തിരുവനന്തപുരം : സംസ്ഥാനത്ത് ബസ്സ് ചാര്‍ജ്ജ് മിനിമം നിരക്ക് എട്ടു രൂപയാക്കി വര്‍ദ്ധിപ്പി ക്കുന്നു. മാർച്ച് ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. സ്വകാര്യ ബസ്സു കളുടെയും കെ. എസ്. ആര്‍. ടി. സി. ബസ്സു കളുടെയും നിരക്കിൽ വർദ്ധനവ് വന്നിട്ടുണ്ട്.
ഓര്‍ഡിനറി ബസ്സു കളുടെ കുറഞ്ഞ നിരക്ക് ഏഴു രൂപ യില്‍ നിന്നും എട്ടു രൂപ യാക്കിയും ഫാസ്റ്റ് പാസഞ്ചര്‍ മിനിമം നിരക്ക് പത്തു രൂപ യില്‍ നിന്നും 11 രൂപയാക്കി യുമാണ് വര്‍ദ്ധി പ്പിച്ചി രിക്കു ന്നത്.
എക്സിക്യൂട്ടിവ് – സൂപ്പർ ഫാസ്റ്റ് കുറഞ്ഞ നിരക്ക് 13 രൂപ യിൽ നിന്നും 15 രൂപ യായും സൂപ്പർ ഡീലക്സ് നിരക്ക് 20 രൂപ യിൽ നിന്നും 23 രൂപ യായും ഹൈടെക്, ലക്ഷ്വറി ബസ്സു കളുടെ നിരക്ക് 40 രൂപ യിൽ നിന്നും 44 രൂപ യായും വോൾവോ നിരക്ക് 40 ൽ നിന്നും 45 ആയും വര്‍ദ്ധിപ്പിച്ചു.
വിദ്യാർ ത്ഥികളുടെ മിനിമം ചാര്‍ജ്ജ് പഴയ പോലെ തുടരും എന്നാല്‍ കണ്‍സഷന്‍ നിരക്ക് കിലോ മീറ്റ റിന് ആനുപാതിക മായി വര്‍ദ്ധി ക്കും. ഇന്നു ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് നിരക്ക് വര്‍ദ്ധനക്ക് അംഗീകാരം നല്‍ കി യത്.