ന്യൂഡല്‍ഹി : എ. ടി. എം. ഇട പാടു കള്‍ക്ക് നിശ്ചിത ഇട വേള നിര്‍ബ്ബന്ധമാ ക്കുന്നത് പരിഗണന യില്‍. ഒരിക്കല്‍ എ. ടി. എം. ഉപ യോഗിച്ചാല്‍ കുറഞ്ഞത് 6 മണിക്കൂര്‍ മുതല്‍ 12 മണി ക്കൂര്‍ കഴിഞ്ഞ് മാത്രം അടുത്ത ഇടപാട് അനു വദി ക്കുന്ന തരത്തിലാണ് നിര്‍ദ്ദേശം വന്നിരി ക്കുന്നത്. മാത്രമല്ല ഒരോ ഇടപാടിനും O T P മെസ്സേജ് (വണ്‍ ടൈം പാസ്സ് വേര്‍ഡ്) ഏര്‍പ്പെടുത്തുന്നതും നിര്‍ദ്ദേശം വന്നി ട്ടുണ്ട്.
ഡല്‍ഹിയില്‍ നടന്ന സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റി യോഗ ത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നത്. മഹാ രാഷ്ട്രയിലും ഡല്‍ഹി യിലു മാണ് ഏറ്റവും കൂടുതല്‍ എ. ടി. എം. തട്ടി പ്പുകള്‍ നടക്കുന്നത് എന്ന് യോഗം വിലയി രുത്തി. അര്‍ദ്ധ രാത്രി മുതല്‍ രാവിലെ 6 മണി വരെ യുള്ള സമയ ങ്ങളിലാണ് തട്ടിപ്പു കള്‍ കൂടുതലും നടക്കുന്നത്.
നിശ്ചിത സമയ ത്തേക്ക് ഇടപാടു കള്‍ക്ക് വിലക്ക് ഏര്‍ പ്പെടു ത്തുന്ന തിലൂടെ തട്ടിപ്പു കള്‍ക്ക് തടയിടാം എന്നാണ് യോഗം വില യിരു ത്തിയത്. അതു കൊണ്ടു തന്നെ ഈ നിര്‍ദ്ദേശങ്ങള്‍ അധികം വൈകാതെ പ്രാബല്യത്തില്‍ വരും എന്നും കരുതുന്നു.