തിരുവനന്തപുരം : ഭക്ഷ്യ വിഭവ ങ്ങള്‍ക്കുള്ള ചരക്കു സേവന നികുതി (ജി. എസ്. ടി.) അഞ്ചു ശത മാന മായി ഏകീകരിച്ചു. ഇതോടെ ഇന്നു മുതല്‍ ഹോട്ടല്‍ ഭക്ഷണ വില കുറയും.
നവംബര്‍ 15 മുതല്‍ എല്ലാ റെസ്റ്റോറണ്ടു കളി ലും ചരക്കു സേവന നികുതി അഞ്ചു ശതമാന മായി ഏകീ കരിച്ചു കൊണ്ട് ജി. എസ്. ടി. കൗണ്‍ സില്‍ തീരുമാനം എടുത്തി രുന്നു.
ചരക്കു സേവന നികുതി നടപ്പില്‍ വന്നപ്പോള്‍ എ. സി. റെസ്റ്റോറ ണ്ടുകളില്‍ 18 ശത മാനവും മറ്റുള്ള വ യില്‍12 ശത മാനവും നികുതി ഏര്‍ പ്പെടു ത്തി യിരുന്നു. ഇതോടെ ഭക്ഷണ വില അധികരി ക്കുകയും പുതിയ നികുതി ഘടനക്ക് എതിരേ പൊതു ജന രോഷവും പ്രതി ഷേധ വും ഉയരു കയും ചെയ്തിരുന്നു.
ഇതു പരിഗണിച്ചു കൊണ്ടാണ് ഇപ്പോള്‍ ജി. എസ്. ടി. അഞ്ച് ശതമാനം ആയി ഏകീകരിച്ചത്. ബുധനാ ഴ്ച മുതല്‍ ഹോട്ടലു കളും റെസ്റ്റോറ ണ്ടു കളും ഭക്ഷണ വില യോ ടൊപ്പം അഞ്ചു ശതമാനം നികുതി യാവും ഈടാ ക്കുക.
– Tag : ePathram food