തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ പശ്ചാത്തല ത്തില്‍ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ കർഫ്യൂ ഏര്‍പ്പെടുത്തി.
അടിയന്തര ആശുപത്രി യാത്ര, അവശ്യ സേവന മേഖല കളില്‍ ഉള്ളവർ, അടുത്ത ബന്ധു വിന്റെ മരണ ത്തെ ത്തുടർന്നുള്ള യാത്ര, ദീർഘദൂര യാത്രക്കാര്‍ (യാത്രാ രേഖ കരുതണം), ചരക്കു വാഹന ങ്ങൾ എന്നിവക്ക് യാത്രാ അനുമതി ഉണ്ടാവും. വ്യക്തി കളുടെ രാത്രി യാത്ര കർശ്ശനമായി തടയും.
ജനസംഖ്യാ അടിസ്ഥാനത്തിൽ പ്രതിവാര രോഗ നിരക്ക് (ഐ. പി.ആർ.) ഏഴിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും. ഐ. പി. ആർ. 8 നു മുകളില്‍ ഉള്ള പ്രദേശ ങ്ങളില്‍ ആയിരുന്നു ഇതു വരെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടു ത്തിയിരുന്നത്.
അനുബന്ധ രോഗങ്ങള്‍ ഉള്ളവർക്കും പ്രായം കൂടിയ വർക്കും കൊവിഡ് ബാധ ഉണ്ടായാൽ അതി വേഗം ചികിത്സ ലഭ്യമാക്കാൻ നടപടി എടുക്കും. അനുബന്ധ രോഗം ഉള്ളവർ ആശു പത്രി യില്‍ എത്തുന്നില്ല എങ്കിൽ രോഗം അതി വേഗം വഷളാകുവാനും മരണം സംഭവി ക്കു വാനും സാദ്ധ്യത വളരെ കൂടുതൽ ആയതിനാൽ വിപത്ത് ഒഴിവാക്കു വാന്‍ ഉള്ള എല്ലാ ഇട പെടലു കളും ഉണ്ടാവും എന്നും മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.