്

സംഝോത എക്‌സ്പ്രസ്സ് സര്‍വ്വീസ് ഇന്ത്യ നിര്‍ത്തി വെച്ചു

August 11th, 2019

logo-indian-railways-ePathram
ന്യൂഡല്‍ഹി : ഇന്ത്യാ – പാകിസ്ഥാന്‍ ട്രെയിന്‍ സംഝോത എക്‌സ് പ്രസ്സ് സര്‍ വ്വീസ് ഇന്ത്യ നിര്‍ത്തി വെച്ചു. ന്യൂ ഡല്‍ഹി യില്‍ നിന്ന് ഇന്ത്യാ – പാക് അതിര്‍ ത്തി യായ അട്ടാരി വരെ യാണ് ഇന്ത്യയുടെ ട്രെയിന്‍ സര്‍വ്വീസ്. അട്ടാരി യില്‍ നിന്നും പാകിസ്ഥാന്‍ നടത്തുന്ന ട്രെയി നില്‍ കയറി യാത്രക്കാര്‍ ലാഹോര്‍ വരെ പോകും.

എന്നാല്‍ ലാഹോറില്‍ നിന്നും അട്ടാരി വരെ യുള്ള ട്രെയിന്‍ സര്‍വ്വീസ് ആഗസ്റ്റ് എട്ടു മുതല്‍ പാകി സ്ഥാന്‍ നിര്‍ത്തി വെച്ചിരുന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാന ത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശ മാക്കി വിഭജി ച്ചതില്‍ പ്രതി ഷേധി ച്ചാണ് പാകിസ്ഥാന്‍ ട്രെയിന്‍ സര്‍ വ്വീസ് അനിശ്ചി ത കാല ത്തേക്ക് നിര്‍ത്തി വെച്ചത്.

ഇതിന് പിന്നാലെ ലാഹോര്‍- ഡല്‍ഹി സൗഹൃദ ബസ്സ് സര്‍വ്വീസും പാകിസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ത്ത ലാക്കി യിരുന്നു. ഇതിനെ തുടര്‍ ന്നാണ് സംഝോത എക്‌സ് പ്രസ്സ് സര്‍വ്വീസ് നിര്‍ത്തി വെക്കുന്നത് എന്ന് നോര്‍ത്തേണ്‍ റെയില്‍വേ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സംഝോത എക്‌സ്പ്രസ്സ് സര്‍വ്വീസ് ഇന്ത്യ നിര്‍ത്തി വെച്ചു

സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷ

August 11th, 2019

sonia-gandhi-epathram

ന്യൂഡല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റാകും. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം. കോൺഗ്രസ്‌ അധ്യക്ഷനായി തുടരാൻ താത്പര്യമില്ലെന്ന് വീണ്ടും രാഹുൽ ഗാന്ധി ആവർത്തിച്ചതോടെയാണ് സോണിയയിലേക്ക് വീണ്ടും പ്രസിഡന്റ് പദവിയെത്തിയത്. രാഹുല്‍ ഗാന്ധി പാര്‍ട്ടിക്ക് ദിശാബോധം നല്‍കിയെന്ന് പ്രമേയം. രാഹുലിന്റെ രാജി അംഗീകരിച്ചു.

പ്രവർത്തക സമിതിയിലെ പൊതു വികാരം തള്ളിയാണ് രാഹുൽ നിലപാട് ആവർത്തിച്ചത്. ഇതിനെ തുടർന്ന് 5 മേഖലകൾ തിരിച്ച് ചർച്ച നടന്നു. വിശാല ചർച്ചയിൽ നിന്നും സോണിയ ഗാന്ധിയും രാഹുലും വിട്ടുനിന്നു. ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധി മാത്രമാണ് ഗാന്ധി കുടുംബത്തിൽ നിന്നും ചർച്ചകളിൽ പങ്കെടുത്തത്.കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ വൈകുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷ

Page 35 of 95« First...102030...3334353637...405060...Last »

« Previous Page« Previous « ബംഗാള്‍ ഉള്‍ ക്കടലില്‍ വീണ്ടും ന്യൂന മര്‍ദ്ദം : മഴ കൂടുതല്‍ ശക്തമാവും
Next »Next Page » സംഝോത എക്‌സ്പ്രസ്സ് സര്‍വ്വീസ് ഇന്ത്യ നിര്‍ത്തി വെച്ചു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha