അബുദാബി : ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, അമിത വേഗം, വാഹന ങ്ങൾക്ക് ഇടയില്‍ ആവശ്യമായ അകലം പാലിക്കാതെ ഓടിക്കുക എന്നിവ കൊണ്ട് ഉണ്ടാവുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പു നല്‍കി അബുദാബി പോലീസ്.
#أخبارنا | بثت #شرطة_أبوظبي بالتعاون مع مركز المتابعة والتحكم وضمن حملة #درب_السلامة ومبادرة #لكم_التعليق فيديو لسائق ارتكب حادث دهس عند خطوط عبور المشاه . @abudhabimcc pic.twitter.com/1aAobfPUne
— شرطة أبوظبي (@ADPoliceHQ) October 1, 2021
സീബ്രാ ക്രോസിംഗിലൂടെ നടന്നു പോകുന്ന കാല്‍ നട യാത്രികനു നേരെ പാഞ്ഞെത്തുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയകളില്‍ പങ്കു വെച്ച് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പു നല്‍കുന്നു.
മേല്‍പറഞ്ഞ കാര്യങ്ങളാണ് പ്രധാനമായും വാഹന അപകടങ്ങൾക്ക് കാരണം ആവാറുള്ളത്. എന്നാല്‍ കാൽ നട യാത്രികരും റോഡില്‍ ഇറങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. റോഡ് മുറിച്ചു കടക്കുമ്പോഴുള്ള ഫോണ്‍ ഉപയോഗം നിയമ വിരുദ്ധമാണ് എന്ന കാര്യവും ഓര്‍ക്കണം.