ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

January 29th, 2019

george-fernandes-passes-away-ePathram
ന്യൂഡല്‍ഹി : സോഷ്യലിസ്റ്റ് നേതാവും കേന്ദ്ര പ്രതിരോധ മന്ത്രി യും ആയിരുന്ന ജോര്‍ജ്ജ് ഫെര്‍ണാ ണ്ടസ് (88) അന്ത രിച്ചു. ഇന്നു രാവിലെ ആറു മണി യോടെ ഡൽഹി യിലെ വസതി യിലാ യിരുന്നു അന്ത്യം.

അല്‍ഷി മേഴ്‌സും പാര്‍ക്കിന്‍ സണ്‍സ് രോഗവും ബാധിച്ച് ചികിത്സ യില്‍ ആയി രുന്നു.

1930 ജൂണ്‍ മൂന്നിന് മംഗലാ പുരത്ത് ജനിച്ച ജോര്‍ജ് ഫെര്‍ ണാണ്ടസ് വിദ്യാഭ്യാസത്തിനു ശേഷം പത്ര പ്രവര്‍ ത്തക നായി ജോലി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

റാം മനോഹര്‍ ലോഹ്യ, പ്ലാസിഡ് ഡെ മെല്ലോ എന്നി വരുടെ രാഷ്ട്രീയ പ്രവര്‍ ത്തന ങ്ങളില്‍ ആകൃഷ്ട നായി സോഷ്യലിസ്റ്റ് ട്രേഡ് യൂണി യനില്‍ ചേര്‍ന്ന് പൊതു പ്രവര്‍ ത്തനം ആരംഭിച്ചു. അടിയന്തരാ വസ്ഥക്ക് എതിരെ യുള്ള പ്രതിഷേധ ങ്ങള്‍ ക്ക് നേതൃത്വം കൊടുത്ത ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്.

1961 ലെ ബോംബെ മുന്‍ സിപ്പല്‍ തെരഞ്ഞെ ടുപ്പില്‍ മല്‍സ രിച്ചു വിജയിച്ചു. 1967 ലെ ലോക് സഭാ തെര ഞ്ഞെടു പ്പില്‍ മത്സരിച്ച തിലൂടെ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് ആയി മാറി. 1969 ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, 1973 ല്‍ പാര്‍ട്ടി ചെയര്‍ മാന്‍ എന്നി ങ്ങനെ യായിരുന്നു അദ്ദേഹ ത്തിന്റെ രാഷ്ട്രീയ രംഗത്തെ വളര്‍ച്ച.

1989 ല്‍ വി. പി. സിംഗ് മന്ത്രി സഭ യില്‍ റെയില്‍വേ വകുപ്പു മന്ത്രി യായിരുന്നു. കൊങ്കണ്‍ റെയില്‍വേ നിര്‍മ്മാ ണ പ്രവര്‍ ത്തന ങ്ങള്‍ തുട ങ്ങി യത് അദ്ദേഹ ത്തിന്റെ ഭരണ കാലത്ത് ആയി രുന്നു.

1998 ല്‍ എ. ബി. വാജ്പേയ് മന്ത്രി സഭയില്‍ പ്രതി രോധ വകുപ്പു മന്ത്രി യായി പ്രവര്‍ ത്തിച്ചു. 2009 – 2010 കാല ഘട്ട ത്തില്‍ ബീഹാറില്‍ നിന്നും രാജ്യ സഭാ അംഗ വുമായി.

- pma

വായിക്കുക: , ,

Comments Off on ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

പ്രണബ് കുമാർ മുഖർ‌ജിക്ക് ഭാരത രത്‌ന

January 26th, 2019

Pranab Mukherjee-epathram
ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ഈ വര്‍ഷത്തെ ഭാരത രത്‌ന പുരസ്കാര ത്തിന് അര്‍ഹ നായി. ഇന്ത്യ യുടെ പതി മൂന്നാമത് രാഷ്ട്ര പതി യായി രുന്നു ബംഗാൾ സ്വദേശിയായ പ്രണബ് കുമാർ മുഖർജി.

ഭാരതീയ ജന സംഘം നേതാവ് ആയിരുന്ന നാനാജി ദേശ് മുഖ്, ഗായകനും ബി. ജെ. പി അനു ഭാവിയും ആയി രുന്ന ഭൂപൻ ഹസാരിക എന്നിവര്‍ക്ക് മരണാനന്തര ബഹു മതി യായി ഭാരത രത്ന സമ്മാനിക്കും.

* PADMA AWARDS 2019

- pma

വായിക്കുക: , ,

Comments Off on പ്രണബ് കുമാർ മുഖർ‌ജിക്ക് ഭാരത രത്‌ന

പത്മ പുരസ്കാര നിറവിൽ കേരളം

January 26th, 2019

isro-case-verdict-nambi-narayanan-ePathram
ന്യൂഡൽഹി : ഈ വർഷത്തെ ങ്ങൾ പ്രഖ്യാപിച്ചു. കേരള ത്തിൽ നിന്നും ഐ. എസ്. ആര്‍. ഒ. മുന്‍ ശാസ്ത്ര ജ്ഞന്‍ നമ്പി നാരാ യണന്‍, നടന്‍ മോഹന്‍ ലാന്‍ എന്നിവര്‍ക്ക് പത്മ ഭൂഷൺ പുരസ്കാരവും പ്രശസ്ത സംഗീത ജ്ഞന്‍ കെ. ജി. ജയന്‍ (ജയ വിജയ), ശിവഗിരി മഠാധി പതി സ്വാമി വിശുദ്ധാനന്ദ, പുരാ വസ്തു വിദഗ്ധന്‍ കെ. കെ. മുഹമ്മദ്, കാന്‍സര്‍ രോഗ വിദ ഗ്ധന്‍ മാമ്മന്‍ ചാണ്ടി, ഗായകന്‍ ശങ്കര്‍ മഹാ ദേവന്‍ തുടങ്ങി 94 പേര്‍ ക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പത്മ പുരസ്കാര നിറവിൽ കേരളം

വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നു എന്ന് ഹാക്കര്‍

January 22nd, 2019

electronic-voting-machine-evm-hacked-in-2014-claims-us-based-indian-cyber-expert-ePathram
മുംബൈ : 2014 – ലെ ലോക്സഭാ തെരഞ്ഞെ ടുപ്പിലും ഉത്തര്‍ പ്രദേശ്, മഹാ രാഷ്ട്ര, ഗുജറാത്ത് നിയമ സഭാ തെര ഞ്ഞെ ടുപ്പു കളിലും വ്യാപക മായ കൃത്രിമം നടന്നു എന്ന അവകാശ വാദവു മായി യു. എസ്. ഹാക്കര്‍ സയിദ് ഷുജ രംഗത്ത്.

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസ്സോസ്സിയേഷന്‍ ലണ്ടനില്‍ സംഘ ടിപ്പിച്ച പരി പാടി യിലാണ് ഇല ക്ട്രോ ണിക് വോട്ടിംഗ് മിഷ്യനില്‍ എങ്ങനെ തിരി മറി നടത്താം എന്ന കാര്യം വിശദീ കരി ച്ചു കൊണ്ട്, കോണ്‍ ഗ്രസ്സ് നേതാ വ് കബില്‍ സിബല്‍ ഉള്‍ പ്പെടെ യുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ യു. എസ്. ഹാക്കര്‍ സയിദ് ഷുജ യുടെ വെളി പ്പെടു ത്തലുണ്ടായത്.

2014 – ല്‍ വാഹന അപകട ത്തില്‍ മരിച്ച ബി. ജെ. പി. നേതാവും കേന്ദ്ര മന്ത്രി യുമാ യിരുന്ന ഗോപി നാഥ് മുണ്ടെ യുടെ മരണ ത്തിന് കാരണം വോട്ടിംഗ് മിഷ്യനി ലെ കൃത്രിമം സംബന്ധിച്ച് അറിവ് ഉണ്ടാ യിരുന്ന തിനാല്‍ എന്നും ഡല്‍ഹി തെര ഞ്ഞെടു പ്പില്‍ വോട്ടിംഗ് മിഷ്യ നില്‍ കൃത്രിമം നടക്കാ ത്തതി നാലാണ് അവിടെ എ. എ. പി. വിജയിച്ചത് എന്നും ഹാക്കര്‍ പറഞ്ഞു.

തന്റെ വാദങ്ങള്‍ ശരി എന്ന് ബോദ്ധ്യപ്പെടു ത്തുവാന്‍ ഉള്ള രേഖകള്‍ കൈവശം ഉണ്ട് എന്നും ഇയാള്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

Comments Off on വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നു എന്ന് ഹാക്കര്‍

വിദ്യാഭ്യാസ മേഖല യില്‍ സാമ്പത്തിക സംവരണം ഉടൻ നടപ്പാക്കും

January 16th, 2019

hrd-minister-prakash-javdekar-ePathram

ന്യൂഡൽഹി : വിദ്യാഭ്യാസ മേഖല യില്‍ ഈ വര്‍ഷം തന്നെ സാമ്പ ത്തിക സംവ രണം നടപ്പാക്കും എന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേ ദ്ക്കര്‍.

കോളേജു കളി ലെയും സര്‍വ്വ കലാ ശാല കളി ലെയും സീറ്റു കളുടെ എണ്ണം 25 ശതമാനം വരെ വര്‍ദ്ധി പ്പിക്കും എന്നാല്‍ സീറ്റു കളുടെ എണ്ണം സംബ ന്ധിച്ച് കൃത്യ മായ തീരു മാനം ആയിട്ടില്ല എന്നും ഒരാഴ്ചക്ക് ഉള്ളില്‍ തന്നെ ഇക്കാര്യ ത്തില്‍ വ്യക്തത വരുത്തും എന്നും അദ്ദേഹം അറി യിച്ചു.

2019 – 20 അധ്യയന വര്‍ഷം മുതല്‍ സാമ്പ ത്തിക സംവ രണം നടപ്പിലാക്കും. എന്നാല്‍ നിലവിലെ സംവരണ വിഭാഗ ങ്ങളെ ഇത് ബാധിക്കില്ല എന്നും കേന്ദ്ര മന്ത്രി വ്യക്ത മാക്കി.

രാജ്യത്തെ സ്വകാര്യ സര്‍വ്വ കലാ ശാല കളും പുതിയ സംവ രണ നിയമം നടപ്പില്‍ വരുത്തു വാന്‍ സന്നദ്ധത അറി യിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ യു. ജി. സി., എ. ഐ. സി. ടി.ഇ., മാനവ വിഭവ ശേഷി വകുപ്പ് അധി കൃത രു മായി നടത്തിയ ചര്‍ച്ചക്കു ശേഷ മാണ് മന്ത്രി ഇക്കാര്യം പ്രഖ്യാ പിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on വിദ്യാഭ്യാസ മേഖല യില്‍ സാമ്പത്തിക സംവരണം ഉടൻ നടപ്പാക്കും

Page 52 of 95« First...102030...5051525354...607080...Last »

« Previous Page« Previous « പയസ്വിനി കുടുംബ സംഗ മവും മെഡി ക്കൽ ക്യാമ്പും സംഘടിപ്പിച്ചു
Next »Next Page » സുരക്ഷ ആവശ്യപ്പെട്ട് കനക ദുര്‍ഗ്ഗ യും ബിന്ദുവും സുപ്രീം കോടതി യില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha