കൊച്ചി വാട്ടര്‍ മെട്രോ നാടിനു സമര്‍പ്പിച്ചു

April 26th, 2023

kochi-water-metro-ePathram
കൊച്ചി : സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ കൊച്ചി വാട്ടര്‍ മെട്രോ നാടിനു സമര്‍പ്പിച്ചു. കേരള സന്ദര്‍ശനത്തിന് എത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഓണ്‍ ലൈനിലൂടെയാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഒട്ടനവധി സവിശേഷതകളുള്ള വാട്ടര്‍ മെട്രോ രാജ്യത്തിന് അഭിമാനം ആണെന്നും മറ്റു സംസ്ഥാനങ്ങൾക്ക് കേരളം ഒരു മാതൃക ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊച്ചിയുടെ ഗതാഗത – വിനോദ സഞ്ചാര മേഖലക്കും പുതിയ കുതിപ്പ് ആയിരിക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫെയ്സ് ബുക്ക് പേജില്‍ കുറിച്ചു. സർവ്വീസിന് ഉപയോഗിക്കുന്ന ഇലക്ട്രിക്-ഹൈ ബ്രിഡ് ബോട്ടുകൾ ഇതിനകം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്.

ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാർഡും കൊച്ചി വാട്ടർ മെട്രോ നേടിയിരുന്നു.

മെട്രോ ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികർക്ക് പ്രതി വാര, പ്രതി മാസ പാസ്സുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാന്‍ കഴിയും. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റല്‍ ആയും ടിക്കറ്റ് ബുക്ക് ചെയ്യാം.

കൊച്ചിയിലെ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾക്ക് സർവ്വീസ് നടത്താൻ സാധിക്കും.

ഗതാഗതക്കുരുക്ക് ഒഴിവാക്കി 20 മിനിറ്റു കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ കാക്കനാട് 25 മിനിറ്റിന് ഉള്ളില്‍ എത്താന്‍ കഴിയും എന്നും അവകാശപ്പെടുന്നു.

- pma

വായിക്കുക: , , , ,

Comments Off on കൊച്ചി വാട്ടര്‍ മെട്രോ നാടിനു സമര്‍പ്പിച്ചു

കൊച്ചി മെട്രോ : രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

September 7th, 2022

cochin-metro-rail-project-epathram
കൊച്ചി : കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി.

1957.05 കോടി രൂപ ചെലവിലാണ് മെട്രോ രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുന്നത്. 11.17 കിലോ മീറ്റർ നീളമുള്ള പാതയിൽ 11 സ്റ്റേഷനുകൾ ഉണ്ടാകും.

- pma

വായിക്കുക: , , , ,

Comments Off on കൊച്ചി മെട്രോ : രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

കൊച്ചി മെട്രോ കുതിക്കുന്നു : തൈക്കൂടം വരെ ദീര്‍ഘിപ്പിച്ചു

September 3rd, 2019

kochi-metro-maharajas-junction-thaikkudam-route-ePathram

കൊച്ചി : മഹാരാജാസ് ജംഗ്ഷന്‍ മുതല്‍ തൈക്കൂടം വരെ യുള്ള കൊച്ചി മെട്രോ യുടെ ദീര്‍ഘിപ്പിച്ച സര്‍വ്വീസ്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 11.30 ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയ ത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര നഗര വികസന വകുപ്പു മന്ത്രി ഹർദീപ് സിംഗ് പുരി അദ്ധ്യക്ഷത വഹിച്ചു.

5.65 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള മഹാ രാജാസ്-തൈക്കൂടം റൂട്ടില്‍ എറണാ കുളം സൗത്ത്, കടവന്ത്ര, എളംകുളം. വൈറ്റില. തൈക്കൂടം എന്നീ അഞ്ച് സ്റ്റേഷനു കള്‍ ഉണ്ട്. ഏഴ് മിനിറ്റ് കൂടു മ്പോഴാണ് സര്‍വ്വീസ്. മെട്രോ തുടക്കം കുറിക്കുന്ന ആലുവ യില്‍ നിന്ന് മഹാ രാജാസ് വരെ എത്തുവാന്‍ 33 മിനിറ്റ് എടുക്കും. തൈക്കൂടത്തേ ക്കുള്ള യാത്ര ഒരു മാസ ത്തോളം വേഗത കുറവായി രിക്കും.

-Image Credit : Rail Analysis India

- pma

വായിക്കുക: , , ,

Comments Off on കൊച്ചി മെട്രോ കുതിക്കുന്നു : തൈക്കൂടം വരെ ദീര്‍ഘിപ്പിച്ചു

യാത്രക്കാരൻ ട്രാക്കിലിറങ്ങി : കൊച്ചി മെട്രോ അരമണിക്കൂർ നിർത്തിവെച്ചു

December 19th, 2017

metro

കൊച്ചി : യാത്രക്കാരൻ ട്രാക്കിൽ ഇറങ്ങിയതിനെത്തുടർന്ന് കൊച്ചി മെട്രോ ട്രെയിനുകൾ നിർത്തിയിട്ടു. പാലാരിവട്ടം സ്റ്റേഷനിലാണ് യാത്രക്കാരൻ ട്രാക്കിൽ ഇറങ്ങിയത്. ഏകദേശം അരമണിക്കൂറിനു ശേഷം മേട്രോ യാത്ര തുടർന്നു.

മലപ്പുറം സ്വദേശിയായ അലി അക്ബർ ആണ് ട്രാക്കിൽ ഇറങ്ങിയത്. പാലാരിവട്ടം സ്റ്റേഷനിൽ വെച്ച് ട്രാക്കിൽ ഇറങ്ങിയ ഇയാൾ ചങ്ങമ്പുഴ പാർക്ക് ഭാഗത്തേക്ക് നടന്നു. അപ്പോൾ തന്നെ ട്രാക്കിലെ വൈദ്യുതബന്ധം വിഛേദിച്ചു. എതിർവശത്തു നിന്നും പോലീസ് എത്തിയതോടെ ഇയാൾ തിരിച്ച് പാലാരിവട്ടത്തെത്തി. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

- അവ്നി

വായിക്കുക: , ,

Comments Off on യാത്രക്കാരൻ ട്രാക്കിലിറങ്ങി : കൊച്ചി മെട്രോ അരമണിക്കൂർ നിർത്തിവെച്ചു

കൊച്ചി മെട്രോയുടെ ഉദ്ഘാടനം കലൂര്‍ സ്റ്റേഡിയത്തില്‍

June 10th, 2017

metro

കൊച്ചി : കൊച്ചി മെട്രോയുടെ ഉദ്ഘാടനം സംബന്ധിച്ച് അന്തിമ തീരുമാനമായി. ഉദ്ഘാടനം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. ജൂണ്‍ 17 ന് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും. അതിനു ശേഷം അദ്ദേഹം മെട്രോയില്‍ യാത്ര ചെയ്യും.

പ്രധാനമന്ത്രിയുടെ സുരക്ഷാസംഘം വിവിധ വേദികള്‍ പരിശോധിച്ച ശേഷമാണ് കലൂര്‍ സ്റ്റേഡിയത്തിന് അനുമതി നല്‍കിയത്. ആദ്യം ഉദ്ഘാടനം ആലുവയില്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം അതു മാറ്റിവെയ്ക്കുകയായിരുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on കൊച്ചി മെട്രോയുടെ ഉദ്ഘാടനം കലൂര്‍ സ്റ്റേഡിയത്തില്‍


« ഖത്തർ എയർവേയ്​സ്​ ഒാഫീസു കൾ അടച്ചു പൂട്ടി
ഇന്ധന വിലയില്‍ ദിവസവും മാറ്റം വരുത്തും എന്ന് എണ്ണ ക്കമ്പ നികള്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha